ഇസ്‌ലാമിക് ക്വിസ്: മുഹമ്മദ് നബി(സ), ഖുർആൻ, മറ്റു പ്രവാചകന്മാർ, പ്രവാചക പത്നിമാർ, സ്വഹാബികൾ, താബിഉകൾ ചരിത്ര ഭൂമികൾ, ഇമാമുമാർ, ഇസ്ലാമിക ഗ്രന്ഥങ്ങൾ, തുടങ്ങി 1000 ചോദ്യങ്ങളും ഉത്തരങ്ങളും

1. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിച്ച പേര് ഏത് ?
മുഹമ്മദ്

2. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പാരായണം ചെയ്യുന്ന ഗ്രന്ഥം ?
ഖുർആൻ


3. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള രാജ്യം ?
ഇന്തോനേഷ്യ

4. ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്ത സ്വഹാബി ?
അബൂ ഹുറൈറ(റ) 

5. ഹിജ്റ പോകുമ്പോൾ നബി തങ്ങളുടെ കൂട്ടുകാരൻ ?
അബൂബക്കർ സിദ്ദീഖ്

6. ഖുർആനിൽ എത്ര പ്രവാചകന്മാരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട് ?
25

7. വിശുദ്ധ ഖുർആനിൽ എത്ര സൂറത്തുകൾ ഉണ്ട് ?
114

8. വിശുദ്ധ ഖുർആനിൽ എത്ര ബിസ്മികൾ ഉണ്ട് ?
114

9. നബിതങ്ങളുടെ മേലിൽ ആദ്യം ഫർള് ആക്കിയത് ഏത് നിസ്കാരം?
ളുഹ്ർ

10. മലക്കുകൾ സലാം ചൊല്ലിയ സ്വഹാബി ?
ഇംറാൻ ബ്ൻ ഹുസൈൻ

11. ഉഹ്ദ് യുദ്ധത്തിൽ നബിതങ്ങൾ അവിടത്തെ മാതാപിതാക്കളെ നിങ്ങൾക്ക് സമർപ്പിക്കുന്നു എന്ന് പറഞ്ഞത് ഏതു സ്വഹാബിയോട്.?
സഅദ് ബിൻ അബീവഖാസ്

12. തന്റെ ജനതയിലെ എല്ലാ ജനങ്ങളും വിശ്വസിച്ചത് ഏത് പ്രവാചകനിൽ?
യൂനുസ് നബി(അ)

13. അബുൽ മസാകീൻ എന്ന് നബി തങ്ങൾ സ്ഥാനപ്പേര് വിളിച്ച സ്വഹാബി ആര്?
ജഅ്ഫർ ബിൻ അബീത്വാലിബ്

14. അലി(റ) നെ വധിച്ചത്  ആര്?
അബ്ദുറഹ്മാനുബ്നു മുൽജിം

15. വിശുദ്ധ ഖുർആനിൽ ഏറ്റവും കൂടുതൽ പേര് പരാമർശിക്കപ്പെട്ട പ്രവാചകൻ ?
മൂസാ നബി (അ)

16. മാതാവ് നിര്യാതയായപ്പോൾ നബി (സ) തങ്ങളുടെ വയസ്സ്?
6

17. ഉമർ (റ) ന്റെ ഇസ്‌ലാം ആശ്ലേഷത്തിന് കാരണമായ സൂറത്ത് ?
സൂറത്തു ത്വാഹ


18. മദീനയിൽ വെച്ച് ആദ്യമായി മുസ്ലിമീങ്ങൾക്ക് ഇമാമ് നിന്ന സ്വഹാബി ?
മുസ്അബ് ബ്ൻ ഉമൈർ(റ)

19. അന്ത്യദിനത്തിൽ ഭാര്യയിൽ നിന്ന് ഓടി പോകുന്നത് ഏതു പ്രവാചകനാണ്. ?
ലൂത്ത് നബി 

20. ഇസ്ലാമിൽ ആദ്യമായി രക്തസാക്ഷിയായത് ഏത് സ്വഹാബി.?
ഉബൈദ് ബിൻ ഹാരിസ്


21. സംസം വെള്ളം ആരുടെ കാലിന് അടിയിൽ നിന്ന് ഉറവയെടുത്ത വെള്ളമാണ് ?
ഇസ്മായിൽ നബി 

22. വുളൂഅ് ചെയ്തുകൊണ്ടിരിക്കെ ഷാമിൽ വെച്ച് മരണപ്പെട്ട സ്വഹാബി?
അബ്ദുല്ലാഹി ബിന് ബിഷ്ർ (റ)

23. ബദറിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആര്?
ഉമൈർ ബിൻ അബീവഖാസ് (റ)

24. ത്വാഇഫിലേക്കുള്ള യാത്രയിൽ നബി തങ്ങളുടെ കൂട്ടുകാരൻ ?
സൈദുബ്നു ഹാരിസ(റ)

25. അടിമത്വത്തിൽ നിന്ന് മുക്തമാകാൻ മുഹമ്മദ് നബി (സ) 300+ ഈന്തപ്പനകൾ നട്ടുപിടിപ്പിച്ച് ഏത് സഹാബയെയാണ് സഹായിച്ചത്?
സൽമാനുൽ ഫാരിസി (റ)

26. രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് അയത്തുൽ കുർസി പാരായണം ചെയ്യുന്നതിന്റെ ഗുണം എന്താണ്?
സൂര്യോദയം വരെ നിങ്ങൾ ഉപദ്രവത്തിൽ നിന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

27. ഏത് പ്രവാചകനാണ് (അ) ജിന്നിന്റെ നിയന്ത്രണവും മൃഗങ്ങളോട് സംസാരിക്കാനുള്ള കഴിവും നൽകപ്പെട്ടത്?
സുലൈമാൻ (as) 

28. സംസം എന്ന വാക്കിന്റെ അർത്ഥം? 
അടങ്ങുക

29. അസർ നിസ്കാരം മനപൂർവ്വം നഷ്ടപ്പെടുത്തിയാൽ ഒരു വ്യക്തിക്ക് 2 കാര്യങ്ങൾ നഷ്ടപ്പെടും. ഏതെല്ലാം?
കുടുംബം
സമ്പത്ത്

30. പ്രവാചകൻ മൂസയും (അലൈഹി സലാം) ഹറൂൻ പ്രവാചകനും (അലൈഹി സലാം) തമ്മിലുള്ള ബന്ധം എന്താണ്?
സഹോദരന്മാർ 

31. എന്താണ് Az-Zaqqum?
നരകാഗ്നിയിലെ ആളുകൾക്കുള്ള ഭക്ഷണം

32. എന്താണ് സിദ്റത്തുൽ-മുൻതഹ?
വാനലോകത്ത്
ഏറ്റവും ദൂരെയുള്ള അതിർത്തിയിലുള്ള ഒരു മരം

33. ദുഷിച്ച കണ്ണിൽ നിന്നും മന്ത്രവാദത്തിൽ നിന്നും അല്ലാഹുവിനൊട് സംരക്ഷണം തേടുന്ന 2 സൂറത്തുകൾ?
സൂറത്തുൽ ഫലഖ് 
സൂറത്തുന്നാസ്

34. മുഹമ്മദ് നബി (സ) യുടെ ആദ്യ കസിൻ ആരായിരുന്നു?
അബ്ദുള്ളാ ബിൻ  അബ്ബാസ്(റ) 

35. ഇമാം ബുഖാരി (റ) ജനിച്ചപ്പോൾ അദ്ദേഹത്തിന് എന്തായിരുന്നു പ്രശ്നം ?
കണ്ണിന് കാഴ്ച ഇല്ലായിരുന്നു

36. എങ്ങിനെ പരിഹരിക്കപ്പെട്ടു?
ഉമ്മയുടെ പ്രാർത്ഥന നിമിത്തം.

37. ഹദീസിന്റെ ആധികാരിക രണ്ടാമത്തെ പണ്ഡിതൻ ആര്?
ഇമാം മുസ്‌ലിം

38. ഇമാം മുസ്ലിമിന്റെ പൂർണ്ണനാമം എന്ത്.?
ഇമാം അബുൽ ഹുസൈൻ മുസ്‌ലിം ബിൻ ഹജ്ജാജ് അൽ ഖുശൈരി.

39. ഇമാം മുസ്ലിം ജനിച്ചവർഷം ഏത്  
ഹിജ്റ 206 (ക്രി.821)

40. ഇമാം മുസ്‌ലിം ജനിച്ച വർഷത്തിൽ വഫാത്തായ മഹാ പണ്ഡിതൻ ആര് ? ( ഇമാം മുസ്‌ലിം (റ) വഫാത്തായത് 204 ൽ ആണ് എന്നും അഭിപ്രായമുണ്ട്. ഈ അഭിപ്രായം അനുസരിച്ചാണ് ഈ ചോദ്യം)
ഇമാം ശാഫിഈ

41. ഇമാം മുസ്‌ലിം 10000 ഹദീസുകൾ മനപ്പാഠമാക്കിയത് എത്രാം വയസ്സിൽ 
14

42. ഖുർആനിൽ പേര് പരാമർശിക്കപ്പെട്ട 25 നബിമാർ ആരെല്ലാം ?

1. ആദം നബി(അ)
2. ഇദ്‌രീസ് നബി(അ)
3. നൂഹ് നബി(അ)
4. ഹൂദ് നബി(അ)
5. സ്വാലിഹ് നബി(അ)
6. ഇബ്‌റാഹീം നബി(അ)
7. ലൂത്വ് നബി(അ)
8. ഇസ്മാഈല്‍ നബി(അ)
9. ഇസ്ഹാഖ് നബി(അ)
10. യഹ്ഖൂബ് നബി(അ)
11. യൂസുഫ് നബി(അ)
12. ശുഐബ് നബി(അ)
13. അയ്യൂബ് നബി(അ)
14. മൂസ നബി(അ)
15. ഹാറൂന്‍ നബി(അ)
16. ദുല്‍കിഫില്‍ നബി(അ)
17. ദാവൂദ് നബി(അ)
18. സുലൈമാന്‍ നബി(അ)
19. ഇല്‍യാസ് നബി(അ)
20. അല്‍യസഅ് നബി(അ)
21. യൂനുസ് നബി(അ)
22. സകരിയ്യ നബി(അ)
23. യഹ് യ നബി(അ)
24. ഈസാ നബി(അ)
25. മുഹമ്മദ് നബി(സ്വ)

43. മത്സ്യവയറ്റില്‍ അകപ്പെട്ട പ്രവാചകന്‍?
യൂനുസ് നബി(അ)

44. ദുന്നൂന്ബുല്‍ ഹൂത്ത് എന്നീ പേരുകളില്‍ അറിയപ്പെട്ട പ്രവാചകന്‍?
യൂനുസ് നബി(അ)

45. മറിയം ബീവി (അ)നെ വളര്‍ത്തിയ നബി ആര്
സകരിയ്യ നബി(അ)

46. സകരിയ്യ നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ ആവര്‍ത്തിക്കുന്നു?

7 തവണ

47. സകരിയ്യ നബി(അ)ന്റെ പിതാവ് ആര്?

ബര്‍ഖിയ

48. യഹൂദികളാല്‍ കൊല്ലപ്പെട്ട രണ്ട് പ്രവാചകന്‍മാർ?
സകരിയ്യ നബി(അ), യഹ്‌യ നബി(അ)

49. ബഅല്‍ ഒരു വ്യാജ ദൈവമാണെന്ന് പ്രായോഗികമായി തുറന്നുകാണിച്ച നബി?

ഇല്‍യാസ് നബി(അ)

50. യൂനുസ് നബി(അ)ന്റെ പിതാവ് ആര്?

മത്താ

51. യൂനുസ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്രതവണ വന്നിട്ടുണ്ട്?

4 തവണ

52. അയ്യൂബ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?

4 തവണ

53. അയ്യൂബ് നബി(അ) പിതാവ് ആര്?

അമൂസ്വ്

54. അയ്യൂബ് നബി(അ)ന്റെ ഭാര്യ ആര്?

റഹ്മത്ത് ബീവി

55. സുലൈമാന്‍ നബി(അ).ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?

17 തവണ

56. സുലൈമാന്‍ നബി(അ) ന്റെ പത്‌നി?

ആമിന

57. സുലൈമാന്‍ നബി(അ) ന്റെ ഖബ്‌റ് എവിടെ?

ബൈത്തുല്‍ മുഖദ്ദസ്

58. സുലൈമാന്‍ നബി(അ) വയസ്സ് എത്ര?

53

59.കാറ്റിനെ അതീനപ്പെടുത്തിയ നബി ആര്?
സുലൈമാന്‍ നബി(അ)


60. ഉറുമ്പുകളുടെ ആശയവിനിമയം മനസ്സിലാക്കിയ പ്രവാചകന്‍?

സുലൈമാന്‍ നബി(അ)

61. വായുവില്‍ സഞ്ചരിച്ച ആദ്യമനുഷ്യന്‍?

സുലൈമാന്‍ നബി(അ)

62. സുലൈമാന്‍ നബി(അ)ന്റെ കാലത്ത് യമന്‍ ഭരിച്ചിരുന്നത് ആര്?

ബില്‍ഖീസ് രാജ്ഞി

63. സുലൈമാന്‍ നബി(അ)ന്റെ ക്ഷണമനുസരിച്ച് ഇസ്‌ലാമിലേക്ക് കടന്നുവന്ന രാജ്ഞി?

ബില്‍ഖീസ് രാജ്ഞി

64.‍ സുലൈമാന് നബി(അ) ബില്‍ഖീസ് രാജ്ഞിക്ക് സന്ദേശം കൊടുത്തയച്ചത് ആരുടെ കൈവശം?

ഹുദ്ഹുദ്

65.‍ ദുല്കിഫ്ല്‍ നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്

= 2 തവണ

66.  ഇല്യാസ്(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്

= 2

67. ദാവൂദ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്

= 16

68. ദാവൂദ് നബി(അ)ന്റെ പിതാവ് ആര്

= യസാ

69. പക്ഷികളും പറവകളും തസ്ബീഹ് ചൊല്ലി ആരുടെ കൂടെ

= ദാവൂദ് (അ)ന്റെ കൂടെ

70. ദാവൂദ് (അ)ന്റെ വയസ്സ് എത്ര

 = 100

71. ദാവൂദ് (അ)ന്റെന്റെ പുത്രന്‍

= സുലൈമാന്‍ നബി(അ)

72. മദ്‌യനിലേക്ക് അയക്കപ്പെട്ട പ്രവാചകന്‍ ആര്?
– ശുഐബ് നബി(അ)

73. ശുഐബ് നബി(അ)ന്റെ പിതാവ് ആര്?
– സ്വഫ്‌വാന്‍

74. പ്രവാചകന്മാരിലെ പ്രഭാഷകന്‍ എന്നറിയപ്പെടുന്നത് ആര്?
– ശുഐബ് നബി(അ)

75. ശുഐബ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്?
– 11

76. യൂസുഫ് നബി(അ)ന്റെ മാതാപിതാക്കള്‍ ആരെല്ലാം?

