ജോലിയും അധിക കൂലിയും
ഉമ്മയേയും ഭാര്യയേയും മക്കളെയും നന്നായി പരിപാലിച്ചിരുന്ന ഒരു വ്യക്തി ഉണ്ടായിരുന്നു,
അയാൾ ഒരാളുടെ കീഴിൽ ജോലി ചെയ്തു പോന്നു. ജോലിയിൽ തികഞ്ഞ ആത്മാർത്ഥത അദ്ദേഹം പുലർത്തിയിരുന്നു..
പക്ഷേ ഒരു ദിവസം അയാൾ ജോലിയിൽ നിന്ന് വിട്ടുനിന്നു...
മുതലാളി മനസ്സിൽ വിചാരിച്ചു:
"ഞാൻ അയാൾക്ക് ഒരു അധിക ദീനാർ നൽകണം. ശമ്പളവർദ്ധനവ് പ്രതീക്ഷിച്ചിരിക്കാം അയാൾ വരാതിരുന്നത്, അല്ലെങ്കിൽ എനിക്കയാളെ നഷ്ടപ്പെടും"
പിറ്റേദിവസം വന്നപ്പോൾ കൂലി ഒരു ദിനാർ കൂട്ടി നൽകി.
വർദ്ധനവിന്റെ കാരണത്തെക്കുറിച്ച് മുതലാളിയോട് അയാൾ ഒന്നും ചോദിച്ചില്ല.
പക്ഷെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും അയാൾ ലീവാക്കി.
മുതലാളി വളരെ ദേഷ്യപ്പെട്ട് മനസ്സിൽ പറഞ്ഞു:
"ഞാൻ വർദ്ധിപ്പിച്ച ദിനാർ ഞാൻ കുറയ്ക്കും.
എനിക്കത് നഷ്ടമായി .. കൂടാതെ ജോലിക്കാരൻ തന്നോട് കൂട്ടി കൊടുത്ത ദിനാറിനെ കുറിച്ച് ഒരു വാക്കു പോലും പറഞ്ഞില്ല.”
പിറ്റേദിവസം ദിനാർ കുറച്ചപ്പോഴും ജോലിക്കാരൻ ഒന്നും മിണ്ടിയില്ല..!!
അവന്റെ പ്രതികരണം കണ്ട് യജമാനൻ അത്ഭുതപ്പെട്ടു..
അദ്ദേഹം ചോദിച്ചു:
ഞാൻ കൂലി കൂട്ടിയിട്ടും പിന്നെ അത് കുറച്ചിട്ടും നിങ്ങൾ ഒന്നും മിണ്ടാത്തതെന്താണ് ?
ജോലിക്കാരൻ പറഞ്ഞു: ഞാൻ ആദ്യം ലീവാക്കിയത് ദൈവം എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിച്ച ദിവസമായിരുന്നു..
അതുകൊണ്ടാണ് ഞാൻ അന്ന് ജോലിക്ക് വരാതിരുന്നത്..
പിറ്റേദിവസം എനിക്ക് ഒരു ദിനാർ കൂടുതൽ കൂലി ലഭിച്ചപ്പോൾ എന്റെ കുട്ടിയുടെ ഉപജീവനമാർഗമായി ദൈവം എനിക്ക് തന്നതാണെന്ന് ഞാൻ ഉറപ്പിച്ചു..
രണ്ടാം തവണ എന്റെ ഉമ്മ മരിച്ചു.
അന്നാണ് ഞാൻ ജോലി ലീവാക്കിയത്..
പിറ്റേദിവസം ആ ഒരു
ദിനാർ കുറഞ്ഞപ്പോൾ, ഉമ്മയുടെ ഉപജീവനമാർഗം അവരോടൊപ്പം ദൈവം കൊണ്ടുപോയി എന്ന് ഞാൻ ഉറപ്പിച്ചു...
***
നമുക്ക് എന്തുവേണം, ഏതു സമയത്ത് വേണം എന്നെല്ലാം അല്ലാഹുവിന് കൃത്യമായി അറിയാം..
കിട്ടുന്നതിൽ സംതൃപ്തിയും സമാധാനവും സന്തോഷവുമാണ് വേണ്ടത്...
അബൂ ത്വാഹിർ ഫൈസി മാനന്തവാടി
അറബിയിൽ വായിക്കാം 👇
Post a Comment