ഹൈള് നിഫാസ് വേളയിൽ സ്ത്രീകൾക്ക് നിഷിദ്ധമായ കാര്യങ്ങൾ

ചോ:
ഹൈള് നിഫാസ് സമയത്ത് ഹറാമായ കാര്യങ്ങൾ എന്തെ ക്കെയാണ് ? 
ഉ ) നിസ്കാരം , നോമ്പ് , ഖുർആൻ പാരായണം , തിലാവത്തിന്റെ സുജൂദ് , ത്വവാഫ് , ഖുർആൻ തൊടലും ചുമക്കലും , പളളിയിൽ താമസിക്കൽ , സംഭോഗം , മുട്ടുപൊക്കിളിന്റെ ഇടയിലുള്ള സുഖമെടുക്കൽ , പ്രസ്തുത രക്തസ്രാവമുള്ള സ്ത്രീകളെ വിവാഹമോചനം ചെയ്യൽ. 

ചോ ) നിസ്കാരം നിർവഹിക്കുമ്പോൾ രക്തസാവമുണ്ടായാൽ ആ നിസ്കാരം പൂർത്തിയാക്കണോ ?

ഉ ) വേണ്ട. രക്തസ്രാവമുണ്ടായ ഉടനെ നിസ്കാരം ഉപേക്ഷിക്കണം. 

ചോ ) ഹൈള് നിന്നാൽ നിസ്കാരം ഖളാഅ് വീട്ടണമോ ? 
ഉ ) വേണ്ട , ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഉപേക്ഷിച്ച നിസ്കാരങ്ങൾ ഖളാഅ് വീട്ടൽ ഹറാമാണ്. ( തുഹ്ഫ : 1-338 ) ഉപേക്ഷിക്ക ണമെന്ന അല്ലാഹുവിന്റെ കൽപ്പന ഞാൻ അനുസരിക്കുന്നു എന്ന് ഒരു പെണ്ണ് കരുതിയാൽ അതിനും അവൾക്ക് പ്രത്യേകം ( പ്രതി ഫലമുണ്ട് . ( ഖൽയൂബി ; 1-99 ) 

ചോ: ഒരു നിസ്കാരത്തിന് സമയമായ ഉടനെ ഹൈള് ഉണ്ടായാൽ ആ നിസ്കാരം ഖളാഅ് വീട്ടണമോ ? 

ഉ ) ഫർള് കർമം മാത്രം നിർവഹിച്ച് നിസ്കാരം പൂർത്തിയാക്കാനുള്ള കുറഞ്ഞ സമയം ലഭ്യമായ ശേഷമാണ് ഹൈളുണ്ടാ യതെങ്കിൽ പ്രസ്തുത നിസ്കാരം ഖളാഅ് വീട്ടൽ നിർബന്ധമാണ്. ഉദാ : 12.40 ന് ളുഹ്ർ നിസ്കാരമാണെന്നു കരുതുക. ഫർള് മാത്രം നിർവഹിച്ച് നിസ്കാരം പൂർത്തിയാക്കാൻ കുറഞ്ഞ 4 മിനിറ്റ് വേണമെന്ന് വെക്കുക. അങ്ങനെയാണെങ്കിൽ 12 44 ന് ശേഷം ഹൈള് കണ്ടാൽ അവൾക്ക്  ളുഹ്ർ നിസ്ക്കാരം നിർവ ൺഹിക്കൽ ( ഐളിൽനിന്ന് ശുദ്ധിയായ ശേഷം ) നിർബന്ധമാണ്.
മാത്രമല്ല 12.44 ന് മുമ്പാണ് ഹൈളുണ്ടായതെങ്കിൽ (ഫർള് മാത്രം നിർവഹിക്കാനുള്ള സമയം ലഭിച്ചില്ലെങ്കിൽ) ഖളാഅ് വീട്ടേണ്ട

ചോ ) ഒരു നിസ്കാരസമയത്തിന്റെ അവസാന വേളയിൽ രക്തം നിൽക്കുകയും ആ സമയത്ത് ശുദ്ധിയായി ഒരു റകഅത്ത് നിർവഹിക്കാൻ മാത്രം സമയമുണ്ടായാൽ പ്രസ്തുത നിസ്കാരം ഖളാഅ് വീട്ടേണ്ടതുണ്ടോ ? 