– പിതാവ് യഅ്ഖൂബ് നബി(അ), മാതാവ് റാഹീല്‍

77. കുട്ടിയായിരിക്കെ കിണറ്റിലെറിയപ്പെട്ട പ്രവാചകന്‍ ആര്?
– യൂസുഫ് നബി(അ)

78. ഈജിപ്തിന്റെ ഭരണാധികാരിയായിത്തീര്‍ നബി ആര്?
– യൂസുഫ് നബി(അ)

79. ആദ്യമായി റേഷന്‍ സമ്പ്രദായം നടപ്പിലാക്കിയത് ആര്?
– യൂസുഫ് നബി(അ)

80. യൂസുഫ് നബി(അ)ന്റെ ഭാര്യ ആര്?
– സുലൈഖ

81. ഒരു നബിയുടെ പിതാവും പിതാമഹനും പ്രപിതാമഹനും നബിമാരാണ്. ആരുടെ?
– യൂസുഫ് നബി(അ)

82. ബനൂ ഇസ്‌റാഈലിലേക്ക് അയക്കപ്പെട്ട ആദ്യ റസൂല്‍?
– യൂസുഫ് നബി(അ)

83. യൂസുഫ് നബി(അ) ജനിച്ചത് എവിടെ? വഫാത്ത് എവിടെ?
– ജനനം: ഫദ്ദാനുആറാം, വഫാത്ത്: മിസ്‌റ്(ഈജിപ്ത്)

84. യൂസുഫ് നബി(അ) എത്ര കാലം ജീവിച്ചു?
– 120
85. യൂസുഫ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്?
– 27

86.‍ ഇസ്‌റാഈല് എന്ന് പേരുള്ള പ്രവാചകന്‍ ആര്?
– യഅ്ഖൂബ് നബി(അ)

87. യഅ്ഖൂബ് നബി(അ)ന്റെ പിതാവിന്റെ പേര്?
– ഇസ്ഹാഖ് നബി(അ)

89. യഅ്ഖൂബ് നബി(അ)ന്റെ വയസ്സ് എത്ര?
– 147

90. യഅ്ഖൂബ് നബി(അ)ന്റെ ഖബ്‌റ് എവിടെ സ്ഥിതി ചെയ്യുന്നു?
– മിസ്‌റ്

91. യഅ്ഖൂബ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്?
– 16

92. ബനൂ ഇസ്‌റാഈല്‍ എന്നു വിളിക്കുന്നത് ആരെ?
– യഅ്ഖൂബ് നബി(അ)ന്റെ സന്താന പരമ്പരയെ

93.‍ ഇസ്‌റാഈല് എന്ന പദത്തിന്റെ അര്‍ത്ഥം?
– അല്ലാഹുവിന്റെ അടിമ


94. ഇസ്ഹാഖ് നബി(അ)ന്റെ മാതാപിതാക്കള്‍ ആരെല്ലാം?
– പിതാവ് ഇബ്‌റാഹീം നബി(അ), മാതാവ് സാറ ബീവി(അ)

95. ഇസ്ഹാഖ് നബി(അ) ജനിക്കുമ്പോള്‍ മാതാപിതാക്കളുടെ വയസ്സ് എത്ര?
– പിതാവ് 120 വയസ്സ്, മാതാവിന് 90 വയസ്സ്

96. ഇസ്ഹാഖ് നബി(അ)ന്റെ ഭാര്യയുടെ പേരെന്ത്?
– റൂഫഖ

97. ഇസ്ഹാഖ് നബി(അ)ന്റെ വയസ്സ് എത്ര?
– 180

98. ഇസ്ഹാഖ് നബി(അ)ന്റെ ഖബ്‌റ് എവിടെ?
– ഹബ്‌റൂണ്‍

99. ഇസ്ഹാഖ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര സ്ഥലത്ത് പരാമര്‍ശിച്ചിട്ടുണ്ട്?
– 17

100. ഇബ്‌റാഹീം നബി(അ)ന്റെ പ്രഥമ പുത്രന്‍ ആര്?
– ഇസ്മാഈല്‍ നബി(അ)

101.‍ ഇസ്മാഈല് നബി(അ)ന്റെ മാതാപിതാക്കള്‍ ആരെല്ലാം?
– പിതാവ് ഇബ്‌റാഹീം(അ), മാതാവ് ഹാജറ(റ)

102.‍ ഇസ്മാഈല് നബി(അ)ന്റെ വയസ്സ്?
– 137

103.‍ ഇസ്മാഈല് നബി(അ)ന്റെ ഖബ്‌റ് എവിടെ?
– മക്കയില്‍

104.‍ ഇസ്മാഈല് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
– 12

105. ലുത്വ് എന്ന പദത്തിന് അര്‍ത്ഥം എന്ത്?
– സ്‌നേഹം

106. അല്ലാഹുവിന് വേണ്ടി കുടുംബസമേതം ഹിജ്‌റപോയ ആദ്യവ്യക്തി?
– ലുത്വ് നബി (അ)

107. ലുത്വ് നബി (അ)ന്റെ നാമം ഖുര്‍ആനില്‍ എത്രതവണ പ്രയോഗിച്ചിട്ടുണ്ട്?
– 27

108. ലുത്വ് നബി (അ)ന്റെ ഖബ്‌റ് എവിടെ?
– നഈമയില്‍

109. ലൂത്വ്)ന്റെ പിതാവ് ആര്?
– ഹാറാന്‍

110. ഒരു വ്യക്തിയല്ല, ഒരു സമൂഹമാണെന്ന് ഖുര്‍ആന്‍ പരാമര്‍ശിച്ച നബി ആര്?
– ഇബ്‌റാഹീം നബി(അ)

111.‍ അഗ്നികുണ്ഡത്തില് എറിയപ്പെട്ട പ്രവാചകന്‍ ആര്?
– ഇബ്‌റാഹീം നബി(അ)

112. ഇബ്‌റാഹീം നബി(അ)ന്റെ പിതാവ് ആര്?
– താരഖ്

113. ഇബ്‌റാഹീം നബി(അ)ന്റെ സ്ഥാനപ്പേര് എന്ത്?
– ഖലീലുല്ലാഹ്

114. ഇബ്‌റാഹീം നബി(അ)ന്റെ ജനനസ്ഥലം എവിടെ?
– ബാബിലോണ്‍

115. ഇബ്‌റാഹീം നബി(അ) വയസ്സ് എത്ര?
– 200

116. ഇബ്‌റാഹീം നബി(അ)ന്റെ ഖബ്‌റ് എവിടെ?
– ഫലസ്തീനിലെ ഖലീല്‍ പട്ടണത്തില്‍

117.‍ അബുല് അമ്പിയാഅ് ആര്?
– ഇബ്‌റാഹീം നബി(അ)

118. ഇബ്‌റാഹീം നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
– 69

119. ഇബ്‌റാഹീം നബി(അ)മുമായി ദൈവത്തെക്കുറിച്ച് തര്‍ക്കിച്ച രാജാവ് ആര്?
– നംറൂദ്

120. ഇബ്‌റാഹീം നബി(അ)ന്റെ കാലത്ത് ബാബിലിലും മറ്റും പ്രതാപത്തോടെ ജീവിച്ച ജനവിഭാഗം?
– സ്വാബിഉകള്‍

121. നബി(അ)ന്റെ കാലത്തുണ്ടായിരുന്ന മറ്റൊരു റസൂല്‍ ആര്?
– ലുത്വ് നബി(അ)

122. ഇബ്‌റാഹീം നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര?
– 10
123. മൂസാ നബി(അ) പിന്തുടരുന്നതിനിടില്‍ നൈല്‍നദിയില്‍ മുങ്ങിമരിച്ച ഭരണാധികാരി?
– ഫിര്‍ഔന്‍ (വലീദ്ബ്‌നു മുസ്ഹബ്)

124. ഇസ്ഹാഖ് നബി(അ)ന്‍െ മക്കല്‍?
– ഐശ്, യഅ്ഖൂബ് നബി(അ)

125. യഅ്ഖൂബ് നബി(അ) ജനിച്ചതെവിടെ?
– ഫലസ്തീന്‍

126. നബി(അ) എന്ന പദത്തിനര്‍ത്ഥം?
– ദയാലു

127. ലൂത്വ് നബി(അ)ന്റെ ഗ്രാമം ഇപ്പോള്‍ എവിടെ സ്ഥ്ിതി ചെയ്യുന്നു?
– ഫലസ്തീന്‍

128. നൂഹ് നബി(അ)ന്റെ കപ്പലിന്റെ അവശിഷ്ടം എവിടെ നിലകൊള്ളുന്നു?
– ജൂദി പര്‍വ്വതത്തില്‍

129. ദുല്ല്‍ നബി(അ)ന്റെ പിതാവ് ആര്?
– അയ്യൂബ് നബി(അ)

130.‍ ഇല്യാസ് നബി(അ)ന്റെ പിതാവ് ആര്?
– യാസീന്‍

131. അതിഥികളുടെ പിതാവ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രവാചകന്‍ ആര്?
– ഇബ്‌റാഹീം നബി(അ)

132. സമൂദ് സമുദായത്തില്‍ വന്ന പ്രവാചകന്‍?
> സ്വാലിഹ് നബി(അ

133. ജീവിച്ച കാലഘട്ടം എന്ത് പേരില്‍ അറിയപ്പെടുന്നു?
> ശിലായുഗം

134. സമൂദിന്റെ വാസസ്ഥലം എവിടെ?
> ഹിജ്‌റ്

135. സ്വാലിഹ് നബി(അ)ന്റെ പിതാവ് ആര്?
> ഉബൈദ്

136.സ്വാലിഹ് നബി(അ)ന്റെ വയസ്സ് എത്ര?
> 280

137. സ്വാലിഹ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്രതവണ പരാമര്‍ശിച്ചിട്ടുണ്ട്?
> 9

138. ആദ് സമൂഹം വസിച്ചിരുന്നത് എവിടെ?
> യമനിലെ അഹ്ഖാഫ്

139. സ്വാലിഹ് നബി(അ)ന്റെ ഒട്ടകത്തെ അറുത്തത് ആര്?
> ഖുദാര്‍

140. ശിര്നെ എതിര്‍ക്കാന്‍ അല്ലാഹു അയച്ച ആദ്യത്തെ റസൂല്‍ ആര്?
> നൂഹ് നബി(അ)

141. നൂഹ് നബി(അ)ന്റെ യഥാര്‍ത്ഥ നാമം?
> അബ്ദുല്‍ ഗഫ്ഫാര്‍

142. നൂഹ് എന്ന പദത്തിനര്‍ത്ഥം എന്ത്?
> ധാരാളം കരയുന്നവന്‍

143. നൂഹ് നബി(അ)ന്റെ പിതാവ് ആര്?
> ലാമക്

144.ലോകത്തിലെ ആദ്യത്തെ കപ്പല്‍ നിര്‍മിച്ചത് ആര്?
> നൂഹ് നബി(അ)

145. നൂഹ്‌നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്രതവണ വന്നിട്ടുണ്ട്?
> 43

146. നൂഹ് നബി(അ)ന്റെ ഖബ്‌റ് എവിടെ സ്ഥിതിചെയ്യുന്നു?
> കൂഫയില്‍

147.‍ ശൈഖുൽ അമ്പിയാഅ് ആര്?
> നൂഹ് നബി(അ)

148.‍ പ്രവാചകന്മാരില് ഏറ്റവും കൂടുതല്‍ ജീവിച്ചത് ആര്?
> നൂഹ് നബി(അ)

149. പനി ആദ്യമായി ഭൂമിയിലിറങ്ങിയത് എപ്പോള്‍?
> നൂഹ് നബി(അ)ന്റെ കാലത്ത്

150.‍ പ്രവാചകന്മാരായ രണ്ട് ഭര്‍ത്താക്കന്‍മാരില്‍ വിശ്വസിക്കാതിരുന്ന ഭാര്യമാര്‍ ആരൊക്കെ?
നൂഹ് നബി(അ)ന്റെയും ലൂത്വ് നബി(അ)ന്റെയും ഭാര്യമാര്‍

151. നബി(അ)ന്റെ യഥാര്‍ത്ഥ നാമം?
> അഖ്‌നൂഖ്

152. ആദ്യമായി പേനകൊണ്ട് എഴുതിയത് ആര്?
> ഇദ്‌രീ്‌സ് നബി(അ)

153. ആദ്യമായി വസ്ത്രം തുന്നിയതും തുന്നിയ വസ്ത്രം ധരിച്ചതും ആര്?
> ഇദ്‌രീ്‌സ് നബി(അ)

154. ആദ്യമായി യുദ്ധ സാമഗ്രികള്‍ നിര്‍മിച്ചതും സത്യനിഷേധിളോട് ആയുധവുമായി പോരാടിയതും ആര്?
> ഇദ്‌രീ്‌സ് നബി(അ)

155. ഇദ്‌രീ്‌സ് നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര?
> 30

156. ഇദ്‌രീ്‌സ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
> 2

157. ഇദ്‌രീ്‌സ് നബി(അ)ന്റെ പിതാവ് ആര്?
> യാരിദ്

158. ഇദ്‌രീ്‌സ് നബി(അ) ജനിച്ചത് എവിടെ?
> ബാബിലോണ്‍

159. നബി(അ)നെ ആകാശത്തേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ വയസ്സ്?
> 350

160. ആദ്യത്തെ നബി ആര്?
> ആദം നബി (അ)

161. മാതാവും പിതാവും ഇല്ലാത്ത നബി?
> ആദം നബി (അ)

162. ആദം എന്ന പദത്തിന് അര്‍ത്ഥം?
> തവിട്ട് നിറമുള്ളവന്‍

163. ആദം നബി(അ)ന്റെ പത്‌നി?
> ഹവ്വാഅ് ബീവി

164.‍ ആദ്യമനുഷ്യന് ആദ്യം പറഞ്ഞ വാക്ക്?
> അല്‍ഹംദുലില്ലാഹ്

165. അസ്സലാമു അലൈക്കും എന്ന് ആദ്യം ചൊല്ലിയത് ആര്?
> ആദം നബി (അ)

167. നബി എന്ന അറബി പദത്തിന് മലയാളത്തില്‍ സമാന്യമായി നല്‍കുന്ന പദം?
> പ്രവാചകന്‍

168. ആദം നബി(അ) ഭൂമിയില്‍ ആദ്യമായി പാദമൂന്നി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം?
> സിലോണ്‍ (ദജ്‌ന)

169. ആദം നബി(അ)ന്റെ വയസ്സ് ?
> 960

170. ആദം നബി(അ)ന്റെ ഖബ്‌റ് എവിടെ?
> മക്കയിലെ ജബല്‍ അബീഖുബൈസിന് മുകളില്‍

171. ഹവ്വാബീവി വഫാതായതും ഖബ്‌റടക്കപ്പെട്ടതും എവിടെ?
> ജിദ്ദ

172. ആദം നബി(അ)ന്റെ മക്കളില്‍ ഒറ്റക്കുട്ടിയായി ജനിച്ചത്?
> സീസ്(അ)

173.‍ ഏടുകള് നല്‍കപ്പെടുകയും എന്നാല്‍ ഖുര്‍ആനില്‍ പേര് പറയപ്പെടാതിരിക്കുകയും ചെയ്ത നബി?
> സീസ്(അ)

174. ആദം നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര?
> 10

175. ശീസ് നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര?
> 50

176. ആദം നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
> 25

177. ആദം നബി(അ)ന്റെ സ്വര്‍ഗത്തിലെ സ്ഥാനപ്പേര് എന്ത്?
> അബൂ മുഹമ്മദ്

179.‍ അബുല് ബശര്‍ ആര്?
> ആദം നബി (അ)

180.‍ അല് അമീന്‍ (വിശ്വസ്തന്‍)?
– മുഹമ്മദ് (സ)

181. അബുല്‍ ഖാസിം?
– മുഹമ്മദ് നബി(സ)

182. സിദ്ധീഖ് (അങ്ങേയറ്റം വാസ്തവമാകുന്നവന്‍)?
– അബൂബകര്‍(റ)

183. ഫാറൂഖ് (സത്യാസത്യ വിവേചകന്‍)?
– ഉമര്‍(റ)

184. അബൂ ഹഫ്‌സ്വ് (സിംഹത്തിന്റെ പിതാവ്)?
– ഉമര്‍(റ)

185 ദുന്നൂറൈന്‍ (ഇരുപ്രകാശത്തിനുടമ)?
– ഉസ്മാന്‍(റ)

186 അബൂ തുറാബ്?
– അലി(റ)

