ഹദീസ് നിഷേധിക്കുന്നവർ തള്ളുന്നത് ഖുർആൻ
ഇങ്ങനയൊരു ചർച്ചയുടെ ആവശ്യമെന്തെന്ന് പലർക്കും തോന്നിയിട്ടുണ്ടാകും. ഞാനും ഒരു കാലത്ത് ഇത് സംബന്ധമായ വലിയ ഗ്രന്ഥങ്ങൾ കണ്ടപ്പോൾ എന്തിനാണ് ഇത്രമാത്രം അംഗീകൃതമായ വിഷയം ചർച്ചക്കെടുക്കുന്നുവെന്ന് ചിന്തിച്ചിരുന്നു. അടുത്ത കാലത്ത് കേരളത്തിലെ വഹാബിസത്തിനെ/ബിദ്അത്കാരെ അടുത്തറിഞ്ഞപ്പോൾ അവരിൽ മുഴുവനായോ ഭാഗികമായോ സുന്നത്തിന്റെ പ്രമാണികതയെ നിഷേധിക്കുന്ന നല്ലൊരു ശതമാനത്തെ കാണാനിടയായിട്ടുണ്ട്. അത് മുഖേന യുക്തിവാദത്തിലേക്ക് എത്തിച്ചേർന്ന ചേകനൂരിസത്തെ കേരള മുസ്ലിംകൾ കണ്ടതുമാണ്. ഇത് പരിഗണിച്ചുകൊണ്ട് ഈ റമളാനിൽ കഴിവിന്റെ പരമാവധി ഈ വിഷയത്തിൽ എഴുതി മുത്ത് നബിﷺ യുടെ ഹദീസിന് കഴിയും വിധത്തിൽ ഖിദ്മത് ചെയ്യാൻ ഉദ്ദേശിക്കുന്നു. നിങ്ങളുടെ പൂർണ സഹകരണം പ്രതീക്ഷിക്കുന്നു. റബ്ബ് സ്വീകരിക്കട്ടെ..! ആമീൻ.
പരിശുദ്ധ ഇസ്‌ലാമിൽ ഖുർആൻ എത്രത്തോളം സ്വീകാര്യമാണോ അത്രതന്നെ സ്വീകര്യമാണ് ഹദീസുകളും. ഹദീസിനെ തള്ളുന്നവർ ഖുർആനിനെ തന്നെയാണ് തള്ളുന്നത് എന്ന് പറയാനാകും. കാരണം, ഹദീസിന്റെ സ്വീകാര്യത ഖുർആനിലുടനീളം പറയുന്നുണ്ട്. അള്ളാഹുവിനെ മാത്രം അനുസരിക്കാനല്ല ഖുർആൻ അനുശ്വസിക്കുന്നത്. ഒപ്പം റസൂലിനെയും പൂർണമായും വഴിപ്പെടേണ്ടതുണ്ട്. ഖുർആനിലെ ഈ അർത്ഥത്തിൽ വരുന്ന കണക്കല്ലാത്ത വചനങ്ങളെ മൂന്നായി തരം തിരിക്കാം.
01. അനുസരിക്കുക എന്ന പദം അല്ലഹു, റസൂൽ എന്നീ പേരുകൾക് മുന്നിൽ ആവർത്തിച്ചു പറഞ്ഞത്.
{یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ أَطِیعُوا۟ ٱللَّهَ وَأَطِیعُوا۟ ٱلرَّسُولَ۞}
[سُورَةُ النِّسَاءِ: ٥٩] [سُورَةُ المَائـِدَةِ: ٩٢][سُورَةُ النُّورِ: ٥٤][سُورَةُ مُحَمَّدٍ:٣٣][سُورَةُ التَّغَابُنِ: ١٢]
02.അനുസരിക്കുക എന്ന പദത്തെ ആവർത്തിക്കാതെ ഉപയോഗിച്ചത്.
{ قُلۡ أَطِیعُوا۟ ٱللَّهَ وَٱلرَّسُولَ۞}
[سُورَةُ آلِ عِمۡرَانَ: ٣٢][سُورَةُ آلِ عِمۡرَانَ: ١٣٢][سُورَةُ الأَنفَالِ: ١][سُورَةُ الأَنفَالِ: ٢٠][سُورَةُ الأَنفَالِ: ٤٦][سُورَةُ المُجَادلَةِ: ١٣]
{وَمَن یُطِعِ ٱللَّهَ وَرَسُولَهُۥ }[سُورَةُ النِّسَاءِ: ١٣][سُورَةُ النِّسَاءِ: ٦٩][سُورَةُ النُّورِ: ٥٢][سُورَةُ الأَحۡزَابِ: ٧١][سُورَةُ الفَتۡحِ: ١٧]
03. റസൂലിനെ അനുസരിക്കാൻ മാത്രം കല്പിച്ച ആയതുകൾ.
◉ {وَأَقِیمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِیعُوا۟ ٱلرَّسُولَ لَعَلَّكُمۡ تُرۡحَمُونَ۞} [سُورَةُ النُّورِ: ٥٦]
◉ {وَمَاۤ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمۡ عَنۡهُ فَٱنتَهُوا۟ۚ } [سُورَةُ الحَشۡرِ: ٧]
{وَإِن تُطِیعُوهُ تَهۡتَدُوا۟ۚ}[سُورَةُ النُّورِ: ٥٤]
{وَٱتَّبِعُوهُ لَعَلَّكُمۡ تَهۡتَدُونَ}[سُورَةُ الأَعۡرَافِ: ١٥٨]
✓ മറ്റു ചില ആയത്തുകൾ.
