ഉസ്താദ് അബ്ദുൽ ഗഫൂർ അൻവരി : ലാളിത്യത്തിന്റെ പ്രതീകം, അറിവിന്റെ വെളിച്ചം
✒️മുജ്തബ ഫൈസി ആനക്കര
“ജ്ഞാനമാണിക്യ മണിക്കുലയേന്തുന്ന
ജ്ഞാനിവിനീതനായേ ചിരിക്കൂ.''
പാണ്ഡിത്യത്തിൻ്റെ ഭണ്ഡാരം വഹിക്കുമ്പോഴും
ഒരു ചെറു മന്ദസ്മിതം ശീലമാക്കി അറിവന്വേഷകർക്ക് വിരുന്നൂട്ടുന്ന അസാധാരണ വ്യക്തിപ്രഭാവമാണ്
വന്ദ്യ ഗുരുശ്രേഷ്ഠർ
അൽ_ഉസ്താദ്_അബ്ദുൽ_ഗഫൂർ_അൻവരി.
രണ്ട് പതിറ്റാണ്ടോടടുക്കുകയാണ്
ഈ തദ്രീസിൻ്റെ വിസ്മയം.
കോടങ്ങാട്_ബഹ്ജതുൽ_ഹുദാ_ദർസിൽ
ഇരുന്നോറോളം മുതഅല്ലിമുകളെ തർബിയതിൻ്റെ താളത്തിൽ ,
പാരമ്പര്യത്തിൻ്റെ മൂശയിൽ,
പുതുമയോടെ ഊതിക്കാച്ചിയെടുക്കുകയാണീ മഹാഗുരു.
സ്വയം മറന്ന്, ലാഭേഛയേതുമില്ലാതെ.......
അന്യം നിൽക്കുന്ന പൗരാണിക
ജ്ഞാനശാഖകൾക്ക് പുനർ ജീവൻ
നൽകുന്നയിടമാണിവിടം.
തഹ്ഖീഖിൻ്റെ ചേരുവകളിൽ
മായം കലരാതെ
കിതാബിൻ്റെ ഇബാറതുകളുടെ
ഊരാക്കുടുക്കുകളെ സരളമായി
ഉരിയാടുമ്പോൾ അറിയാതെ
പറഞ്ഞു പോകും
ഈ ഗുരു 'മുവഫഖായ_മുഹഖിഖാ'ണെന്ന്.
ആ തഹ്ഖീഖുകളാണ് ആദർശ ഗോദയിൽ
ഉസ്താദവർകളെ വേറിട്ടു നിർത്തുന്നത്.
ഇസ്തിഖാമയുടെ അദ്ധ്യക്ഷ പദവിയിലെത്തിച്ചത്.
സംവാദ വേദികളിലെ
'മാസ്റ്റർ ബ്രെയിനാ'ക്കിയത്.
വിഷയങ്ങളിലും വീക്ഷണങ്ങളിലുമുള്ള കൃത്യതയും വ്യക്തതയും
ഈ രംഗത്തുള്ളവർക്ക് വേറിട്ടൊരനുഭവമായിരുന്നു.
മൻഖുലാതും_മഅഖൂലാതും
ഒരുപോലെ വഴങ്ങുന്ന
അപൂർവ്വ حظ നുടമയാണീ ഗുരു.
ഫിഖ്ഹിലെ മസ്അലകൾ
ഫറാഇള് പ്രത്യേകിച്ചും
നിർധാരണം ചെയ്ത്
ലളിതവും സരളവുമായുള്ള
ആ അവതരണം കാമ്പുള്ള
പണ്ഡിതർക്കേ കഴിയൂ.
മഹല്ലിയുടെ വരികൾക്കിടയിലെ
ഫവാഇദ് ഉസ്താദ് വിശദീകരിക്കുന്നത്
കേട്ടിരിന്നു പോയിട്ടുണ്ട്.
മഹല്ലിയുടെ ഇബാറതുകളിൽ ഇത്രയധികം
അസ്റാറുകൾ ഒളിഞ്ഞിരിപ്പുണ്ടെന്നറിയുന്നത്
ആ സബ്ഖുകളിൽ നിന്നാണ്.