187 അബൂഹുറൈറ (പൂച്ചക്കുട്ടിയുടെ പിതാവ്)?
– അബ്ദുര്‍റഹ്മാനുബ്‌നു സ്വഖ്ര്‍(റ)

188 ശാഇറു റസൂലില്ലാഹ് (തിരുനബി(സ)യുടെ കവി)?
– ഹസ്സാനുബ്‌നു സാബിത്(റ)

189 സ്വഹിബുന്നഅ്‌ലൈന്‍ (തിരുനബി(സ)യുടെ പാദുക സൂക്ഷിപ്പുകാരന്‍)?
– അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)

190 ഉമ്മു അബ്ദില്ല?
– ആയിശ(റ)

191 ഉമ്മുല്‍ മസാകീന്‍ (ദരിദ്രരുടെ മാതാവ്)?
– സൈനബ് ബിന്‍ത് ഖുസൈമ(റ)

192 ദാതുന്നിഥാഖൈന്‍ (ഇരട്ട അരപ്പട്ടക്കാരി)?
– അസ്മാഅ്(റ)

193 ത്വയ്യിബ്/ത്വാഹിര്‍?
– തിരുനബി(സ)യുടെ പുത്രന്‍ അബ്ദുല്ല(റ)

194 മുഅദ്ദിനുര്‍റസൂല്‍ (തിരുനബി(സ)യുടെ മുഅദ്ദിന്‍)?
– ബിലാല്‍(റ)

195 ഖാദിമുറസൂലില്ലാഹ് (തിരുനബി(സ)യുടെ പരിചാരകന്‍)?
– അനസുബ്‌നു മാലിക്(റ)

196 സയ്യിദുശ്ശുഹദാ (രക്തസാക്ഷികളുടെ നേതാവ്)?
– ഹംസ(റ)

197 റഹ്മതുന്‍ ലില്‍ ആലമീന്‍ (ലോകാനുഗ്രഹി)?
– മുഹമ്മദുര്‍റസൂല്‍(സ)

198 ഖത്വീബുല്‍ അന്‍സ്വാര്‍ (അന്‍സ്വീരികളിലെ പ്രസംഗകന്‍)?
– സാബിതുബ്‌നു ഖൈസ്(റ)

199 സാഖില്‍ ഹറമൈന്‍ (ഹറമുകളിലെ ജലവിതരണക്കാരന്‍)?
– അബ്ബാസ്(റ)

200 ഗ്വസീലുല്‍ മലഇക (മലക്കുകള്‍ മയ്യിത്ത് കുളിപ്പിച്ച) സ്വഹാബി?
– ഹന്‍ളലത്(റ)

201 സൈഫുല്ലാഹ് (അല്ലാഹുവിന്റെ വാള്‍)?
– ഖാലിദുബ്‌നു വലീദ്(റ)

202 അസദുല്ലാഹ് (അല്ലാഹുവിന്റെ സിംഹം)?
– അലി(റ)

203 ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ (വിശ്വാസികളുടെ ഉമ്മമാര്‍)?
– തിരുനബി(സ)യുടെ ഭാര്യമാര്‍

205 അമീറുശ്ശുഅറാഅ് (ആധുനിക കവികളുടെ നേതാവ്)?
– അല്ലാമാ അഹ്മദ് ശൗഖി

206 അലി(റ) ന്റെ പിതാവ്?
– തിരുനബി(സ)യുടെ പിതൃവ്യന്‍ അബൂത്വാലിബ്

207 അബൂ ത്വാലിബിന്റെ പേര്?
– അബ്ദുമനാഫ്

208 അലി(റ)ന്റെ ഓമനപ്പേര്?
– അബുല്‍ ഹസന്‍, അബൂതുറാബ്

209 അലി(റ)ന്റെ മാതാവ്?
– ഫാത്വിമ ബിന്‍ത് അസദ്

210 മുസ്‌ലിമാകുമ്പോള്‍ അലി(റ)ന്റെ പ്രായം എത്ര?
– 8 വയസ്സ്

211 തിരുനബി(സ) ഹിജ്‌റ പോകുമ്പോള്‍ തന്റെ വിരിപ്പില്‍ കിടത്തിയത് ആരെ?
– അലി(റ)നെ

212 നബി(സ) പങ്കെടുത്ത എല്ലാ യുദ്ധങ്ങളിലും അലി(റ) പങ്കെടുത്തു. തബൂക്ക് ഒഴികെ, കാരണം?
– തബൂക്കിലേക്ക് പോകുമ്പോള്‍

213. മദീനയുടെ ചുമതല അലി(റ)നെയാണ് നബി(സ) ഏല്‍പിച്ചത്. അലി(റ)ന്റെ ഘാതകന്റെ പേര്?
– അബ്ദുര്‍റഹ്മാനുബ്‌നു മുല്‍ജിം

214. വഫാത്താകുമ്പോള്‍ അലി(റ)ന്റെ പ്രായം എത്ര?
– 63 വയസ്സ്‌

215.‍ അസദുല് ഉമ്മ: എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി?
ഉ: ഹംസത്ബുന്‍ അബ്ദുല്‍ മുത്വലിബ് (റ)

216. ഇസ്ലാമില്‍ ആദ്യമായി അമ്പ് എറിഞ്ഞ സ്വഹാബി?
ഉ: സഅദുബുന്‍ അബീ വഖാസ്‌ (റ)

217. ബദര്‍ യുദ്ധ വേളയില്‍ പ്രവാചകന്‍ വടികൊണ്ട് അണി ശരിയാക്കിയപ്പോള്‍ വേദനിച്ചെന്നും പ്രതികാരം ചെയ്യണമെന്നും പറഞ്ഞ സ്വഹാബി?
ഉ: സവാദ് (റ)

218.ബദര്‍ യുദ്ധ വേളയില്‍ മുസ്ലിം സൈന്യം തമ്പടിച്ച സ്ഥലം മാറ്റാന്‍ നിര്‍ദേശിച്ചസ്വഹാബി?
ഉ: ഹുബാബ്‌ ഇബ്ന്‍ മുന്‍ദിര്‍ (റ)

219. സൂറ: മുജാദലയില്‍ "തര്‍ക്കിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ" സഹാബി വനിത ആരാണ്?
ഉ: ഖസ്റജ് ഗോത്രക്കാരിയായ ഖൌല ബിന്‍ത് സ'അലബ

220.ഇമാം അബൂ ഹനീഫയെ ചാട്ടവാറു കൊണ്ടടിച്ച കൂഫയിലെ ഗവര്‍ണര്‍ ?
ഉ: യസീദ് ഇബ്ന്‍ ഹുബൈയ്‌റ

221.ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ ഒരേ ഒരു സ്വഹാബി?
ഉ: സൈദ്‌ ബിന്‍ ഹാരിസ:(റ)

222. പ്രവാചകന്‍ മുഹമ്മദ് (സ) തന്‍റെ ജീവിതത്തിനിടയില്‍ എത്ര ഉംറയാണ് നിര്‍വഹിച്ചത്?
a) നാല് (ഒന്ന്, ഉംറതുല്‍ ഹുദൈബിയ്യ. രണ്ട്, ഉംറതുല്‍ ഖദാഅ്. മൂന്ന്, ജുഅ്‌റാനയില്‍ നിന്ന്. നാല്, ഹജ്ജിന്റെ കൂടെ).

223. ദുന്നൂരൈന്‍ ذُو النوُرَين എന്ന പേരില്‍ അറിയപ്പെടുന്ന ഖലീഫ ?
a) ഖലീഫ ഉസ്മാന്‍ (റ) (നബിയുടെ രണ്ടു പെണ്മക്കളെ - റുഖിയ, ഉമ്മു കുല്സൂം - വിവാഹം ചെയ്തു.)

224. 'സൈഫുല്ലാഹ്' എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി ആരാണ് ?
a) ഖാലിദ് ഇബ്ന്‍ വലീദ് (റ).

225.ദുഃഖ വര്ഷം എന്നറിയപ്പെടുന്നത് പ്രവാചകത്വത്തിന്റെ എത്രാം വര്‍ഷമാണ്‌?
a) പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം.

226. പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ദുഃഖ വര്ഷം എന്നറിയപ്പെടാന്‍ കാരണമെന്ത്?
a) നബിയുടെ ഭാര്യ ഖദീജ (റ)യും താങ്ങായിരുന്ന അബൂ ത്വാലിബും ഈ വര്ഷം മരണപ്പെട്ടു.

227. സിഹാഹുസ്സിത്ത എന്ന പേരില്‍ അറിയപ്പെടുന്ന ഹദീഥ് ഗ്രന്ഥങ്ങള്‍ ഏവ?
a). സ്വഹീഹു ബുഖാരി, സ്വഹീഹു മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി, ഇബ്ന്‍ മാജ, നസായി എന്നിവ.

228. ഇമാം അബൂ ഹനീഫ (റ) ജനിച്ചത്‌ എവിടയാണ്?
a) കൂഫ

229. ഇമാം ശാഫി(റ)യുടെ പൂര്‍ണ്ണ നാമം?
a) മുഹമ്മദ്‍ ഇബിന്‍ ഇദ് റീസ്

230. ഇമാം അബൂ ഹനീഫ (റ)യുടെ പൂര്‍ണ്ണ നാമം?
a) നു'അമാന്‍ ഇബിന്‍ ഥാബിത്

231.‍ സ്വലാത്തുല് ബര്‍ദൈനി?
  അസ്വര്‍, സുബഹി

232.   ഭൂമിയിലെ ആദ്യ വൃക്ഷം?
  സൈതൂന്‍

233. അന്പിയാക്കള്‍, ഔലിയാക്കള്‍,ശുഹദാക്കള്‍ എന്നിവര്‍ക്കു പുറമേ ശഫാഅത്തിനര്‍ഹരായവര്‍?
   ഉലമാക്കള്‍

234 ലോക വനിതകളില്‍ അല്ലാഹു പ്രമുഖ സ്ഥാനം നല്‍കിയ സ്ത്രീ?
   മറിയം ബീവി

235 ആദ്യത്തെ വേദ ഗ്രന്ഥം?
   തൗറാത്ത്

236 ഇസ്ലാമിലെ ആദ്യ രക്തസാക്ഷി?
   സുമയ്യ ബീവി

237 മദീനയുടെ പഴയ പേര്?
    യസ്രിബ്

238 നബിﷺ ആദ്യമായി വിവാഹം ചെയ്തത് ആരെ?അവരുടെ പ്രായം?
   ഖദീജാ ബിവിയെ(40 വയസ്സ്്)

239 ഇസ്റാഅ്മിഅ്റാജ് നടന്ന വര്‍ഷം?
   നുബുവ്വതിന്‍റെ പത്താം വര്‍ഷം

240 മിഅ്റാജ് യാത്രയില്‍ ആദ്യമെത്തിയ സ്ഥലം?
   ബൈതുല്‍ മുഖദ്ദസ്

241 മിഅ്റാജില്‍ അല്ലാഹുവുമായി സംഭാഷണം നടന്ന സ്ഥലം?
   സിദ്റതുല്‍ മുന്‍തഹാ

242 ബദര്‍ യുദ്ധ സംഘത്തില്‍ നിന്ന് തിരിച്ചുപോയ ശത്രു ഗോത്രം?
   സുഹ്റാ ഗോത്രം

243 . സൗം എന്ന വാക്കിനർത്ഥം?
   കരിച്ചുകളയുക

244. വ്രതം നിർബന്ധമാക്കപ്പെട്ട ഹിജ്‌റ വർഷം?
            ഹിജ്‌റ രണ്ട് ശഅബാൻ മാസം

245. യൗമുൽ ഫുർഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ദിനം?
          ബദർ യുദ്ധം

246. മകന് ഫാതിഹ പഠിപ്പിച്ചതിന് 1000 ദിർഹം നൽകിയ മുജ്തഹിദായ പണ്ഡിതൻ?
           ഇമാം അബൂ ഹനീഫ

247. നോമ്പുകാർ പ്രവേശിക്കുന്ന സ്വർഗ കവാടം?
   റയ്യാൻ

248. അലി മിയാന്‍ എന്നറിയപ്പെട്ട ഇന്ത്യന്‍ പണ്ഡിതന്‍? 
 ബറേല്‍വി ഇമാം

249. ഒരു മുസ്‌ലിം ഖലീഫക്കു ജന്മം നല്‍കിയ ഹാശിമീ വനിത? 
 ഫാത്വിമ ബിന്‍ത്‌ അസദ്‌

250. ഇബ്‌‌ലീസ്‌ എന്ന പദം ഏതില്‍ നിന്നും വന്നതാണ്‌? അബ്‌ലസ
251. സ്വര്‍ഗ്ഗത്തിന്‌ 40000 വര്‍ഷം കാവല്‍ നിന്നത്‌? ഇബ്‌ലീസ്‌
252. ഒരു നാഴിക 24മിനുട്ടാണ്‌. എങ്കില്‍ ഒരു വിനാഴിക?
     24സെക്കന്റുകള്‍

253. രണ്ടു അനുഗ്രഹങ്ങള്‍ നാം പലപ്പോഴും അറിയാതെ പോകുന്നു? ആരോഗ്യവും ഒഴിവു സമയവും

254. ഇന്നു കാണുന്ന രൂപത്തില്‍ മൗലിദാഘോഷത്തിന്‌ തുടക്കം കുറിച്ചത്‌? മുളഫര്‍ രാജാവ്‌

255. ദലാഇലുല്‍ ഖൈറാതിന്റെ രചയിതാവ്‌? 
 സുലൈമാനുല്‍ ജസൂലി

256. ശഹ്‌റുസ്സ്വലാത്‌ എന്നറയപ്പെടുന്ന മാസം? 
 ശഅ്‌ബാന്‍

257. മദീനയിലെ കാറ്റിനും മണ്ണിനും സുഗന്ധമില്ലെന്നു പറഞ്ഞവനെ തുറുങ്കിലടക്കണമെന്ന്‌ ആരാണ്‌ പറഞ്ഞത്‌? ഇമാം മാലിക്‌

258. ഏറ്റവും ആദ്യമായി രചിക്കപ്പെട്ട ഹദീസ്‌ ഗ്രന്ഥം? മുവത്ത(മാലികീ ഇമാം)

259. കഅ്‌ബക്കുള്ളില്‍ എത്ര തൂണുണ്ട്‌? മൂന്ന്‌

260 ഖദീജ ബീവി(റ)യുടെ മക്കളിൽ ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും ഒരേ പേരാണ്. എന്താണത്..? 
هند
هند بنت عتيق (ر)
هند ابن أبي هالة (ر)

261. സാധാരണ കണ്ണ് കൊണ്ട് കാണാൻ പറ്റാത്ത ജീവിയുടെ പേരുള്ള സൂറത്ത് ഏത്..? 
سورة الجن

262. ഹാഇന് (ح) ശേഷം ഖാഅ് (خ) വരുന്ന എത്ര സ്ഥലങ്ങൾ ഖുർആനിലുണ്ട്. ഏതൊക്കെ..?
سورة النساء ١٢٨

263. "ആയത്തു സ്വയ്ഫ് " എന്നറിയപ്പെടുന്ന ആയത്ത് ഏത്..? 
سورة النس176

264. അബൂലഹബിൻ്റെ തലക്കടിച്ച ധീരവനിത..? 
أم الفضل
(لبابة بنت الحارث رضي الله عنها)

265. റാഅ് ( ر) കൊണ്ടവസാനിക്കുന്ന എത്ര സൂറത്തുകൾ ഖുർആനിലുണ്ട്. ഏതൊക്കെ..?
  10സൂറത്തുകൾ
1)المائدة
2)الحج
3)لقمان
4)الشورى
5)القمر
6)الممتحنة
7)القدر
8)العاديات
9)العصر
10)الكوثر

