'ഏപ്രില്‍ ആറിന് ശേഷം കരുതിയിരിക്കേണ്ടി വരും'; പൗരത്വ സമരക്കാര്‍ക്ക് സമന്‍സ് അയച്ചത് ആരുടെ കാപട്യം? ബഷീർ ഫൈസി ദേശമംഗലം
വാക്ക് 'വാക്കാണ്..'
പൗരത്വ നിയമ ഭേദഗതി ബില്ലിന് എതിരായി സമരം നടത്തിയവർക്കെതിരെ എടുത്ത കേസുകളും,
ശബരിമല വിഷയത്തിൽ സമരം നടത്തിയവർക്കെതിരെ എടുത്ത കേസുകളും ഒഴിവാക്കുമെന്ന് മുഖ്യമന്തി പ്രഖ്യാപിച്ചിരുന്നു...
എന്നാൽ കേസുകൾ ഇപ്പോഴും തുടരുകയും സമൻസ് അയച്ചു കൊണ്ടിരിക്കുകയുമാണ്.
ആ വിഷയത്തിൽ തുടർ നടപടിയൊന്നും ഉണ്ടായിട്ടില്ല എന്നു വ്യക്തമാക്കുകയാണ്.
ഗുരുതര ക്രിമിനൽ സ്വാഭാവമുള്ള കേസുകളിൽ പോലുമല്ല ഇപ്പോൾ സമൻസ് വന്നിരിക്കുന്നത്.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വർക്കിങ് സെക്രട്ടറി താജുദ്ധീൻ ദാരിമി ഉൾപ്പെടെ 9 നേതാക്കൾക്കാണു കസർകോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും ഹാജരാകണം എന്നു പറഞ്ഞു സമൻസ് ലഭിച്ചിരിക്കുന്നത്.
പിൻവലിക്കുമെന്നു പരസ്യമായി പറയുകയും
പിന്നീട് കേസ് തുടരുകയും ചെയുന്ന വിഷയത്തിൽ പൊലീസുകാരാണോ,
അതോ സർക്കാർ ആണോ കാപട്യം കാണിക്കുന്നത്.
എന്തായാലും മിഖ്യമന്ത്രിയുടെ ഉറപ്പു(വാക്കു)ഉണ്ടായിട്ടും
കേസുകൾ തുടരുന്നതിൽ സർക്കാർ അടിയന്തിരമായി ഇടപെടണം.
അല്ലങ്കിൽ ആ വാക്ക് ഏപ്രിൽ
6 വരെയുള്ള ഒരു 'വാക്ക്' മാത്രമായി കരുതേണ്ടി വരും.
ശബരിമല വിശ്വാസികൾക്ക് സമൻസ് വരുന്നുണ്ടോ അറിയില്ല.
എന്തായാലും ആറിന് ശേഷം കരുതിയിരിക്കേണ്ടി വരും...!!
ബശീർ ഫൈസി ദേശമംഗലം
Post a Comment