◉ {مَّن یُطِعِ ٱلرَّسُولَ فَقَدۡ أَطَاعَ ٱللَّهَۖ وَمَن تَوَلَّىٰ فَمَاۤ أَرۡسَلۡنَـٰكَ عَلَیۡهِمۡ حَفِیظࣰا } [سُورَةُ النِّسَاءِ: ٨٠]
ആരെങ്കിലും റസൂലിനെ അനുസരിച്ചാൽ അവൻ അല്ലാഹുവിനെ അനുസരിച്ചവനായി (നിസാഉ-80)
◉ {فَلَا وَرَبِّكَ لَا یُؤۡمِنُونَ حَتَّىٰ یُحَكِّمُوكَ فِیمَا شَجَرَ بَیۡنَهُمۡ ثُمَّ لَا یَجِدُوا۟ فِیۤ أَنفُسِهِمۡ حَرَجࣰا مِّمَّا قَضَیۡتَ وَیُسَلِّمُوا۟ تَسۡلِیمࣰا}[سُورَةُ النِّسَاءِ: ٦٥]
നിങ്ങൾക്കിടയിൽ തർക്കമുണ്ടാകുമ്പോൾ നബിﷺ യെ പൂർണമായി വഴിപ്പെടുന്ന മനസ്സോടെ വിധികർത്താവ് ആക്കിയില്ലെങ്കിൽ നിങ്ങൾ വിശ്വാസിയാവുകയില്ല. (നിസാഅ് -65)
◉ {إِنَّ ٱلَّذِینَ یُبَایِعُونَكَ إِنَّمَا یُبَایِعُونَ ٱللَّهَ} [سُورَةُ الفَتۡحِ: ١٠]
നിങ്ങളോട് കരാർ ചെയ്യുന്നവൻ അല്ലാഹുവിനോട് കരാർ ചെയ്യുന്നവനാണ്.(ഫതഹ് -10)
◉{ قُلۡ إِن كُنتُمۡ تُحِبُّونَ ٱللَّهَ فَٱتَّبِعُونِی یُحۡبِبۡكُمُ ٱللَّهُ وَیَغۡفِرۡ لَكُمۡ ذُنُوبَكُمۡۚ وَٱللَّهُ غَفُورࣱ رَّحِیمࣱ } [سُورَةُ آلِ عِمۡرَانَ: ٣١]
നിങ്ങൾ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ നബി ﷺ യെ പിൻപറ്റുക.(ആലുഇമ്രാൻ- 31)
◉{لَّقَدۡ كَانَ لَكُمۡ فِی رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةࣱ}[سُورَةُ الأَحۡزَابِ: ٢١]
നിങ്ങൾക്ക് അല്ലഹുവിന്റ പ്രവാചകരിൽ ഉത്തമ മാതൃകയുണ്ട്.(അഹ്‌സാബ്- 21)
മുകളിൽ സൂചിപ്പിച്ച എണ്ണമറ്റ ആയതുകളിൽ അള്ളാഹു റസൂലിനെ പൂർണാർത്ഥത്തിൽ അനുസരിക്കാൻ വേണ്ടി കൽപ്പിക്കുകയാണ്. സുന്നത്ത് തെളിവല്ലെന്ന് പറയാൻ വേണ്ടി ഈ ആയതുക്കളെ മുഴുവൻ നിരാകരിക്കുന്നവന് പരിശുദ്ധ ഖുർആൻ അംഗീകരിക്കുന്നവനാണെന്ന് പറയാൻ ഒരിക്കലും അർഹതയില്ല. അവൻ ഇസ്ലാമിന്റെ ബൗണ്ടറിയിൽ നിന്ന് തന്നെ പുറത്താണ്.
നബിﷺഎന്ത് പറഞ്ഞാലും അത് അല്ലാഹുവിൽ നിന്നുള്ള വഹ്യ് മുഖേനയാണ്. സൂറത്തുന്നജ്മിൽ അള്ളാഹു പറയുന്നു.
{وَمَا یَنطِقُ عَنِ ٱلۡهَوَىٰۤ (٣) إِنۡ هُوَ إِلَّا وَحۡیࣱ یُوحَىٰ (٤)} [سُورَةُ النَّجۡمِ: ٣-٧]
നബിﷺ കൃത്യമായ വഹ്യ് കൊണ്ടല്ലാതെ ഒന്നും പറഞ്ഞിട്ടില്ല.
#ചുരുക്കത്തിൽ ഹദീസ് അംഗീകരിക്കാതെ ഖുർആനിനെ അംഗീകരിക്കാൻ ഒരാൾക്കും സാധിക്കുകയില്ല. അത്രമാത്രം ഖുർആനിൽ ഹദീസിന്റെ പ്രാമാണികതയെ വിശദീകരിക്കുന്നുണ്ട്.
• ഇത് തന്നെ വളരെ കൂടിപ്പോയി, ബാക്കി വിഷയങ്ങൾ അടുത്ത് പോസ്റ്റിൽ ചേർക്കാം..
✍️ Mohammed Yaseen Kalluvettupara
Post a Comment