266. ബറാഅത്ത് രാവിൽ ഒരു മഹാൻ്റെ മുന്നിലേക്ക് ആകാശത്ത് നിന്നും ഒരു പച്ചത്തുണി പാറി വന്നു. അതിൽ അദ്ദേഹത്തിൻ്റെ നരക മോചനത്തെ എഴുതപ്പെട്ടിരുന്നു. ആരാണ് ആ മഹാൻ..?
عمر بن عبد العزيز

267 "അല്ലാഹുവേ എനിക്ക് ശേഷം ആരേയും കൊല്ലാൻ അവനെ നീ അധികാരപ്പെടുത്തരുതേ.." എന്ന് ഹജ്ജാജിനെതിരെ പ്രാർഥിച്ചത് ആരാണ്..? 
سعيد بن جبر رضي الله عنه

268 ഒരു ക്ലോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബം 9.30 ആയാൽ യഥാർത്ഥ സമയം എത്ര..? 
2.30

269. ഏത് സ്വഹാബിയോടാണ് "നീ ഗർഭമുള്ള സ്ത്രീകളെപ്പോലെയുണ്ടല്ലോ.." എന്ന് നബി(ﷺ) പറഞ്ഞത്..? 
بلال بن رباح رضي الله عنه

270. ഒരു സ്വഹാബിയെ മറവു ചെയ്ത ദിവസം ഇബ്നു അബ്ബാസ് (റ) പറഞ്ഞു: "ഇന്ന് ധാരാളം അറിവുകളെ മറമാടി.." എന്ന്. ആരായിരുന്നു ആ സ്വഹാബി..? 
സൈദ് ബ്നു സാബിത് (റ)

271. ഏത് സ്വഹാബിയെയാണ് ജിന്ന് വധിച്ചു എന്ന് പറയപ്പെടുന്നത്..? 
سعد بن عبادة رضي الله عنه

272. ഖുർആനിലെ ഒരു സൂറത്ത്. ആ സൂറത്തിനോട് 'ഒരക്ഷരം' ചേർത്താൽ രണ്ടാമതൊരു സൂറത്ത് ലഭിക്കും. രണ്ടാമത്തെ സൂറത്തിനോട് 'രണ്ടക്ഷരം' ചേർത്താൽ മൂന്നാമതൊരു സൂറത്ത് ലഭിക്കും. 
1,2,3 സൂറത്തുകൾ ഏതെല്ലാം..? 
سورة الحج
سورة الحجر
سورة الحجرات

273. മക്കം ഫത്ഹിന് വേണ്ടി പുറപ്പെട്ട നബി(ﷺ)യെ അബവാഇൽ വെച്ച് കണ്ടുമുട്ടി മുസ്ലിമായ പിതാവും മകനും ആരൊക്കെയാണ്..? 
അബൂ സുഫിയാൻ ബിനു ഹാരിസ് (റ)
മകൻ : ജാഫർ ബ്നു അബൂ സുഫിയാൻ (റ).

274. ഖലീഫ ഉമർ(റ)വും ഗ്രാമീണനുമായുണ്ടായ കുതിരക്കച്ചവടത്തിൽ തർക്കമുണ്ടായപ്പോൾ, അവർക്കിടയിൽ വിധി പറഞ്ഞതാര്..? 
ശുറൈഹ്‌ ബിന്‍ ഹാരിസുല്‍ കിന്‍ദി (റ)

275. മൂന്നക്കമുള്ള സംഖ്യയെ 4 കൊണ്ട് ഗുണിച്ചാൽ 5 കിട്ടും. സംഖ്യ ഏത്..? 
1.25 x 4 = 5

276. ആരുടെ ഖബർ കുഴിക്കുമ്പോഴാണ് ഖബറിൽ നിന്ന് കസ്തൂരിയുടെ സുഗന്ധം അനുഭവപ്പെട്ടത്..? 
സഅദ് ബ്നു മുആദ് (റ)

277. മുന്നോറോളം പേരെ അമ്പു കൊണ്ട് കൊലപ്പെടുത്തിയ സ്വഹാബി ആര്..? 
ابو الغادية رضي الله عنه

278. നേരിട്ടുള്ള ഏറ്റുമുട്ടലിൽ 100 ശത്രുക്കളെ വധിച്ച സ്വഹാബി ആര്..? 
مجزأة بن ثور السدوسي رضي الله عنه

279. നബി(ﷺ)യും സഹാബത്തും ചെയ്ത ഒരു പ്രവർത്തി. എന്നാൽ ഇന്ന് ലോകത്ത് ഏത് മുസ്ലിം അത് പ്രവർത്തിച്ചാലും നിയമ വിരുദ്ധമാണ്. ഏതാണ് ആ പ്രവർത്തി..? 
ബൈത്തുൽ മുഖദ്ധസിലേക്ക് തിരിഞ്ഞു നിസ്കരിക്കൽ

280. നബി(ﷺ) റമളാനിൽ ആദ്യമായി നോമ്പെടുത്ത ദിവസം..? 
ബുധൻ

281. തുടർച്ചായി 40 ദിവസം നോമ്പെടുത്ത പ്രവാചകൻ ആര്..? 
മൂസ (അ)

282. മാസത്തിൽ 9 ദിവസം നോമ്പെടുത്ത പ്രവാചകൻ..? 
സുലൈമാൻ നബി (അ)

283. "താങ്കളുടെ വായിൽ നിന്ന് ഞങ്ങൾക്ക് കസ്തുരിയുടെ മണം എത്തിക്കുന്നുണ്ടായിരുന്നു. മിസ്'വാക്ക് ചെയ്ത് താങ്കൾ അത് നശിപ്പിച്ചു.." എന്ന് മലക്കുകൾ പറഞ്ഞത് ആരോടാണ്..? 
മൂസാ നബി (അ)

284. രണ്ട് ദിവസം നോമ്പെടുക്കുകയും, ഒരു ദിവസം നോമ്പ് ഉപേക്ഷിക്കുകയും ചെയ്തിരുന്നത് ആരാണ്..?
മറിയം ബീവി (റ)

285. "സംസാരം ഒഴിവാക്കലായിരുന്നു അവരുടെ നോമ്പ്.." എന്ന് പറയപ്പെട്ടത് ആരുടെ നോമ്പിനെക്കുറിച്ചാണ്..? 
മറിയം ബീവി (റ)

286. "അവിശ്വാസിയാണ്, ഒരിക്കലും അല്ലാഹുവിൽ വിശ്വസിക്കുകയില്ല.." എന്ന് ഇടതു തോളിൽ രേഖപ്പെടുത്തിയത് ഒരു മഹാൻ മറ്റൊരു മഹാന് കാണിച്ചു കൊടുത്തു. ഈ രണ്ട് മഹത്തുക്കൾ ആരൊക്കെയാണ്..?
ഖിളർ (അ), മൂസ (അ)

287. ദ്രവിച്ച എല്ലുമായി വന്ന് "ഇതിൽ നിന്നും പുനർജീവിതം സാധ്യമാണോ..?" എന്ന് ചോദിച്ച് നബി(ﷺ)യെ പരിഹസിച്ച മുശ്‌രിക്കിന്റെ പേര്...?
ഉബയ്യ് ബ്നു ഖലഫ്

288. ഒരു സ്വഹാബി കടലിലൂടെ സഞ്ചരിക്കവെ കടലിൽ വീണുപോയ തൻ്റെ സൂചി തിരിച്ചു കിട്ടാൻ വേണ്ടി അല്ലാഹുവിനോട് പ്രാർഥിച്ചു. അപ്പോൾ ആ സൂചി സമുദ്രത്തിലെ തിരമാലകൾക്ക് ഒപ്പം പൊന്തി വന്നു. ആരായിരുന്നു ആ സ്വഹാബി..? 
അബൂ റൈഹാന അബ്ദുല്ലാഹി ബ്നു മത്വർ (റ)

289. നബി(ﷺ)യുടെ കാലത്ത് സൂര്യഗ്രഹണം ഉണ്ടായപ്പോൾ, അതിലേക്ക് നോക്കി കാഴ്ച നഷ്ടപ്പെട്ട സ്വഹാബി ആരാണ്..?
مغيرة بن شعبة رضي الله عنه

290. തനിക്ക് ഒരു ജമാഅത്ത് നിസ്കാരം നഷ്ടപ്പെട്ടാൽ, അതിനു പകരമായി ആ നിസ്കാരം 25 തവണ നിസ്കരിച്ചിരുന്നു. ആര്..?
إمام إسماعيل بن يحيى المزني

291. ഖുർആനിലെ നാല് ആയത്തുകൾ ഇറങ്ങിയിട്ടുള്ളത് എൻ്റെ കാര്യത്തിലാണെന്ന് പറഞ്ഞത് ആരാണ്..? 
സഅദ് ബ്നു അബീവഖാസ് (റ)

292. ഖുർആനിലെ ഒരു ആയത്ത്... അതനുസരിച്ച് എനിക്ക് മുമ്പോ ശേഷമോ ഒരാളും അമല് ചെയ്തിട്ടില്ല എന്ന് ഒരു സ്വഹാബി പറഞ്ഞു. ആയത്ത് ഏത്.? ആരാണ് സ്വഹാബി..? 
സൂറത്തുൽ മുജാദല - 12
അലി (റ)

293. ”ഉണ്ടോ സഖീ, ഒരു കുല മുന്തിരി..
വാങ്ങിടുവാനായ് നാലണ കൈയില്‍...
ഉണ്ട് പ്രിയേ ഖല്‍ബിലൊരാശ..
മുന്തിരി തിന്നിടുവാന്‍…" ആരെയാണ് ഈ മാപ്പിളപ്പാട്ടിൻ്റെ ഈരടികളിൽ പ്രതിപാദിക്കുന്നത്..? 
ഉമറുബ്നു അബ്ദുൽ അസീസ് (റ)വും, ഭാര്യയും

294. ജയിലിലടക്കപ്പെട്ട ഒരു പണ്ഡിതൻ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നമസ്കാരത്തിനായി ജയിലിൽ വെച്ച് പതിവ് പോലെ കുളിച്ചൊരുങ്ങി വൃത്തിയുള്ള വസ്ത്രങ്ങൾ‍ ധരിച്ച് ജയിലഴികൾവരെ നടക്കും. കുറേ സമയം അഴികളിൽ‍ പിടിച്ച് പുറത്തേക്ക് നോക്കിനിൽക്കും. ആരായിരുന്നു ഈ പണ്ഡിതൻ..? 
ابو يعقوب يوسف بن يحيى البوطي رحمه الله

295. "നിങ്ങളോടവൻ പല തവണ സഹായമഭ്യർഥിച്ചു. പക്ഷേ നിങ്ങൾ അവനോട് കരുണ കാണിച്ചില്ല. എന്നോടവൻ ഒരു ഒറ്റത്തവണ ചോദിച്ചിരുന്നുവെങ്കിൽ ഞാനവന് ഉത്തരം നൽകുമായിരുന്നു.." എന്ന് അല്ലാഹു പറഞ്ഞത് ആരോടാണ്..? 
മൂസ നബി (അ)നോട്.

296. മൂസ നബി(അ)നെ, ഖബറിൽ ഏതവസ്ഥയിലാണ് നബി(ﷺ) കണ്ടത്..? 
നിസ്കരിക്കുന്നതായിട്ട്

297. തിന്നുകൊണ്ടിരുന്ന ഈത്തപ്പഴം വലിച്ചെറിഞ്ഞ് ബദർ യുദ്ധക്കളത്തിലേക്കിറങ്ങി ധീരമായി പോരാടി, രക്തസാക്ഷിയായ സ്വഹാബി ആര്..?
ഉമൈറു ബ്നു ഹുമാം (റ)

298. ഏതു സ്വഹാബിയുടെ നാവാണ് നെറ്റി വരെ എത്തിക്കാൻ സാധിച്ചിരുന്നത്..? 
ഹസ്സാൻ ബ്നു സാബിത് (റ)

299. രക്തസാക്ഷിയായ ഒരു സ്വഹാബിയുടെ പടയങ്കി ഒരു മുസ്ലിം സൈനികൻ മോഷ്ടിച്ചു. തൻ്റെ പടയങ്കി മോഷണം പോയ വിവരം സ്വഹാബി സ്വപ്നത്തിലൂടെ തൻ്റെ കൂട്ടുകാരനെ അറിയിച്ചു. ആരായിരുന്നു ആ സ്വഹാബി..?
സാബിത് ബ്നു ഖൈസ് (റ)

300. 'അവർ ഇതുവരെ ചിരിക്കുന്നതായിട്ട് ഞാൻ കണ്ടിട്ടില്ല..' എന്ന് നബി(ﷺ) പറഞ്ഞത് ആരെക്കുറിച്ചാണ്..? 
മീക്കായീൽ (അ)

301. അദ്ദേഹത്തിൻ്റെ ബുദ്ധി അവർക്കിടയിൽ (നാട്ടുകാർക്കിടയിൽ) വീതിക്കുകയാണെങ്കിൽ, അവർ എല്ലാവരും ബുദ്ധിയുള്ളവരായിത്തീരും. ഇത് ആര്..? ആരെക്കുറിച്ച് പറഞ്ഞതാണ്..? 
ഇബ്റാഹീമുൽ ഹർബി എന്നവർ
ബിഷ്റുൽ ഹാഫിയെക്കുറിച്ച്.

302. 'ഭൂമി, നീ അവനെ പിടിക്ക്..' അപ്പോൾ ഭൂമി അവനെ പിടികൂടി. ഇവിടെ ആര്..? ആരെ പിടിക്കാനാണ് പറഞ്ഞത്..?
ആദം നബി (അ) മകൻ ഖാബീലിനെ

303. ഒരു മഹാൻ ജനിച്ചത് തൻ്റെ വലതു കൈ നിസ്കരിക്കുന്നവർ വെക്കുന്നത് പോലെ നെഞ്ചിന് അടുത്ത് വെച്ചു കൊണ്ടും, ഇടതു കൈ കൊണ്ട് ഔറത്ത് മറച്ചു പിടിച്ചു കൊണ്ടുമാണ് എന്ന് പറയപ്പെടുന്നു. ആരാണ് ഈ മഹാൻ..? 
ശൈഖ് അഹമദുല്‍ കബീര്‍ അര്‍റിഫാഇ(റ)

304. 'അത് സ്വർഗത്തിൻ്റെ വാതിലുകളിൽ പെട്ട ഒരു വാതിലാണ്..' എന്ന് നബി(ﷺ) പറഞ്ഞ ദിക്റ് ഏതാണ്..? 
لا حول ولا قوة إلا بالله

305. ഒരു മഹാൻ ഒരു സുന്ദരിയെ സ്വപ്നം കണ്ടു. 'നീ ആർക്കു വേണ്ടി ഉള്ളവളാണെന്ന് ' ചോദിച്ചപ്പോൾ 'ഞാൻ മൺകൂജയിൽ നിന്ന് തണുത്ത വെള്ളം കുടിക്കുന്നവന് ഉള്ളവളല്ല' എന്ന് പറഞ്ഞ് അവൾ കൂജ എറിഞ്ഞുടച്ചു. ഈ മഹാൻ ആരാണ്..? 
سري السقطي رحمه الله

306. ഒരു സ്ത്രീ, തന്നിൽ ആകൃഷ്ടനായി തൻ്റെ പിറകെ കൂടിയ യുവാവിന് "എൻ്റെ കണ്ണുകൾ കാരണം ഇനിയാരും വഴിപിഴച്ചു പോവരുത്.." എന്ന് പറഞ്ഞ് തൻ്റെ കണ്ണുകൾ ചൂഴ്ന്നെടുത്ത് നൽകി. തൻ്റെ പ്രവർത്തിയിൽ ഖേദിച്ച് തൗബ ചെയ്തു. ആരായിരുന്നു ആ യുവാവ്..? 
ഹസനുല്‍ ബസ്വരി(റ)

307 "പള്ളിയിൽ നിന്ന് ഒരു നല്ല കല്ല് ഒരു പക്ഷി പുറത്തേക്കിടുന്നതായി ഞാൻ സ്വപ്നം കണ്ടു.." എന്ന് ഒരാൾ ഒരു പണ്ഡിതനോട് പറഞ്ഞപ്പോൾ, അദ്ദേഹം പറഞ്ഞു "അത് സത്യമാണെങ്കിൽ ആ മഹാൻ മരണപ്പെട്ടിരിക്കുന്നു.." എന്ന്. ഈ പണ്ഡിതനും, മഹാനും ആരൊക്കെയാണ്..?
ഹസനുല്‍ ബസ്വരി (റ) വഫാത്തായപ്പോള്‍
ഇബ്നു സീരീന്‍ (റ) പറഞ്ഞത്.

