തിരു നബി (സ്വ) യെ നിന്ദിച്ച കാർട്ടൂണിസ്റ്റ് വെന്തു മരിച്ചു!
✒️അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
സുബ്ഹാനല്ലാഹ്...
ലോകജനതയയിൽ ഒന്നാമൻ,
124000 ദൈവദൂതന്മാരിൽ ഒന്നാമൻ,
ലോക ചരിത്രത്തിൽ മുന്നിൽ നിന്ന 100 പ്രമുഖരിൽ മൈക്കൽ എച്ഛ് ഹാർട് 'The hundred' എന്ന തന്റെ ഗ്രന്ഥത്തിൽ തെരഞ്ഞെടുത്ത ഒന്നാമൻ,
ഇസ്ലാമിക ലോകം സ്വന്തത്തേക്കാൾ സ്വസന്തതികളെക്കാൾ മാതാപ്പിതാക്കളെക്കാൾ സ്നേഹിക്കുന്ന ഒന്നാമൻ.
മുത്ത് മുഹമ്മദ് മുസ്തഫ (സ്വ) യെ പട്ടിയുടെ ശരീരം നൽകി കാർട്ടൂൺ വരച്ച് നിന്ദ്യനായ പ്രമുഖ സ്വീഡിഷ് കാർട്ടൂണിസ്റ്റ് ലാർസ് വിൽക്സ് സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് കാർ കത്തികരിഞ്ഞ് മരിച്ചിരിക്കുന്നു. അംഗരക്ഷകരായി കൂടെയുണ്ടായിരുന്ന രണ്ട് പോലീസ് ഓഫീസർമാരും മരിച്ചു.
2007 ലാണ് പ്രമാദമായ കാർട്ടൂൺ ഇയാൾ വരച്ചത്. അതിന് ശേഷം സ്വസ്ഥതയില്ലാതെ അകമ്പടിയോട് കൂടെ മാത്രമായിരുന്നു പുറത്തിറങ്ങിയിരുന്നത്. തിരു നബി (സ്വ) യെ ബുദ്ധിമുട്ടിക്കുന്നവർക്ക് ഭൗതിക ലോകത്ത് നിന്ദ്യതയും പാരാത്രിക ലോകത്ത് ഭീകരമായ ശിക്ഷയുമുണ്ടെന്ന് ഖുർആൻ പറയുന്നു.
"നിശ്ചയം അല്ലാഹുവിനെയും തന്റെ തിരുദൂതരെയും ബുദ്ധിമുട്ടിക്കുന്നവരെ അല്ലാഹു ഈ ജീവത്തിത്തിലും പരലോകത്തിലും ശപിച്ചിരിക്കുന്നു.അവർക്ക് നിന്ദിക്കുന്ന ശിക്ഷ അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നു."[അഹ്സാബ്:57 ]
صلى الله عليك و سلم يا رسول الله
അമ്പലക്കടവ്.
05/10/2021
ബിബിസി റിപ്പോർട്ട് ചെയ്ത ന്യൂസ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment