ആർക്കും സമസ്ത പിന്തുണ പ്രഖ്യാപിച്ചിട്ടില്ല, സ്ഥാനാർഥികൾക്കായി പ്രാർത്ഥിക്കുന്ന ഫോട്ടോ വെച്ച് സമസ്തയുടെ പിന്തുണയായി പ്രചരിപ്പിക്കരുതെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ
തെറ്റിദ്ധാരണക്ക് ഇട വരുത്തരുത് - ജിഫ്രിതങ്ങൾ
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ കാണാൻ വരുമ്പോൾ പ്രാർത്ഥിക്കാൻ ആവശ്യപ്പെടുമ്പോൾ അവരോടൊപ്പം നിന്ന് പ്രാർത്ഥിക്കുന്നതിനെ സമസ്തയുടെ പിന്തുണയായി പ്രചരിപ്പിക്കുന്നത് ശരിയായ രീതിയല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടിയിലേയും സ്ഥാനാർഥികൾ വന്നു കാണാറുണ്ട്. ആരെയും മടക്കി അയക്കാറില്ല.
രാജ്യത്തിനും സമൂഹത്തിനും ഉപകാരപ്പെടുന്നവർ ജയിക്കട്ടെ എന്നാണ് ഈ സമയങ്ങളിലെല്ലാം പ്രാർത്ഥിക്കാറുള്ളത്.
എന്നാൽ അവരോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വെച്ച് സമസ്തയുടെ പിന്തുണയായി വ്യാഖ്യാനിക്കപ്പെടേണ്ടതില്ലെന്നും തെറ്റായി പ്രചരിപ്പിക്കരുതെന്നും ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു.
Post a Comment