308. "എന്റെ സമുദായത്തിൽ നിന്ന് ഹറാമും ഹലാലും ഏറ്റവും കൂടുതൽ അറിയുന്നത് ഇന്ന സ്വഹാബിക്കാണെന്ന് " നബി(ﷺ) പറഞ്ഞത് ഏത് സഹാബിയെക്കുറിച്ചാണ്..?
മുആദ് ബ്നു ജബൽ (റ)

309. സൂറത്തു യാസീനിലെ ഒരു ആയത്ത് മറ്റു അഞ്ച് സൂറത്തുകളിൽ വന്നിട്ടുണ്ട്. ഏതാണ് ആ ആയത്ത്..? സൂറത്തുകൾ ഏതൊക്കെ..? 
{وَيَقُولُونَ مَتَى هَذَا الْوَعْدُ إِن كُنتُمْ صَادِقِينَ }

سورة يونس ، آية 48 .

سورة الأنبياء ، آية 38 .

سورة النمل ، آية 71 .

سورة سبأ ، آية 29 . 

سورة الملك ، آية 25

310. ആദം നബിയുടെ രണ്ടു പുത്രന്മാർ ഹാബിൽ , ഖാബീൽ 

311. യൂസുഫ് ( അ ) നിയുക്തനായ നാട്? ഈജിപ്ത് 

312. ദുന്നൂൻ എന്നു വിശേഷിപ്പിക്കെട്ട് പ്രവാചകൻ ? 
യൂനുസ് ( അ ) 

313. ഖുർആനിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട പ്രവാചകൻ?
 മൂസ ( അ ) 

314. മൂസാനബി ( അ ) യുടെ പിതാവിന്റെ പേര് ?
 ഇംറാൻ 

315. “ കലീമുല്ലാഹ് ' എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രവാചകൻ 
മൂസാ ( അ ) 

316. ഖുർആനിൽ ഉദ്ധരിക്കപ്പെട്ട ഏക സ്ത്രീ നാമം ? 
മറിയം ബീവി 

317. മർയം ബീവിയെ വളർത്തിയ പ്രവാചകൻ? 
സക്കരിയാ നബി ( അ ) 

318. ലോക വനിതകളിൽ അല്ലാഹു പ്രമുഖ സ്ഥാനം നൽകിയ വനിത? 
മറിയം ബീവി 

319. ആദം ( അ ) ഖുർആനിൽ എത്ര സ്ഥലങ്ങളിൽ പരാമർശിക്ക പ്പെട്ടിട്ടുണ്ട് ? 34 സ്ഥലങ്ങളിൽ

320. ബൈബിളിൽ ഈനോക്ക് ' എന്ന പേരിൽ പരാമർശിക്കുന്ന പ്രവാചകൻ ആരാണെന്നാഭിപ്രായം ? 
ഇദ്രീസ് ( അ ) 

321. ഇദരീസ് നബി ( അ ) യുടെ മറ്റൊരു പേര് ?
 ഊസരീസ്  

322. ബനൂ ഇസ്രായീലിലെ അവസാന പ്രവാചകൻ? 
ഈസാ നബി ( അ ) 

323. ആദ് സമുദായത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ ആരായിരുന്നു. ?
ഹൂദ് നബി (അ) 

324. 950 വർഷം പ്രബോധനം നടത്തിയ പ്രവാചകൻ ആരായിരുന്നു?
 നൂഹ് നബി ( അ ) 

325. ഖുർആൻ പേരെടുത്ത് എത്ര പ്രവാചകന്മാരെപ്പറ്റി പരാമർശി ക്കുന്നുണ്ട് 
25 

326. റസൂൽ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകൻ?
 നൂഹ് നബി ( അ ) 

327. അബുൽ ബശർ എന്ന അപര നാമമുണ്ടായിരുന്ന പ്രവാച കൻ ആരായിരുന്നു ? 
ആദം നബി ( അ ) 
 
328. ഖലീല്ലല്ലാഹി ( അല്ലാഹുവിന്റെ കൂട്ടുകാരൻ ) എന്ന് ഖുർ ആൻ വിശേഷിപ്പിച്ച പ്രവാചകൻ?
 ഇബ്രാഹീം ( അ ) 

329. ബൈബിളിൽ ഇബ്രാഹീം നബി ഏത് പേരിൽ പരാമർശി ക്കപ്പെടുന്നു ? അബ്രഹാം 
 
330. ഇബ്രാഹീം നബി ( അ ) ജനിച്ചത് എവിടെയാണ് ? 
ഇറാഖിലെ ബാബിലോൺ

331. നബി (സ ) ജനിച്ചത് എന്ന്?

റബിഉൽ അവ്വൽ 12 (AD 571)

332. നബി (സ) ജനിച്ച സ്ഥലം ഏത്?

മക്ക

333. നബി (സ) യുടെ മാതാപിതാക്കൾ ആരെല്ലാം?

പിതാവ് - അബ്ദുള്ള

മാതാവ് -ആമിന ബീവി

334. നബി (റ) ഹജ്ജ് നിർവഹിച്ച വർഷം ?

ഹിജ്റ പത്താം വർഷം

335. നബി (സ) യുടെ ഗോത്രം ഏത്?

ഖുറൈശി ഗോത്രം

336. നബി (സ)യുടെ പുത്രി ഫാത്തിമ (റ) ക്ക് എത്ര മക്കൾ ഉണ്ടായിരുന്നു?

നാലുപേർ

337. ഖുർആനിൽ പേരെടുത്തു പറഞ്ഞ ഒരേ ഒരു സ്വഹാബി?

സൈദ് ബിൻ ഹാരിസ (റ)

338. അബ്ദുൽ മുത്തലിബിന് ശേഷം നബിയെ ഏറ്റെടുത്തത് ആരാണ്?

അബൂ ത്വാലിബ്

339. ബദർ യുദ്ധത്തിന് ഖുർആൻ നൽകിയ പേരെന്ത്?

യൗമുൽ ഫുർഖാൻ

340. ഹലീമാ ബീവിയുടെ ഗോത്രം ഏത്?

ബനൂസഅദ് ഗോത്രം

341. ബദർ യുദ്ധ വേളയിൽ മുസ്ലിം സൈന്യം തമ്പടിച്ച സ്ഥലം മാറ്റാൻ നിർദേശിച്ചസ്വഹാബി?

ഹുബാബ് ഇബ്ൻ മുൻദിർ (റ)

342. ത്വാഹിറ എന്ന പേരിൽ അറിയപ്പെടുന്ന

നബി പത്നി ആര്?

ഖദീജ (റ)

343. നബി തങ്ങളുടെ പിതാമഹാന്റെ പേര് എന്ത്?

അബ്ദുൽ മുത്തലിബ്

344. ഇസ്മായിൽ നബിക്ക് അള്ളാഹു (സു) കനിഞ്ഞേകിയ സംസം കിണർ ഇടക്കാലത്തു നഷ്ടപ്പെട്ടിരുന്നു. അത് പുനസ്ഥാപിച്ചത് ആരാണ്?

അബ്ദുൽ മുത്തലിബ്

345. "അയൽവാസി വിശന്നിരിക്കുമ്പോൾ വയറു നിറയ്ക്കുന്നവൻ സത്യവിശ്വാസിയല്ല" എന്നത് ആരുടെ വാക്കുകൾ?

മുഹമ്മദ് നബി (സ)

346. അല്ലാഹു ആദ്യം സൃഷ്ടിച്ചത് എന്ത്?

നബി (സ )യുടെ പ്രകാശത്തെ

347. നബി (സ)യുടെ സ്ഥാനപ്പേരുകൾ എന്തെല്ലാമായിരുന്നു?

അൽ അമീൻ, സിദ്ധീക്ക്

348. നബി (സ) ചെറുപ്പത്തിൽ ഏർപ്പെട്ട ജോലി എന്തായിരുന്നു?

ആട് മേക്കൽ

349. പ്രവാചകൻ മുഹമ്മദ് (സ) തന്റെ ജീവിതത്തിനിടയിൽ എത്ര ഉംറയാണ് നിർവഹിച്ചത്?

നാല്

350. നബി (സ) യുടെ പിതാവ് അബ്ദുള്ള(റ)വി ന്റെ മാതാവിന്റെ പേര് എന്തായിരുന്നു?

ഫാത്തിമ (മാഖ് സൂളി ഗോത്രക്കാരി)

351. നബിയുടെ ആദ്യ പത്നിയുടെ പേര്?

ഖദീജ ബീവി (റ)

352. നബി (സ) ക്ക് ഏതു ഗുഹയിൽ വെച്ചാണ് നുബുവ്വത്ത് ലഭിച്ചത്?

ഹിറാ ഗുഹയിൽ വെച്ച്

353. ഹിറാ ഗുഹ ഏത് പർവ്വതത്തിലാണ് സ്ഥിതി ചെയ്യുന്നത്?

നൂർ

354. തിരു നബി (സ) ക്ക് മുഹമ്മദ് എന്ന നാമകരണം നൽകിയത് ആരാണ്?

പിതാമഹൻ അബ്ദുൽ മുത്തലിബ്

355. ഖദീജാ ബീവിയെ വിവാഹം കഴിക്കുമ്പോൾ നബി തങ്ങളുടെ പ്രായം?

25

356. നബി (സ) യുംഅബൂബക്കറും(റ) ഹിജ്റ പോകുന്നതിനിടെ അവർക്ക് ഭക്ഷണം എത്തിച്ചതാര്?

അസ്മ ബിൻത് അബൂബക്കർ

357. തിരു നബിക്ക് മാതാവ് ആമിന ബീവി മുല കൊടുത്തത് എത്ര കാലം?

മൂന്നുദിവസം

358. 'സൈഫുല്ലാഹ്' എന്ന പേരിൽ അറിയപ്പെടുന്ന സ്വഹാബി ആരാണ് ?

ഖാലിദ് ഇബ്ൻ വലീദ് (റ).

359. നബി (സ) യുടെ പിതൃവ്യപുത്രനും നബിയുടെ മരുമകനുമായ സ്വഹാബി ആരായിരുന്നു?

അലി (റ)

360. നബി (സ)യുടെ മാതാവ് ആമിന ബീവിയുടെ പിതാവിന്റെ പേര് എന്താണ്?

വഹബ് ബിനു സുഹൈൽ

361. നബി (സ) ക്ക് ലഭിച്ച പരിശുദ്ധ ഗ്രന്ഥം?

പരിശുദ്ധ ഖുർആൻ

362. പരിശുദ്ധ ഖുർആൻ അവതരിച്ച മാസം?

റമളാൻ

363. സിഹാഹുസ്സിത്ത എന്ന പേരിൽ അറിയപ്പെടുന്ന ഹദീഥ് ഗ്രന്ഥങ്ങൾ ഏവ?

സ്വഹീഹു ബുഖാരി, സ്വഹീഹു മുസ്ലിം, അബൂദാവൂദ്, തിർമിദി, ഇബ്ൻ മാജ, നസായി എന്നിവ.

 364. നബി (സ) ക്ക് എത്ര മക്കൾ ഉണ്ടായിരുന്നു?

ആറു മക്കൾ

365. നബി (സ)യും അബൂബക്കർ (റ)വും ശത്രുക്കളിൽ നിന്ന് അഭയംപ്രാപിച്ച ഗുഹഏതാണ്?

സൗർ ഗുഹ

366. ഇസ്ലാമിലെ ആദ്യത്തെ യുദ്ധം?

ബദർ യുദ്ധം

367. ബദർ യുദ്ധ വേളയിൽ പ്രവാചകൻ വടികൊണ്ട് അണി ശരിയാക്കിയപ്പോൾ വേദനിച്ചെന്നും പ്രതികാരം ചെയ്യണമെന്നും പറഞ്ഞ സ്വഹാബി?

സവാദ് (റ)

 368. ഉമ്മാന്റെ കാൽക്കീഴിലാണ് സ്വർഗം എന്ന് പറഞ്ഞതാര്?

മുഹമ്മദ് നബി (സ)

369. നബിപുത്രി ഉമ്മുക്കുലുസുവിനെ വിവാഹം ചെയ്ത സ്വഹാബി?

ഉസ്മാനുബ്നു അഫ്ഫാൻ (റ)

370. നബി (സ) മദീനയിൽ എത്തിയപ്പോൾ

കുട്ടികൾ പാടിയ ഗാനം?

“തലഉൽ ബദ്റു അലൈന” എന്ന് തുടങ്ങുന്ന ഗാനം

371. നബി (സ) യുടെ എത്രാമത്തെ വയസ്സിലാണ് മാതാപിതാക്കൾ വഫാത്തായത്?
 പിതാവ് -നബിയെ ഗർഭം ചുമന്നു രണ്ടുമാസം കഴിഞ്ഞും മാതാവ് നബിയുടെ ആറാം വയസ്സിലും

372. നബി (സ) ക്ക് നുബുവ്വത്ത് ലഭിച്ചത് എത്രാമത്തെ വയസ്സിൽ

നാൽപതാം വയസ്സിൽ

373. ഇമാം അബൂ ഹനീഫയെ ചാട്ടവാറു കൊണ്ടടിച്ച കൂഫയിലെ ഗവർണർ ?

യസീദ് ഇബ്ൻ ഹുബെയ്റ
375. മുലകുടി ബന്ധത്തിലൂടെ നബി (സ) യുടെ സഹോദരനും കൂടിയായിരുന്ന നബിയുടെ പിതൃവ്യൻ ആരായിരുന്നു?

ഹംസ (റ) (സുവൈബത്തുൽ അസ്ലാമിയ)

376. പിതാമഹൻ അബ്ദുൽ മുത്തലിബ് മരിക്കുമ്പോൾ നബി (സ) യുടെ പ്രായം എത്രയായിരുന്നു?

8 വയസ്

377. നബി (സ) യുടെ ജനനത്തിൽ സന്തോഷിച്ച് അടിമയെ മോചിപ്പിച്ച പിതൃവ്യന്റെ പേര് എന്ത്?

അബൂലഹബ്

378. ഇസ്ലാമിലെ ആദ്യത്തെ രക്ത സാക്ഷി എന്നറിയപ്പെടുന്നത് ആര്?
 സുമയ്യ (റ)

379. ഇമാം ശാഫി(റ)യുടെ പൂർണ്ണ നാമം?

മുഹമ്മദ് ഇബിൻ ഇദ് റീസ്

380. നബി (സ) യുടെ കൂടെ മുല കുടിച്ചിരുന്ന ഹലീമാബീവിയുടെ സ്വന്തം മകന്റെ പേര് എന്തായിരുന്നു?
ളംറത്ത്

381. നബി (സ) താമസിക്കാനുള്ള വീട് ഏത് പള്ളിയോടനുബന്ധിച്ചാണ് നിർമ്മിച്ചത്?

മസ്ജിദുൽന്നബവി

 382. നബി (സ) ദുഃഖ വർഷം എന്ന് വിശേഷിപ്പിക്കുന്നത് നുബുവ്വത്ത് ലഭിച്ചതിന്റെ എത്രാമത്തെ വർഷമാണ്?

പത്താമത്തെ വർഷത്തെ

383. പ്രവാചകത്വത്തിന്റെ പത്താം വർഷം ദുഃഖ വര്ഷം എന്നറിയപ്പെടാൻ കാരണമെന്ത്?

