രാജാവിന്റെ വിജയരഹസ്യമായ നാണയത്തിന്റെ രഹസ്യം
كن إيجابياً
പോസിറ്റീവ് ആയിരിക്കുക..
ജപ്പാനിൽ ഒരു ചക്രവർത്തി ഉണ്ടായിരുന്നു..
ഓരോ യുദ്ധത്തിനു മുമ്പും അദ്ദേഹം ഒരു നാണയം എറിയും.
നാണയത്തിന്റെ ചിത്രമുള്ള ഭാഗം വന്നാൽ, അദ്ദേഹം സൈനികരോട് പറയും:
“നമ്മൾ വിജയിക്കും..
എഴുത്തുള്ള ഭാഗമാണ് വന്നിരുന്നതെങ്കിൽ
നമ്മൾ തോൽക്കുമായിരുന്നു...”
എന്നാൽ രസകരമായ കാര്യം, എന്നും അദ്ദേഹത്തിന് ഭാഗ്യ ദിനങ്ങളായിരുന്നു..
എഴുത്തുള്ള ഭാഗം ഒരിക്കലും വീഴാറുണ്ടായിരുന്നില്ല..
പട്ടാളക്കാർ ആവേശത്തോടെ വിജയിക്കുന്നത് വരെ പോരാടും...
വർഷങ്ങൾ കടന്നുപോയി, ചക്രവർത്തി വിജയപ്രയാണം തുടർന്നു..
ജീവിതം കടന്നു പോയി..
അദ്ദേഹം
മരിക്കുമ്പോൾ
അടുത്ത ചക്രവർത്തയാകാൻ പോകുന്ന മകൻ അവസാനമായി ചോദിച്ചു:
“അച്ഛാ, എനിക്ക് നിങ്ങളുടെ ആ നാണയം വേണം.. രാജ്യത്തിന്റെ വിജയഗാഥ തുടരാൻ ...”
ചക്രവർത്തി തന്റെ പോക്കറ്റിൽ നിന്ന് നാണയം പുറത്തെടുത്തു, അവനു കൊടുത്തു..
മകൻ അത് നോക്കി...
ആദ്യ വശം ഒരു ചിത്രമാണ്... മകൻ അത് മറിച്ച് നോക്കി..
വലിയ ഞെട്ടലോടെ അവനത് കണ്ടു.. മറുവശത്തും
ചിത്രം തന്നെ...!!
അവൻ തന്റെ പിതാവിനോട് പറഞ്ഞു: “ഇത്രയും വർഷങ്ങൾ
നിങ്ങൾ ജനങ്ങളെ വഞ്ചിച്ചു..!!
... ഞാൻ അവരോട് എന്താണ് പറയേണ്ടത്!?
നായകനും ധീരനുമായ എന്റെ പിതാവ് ഒരു വഞ്ചകനാണെന്നോ? "
ചക്രവർത്തി മറുപടി പറഞ്ഞു: “ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല.
നിങ്ങൾ യുദ്ധത്തിൽ ആയിരിക്കുമ്പോൾ
നിങ്ങൾക്ക് മുന്നിൽ രണ്ട് ഓപ്ഷനുകളുണ്ട്...
ഒന്ന് വിജയം...
രണ്ടാമത്തേത് ... വിജയം തന്നെ ...
നിങ്ങൾ തോൽക്കും..
തോൽവിയെ കുറിച്ച് ചിന്തിക്കുമ്പോൾ മാത്രം...
വിജയം ഉറപ്പിച്ചാൽ അത് യാഥാർഥ്യമാവുക തന്നെ ചെയ്യും...
ഭാഗ്യം കൊണ്ടുമാത്രം ജീവിതത്തിലെ ആശങ്കകളെ മറികടക്കാനാവില്ല...
ദൈവത്തിലും സ്വന്തം ചെയ്തിയിലും നല്ല വിശ്വാസമുണ്ടാകണം...”
എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ..
അബൂ ത്വാഹിർ ഫൈസി മാനന്തവാടി
👇
Post a Comment