ഉ) ഒരു നിസ്കാരത്തിന്റെ അവസാന സമയത്ത് ഹൈള് നിൽക്കുകയും ഒരു തക്ബീറത്തുൽ ഇഹ്റാമിന് സമയം ലഭിക്കുകയും ചെയ്താൽ ആ നിസ്കാരം നിർബന്ധമാണ്. ജംആയി നിർവഹിക്കുന്ന നിസ്കാരമാണെങ്കിൽ ആ നിസ്കാരവും അതോടൊപ്പം അതിനു മുമ്പുള്ള നിസ്കാരവും കൂടി നിർവഹിക്കൽ നിർബ ന്ധമാണ്. 
ഉദാ : അസർ , ഇശാഅ് നിസ്കാരത്തിന്റെ അവസാന സമയത്ത് ഒരു പെണ്ണിന് ഹൈള് നിൽക്കുകയും ഒരു തക്ബീറത്തുൽ ഇഹാമിന്റെ സമയം ലഭിക്കുകയും ചെയ്താൽ ആ അസർ നിസ്കാരത്തോടൊപ്പം ളുഹറും , ഇശാഇനോടൊപ്പം മഗ്രിബും നിസ്കരിക്കൽ നിർബന്ധമാണ്. 
ഇവിടെ ശുദ്ധിയാകാൻ സമയം കിട്ടണമെന്നു നിർബന്ധമില്ല . ളുഹ്റ് , മഗ്രിബ് , സുബഹി എന്നീ നിസ്കാരങ്ങളുടെ സമയത്ത് രക്തം നിന്നാൽ ആ നിസ്കാ രങ്ങൾ മാത്രം നിർവഹിച്ചാൽ മതി, മേൽ വിവരിച്ച കാര്യങ്ങളിൽ നിന്ന് പെണ്ണ് ആ നിസ്കാരം ഖളാഅ് വീട്ടണമെന്ന കാര്യം വ്യക്ത മാകുന്നുണ്ട് 

ചോ ) ഔഷധമുപയോഗിച്ച് ഋതുരക്തമുണ്ടായാൽ നിസ്കാരം പോലുള്ള ആരാധന ഒഴിവാക്കാമോ ? 
ഉ ) ഒഴിവാക്കാം . രക്തം നിന്നാൽ കുളിക്കുന്നതിന്റെ മുമ്പുതന്ന നോമ്പിൽ പ്രവേശിക്കാവുന്നതാണ്. എന്നു പറഞ്ഞാൽ ഫജ്റുസ്സാ ദിഖിന്നു മുമ്പ് രക്തം നിന്നാൽ നിയ്യത്ത് ചെയ്ത് നോമ്പിൽ പ്രവേ ശിക്കണം. (പഭാതത്തിൽ കുളിച്ചാലും നോമ്പിന് ഭംഗം വരുന്നതല്ല . പകൽ സമയത്ത് രക്തം നിന്നാൽ ബാക്കിയുള്ള സമയം നോമ്പുകാരിയെപ്പോലെ നിൽക്കക്കണം (ആഹാരപാനീയം മുത ലായ നോമ്പിന് ഭംഗം വരുത്തുന്നതായ കാര്യങ്ങൾ ചെയ്യാതിരി ക്കണം) 

ചോ ) ത്വവാഫ് നിർവഹിക്കുമ്പോൾ ഹൈളുണ്ടായാൽ എന്ത് ചെയ്യണം ?