നബിയുടെ ഭാര്യ ഖദീജ (റ)യും താങ്ങായിരുന്ന അബൂ ത്വാലിബും ആ വര്ഷമാണ് മരണപ്പെട്ടത്

384. "നാളെ ലോകാവസാനം ആണെന്ന് അറിഞ്ഞാൽ പോലും ഇന്ന് ഒരു മരം നടാൻ നാം മടിക്കേണ്ടതില്ല" ഇങ്ങനെ പറഞ്ഞതാര്?

മുഹമ്മദ് നബി (സ)

 385. മാതാപിതാക്കളുടെ വഫാത്തിനു ശേഷം അബ്ദുൽ മുത്തലിബിന്റെ വീട്ടിൽ ഏതു പരിചാരികയുടെ സംരക്ഷണത്തിലാണ് നബി (സ) യെ
വളർത്തിയത്?

ഉമ്മു അയ്മൻ

386. ഇസ്ലാമിൽ ആദ്യമായി അമ്പ് എറിഞ്ഞ സ്വഹാബി?

സഅദുബുൻ അബീ വഖാസ് (റ)

387. ഏതു ഗോത്രത്തിന്റെ സഹായം പ്രതീക്ഷിച്ചാണ് നബി (സ) ത്വാഇഫിലേക്ക് പോയത്?

സഖീഫ്

388. ഹംസ (റ) മരണപ്പെട്ട യുദ്ധം?

ഉഹ്ദ് യുദ്ധം

 389. മുഹമ്മദ് എന്ന പേര് എത്ര തവണയാണ് പരിശുദ്ധ ഖുർആനിൽ വന്നിട്ടുള്ളത്?

നാലുതവണ

390. നബി (സ) യുടെ ഒട്ടകത്തിന്റെ പേര്?

ഖസ് വ

391. ഹലീമാ ബീവി യുടെ യഥാർത്ഥ പേര്

എന്താണ്?

ഉമ്മു കബത്ത്

392. നബിക്ക് മുഹമ്മദ് എന്ന പേര് നൽകിയതാര്?

പിതാമഹൻ അബ്ദുൽ മുത്തലിബ്
393. നബി (സ) ആദ്യമായി കച്ചവടത്തിന് പോയത് എവിടേക്കാണ്?

ശാമിലേക്ക്

394. സൂറ: മുജാദലയിൽ “തർക്കിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ” സഹാബി വനിത ആരാണ്?

ഖസ്റജ് ഗോത്രക്കാരിയായ ഖൌല ബിൻത് സ’അലബ

395. അസദുൽ ഉമ്മ: എന്ന പേരിൽ അറിയപ്പെടുന്ന സ്വഹാബി?

ഹംസത്ബുൻ അബ്ദുൽ മുത്വലിബ്


396. ഇമാം അബൂ ഹനീഫ (റ) ജനിച്ചത് എവിടയാണ്?
കൂഫ

397. അബ്ദുൽ മുത്തലിബിന്റെ എത്രാമത്തെ പുത്രനായിരുന്നു നബിയുടെ പിതാവായ അബ്ദുള്ള (റ)?

പത്താമത്തെ പുത്രൻ

398. സ്വർഗ്ഗീയ വാസികളായ യുവാക്കളുടെ നേതാക്കന്മാർ എന്ന് നബി (സ) വിശേഷിപ്പിച്ചത് ആരെയെല്ലാമാണ്?

ഹസ്സൻ (റ) ഹുസൈൻ (റ)

399. മുഹമ്മദ് നബി (സ) വാഫതായത് എവിടെ വച്ചാണ്?

മദീനയിൽ വെച്ച്

400. നബി (സ) വാഫാത്തായത് എന്ന്?

റബിഉൽ അവൽ 2
(അറുപത്തിമൂന്നാമത്തെ വയസ്സിലാണ് വാഫാത്തായത്)

401. തിരുനബി(സ)യുടെ ജന്മസ്ഥലം?

 മക്കയിലെ സ്വഫാ കുന്നിനടുത്തുള്ള അബൂത്വാലി ബിന്റെ ഭവനം.

402. ഇപ്പോൾ അവിടെ എന്തു
പ്രവർത്തിക്കുന്നു?

– മക്ക ലൈബ്രറി.

403. ഏതു പ്രവാചകന്റെ പരമ്പരയിലാണ് തിരുനബി(സ)യുടെ ജനനം?
 - ഇബ്റാഹീം നബിയുടെ മകൻ ഇസ്മാഈൽ(അ)ന്റെ പരമ്പരയിൽ.

404. നബി(സ) ജനിച്ച വർഷം?

– ഹിജ്റക്ക് 53 വർഷം മുമ്പ് (ക്രി. 571).

405. നബി(സ) ജനിച്ച വർഷം ഏതു പേരിൽ അറിയപ്പെടുന്നു? - ആമുൽ ഫീൽ അഥവാ ആനക്കലഹ വർഷം.

406. നബി(സ) ജനിച്ച മാസം? 
– റബീഉൽ അവ്വൽ 12/ഏപ്രിൽ 23

407. നബി(സ) ജനിച്ച ദിവസം?

- റ.അവ്വൽ 12 തിങ്കളാഴ്ച.

408. നബി(സ) ജനിച്ച സമയം?

- സുബ്ഹിയോടടുത്ത സമയം.

409. നബി(സ)യുടെ പിതാവ്?

– അബ്ദുല്ല(റ).

410.  നബി(സ)യുടെ മാതാവ്?

– ആമിന ബീവി(റ).

411 ആമിന ബീവിക്ക് പ്രസവശുശ്രൂഷ നൽകിയത് ആര്?

– ഔഫിന്റെ മകൾ ശിഫാഅ്.

412. തിരുനബി(സ)ക്ക് എത്ര സ്ത്രീകൾ
മുലയൂട്ടി?

- 10 സ്ത്രീകൾ.

413. തിരുനബി(സ)ക്ക് മുലയൂട്ടിയ സ്ത്രീകൾ
ആരെല്ലാം?

– 1. ഉമ്മ ആമിന ബീവി(റ) -
2. സുവൈബതുൽ അസ്ലമിയ്യ(റ)
3. ഹലീമതുസ്സഅ്ദിയ്യ(റ) 4. ബനൂ സഅ്ദ് ഗോത്രത്തിലെ മറ്റൊരു
സ്ത്രീ
5. ഉമ്മു ഐമൻ ബറക
6,7,8. ബനൂ സുലൈം ഗോത്രത്തിലെ 3
സ്ത്രീകൾ
9. ഉമ്മു ഫർവ
10. ഖൗല ബിൻത് മുൻദിർ (ഉമ്മു ബുർദ)

414. ആമിന ബീവി നബി(സ)ക്ക് എത്രനാൾ
മുലയൂട്ടി?

- ഏഴ് ദിവസം.

415. സുവൈബതുൽ അസ്ലമിയ്യ എത്ര നാൾ
മുലകൊടുത്തു?

- കുറഞ്ഞ ദിനങ്ങൾ.

416. ഹലീമ ബീവിയുടെ ഗോത്രം? ബനൂ സഅ്ദ്.

417. ഹലീമ ബീവിയുടെ ഭർത്താവ് ആര്? 
- ഹാരിസ് ബ്നി അബ്ദിൽ ഉസ്സ.

418. ഹലീമ ബീവിയുടെ അപരനാമം? - ഉമ്മു കബഃ

419. ഹലീമ ബീവിയുടെ പിതാവ്? 
– അബീ ദുഐബ്.

420. സുവൈബ ആരുടെ അടിമ സ്ത്രീയായിരുന്നു?

- നബി(സ)യുടെ പിതൃവ്യൻ അബൂ ലഹബിന്റെ.

421. സുവൈബ മോചിതയായതിന്റെ
കാരണം?

തിരുനബി(സ) ജനിച്ച സന്തോഷവാർത്ത അബൂലഹബിനെ അറിയിച്ചു.

422. എത്ര വയസ്സുവരെ ഹലീമ ബീവി നബി(സ)യെ പരിചരിച്ചു? 
- നാല് വയസ്സ് വരെ.

423. രണ്ടാമത്തെ വയസ്സിൽ നബി(സ)യെ തിരികെ ഏൽപിക്കാൻ കൊണ്ടുവന്നപ്പോൾ ആമിനാബീവി കുട്ടിയെ ഹലീമയോടൊപ്പം തിരിച്ചയക്കാൻ കാരണം?

- അന്ന് മക്കയിൽ പകർച്ച വ്യാധി വ്യാപിച്ചിരുന്നു. തനിക്കുണ്ടായ ഐശ്വര്യം കാരണം കുട്ടിയെ കൂടെ അയക്കണമെന്ന് ഹലീമ ആവശ്യപ്പെടുകയും ചെയ്തു.

424. ആറാം വയസ്സിൽ തന്റെ മകനെയും കൂട്ടി ആമിനാബീവി എങ്ങോട്ടാണ് പുറപ്പെട്ടത്? - ഭർത്താവ് അബ്ദുല്ലയുടെ ഖബർ

425. നബി(സ)യുടെ പിതാവ് അബ്ദുല്ല(റ)യുടെ ജോലി? 
- കച്ചവടം.

426. തിരുനബി(സ)യുടെ മാതാവ് എവിടെ വെച്ചാണ് മരണപ്പെട്ടത്?

 - മക്കയുടെയും മദീനയുടെയും ഇടയിലുള്ള അബവാഅ് എന്ന സ്ഥലത്ത്.

427. അബവാഅ് എന്ന സ്ഥലം മദീനയിൽ നിന്നും എത്ര ദൂരത്താണ്? - 23 നാഴിക ദൂരത്ത്.

428. മാതാവ് മരണപ്പെടുമ്പോൾ നബി(സ)യുടെ പ്രായം? - ആറ് വയസ്സ്.

429. മരണപ്പെടുമ്പോൾ അബ്ദുല്ല(റ) എന്നവരുടെ പ്രായം?

ഏകദേശം 18 വയസ്സ്.

430. നബി(സ)ക്ക് പിതാവിൽ നിന്നും അനന്തരം കിട്ടിയതെന്ത്?

 5 ഒട്ടകം, കുറച്ച് ആടുകൾ, ബറക എന്ന അബ്സീനിയൻ അടിമസ്ത്രീ.

431. മാതാവിന്റെ മരണശേഷം നബി(സ)യുടെ സംരക്ഷണം ഏറ്റെടുത്തത് ആര്? - പിതാമഹൻ അബ്ദുൽ മുത്തലിബ്.

432. അബ്ദുൽ മുത്തലിബ് മരിക്കുമ്പോൾ നബി(സ)യുടെ പ്രായം എത്ര?
 - എട്ട് വയസ്സ്.

433. മരണപ്പെടുമ്പോൾ നബി(സ)യുടെ സംരക്ഷണം അബ്ദുൽ മുത്തലിബ് ആരെയാണ് ഏൽപ്പിച്ചത്? 
- അബൂ ത്വാലിബിനെ.

434. കാരണം?

– തിരുനബി(സ)യുടെ പിതാവ് അബ്ദുല്ല എന്നവരുടെ മാതാവും പിതാവും ഒത്ത സഹോദരനാണ് അബൂത്വാലിബ്.

435. നബി(സ)യുടെ പിതാവ് അബ്ദുല്ലയുടെയും പിതൃവ്യൻ അബൂ ത്വാലിബിന്റെയും മാതാവ് ആര്?

 - ഫാത്വിമ ബിൻത് അംറ് അൽ മഖ്ദൂമിയ്യ

 436.യഅ്ഖൂബ് നബിയുടെ ഇളയ പുത്രന്‍❓

ബിന്‍യാമീന്‍.

437.ബൈതുല്‍ മുഖദ്ദസ്

 നിര്‍മിച്ചത്❓

ദാവൂദ് നബി, സുലൈമാന്‍ നബി.

438.സ്വപ്ന വ്യാഖ്യാനം പറയാനുള്ള കഴിവുള്ള പ്രവാചകന്‍❓

യൂസുഫ് നബി.

439.പിതാവില്ലാതെ ജനിച്ച രണ്ട് പ്രവാചകന്‍❓

ആദം നബി, ഈസാ നബി.

440.ആകാശത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന 
പ്രവാചകന്‍❓

ഈസാ നബി.

441.സത്യ നിഷേധികള്‍ക്ക് ഉദാഹരണമായി ഖുര്‍ആനില്‍ പറയപ്പെട്ട രണ്ട് സ്ത്രീകള്‍❓

നൂഹ്, ലൂത്ത് നബിമാരുടെ ഭാര്യമാർ.

 442.നബിയുടെ ഗോത്ര നാമം❓

 ഖുറൈശ്.

443.നബിയുടെ കുടുംബ നാമം❓

ബനൂ ഹാശിം.

444.നബിയുട 
പിതാമഹന്‍❓

അബ്ദുല്‍ മുത്തലിബ്.

445.ആമിനാ ബീവിക്ക് ശേഷം നബിയെ
 മുലയൂട്ടിയത്❓

 സുവൈബ.

446.നബിയുടെ വളര്‍ത്തുമ്മയുടെ പേര്❓

ഉമ്മു അയ്മന്‍.

447.ഇസ്ലാമിലെ ആദ്യ

 രക്തസാക്ഷി❓

 സുമയ്യ ബീവി.

448. നബിﷺയില്‍ വിശ്വസിച്ച ആദ്യ പുരുഷന്‍❓

  അബൂബക്കര്‍(റ).

449 . നബിﷺ മക്കയില്‍ പ്രബോധനം നടത്തിയ കാലം❓

 13 വർഷം.

450.നബിﷺ മദീനയില്‍ പ്രബോധനം നടത്തിയ കാലം

10 വർഷം.

451.ഹദീസുകള്‍ ക്രോഡീകരിക്കാന്‍ ആദ്യമായി നിര്‍ദേശിച്ചതാര്❓

ഉമറുബ്നു അബ്ദില്‍ അസീസ്.   

452.നബിﷺയുടെ വഹ് യ് എഴുത്തുകാരില്‍ പ്രധാനി❓

 സൈദുബ്നു സാബിത് (റ)

453.പ്രവാചകന്‍റെ പ്രസിദ്ധമായ ത്വാഇഫ് യാത്ര നടന്ന വര്‍ഷം❓

നുബുവ്വതിന്‍റെ പത്താം വര്‍ഷം.

454.നബിﷺ ജനിച്ച വര്‍ഷത്തിന് ചരിത്രകാരന്മാര്‍ നല്‍കിയിരിക്കുന്ന പ്രത്യേക പേര്❓

ആനക്കലഹ വര്‍ഷം.

455 .നബിﷺ ആദ്യമായി പങ്കെടുത്ത യുദ്ധം❓

 ഹര്‍ബുല്‍ ഫിജാര്‍.

456.മദീനയുടെ പഴയ 
പേര്❓

 യസ് രിബ്.

457.ഹിജ്റയില്‍ നബിതങ്ങളുംﷺ അബൂബക്കര്‍(റ)വും ആദ്യം പോയ 
സ്ഥലം❓

സൗര്‍ ഗുഹ.

458. പ്രവാചകനിൽ നിന്നും ഏറ്റവുമധികം ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബി❓

 അബൂഹുറൈറ(റ).

459 .പ്രവാചകﷺനെതിരെ ആക്ഷേപ കാവ്യങ്ങള്‍ രചിച്ച യഹൂദ കവി❓

 കഅ്ബുബ്നു അശ്റഫ്.

460.നബിﷺ ആദ്യമായി വിവാഹം ചെയ്തത് ആരെ❓അവരുടെ 
പ്രായം❓

ഖദീജാ ബിവിയെ(40 വയസ്സ്)

461. നബിﷺ വിവാഹം ചെയ്ത ഏക കന്യക❓

 ആഇശാ ബീവി.

