ഇന്നലെ വിടപറഞ്ഞ സമസ്ത ഖാരിഉം മുഫത്തിശും പണ്ഡിതനുമായ സലാം ദാരിമി ഉസ്താദിനെ കുറിച്ച്..

സമസ്ത ഖാരിഉം മുഫത്തിശും പണ്ഡിതനുമായ സലാം ദാരിമി ഇന്നലെ രാത്രി അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി...
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. - ആമീൻ


സലാം ദാരിമി കൊളമ്പലം, എല്ലാവരുടെയും പ്രിയപ്പെട്ടവൻ

സദാ സമയം പുഞ്ചിരി...
സൗമ്യമായ പെരുമാറ്റം... എല്ലാവരുടെയും ഗുണകാംക്ഷി...
 (17/11/2021) മഗ്‌രിബിന്‌ ശേഷം നമ്മോട് വിടപറഞ്ഞ ഇ. ടി. അബ്ദുസ്സലാം ദാരിമി കൊളമ്പലം എല്ലാവർക്കും പ്രിയപ്പെട്ട വനായി അഞ്ചര പതിറ്റാണ്ട് കാലം ഇവിടെ ജീവിച്ചു അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്‌ ഖാരിഉം മുഫത്തിശുമായി സേവനത്തിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യമുണ്ടായത്. മലപ്പുറത്തിന് അടുത്ത് കോണോമ്പാറയിലെ ദർസ് വിദ്യാർത്ഥികൾക്ക് ഹിസ്ബ് ക്ലാസ് നടത്താൻ ചുമതലയെൽപ്പിക്കപ്പെട്ട അദ്ദേഹം ക്ലാസ്സിന് വേണ്ടി കോണോമ്പാറ മസ്ജിദിൽ എത്തിയതായിരുന്നു. മഗ്‌രിബ് നിസ്കാരത്തിനു ശേഷം, മുദരിസ് പൊന്മള ശുഐബ് ഫൈസിയും പി.കെ. അബ്ദുല്ലത്വീഫ് ഫൈസിയും കൂടി സംസാരിച്ചു കൊണ്ടിരിക്കെയാണ് പള്ളിയിൽ വെച്ച് ആകസ്മിക മരണം സംഭവിച്ചത്. വിശുദ്ധ ഖുർആൻ പാരായണ നിയമം പാലിച്ചു കൊണ്ട് തനതു രൂപത്തിൽ ഓതാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയുള്ള പ്രയാണത്തിൽ അവസാന നിമിഷം വരെ.... 
സലാം ദാരിമി എത്ര ഭാഗ്യവാൻ...
മുഫത്തിശായി ഏതാനും വർഷം സേവനം ചെയ്ത ശേഷം കൽപ്പറ്റ, മുക്കം എന്നിവിടങ്ങളിൽ ഖത്വീബായും മുദരിസായും ജോലി ചെയ്താണ് 2014 ആഗസ്റ്റ് 09 ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൽ വീണ്ടും സേവനത്തിനെത്തുന്നത്. ഖാരിഉം മുഫത്തിശുമായി സേവനം ചെയ്യാൻ അത്യപൂർവ്വം ആളുകൾക്ക് മാത്രം ഭാഗ്യമുണ്ടായിട്ടുള്ളു..

സലാം ദാരിമി.. വിശുദ്ധ ഖുർആൻ പാരായണ നിയമത്തിൽ അഗാധ പാണ്ടിത്യത്തിന്റെയും ശ്രവണ മാധുര്യ ശബ്ദത്തിന്റെയും ഉടമയായിരുന്നു.
വിനയം കൊണ്ടും സ്നേഹം കൊണ്ടും സഹപ്രവർത്തകരെയും തന്റെ പഠിതാക്കളുടെയും ഹൃദയം കീഴടക്കുമായിരുന്നു അദ്ദേഹം...
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ..
നമ്മെയും അദ്ദേഹത്തെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.. ആമീൻ.
    -കെ. മോയിൻകുട്ടി മാസ്റ്റർ
( മാനേജർ, skimvb )
17/11/2021
➖➖➖➖➖➖➖➖➖➖➖➖➖➖
Also read