ഉ ) ഉടനെ ത്വവാഫ് നിർത്തണം . ത്വവാഫ് അല്ലാത്ത മറ്റുകാര്യങ്ങൾ ഹൈള് സമയത്തും നിർവഹിക്കാകുന്നതാണ് . ഹൈളിൽ നിന്നു ശുദ്ധിയായ ശേഷം ത്വവാഫ് ചെയ്യണം , 

ചോ) ഹജ് , ഉംറ കർമ്മങ്ങളിൽ ഹൈള് കാരിക്ക് ഏതെല്ലാം നിർവ ഹിക്കാം ? 

ഉ) ത്വവാഫ് അല്ലാത്ത എല്ലാ കർമങ്ങളും നിർവഹിക്കാൻ പറ്റും . എന്നാൽ ത്വവാഫ് സുന്നത്താണെങ്കിലും ഫർളാണെങ്കിലും നിർവഹിക്കാൻ പാടില്ല . 

ചോ ) ഹൈളുകാരിക്ക് ഖുർആൻ എഴുത്തില്ലാത്ത ഭാഗം ( ചട്ട ) തൊടാൻ പറ്റുമോ ? 

ഉ ) ഇല്ല . മുസ്ഹഫിൽ എഴുത്തുള്ള ഭാഗവും എഴുത്തില്ലാത്ത ഭാഗവും ചട്ടയും സ്പർശിക്കൽ ഹറാമാണ് . ഇതുപോലെ മുസ്ഹഫ് സൂക്ഷിക്കാൻ വേണ്ടി തയ്യാറാക്കപ്പെട്ട പെട്ടി , കവറുകൾ പോലോത്തത് മുസ്ഹഫുണ്ടാകുമ്പോൾ സ്പർശിക്കലും ചുമക്കലും ഹൈള് , നിഫാസുള്ളവർക്കും , വുളുഇല്ലാത്തവർക്കും നിർബന്ധകുളിയുള്ളവർക്കും സ്ത്രീപുരുഷഭേദമന്യേ മേൽപറഞ്ഞവ ഹറാമാണ്. 

ചോ ) ഹൈള് കാരിക്ക് ഖുർആൻ എഴുതാൻ പറ്റുമോ ? 

ഉ ) ഖുർആൻ എഴുത്ത് സ്പർശിക്കാതെ എഴുതാവുന്നതാണ്. 

ചോ ) ഖുർആൻ പാരായണത്തിന്റെ ഓഡിയോ , സിഡി തുടങ്ങി യവ തൊടാൻ പറ്റുമോ ? 

ഉ) സപർശിക്കുന്നതിന് വിരോധമില്ല . അതിലുള്ളത് ഖുർആ നിന്റെ എഴുത്തല്ല . എന്ന കാരണത്താൽ സപർശിക്കാനും ചുമ ക്കാനും പറ്റും . ഖുർആൻ സേവ് ചെയത മൊബൈൽ , കമ്പ്യൂട്ടർ പോലോത്തവക്ക് ഇതേ വിധിയാണ് ബാധകമെന്നു മനസ്സിലാകുന്നു . 

ചോ ) ഹൈള് കാരിക്ക് മുസ്ഹഫ് മാലിന്യത്തിൽ വീണത് കണ്ടാൽ എടുക്കാൻ പറ്റുമോ ?

ഉ ) എടുക്കാൻ പറ്റും . മുസ്ഹഫ് മാലിന്യത്തിൽ വീണാൽലും , നശിക്കുന്ന സന്ദ ർ ഭവും , തൊടാൻ പാടില്ലാത്ത വ രു ട് കൈയിൽപ്പെടുമ്പോഴും അശുദ്ധിയുള്ളവരായാലും അതിനെ സംരക്ഷിക്കൽ നിർബന്ധമാണ് ( തുഹ്ഫ : 1-47)

ചോ ) ചികിത്സ , ബറക്കത്ത് തുടങ്ങിയവക്ക് വേണ്ടി എഴുതപ്പെട്ട ഉറുക്ക് കെട്ടിയാൽ അശുദ്ധിയുടെ സമയത്ത് ഊരിവെക്കണമോ ?