പൊതുവെ ലളിതമായ മഹല്ലിയിലെ
ഇബാറതുകളിലല്ല അതിൻ്റെ ഫവാഇദിലാണല്ലോ
'അശ്ശാരിഹ് ' എന്നറിയപ്പെടുന്ന ഇമാം മഹല്ലി (റ) യുടെ ശറഹ് വ്യത്യസ്തമാകുന്നത്.
ശറഹുൽ അഖാഇദിനൊപ്പം
ഖയാലിയെ ഇഴകീറിയെടുക്കുന്ന
ഉസ്താദവർകളുടെ വിവരണങ്ങൾ
ഇൽമുൽ കലാമിലെ ജ്ഞാനവ്യാപ്തിയുടെ
പ്രതിഫലനമാണ്.
രിസാലതുൽ ഹിസാബ്
ബുർഹാനുകൾ സഹിതം
തഹ്ഖീഖാണെന്നതിന് പുറമെ
ഹൃദ്യമായി തഫ്ഹീം ചെയ്യാനുമുള്ള
അവിടുത്തെ സവിശേഷത
പടച്ചോൻ ചുരുക്കം ചിലർക്ക് മാത്രം
കനിഞ്ഞേകുന്ന തൗഫീഖാണ്.
നിസ്കാര സമയവും, ഖിബ് ല ദിശയും
ഗണിച്ചെടുത്ത് നിർണ്ണയിക്കുന്നത്
അത്ര നിസ്സാരമല്ലെന്ന്
അറിയുന്നവർക്കറിയാം.
ഈ പരികലന പ്രക്രിയയുടെ
ബാക്കിപത്രമാണ്
ഈയടുത്ത് പ്രകാശിതമായ നിസ്കാര സമയ കലണ്ടറും കേരളത്തിലെ പ്രഥമ സമ്പൂർണ്ണ ഖിബ് ല ദിശാ ചാർട്ടും.
ഖിബ്ല ദിശ നിർണ്ണയ ശാസ്ത്രത്തിൽ പകരം വെക്കാനില്ലാത്ത അറിവിൻ്റെ അനശ്വര വിസ്മയം ശൈഖുന_കാപ്പിൽ_ഉമർ_ഉസ്താദിൻ്റെ(റഹി) അനുഗ്രഹീത ശിഷ്യൻ
ഗുരുവിൻ്റെ പൊരുളാവുകയാണ്.
ഖുത്വുബിയും, മീറും, മൈബദിയും,
ഊഖ് ലൈദിസും٫ഖുലാസതുൽഹിസാബും സുല്ലമിൻ്റെ ശറഹുകളുമെല്ലാം സരളമാണീസവിധം.
ഹ്രസ്വമായസംസാരം,
കാമ്പുള്ള പാഠങ്ങൾ,'
വിനയം മുദ്രണം ചെയ്ത ജീവിതം,
അടുത്താൽ മടുക്കാത്ത വ്യക്തിത്വം,
ജാഡകളുടെ ഉടയാടകളില്ലാത്ത
ലളിത മാതൃക.
ഈ അധരങ്ങളിൽ നിന്നാണ്
അഹ്ലുസ്സുന്നയുടെ ആദർശ പാഠങ്ങളഭ്യസിച്ചത്.
അവിടുത്തെ ശിക്ഷണം ഉടയവൻ്റെ
ഉദാത്തമായ അനുഗ്രഹമാണ്.
ചാപല്യത്തിൻ്റെ ചതുപ്പിലേക്ക്
വീഴും മുമ്പെ തുഴയെറിഞ്ഞ് കരക്കടുപ്പിച്ചത്
തർബിയതിൻ്റെ ഈ അനുഗ്രഹ കരങ്ങളാണ്
ജീവിതയാത്രയിൽ കിട്ടിയ മൂല്യശേഖരങ്ങൾ
അതീ ശ്രേഷ്ഠഗുരുവിൽ നിന്നുമാണ്.
കടപ്പാട് അങ്ങേക്കാണ്....
ആഫിയതുള്ള ആയുസേകണേ,നാഥാ.
ദീർഘനാൾ ആ തണലേകണേ നാഥാ.
طول الله عمره،وامد الله ظله وحفظه الله ورعاه... أمين
Post a Comment