ലോകത്തുള്ള മുഴുവൻ അറിവുകളുടെയും സമാഹാരമാണ് പരിശുദ്ധ ഖുർആൻ. ഖുർആനിൽ ഒന്നും തന്നെ ഒഴിവാക്കിയിട്ടില്ലെന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട്. ഹദീസിലേക്ക് ആവശ്യമില്ല; എന്ന ആശയത്തിലേക്കല്ല ഈ വചനം ചൂണ്ടുന്നത്. മറിച് ഖുർആൻ പൂർണമായും മനസ്സിലാക്കണമെങ്കിൽ അള്ളാഹു അതിനായി നിയോഗിച്ച പ്രവാചകരുടെ വിശദീകരണം അത്യാവശ്യമാണ്. അതിനാണ് ഹദീസ് എന്ന് പറയുന്നത്. ഹദീസിനെ കൂടാതെ ഖുർആൻ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുകയില്ല. അത് കൊണ്ട് തന്നെ തന്റെ ജീവിതം കൊണ്ട് ഖുർആനിനെ വിശദീകരിച്ചു നൽകാനാണ് അല്ലാഹു നബിﷺ യെ നിയോഗിച്ചിട്ടുള്ളത്. ഖുർആൻ തന്നെ ഈ ആശയം പഠിപ്പിക്കുന്നത് കാണുക.
﴿وَأَنزَلۡنَاۤ إِلَیۡكَ ٱلذِّكۡرَ لِتُبَیِّنَ لِلنَّاسِ مَا نُزِّلَ إِلَیۡهِمۡ وَلَعَلَّهُمۡ یَتَفَكَّرُونَ﴾ [النحل ٤٤]
പരിശുദ്ധ ഖുർആൻ നിങ്ങൾക്ക് അല്ലാഹു ഇറക്കിതന്നത് ജനങ്ങൾക്കത് നിങ്ങൾ വിശദീകരിച്ചു നൽകാനാണ്.(നഹ്ൽ- 44)
ഒന്നുകൂടി വ്യക്തമാക്കിയാൽ സുന്നതിനെ പൂർണമായി അംഗീകരിക്കാതെ ഒരാൾക്കും ഖുർആനിലെ കല്പനകളെ സ്വീകരിക്കാനാകില്ല.! കാരണം: ഖുർആൻ ചെയ്യാൻ പറഞ്ഞ കാര്യങ്ങളുടെ പൂർണരൂപം ഖുർആനിൽ നിന്ന് വ്യക്തമല്ല. ഖുർആൻ നിസ്കരിക്കാൻ/ നോമ്പനുഷ്ഠിക്കാൻ തുടങ്ങീ നിരവധി കാര്യങ്ങൾ കൽപ്പിക്കുന്നുണ്ട്. എല്ലാത്തിന്റെയും രൂപങ്ങൾ നബിﷺയുടെ സുന്നത്ത് മുഖേനയല്ലാതെ ലഭിക്കുകയില്ല.! നിസ്കാരം തന്നെ നബിﷺ തങ്ങൾ സ്വഹാബത്തിനോട് അവിടുന്ന് നിസ്കരിക്കും പോലെ നിർവഹിക്കാനാണ് കല്പിച്ചത്. അതായത് അവിടുത്തെ പ്രവർത്തിയെ പൂർണമായി പിൻപറ്റാൻവേണ്ടി യുള്ളതാണ് ആ കല്പ്പന.
ഖുർആനും സുന്നതും തമ്മിലുള്ള ബന്ധം മൂന്നു രീതിയിൽ നമുക്ക് വിഷദീകരിക്കാം.
01. ഖുർആനിലുള്ള ആശയത്തത്തിന് അതേ അർത്ഥതിൽ വരുന്ന ഹദീസുകൾ.
02. ഖുർആനിലുള്ളതിനെ വിശദീകരിക്കുന്ന ഹദീസുകൾ ഇത് തന്നെ അവ്യക്തമായതിനുള്ള വിശദീകരണം, മൊത്തത്തിൽ പറഞ്ഞതിനെ വിശദമായി പഠിപ്പിക്കുക, വ്യാപകാർത്ഥങ്ങളെ ചുരുക്കുക, എന്നീ രൂപത്തിലെല്ലാം വരാം. (നിസ്കരിക്കാൻ പറയുന്നുണ്ട്. രൂപം ഹദീസിലാണ് ഉള്ളത്.)
03. ഖുർആനിൽ വ്യക്തമായി പറയാത്ത കാര്യങ്ങൾ പഠിപ്പിക്കുന്ന ഹദീസുകൾ.(സുന്നത്ത് നിസ്കാരങ്ങൾ ഉദാഹരണമാക്കാം).
✍️ Mohammed Yaseen Kalluvettupara
Post a Comment