ഉ) ഊരിവെക്കേണ്ടതില്ല , ചികിത്സയോ , ബറക്കത്താ എന്ന ഉദ്ദേശത്തോടെ കെട്ടിയ ഉറുക്ക് സ്പർശിക്കുന്നതിന്നും ചുമക്കു ന്നതിന്നും വിരോധമില്ല . ( ശർവാനി : 1-49 ) 

ചോ ) സത്കർമ്മങ്ങൾക്ക് മുമ്പ് ബിസ്മി ചൊല്ലൽ , വാഹനം കയ റുന്നതിന് മുമ്പ് ദിക്റ് ചൊല്ലൽ ആപത് ഘട്ടങ്ങളിലെ ദിക്റ് തുട ങ്ങിയവ ഹൈള് , നിഫാസ് , ജനാബത് തുടങ്ങിയവ ഉള്ളവർക്ക് ചൊല്ലാൻ പറ്റുമോ ? 

ഉ ) ഇതു ഖുർആനിൽ പെട്ടതാണെങ്കിലും ഖുർആൻ ഓതുക എന്ന ഉദ്ദേശത്തോടെ മാത്രമാണെങ്കിൽ ഹാറാം തന്നെയാണ് . എന്നാൽ ദിക്ർ എന്ന പരിഗണനയോടെയാണെങ്കിൽ ഹറാമല്ല . ഈ അടിസ്ഥാനത്തിൽ ഹദ്ദാദ് പോലെയുള്ള പതിവായി ചെയ്യു ന്നതും അല്ലാത്തതുമായ ദികറുകൾ ചൊല്ലുന്നതിന് വിരോധമില്ല . 

ചോ ) അശുദ്ധിയുള്ളവർക്ക് ഖുർആൻ നോക്കാൻ പറ്റുമോ ? 

ഉ ) മുസഹഫ് വീക്ഷിക്കലും സ്വശരീരം കേൾക്കാത്ത രൂപത്തിൽ നാവ് , ചുണ്ട് ചലിപ്പിക്കലും ഹൃദയത്തിൽ ഓതലും അനിവദനീ യമാണ് . സംസാരശേഷിയില്ലാത്തവർ നാവ് , ചുണ്ട് ഇവകൊണ്ട് ആംഗ്യം കാണിക്കൽ ഹറാമാണ് . ( തുഹ്ഫ : 1-271 )

 ചോ ) ഹൈളുകാരിയോട് ഏതെല്ലാം രൂപത്തിലുള്ള സഹവാസം പറ്റും ? 

ഉ ) മുട്ടുപൊക്കിളിന്റെ ഇടയിലുള്ള സംഭോഗവും മറ്റു രീതിയി ലുള്ള സുഖമെടുക്കലും പാടില്ല . ബാക്കിയുള്ള എല്ലാ സഹാ സവും പറ്റും . യഹൂദർ , അഗ്നിയാരാധകർ , നസാണികൾ , ജാഹിലിയാ കാലത്തെ അറബികൾ ഹൈളുകാരികളെ സമ്പൂർണമായി ബഹിഷ്കരിച്ചിരുന്നു . എന്നാൽ എല്ലാ മതങ്ങളിൽ നിന്നും വ്യത്യ സ്ഥമായതും മാനുഷികവുമായ ശൈലിയാണ് ഇസ്ലാം സ്വീക രിച്ചിട്ടുള്ളത് . ഇത് ഖുർആൻ സ്പഷ്ടമായി പ്രഖ്യാപിച്ചിട്ടുണ്ട്.

 ചോ ) സംഭോഗം ഹറാമാണെന്ന് അറിവില്ലാതെ നടത്തിയാൽ ഇതിന് ശിക്ഷ അഥവാ പ്രായശ്ചിത്തമുണ്ടോ ? 

ഉ ) രണ്ടും ഇല്ല . 