462.ആഇശാ ബീവി മരണപ്പെട്ട വര്‍ഷം❓

 ഹിജ്റ 57.

463. നബിﷺ അവസാന
മായി വിവാഹം ചെയ്തത്❓

മൈമൂന ബിവി.

464.ഏത് പത്നിയിലാണ് പ്രവാചകന്ﷺ ഇബ്റാഹീം എന്ന കുട്ടി ജനിക്കുന്നത്❓

മാരിയതുല്‍ ഖിബ്തിയ്യ.

465. പ്രവാചകﷺ പുത്രന്‍ ഇബ്റാഹീം മരണപ്പെടുന്പോള്‍ വയസ്സെത്രയായിരുന്നു❓

 2 വയസ്സ്.

466.നബി തങ്ങല്‍ﷺ ആഇശാ ബീവിയെ വിവാഹം ചെയ്ത വര്‍ഷം❓ മാസം❓

നുബുവ്വതിന്‍റെ പത്താം വര്‍ഷം, (ശവ്വാലില്‍)

467.ഏറ്റവുമധികം ഹദീസ് റിപ്പോര്‍ട്ട് ചെയ്ത വനിത❓

ആഇശാ ബീവി.

 468.നബി (സ)വഹയ് അടിസ്ഥാനത്തില്‍ വിവാഹം ചെയ്തതാരെ❓

സൈനബ് ബിന്‍ത് ജഹ്ശ്.

469.ഇസ്റാഅ്മിഅ്റാജ് നടന്ന വര്‍ഷം❓

നുബുവ്വതിന്‍റെ പത്താം വര്‍ഷം.

470.മിഅ്റാജ് യാത്രയില്‍ ആദ്യമെത്തിയ സ്ഥലം❓

  ബൈത്തുൽ മുഖദ്ദസ്.

471. മിഅ്റാജില്‍ നബി ﷺ നിരവധി മലക്കുകളെ കണ്ട സ്ഥലം❓

സിദ്റതുല്‍ മുന്‍തഹാ.

472. നബി ﷺ സ്വര്‍ഗ നരകങ്ങള്‍ കണ്ട ദിവസം❓

 മിഅ്റാജ് ദിനം.

473. മിഅ്റാജില്‍ അല്ലാഹുവുമായി സംഭാഷണം നടന്ന സ്ഥലം❓

സിദ്റതുല്‍ മുന്‍തഹാ.

474.ബദര്‍ യുദ്ധത്തില്‍ ശഹീദായ മുസ്ലിംകള്‍❓

 പതിനാല്.

475.അവസാനമായി ഇറങ്ങിയ സൂറത്ത്❓

സൂറത്തുൽ അസ്‌റ്.

476.ഖുർആനിലെ ഏറ്റവും വലിയ ആയത്ത്?

ആയതുദ്ദൈൻ.

477.യൗമുൽ ഫുർഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ദിനം❓

ബദർ യുദ്ധ ദിനം.

478.ഉമർ(റ)ന്റെ മനം മാറ്റത്തിനിടയാക്കിയ
 സൂറത്ത്❓

സൂറത്തു ത്വാഹാ.

479.നോമ്പുകാർ പ്രവേശിക്കുന്ന സ്വർഗ്ഗ

കവാടം❓

റയ്യാൻ.

480. നബിയുടെ കാലഘട്ടത്തില്‍ ജീവിച്ച ഏറ്റവും വലിയ കവി❓

ഹസ്സാനുബ്‌നു സാബിത്‌

481.ജന്നത്തുല്‍ ബഖീഇല്‍ മറമാടിയ ആദ്യമായി മറമാടിയതാരെ❓

ഉസ്‌മാനുബ്‌നു അഫ്ഫാൻ

482.നബിയുടെ കൂടെ പല യുദ്ധങ്ങളിലും പങ്കെടുത്ത വനിത❓

ഉമ്മു അതിയ്യ(നസീബ ബിന്‍ത്‌ ഹാരിസ്‌).

483. നബിക്കു പിതാവില്‍ നിന്നും അനന്തരമായി
 ലഭിച്ചത്‌❓

അഞ്ചു ഒട്ടകങ്ങള്‍, കുറച്ചു ആടുകള്‍, ബറക എന്ന അബ്‌സീനിയന്‍ അടിമ സ്‌ത്രീ.

484.ഒറ്റത്തവണ പൂര്‍ണമായി അവതരിച്ച സൂറത്ത്‌❓

സൂറതുല്‍ അന്‍ആം.

485.ഖുര്‍ആനിന്റെ
 സൂക്ഷിപ്പുകാരി❓

 ഹഫ്‌സ (റ).

486.നബി(സ)യുടെ പേര്‌ ഖുര്‍ആനില്‍ എത്ര പ്രാവശ്യം വന്നിട്ടുണ്ട്‌❓

നാലു തവണ

487.നബി (സ) മയ്യിത്ത്‌ നിസ്‌ക്കരിച്ച ഏക ഭാര്യ❓

സൈനബ്‌ (റ);

488.ഏറ്റവും ആദ്യമായി രചിക്കപ്പെട്ട ഹദീസ്‌ ഗ്രന്ഥം❓

മുവത്ത(മാലികീ ഇമാം).

489.നബി(സ)യെ ശല്യം ചെയ്‌തയാളെ ഖുര്‍ആന്‍ പത്തോളം തവണ ആക്ഷേപിച്ചിട്ടുണ്ട്‌. ആരാണിയാള്‍❓

വലീദുബ്‌നു മുഗീറ

490. നബി(സ) തങ്ങളുടെ ഏറ്റവും വലിയ മുഅ്ജിസത്ത്❓

വിശുദ്ധ ഖുർആൻ.

491. നബി(സ) വഫാത്തായ
 തീയ്യതി❓

 റബീഉൽ അവ്വൽ 12.

492. ഉമ്മുല്‍ മസാകീന്‍ എന്നറിയപ്പെടുന്ന വനിത❓

ഹഫ്സ ബിന്‍ത് ഉമര്‍.

493. ഒരു സൂറത്തില്‍ 25 പ്രാവശ്യം പ്രതിപാദിക്കപ്പെട്ട നബി❓

യൂസുഫ് നബി (അ).

494. മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്‍കുട്ടികളാണെന്ന്
 വിശ്വസിച്ചവര്‍❓

 മക്കയിലെ കിനാര്‍ വിഭാഗം.

495.ആദം നബിയെ എത്ര പ്രാവശ്യം ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്❓

 34 സ്ഥലങ്ങളില്‍.

496. ലോക വനിതകളില്‍ അല്ലാഹു പ്രമുഖ സ്ഥാനം നല്‍കിയ സ്ത്രീ❓

മറിയം ബീവി.

497. ദുന്നൂന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രവാചകന്‍❓

യൂനുസ് (അ).

498. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഏക സ്ത്രീ നാമം❓

 മറിയം ബീവി.

499. ആദം നബിയുടെ രണ്ട്
 പുത്രന്മാര്‍❓

 ഹാബീല്‍, ഖാബീല്‍.

500. ഖുര്‍ആനില്‍ കൂടുതല്‍ പ്രാവശ്യം പറയപ്പെട്ട പ്രവാചകന്‍❓

മൂസ(അ).

 501.”കലീമുല്ലാഹ്” എന്ന വിശേഷണം ലഭിച്ച പ്രവാചകന്‍❓

മൂസ(അ).

502. മൂസ(അ)യുടെ പിതാവിന്‍റെ പേര്❓

 ഇംറാന്‍.

503. യൂനുസ് നബി നിയുക്തനായ നാടിന്‍റെ പേര്❓
ഈജിപ്ത്.

504.മറിയം ബീവിയെ വളര്‍ത്തിയ പ്രവാചകന്‍❓
സക്കരിയ്യ നബി.

505.കഅ്ബ പുതുക്കിപ്പണിതത് 
ആരാണ്❓

ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയും.

 506. അഗ്നികുണ്ഡാരത്തിലേ
ക്ക് എറിയപ്പെട്ട പ്രവാചകൻ❓

ഇബ്റാഹീം നബി.

507.നൂഹ് നബിയുടെ പ്രബോധന കാലം എത്ര❓

950 വര്‍ഷം.

508.ക്ഷമാ ശീലര്‍ക്ക് മാതൃകയായി പറയപ്പെടുന്ന പ്രാവാചകന്‍❓

അയ്യൂബ് നബി.

509.ഇബ്റാഹീം നബിയുടെ ഭാര്യമാരുടെ പേര്❓

 ഹാജർ, സാറ.

510. റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍❓

 നൂഹ് നബി (അ).

511. ഹൂദ് നബിയെ നിയോഗിക്കപ്പെട്ട നാടിന്‍റെ പേര്❓

ആദ് സമുദായം.

512.ശുഐബ് നബിയെ നിയോഗിക്കപ്പെട്ട നാട്❓

 മദ് യന്‍ .

513.സുലൈമാന്‍ നബിയുടെ പിതാവിന്‍റെ

 പേര്❓

 ദാവൂദ് നബി.

514:യഹിയാ നബിയുടെ പിതാവ്❓

സകരിയ്യാ നബി.

515.ആദ്യത്തെ വേദ 
ഗ്രന്ഥം❓

തൗറാത്ത്.

516.പക്ഷികളുടെ ഭാഷ വശമുണ്ടായിരുന്ന പ്രവാചകന്‍❓

സുലൈമാന്‍ നബി.

517.സകരിയ്യാ നബിയെ ഖുര്‍ആനില്‍ എത്ര പ്രാവശ്യം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്❓

8 പ്രാവശ്യം.

518 .ഒരു പ്രവാചന്‍റെ രണ്ട് മക്കളും പ്രവാചകന്‍മാര്‍, അവരുടെ പേര്❓

ഇബ്റാഹീം നബി ( മക്കൾ ,ഇസ്ഹാഖ് നബി, ഇസ്മാഈല്‍ നബി)

519.വിവാഹം കഴിക്കാത്ത നബി❓

 ഈസാ നബി.

520. അസദുല്‍ ഉമ്മ: എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി?
ഉ: ഹംസത്ബുന്‍ അബ്ദുല്‍ മുത്വലിബ് (റ)

521. ഇസ്ലാമില്‍ ആദ്യമായി അമ്പ് എറിഞ്ഞ സ്വഹാബി?
ഉ: സഅദുബുന്‍ അബീ വഖാസ്‌ (റ)

522. ബദര്‍ യുദ്ധ വേളയില്‍ പ്രവാചകന്‍ വടികൊണ്ട് അണി ശരിയാക്കിയപ്പോള്‍ വേദനിച്ചെന്നും പ്രതികാരം ചെയ്യണമെന്നും പറഞ്ഞ സ്വഹാബി?
ഉ: സവാദ് (റ)

523.ബദര്‍ യുദ്ധ വേളയില്‍ മുസ്ലിം സൈന്യം തമ്പടിച്ച സ്ഥലം മാറ്റാന്‍ നിര്‍ദേശിച്ചസ്വഹാബി?
ഉ: ഹുബാബ്‌ ഇബ്ന്‍ മുന്‍ദിര്‍ (റ)

524. സൂറ: മുജാദലയില്‍ "തര്‍ക്കിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ" സഹാബി വനിത ആരാണ്?
ഉ: ഖസ്റജ് ഗോത്രക്കാരിയായ ഖൌല ബിന്‍ത് സ'അലബ

525.ഇമാം അബൂ ഹനീഫയെ ചാട്ടവാറു കൊണ്ടടിച്ച കൂഫയിലെ ഗവര്‍ണര്‍ ?
ഉ: യസീദ് ഇബ്ന്‍ ഹുബൈയ്‌റ

526.ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ ഒരേ ഒരു സ്വഹാബി?
ഉ: സൈദ്‌ ബിന്‍ ഹാരിസ:(റ)

527. ഖുര്‍ആനിലെ ഏറ്റവും നല്ല കഥയായി വിലയിരുത്തപ്പെടുന്നത്❓
യൂസുഫ് നബിയുടെ കഥ.

528. ഉമ്മുല്‍ മസാകീന്‍ എന്നറിയപ്പെടുന്ന വനിത❓
സൈനബ് ബിൻത് ഖുസൈമ (റ)

529. ഒരു സൂറത്തില്‍ 25 പ്രാവശ്യം പ്രതിപാദിക്കപ്പെട്ട നബി❓
യൂസുഫ് നബി (അ).

530. മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്‍കുട്ടികളാണെന്ന്
വിശ്വസിച്ചവര്‍❓
  മക്കയിലെ കിനാര്‍ വിഭാഗം.

531.ആദം നബിയെ എത്ര പ്രാവശ്യം ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്❓
 34 സ്ഥലങ്ങളില്‍.

532.ലോക വനിതകളില്‍ അല്ലാഹു പ്രമുഖ സ്ഥാനം നല്‍കിയ സ്ത്രീ❓
മറിയം ബീവി.

533. ദുന്നൂന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രവാചകന്‍❓
യൂനുസ് (അ).

534. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഏക സ്ത്രീ നാമം❓
മറിയം ബീവി.

535.ആദം നബിയുടെ രണ്ട്
പുത്രന്മാര്‍❓
ഹാബീല്‍, ഖാബീല്‍.

536. ഖുര്‍ആനില്‍ കൂടുതല്‍ പ്രാവശ്യം പറയപ്പെട്ട പ്രവാചകന്‍❓
മൂസ(അ).

537."കലീമുല്ലാഹ്" എന്ന വിശേഷണം ലഭിച്ച പ്രവാചകന്‍❓
മൂസ(അ).

538. മൂസ(അ)യുടെ പിതാവിന്‍റെ പേര്❓
  ഇംറാന്‍.

539. യൂനുസ് നബി നിയുക്തനായ നാടിന്‍റെ
പേര്❓
  ഈജിപ്ത്.

540.മറിയം ബീവിയെ വളര്‍ത്തിയ പ്രവാചകന്‍❓
  സക്കരിയ്യ നബി.

541.കഅ്ബ പുതുക്കിപ്പണിതത്
ആരാണ്❓
ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയും.

542. അഗ്നികുണ്ഡാരത്തിലേ
ക്ക് എറിയപ്പെട്ട
പ്രവാചകൻ❓
ഇബ്റാഹീം നബി.

543.നൂഹ് നബിയുടെ പ്രബോധന കാലം എത്ര❓
950 വര്‍ഷം.


544.ക്ഷമാ ശീലര്‍ക്ക് മാതൃകയായി പറയപ്പെടുന്ന പ്രാവാചകന്‍❓
അയ്യൂബ് നബി.

545.ഇബ്റാഹീം നബിയുടെ ഭാര്യമാരുടെ പേര്❓
ഹാജറ, സാറ.

546. റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍❓
 നൂഹ് നബി (അ).

547. ഹൂദ് നബിയെ നിയോഗിക്കപ്പെട്ട നാടിന്‍റെ പേര്❓
ആദ് സമുദായം.

548.ശുഐബ് നബിയെ നിയോഗിക്കപ്പെട്ട നാട്❓
 മദ് യിൻ.

549.സുലൈമാന്‍ നബിയുടെ പിതാവിന്‍റെ
പേര്❓
ദാവൂദ് നബി.

550:യഹിയാ നബിയുടെ പിതാവ്❓
സകരിയ്യാ നബി.


551. ഖുർആൻ എന്ന പദത്തിന്റെ അർത്ഥം?

Ans:വായിക്കപ്പെടുന്നത്

552. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം?

Ans: ഖുർആൻ

553. ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട ഏക ഗ്രന്ഥം?

Ans: ഖുർആൻ

554. ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്?

Ans: 23 വർഷം

555. ഖുർആൻ അവതരിച്ച രാത്രിയുടെ പേര്?

Ans: ലൈലത്തുൽ ഖദ്ർ

 556. ഖുർആൻ അല്ലാഹുവിൻറെ സൃഷ്ടിയാണോ?

