ആയിരം പ്രസംഗങ്ങളെക്കാൾ ഉള്ളുലക്കുന്ന അത്തിപ്പറ്റ ഉസ്താദിന്റെ ഒരാവിഷ്‌ക്കാരം....!
സുപ്രയിൽ നിന്ന് എഴുന്നേൽകുകയാണ് ശൈഖുനാ അത്തിപ്പറ്റ ഉസ്താദ്
താഴെ വീണു കിടക്കുന്ന ഒരു പത്തിരിക്കഷ്ണം കണ്ണിൽ പെട്ടു.
ആളുകൾ ചവിട്ടി മണ്ണ് കലർന്ന ആ ഭക്ഷണാവശിഷ്ടം അരുമയോടെ പെറുക്കി കയ്യിലെടുത്തു ടാപ്പിലെ വെള്ളത്തിൽ കഴുകിയെടുത്തു.
'ബിസ്മി..' ഒട്ടും മടിയില്ലാത്ത ശൈഖുനാ അത് കഴിച്ചു...
'ഭക്ഷണത്തിന്റെ ഏതു തരിയിൽ ആണ് ബറക്കത്തു എന്ന് അറിയില്ല മക്കളെ...
ആയിരം പ്രസംഗങ്ങളെക്കാൾ ഉള്ളുലക്കുന്ന ഒരാവിഷ്‌ക്കാരം..
ശൈഖുനാ പള്ളിയിൽ നിന്നിറങ്ങുകയാണ്,
പുറത്തിട്ട ഏതോ ചെരിപ്പിൽ അവിടന്ന് ചവിട്ടി.
അല്ലാഹ്.. എന്നൊരു വിളി ആ ചുണ്ടിൽ മന്ത്രണം പോലെ വന്നു നിന്നു.
പിന്നെ ആ ചെരുപ്പിന്റെ ഉടമസ്ഥനെ
കാത്തു നിന്നു അയാൾ വരുന്ന വരെ. അയാൾ വന്നപ്പോൾ ശൈഖുനാ പറഞ്ഞു:
'പൊരുത്തപ്പെടണം..
ചെരിപ്പിൽ ഞാൻ ചവിട്ടി..
ഏതു ഹൃദയമാണ് ആ നിഷ്കളങ്കത കേട്ട് പൊട്ടിപ്പോകാത്തത്.
അതാണെന്റെ മുത്തു അത്തിപ്പറ്റ..
ഇരുളിലെ ശരറാന്തൽ പോലെ ഉമ്മത്തിന്റെ തമസ്സിന്റെ ഗഹ്വരങ്ങളിൽ വെളിച്ചം പകർന്ന ആത്മ ഗുരു..
മിഷ്ക്കാത്തിലെ സുജായയിൽ മിനിഞ്ഞു കത്തുന്ന മിസ്ബാഹ് പോലെ തഖ്‌വയുടെ മഴവില്ലഴകിൽ സ്ഫുടം ചെയ്ത ആ സുകൃതം...
അനശ്വരമായ വെളിച്ചത്തിലേക് യാത്രയായിരിക്കുന്നു..
ഗുരു യാത്രയായിരിക്കുന്നു..
ആത്മീയതയുടെ നിലാ മഴ പോലെ ഉമ്മത്തിന്റെ ഹൃദയറകളിൽ ദിക്റിന്റെ
ശാന്തി പകർന്ന ഗുരു...
വർത്തമാന കാലം കണ്ട നിഷ്കളങ്കതയുടെ ആൾരൂപം..
അവധൂതനെ പോലെ നമുക്കിടയിൽ
ജീവിച്ച സാരഥ്യം..
മനസ്സിൽ തട്ടുന്ന വാക്കുകളിൽ പ്രാർത്ഥന സായൂജ്യമാകിയ സാന്നിധ്യം...!
സുലൂക്കിന്റെ വഴികളിൽ ചുണ്ടുകളിൽ ദിക്റും ഹൃത്തടത്തിൽ ഫിക്റും ജീവിതത്തിൽ ഫിക്റും ചേർത്തു വെച്ച അവധൂതൻ...
ജാടകളുടെ ഉടയാടകൾ വാരിപ്പുണരുന്ന വർത്തമാനകാലത്തു നിസ്വ ജീവിതം കൊണ്ട് വിസ്മയം സൃഷ്ടിച്ചു ശൈഖുനാ...
വിശുദ്ധിയുടെ തണൽ മരങ്ങൾ ഓരോന്നായി വിട പറയുകയാണ്..
പ്രശ്നങ്ങളുടെ കനൽ ചൂടിൽ ഉമ്മത്തിന് കയറി നിൽക്കാൻ തണൽ ചില്ലകൾ നീട്ടി അവർ ഒടുവിൽ യാത്രയായി..ഖബറിടം പ്രകാശപൂരിതമാകട്ടെ
ശൈഖുനാ അത്തിപ്പറ്റ ഉസ്താദ്
ആനിലാവ് മാഞ്ഞിട്ട് ഇന്നേക്ക് 3 വർഷം.....മഹാ ഗുരു,അടുത്തിടപഴുകിയ ഓരോ നിമിഷങ്ങളും മറക്കാനാകാത്ത ഓർമ്മ ആണ് ഓരോരുതർക്കും .......നാഥൻ ദറജ ഉയർത്തട്ടെ .......ആമീൻ
എല്ലാവരും 1 ഫാത്തിഹ ഓതി ഹദിയ ചെയ്യണം ഇൻ ശാ അല്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
اَللــَّهُـمَّ اغْــفِــرْ لَــهُ و ارْحَــمْهُ ، واَدْخِلْهُ الجَنَّة مَعَ الأبْرار اللّهُمَّ اجْعَلْ قَبَرهُ رَوْضَةً مِنْ رِيَاضِ الجَنَّةَ
അത്തിപ്പറ്റ ഉസ്താദിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക👇
Post a Comment