ചോ ) ലിംഗത്തിൽ രക്തം ആകുന്നത് തടയുന്ന നിരോധ് പോലു ള്ളരക്ഷാകവചത്തിന്റെ സഹായം കൊണ്ട് സംഭോഗം പറ്റുമോ ? 

ഉ ) ഗർഭനിരോധന ഉറകൾ പോലോത്തതുകൊണ്ടും സംഭോഗം ഹറാമാണ് . 
ചോ ) രക്തസ്രാവം പൂർണ്ണമായി നിന്നാൽ കുളിക്കുമുമ്പ് സംഭോഗം പറ്റുമോ?

 ഉ) ഇതും ഹറാം തന്നെയാണ്. മാത്രമല്ല കുളിക്കാതെ സംഭാഗം നടന്നുണ്ടാകുന്ന കുട്ടീകൾക്ക് കുഷ്ഠരാഗമുണ്ടാകാൻ സാധ്യ യുണ്ടെന്ന് ഇമാം ഗസ്സാലി(റ) പ്രസ്താവിച്ചിട്ടുണ്ട്. 

ചോ ) ഹൈളുകാരിയോടുള്ള സംഭാഗത്തെക്കുറിച്ച് വൈദ്യ ശാസ്ത്രത്തിന്റെ അഭിപ്രായമെന്താണ്?

ഉ ) ഒരുപാട് ലൈംഗീക ശാസ്ത്രജ്ഞന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ ഈ വിഷയം പ്രസ്താവിച്ചിട്ടുണ്ട്, ഹൈളുള്ളസമയത്ത് സംഭോഗിക്കുന്നതുകൊണ്ട് സ്ത്രീപുരുഷന്മാരുടെ ആരോഗ്യത്തിന് ഹാനികരമാണ് . ഈ സന്ദർഭത്തിലെ സംഭോഗം സ്ത്രീകളിൽ അമിതമായ രക്തസ്രാവത്തിന് കാരണമാകാനും ഗർഭപാത്രത്തിൽ വ്യണങ്ങളുണ്ടാകാനും സാധ്യതയുണ്ട് ( ദാമ്പത്യ സഹായം ഡോ : എം വി മുഹമ്മദ് ) 

ചോ ) ഋതുസമയത്ത് വിവാഹമോചനം ( ത്വലാഖ് ) ഹറാമാകാൻ കാരണമെന്ത് ? 

ഉ)ലൈംഗിമായി ബന്ധപ്പെട്ട പെണ്ണിനെ ഹൈളുള്ള സമയത്ത് വിവാഹമോചനം ഹറാമാണ്. ഈ സമയം ശുദ്ധിയുടെ കാലമായി പരിഗണിക്കാത്തതുകൊണ് ' അവളുടെ ഇദ്ദയുടെ കാലം വർദ്ദിക്കുന്നതുകൊണാണ് . ( ഹറാമാണെങ്കിലും ഈ സമയത്ത് ത്വലാഖ് ചൊല്ലിയാൽ സാധുവാകുന്നതാണ് ) ( മുഗ്നി 1-110 )

 ചോ ) ഹൈള് സമ്പൂർമായി നീന്ന മേലിൽ ഹൈളുണ്ടാകുമെന്ന് പ്രതീക്ഷയില്ലാത്തവൾ എങ്ങനെ ഇദ്ദ കണക്കാക്കും? 

ഉ ) ഹൈള് നിന്ന പെണ്ണ് മാസത്തിന്റെ കണക്കനുസരിച്ച് ഇദ്ദ തീരുമാനിക്കണം . ( മൂന്ന് മാസം ) ( തുഹ്ഫ 10 - 230 ) ,
 പ്രസ്തുത പെണ്ണിന് രക്തസംവരുണ്ടായാൽ ഇത് ഹൈളായി പരിഗണിക്കും . ഇത് ഔഷധമുപയോഗിച്ചാണെങ്കിലും ശരി ( തുഹ്ഫ 8-232 )