Ans: അല്ല, അല്ലാഹുവിന്റെ വചനമാണ്.

557. ഖുർആൻ അവതരിക്കുന്നതിനു മുമ്പ് തന്നെ അതിന്റെ പൂർണരൂപം രേഖപ്പെടുത്തിയിരുന്നത് എവിടെ?

Ans: ലൗഹുൽ മഹ്ഫൂദിൽ

558. ഖുർആനിന്റെ മറ്റു പേരുകൾ?

Ans: അൽ-ഫുർഖാൻ, അദ്ദിക്ർ, അന്നൂർ, അൽ-ഹുദാ, അൽ-കിതാബ്

559. ആദ്യമായി അവതരിച്ച വചനങ്ങൾ ഏതു സൂറത്തിൽ?

Ans: സൂറത്ത് അൽ-അലഖ് (96)

560. ആദ്യമായി പൂർണമായി അവതരിച്ച സൂറത്ത്?

Ans: അൽ-ഫാതിഹ

561. സൂറത്തുൽ ഫാതിഹയുടെ മറ്റു പേരുകൾ?

Ans: ഉമ്മുൽ ഖുർആൻ, അസാസുൽ ഖുർആൻ, അദ്ദുആ, അൽ-ഹംദ്, അൽ- കൻസ്.

562. ഖുർആനിൽ ആകെ എത്ര സൂറത്തുകൾ ഉണ്ട്?

Ans: 114

563. ഖുർആനിൽ ആകെ എത്ര ആയത്തുകൾ ഉണ്ട്?

Ans: 6236

564. ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആര്?

Ans: അല്ലാഹു

565. ഒന്നാമതായി ഖുർആൻ

മനപ്പാഠമാക്കിയ വ്യക്തി?

Ans: മുഹമ്മദ് നബി(സ)

566. ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഏതു ഖലീഫയുടെ കാലത്ത്?

Ans: ഒന്നാം ഖലീഫ അബൂബക്ർ(റ) വിന്റെ കാലത്ത്

567. ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന
പേര്?

Ans: മക്കീ സൂറത്തുകൾ

568. ഏറ്റവും കൂടുതൽ സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ? എത്ര സൂറത്തുകൾ?

Ans: മുപ്പതാം ജുസുഇൽ, 37 സൂറത്തുകൾ

569. ഖുർആനിലെ ഏറ്റവും വലിയ സൂറത്ത്?

Ans: സൂറത്ത് അൽ-ബഖറ

570. ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത്?

Ans: സൂറത്ത് അൽ-കൌസർ

571. ബിസ്മി കൊണ്ട് ആരംഭിക്കാത്ത സൂറത്ത്?

Ans: സൂറത്ത് അത്തൗബ

572. രണ്ട് ബിസ്മിയുള്ള സൂറത്ത്?

Ans: സൂറത്ത് അന്നംല്

573. ഖുർആനിൽ എത്ര ബിസ്മി എഴുതപ്പെട്ടിട്ടുണ്ട്? Ans: 114

574: ആയത്തോ ആയത്തിന്റെ ഭാഗമോ ആയ ബിസ്മികൾ ഏതെല്ലാം?

Ans: സൂറത്ത് അൽ-ഫാതിഹയുടെ ആദ്യ ത്തിലും, സൂറത്ത് അന്നംലിലെ ആയത്ത് 30ലും ഉള്ളത്

575. ഖുർആനിലെ ഏറ്റവും മഹത്വമുള്ള ആയത്ത്? Ans: ആയത്തുൽ കുർസിയ്യ്

576: ഉറങ്ങുന്നതിനു മുമ്പ് ഓതിയാൽ അടുത്ത പ്രഭാതം വരെ അല്ലാഹുവിൻറെ സംരക്ഷണം ലഭിക്കാൻ കാരണമാകുന്ന ആയത്ത്?

Ans: ആയത്തുൽ കുർസിയ്യ്

577: ആയത്തുൽ കുർസിയ്യ് ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?
 Ans:സൂറത്ത് 2 അൽ-ബഖറ, ആയത്ത് 255

578. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിന്റെ പേര്?

Ans: ആയത്തുദ്ദൻ

579. ആയത്തുദ്ദെൻ ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?

Ans: സൂറത്ത് 2 അൽ-ബഖറ, ആയത്ത്
282

580. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിലെ പ്രതിപാദ്യ വിഷയം?

Ans: കടമിടപാടുകളുടെ നിയമങ്ങൾ

581. ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?

 Ans: സൂറത്ത് 2 അൽ-ബഖറ, 286 ആയത്ത്

582. സൂറത്ത് അൽ-ബഖറ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?

Ans: സൂറത്ത് 26 അശ്ശുഅറാ, 227 ആയത്ത്

583. അല്ലാഹുവിന്റെ പേരുകൾ നല്കപ്പെട്ട സൂറത്തുകൾ?

Ans: ഫാത്വിർ (35), ഗാഫിർ (40), അർറഹ് മാൻ (55), അൽ-അഅ് ലാ (87)

584. പ്രവാചകന്മാരുടെ പേരിലുള്ള സൂറത്തുകൾ? Ans:യൂനുസ് (10), ഹൂദ്(11), യൂസുഫ്(12), ഇബ്റാഹീം (14), മുഹമ്മദ് (47), നൂഹ് (71)

585. രാജ്യങ്ങളുടെ പേര് നല്കപ്പെട്ട സൂറത്തുകൾ?

Ans: റൂം (30), സബഅ് (34)

586. എല്ലാ ആയത്തിലും അല്ലാഹു എന്ന പദമുള്ള സൂറത്ത്?

Ans: സൂറത്ത് മുജാദല

587. ♔ ഇല്ലാത്ത സൂറത്ത്?

Ans: അൽ-ഫാതിഹ

588. - ഇല്ലാത്ത സൂറത്ത്?

Ans: അൽ-കൌസർ

589. ഇല്ലാത്ത സൂറത്ത് ?

Ans: അൽ-ഇഖ്ലാസ്

590. ഖുർആനിന്റെ മൂന്നിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത്ത്?

Ans: അൽ-ഇഖ്ലാസ് (112)

591. അല്ലാഹുവിൽ ശരണം തേടാൻ ഉപയോഗിക്കുന്നതിനാൽ അൽ- മുഅവ്വിദതൈനി എന്ന് അറിയപ്പെടുന്ന സൂറത്തുകൾ?

Ans: അൽ-ഫലഖ് (113), അന്നാസ് (114)

592. അൽ-ഇഖ്ലാസ്, അൽ-ഫലഖ്, അന്നാസ് എന്നീ മൂന്നു സൂറത്തുകൾക്കും കൂടി പറയുന്ന പേര്?

Ans: അൽ-മുഅവ്വിദാത്ത്

593. ഇഹലോകത്തുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയങ്കരമായത്' എന്ന് നബി (സ) പറഞ്ഞത് ഏതു സൂറത്തിനെക്കുറിച്ചാണ്

594. ആരാധനാകർമങ്ങളുടെ പേരുള്ള സൂറത്തുകൾ? 
Ans: ഹജ്ജ് (22), സജദ (32), ജുമുഅ (62)

595. ഏതു സൂറത്തിനെക്കുറിച്ചാണ് അതു പാരായണം ചെയ്യപ്പെടുന്ന വീടുകളിൽനിന്ന് പിശാച് ഓടിപ്പോകും എന്ന് നബി(സ) പറഞ്ഞത്?

Ans: സൂറത്ത് അൽ-ബഖറ

596. ഖബർ ശിക്ഷയെ തടുക്കുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?

Ans: സൂറത്ത് അൽ-മുൽക് (67)

597. പാപങ്ങൾ പൊറുക്കപ്പെടുന്
നതുവരെ അതിന്റെ ആൾക്കുവേണ്ടി ശുപാർശ ചെയ്യുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്? 
Ans: സൂറത്ത് അൽ-മുൽക് (67)

598. വെള്ളിയാഴ്ച ഫജ്ർ നമസ്കാരത്തിന് ഓതൽ സുന്നത്തുള്ള സൂറത്തുകൾ?

Ans: സൂറത്ത് സജദ (32), സൂറത്ത് അൽ ഇൻസാൻ (76)

599. വിത്ർ നമസ്കാരത്തിൽ ഓതൽ സുന്നത്തായ സൂറത്തുകൾ?

Ans: സൂറത്ത് അഅ് ലാ, കാഫിറൂൻ, ഇഖ് ലാസ്

600. സ്ത്രീകളെ പ്രത്യേകം പഠിപ്പിക്കാൻ നബി(സ) പ്രോത്സാഹിപ്പിച്ച സൂറത്ത്?

Ans: സൂറത്ത് അന്നൂർ (24)

601. ഏതു സൂറത്തിൽ നിന്നുള്ള വചനങ്ങൾ കേട്ടതാണ് ഉമർ(റ)വിനെ ഇസ്ലാമിലേക്ക് ആകർഷിച്ചത്?

Ans: സൂറത്ത് ത്വാഹാ (20)

602. ഖുർആനിലെ അവസാനത്തെ സൂറത്ത്?

Ans: സൂറത്ത് അൽ-നാസ്

603. ഏതു സൂറത്ത് അവതരിച്ചപ്പോഴാണ് നബി(സ)യുടെ വിയോഗത്തിന്റെ സൂചന മനസ്സിലാക്കി അബൂബക്ർ(റ) കരഞ്ഞത്?

Ans: സൂറത്ത് അന്നസ്വർ

604. എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത്?

Ans: സൂറത്ത് അൽ-അൻആം

605. സൂറത്ത് ഗാഫിറിന്റെ മറ്റൊരു പേര്?

Ans: സൂറത്ത് മുഅ്മിൻ

606. സൂറത്ത് ഫുസ്സിലതിന്റെ മറ്റൊരു പേര്?

Ans: സൂറത്ത് ഹാമീം സജദ

607. സൂറത്തുൽ ഇൻസാനിന്റെ മറ്റൊരു

പേര്?

Ans: സൂറത്ത് അദ്ദഹ്ർ

608. സൂറത്തുൽ ഇസ്റാഇന്റെ മറ്റൊരു പേര്?

Ans: സൂറത്ത് ബനൂ ഇസ്രാഈൽ

609. സൂറത്തുൽ ഇഖ് ലാസിന്റെ മറ്റൊരു പേര്?
Ans: സൂറത്ത് അത്തൌഹീദ്

610. ശിർകിൽ നിന്ന് അകറ്റുന്നത്  എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?

Ans: സൂറത്ത് അൽ-കാഫിറൂൻ

611. നബി(സ)യോടൊപ്പം ശത്രുക്കൾ സുജൂദ് ചെയ്തത് ഏതു സൂറത്ത് കേട്ടപ്പോൾ?

Ans: സൂറത്ത് അന്നജ്മ് (53)

612. തസ്ബീഹ് കൊണ്ട് (സബ്ബഹ, യുസബ്ബിഹു പോലെ) തുടങ്ങുന്ന സൂറത്തുകൾക്ക് പൊതുവായി പറയുന്ന പേര്?

Ans: മുസബ്ബിഹാത്ത്

613. മുസബ്ബിഹാത്തുകൾ എന്നറിയപ്പെടു സൂറത്തുകൾ എത്ര? ഏതെല്ലാം?
 Ans: 7 സൂറത്തുകൾ - ഇസ്റാഅ് (17), ഹദീദ് (57), ഹശ്ർ (59), സ്വഫ്ഫ് (61), ജുമുഅ (62), തഗാബുൻ (64), അഅ് ലാ (87)

614. ആയിരം ആയത്തുകളെക്കൾ ഉത്തമമായ ഒരു ആയത്ത് ഇവയിലുണ്ട് എന്ന് നബി(സ) പറഞ്ഞത് എന്തിനെപ്പറ്റി?

Ans: മുസബ്ബിഹാത്തുകളെപ്പറ്റി

615. ഖുർആൻ പാരായണം ചെയ്യുമ്പോൾ പിശാചിൽനിന്ന് അല്ലാഹുവിൽ ശരണം തേടാൻ കല്പിക്കുന്നത് ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?

Ans: സൂറത്ത് അന്നഹ്ൽ, ആയത്ത് 98.

616. ഇസ്ലാം മതത്തിന്റെ പൂർത്തീകരണം കുറിക്കുന്ന വചനം (അൽ യൗമ അക്മൽതു ലകും ദീനകും) ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ

Ans: സൂറത്ത് മാഇദ, ആയത്ത് 3

617. ഖുർആൻ പാരായണനിയമങ്ങൾക്ക് മൊത്തത്തിൽ പറയുന്ന പേര്?

Ans: തജ്.വീദ്

618. ഖുർആൻ സാവധാനത്തിൽ വേണ്ടിടത്ത് നിർത്തി ഓതുന്നതിന് പറയുന്ന പേര്?

Ans: തർതീൽ

619. ചില ആയത്തുകൾ പാരായണം ചെയ്താൽ സുജൂദ് ചെയ്യൽ സുന്നത്താണ്. ഈ സുജൂദിന് പറയുന്ന പേര്?

Ans: സുജൂദുത്തിലാവത്ത്

620. സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ എത്ര?

Ans: 15

621. സുജൂദുത്തിലാവത്ത്തിന്റെ ആയത്ത് ആദ്യം അവതരിച്ചത് ഏതു സൂറത്തിൽ?

Ans: സൂറത്ത് അന്നജ്മ് (53)

622. സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ രണ്ടെണ്ണമുള്ള സൂറത്ത്?

Ans: അൽ-ഹജ്ജ്

623. ചില സൂറത്തുകളുടെ തുടക്കത്തിൽ കാണുന്ന (അലിഫ് ലാം മീം പോലുള്ള) കേവലാക്ഷരങ്ങൾക്ക് പറയുന്ന പേര്?

Ans: ഹുറൂഫുൽ മുഖത്തആത്ത്

624. ഹുറൂഫുൽ മുഖത്തആത്ത് കൊണ്ട് തുടങ്ങുന്ന സൂറത്തുകൾ എത്ര?
Ans: 29

625. ആകെ എത്ര അക്ഷരങ്ങൾ മുഖത്തആത്ത് ആയി വന്നിട്ടുണ്ട്?

Ans: 14

625. ഹുറൂഫുൽ മുഖത്തആത്തിൽ ഒറ്റ അക്ഷരമായി വന്നിട്ടുള്ളത് ഏതെല്ലാം?

Ans: സ്വാദ് ഖാഫ്, നൂൻ

626. ഹുറൂഫുൽ മുഖത്തആത്തിൽ സൂറത്തിന്റെ പേരായി വന്നിട്ടുള്ളവ ഏതെല്ലാം?

Ans: സ്വാദ് (38), ഖാഫ് (50)

627. ഹുറൂഫുൽ മുഖത്തആത്ത് ആയി കൂടിയത് എത്ര അക്ഷരങ്ങളാണ് ഒന്നിച്ച വന്നിട്ടുള്ളത്? ഏവ? ഏതു സൂറത്തിൽ?

Ans: 5 അക്ഷരങ്ങൾ - കാഫ്, ഹാ, (5)- സൂറത്ത് മർയം യാ,ഐൻ, സ്വാദ്

628. ഹുറൂഫുൽ മുഖത്തആത്തിൽ കൂടുതൽ തവണ ആവർത്തിച്ചു വന്നത് ഏത്? എത്ര തവണ?

Ans: ( ) ഹാമീം, 7 തവണ (സൂറത്ത് 40 മുതൽ 46 വരെ)

629. ഹുറൂഫുൽ മുഖത്തആത്ത് രണ്ടു കൂട്ടങ്ങളായി വന്നത് ഏതു സൂറത്തിൽ? അക്ഷരങ്ങൾ ഏവ?

Ans: സൂറത്ത് അശ്ശൂറാ (42) - ഹാമീം, ഐൻ സീൻ ഖാഫ് (be a ) عب

630. അറബിയിലെ എല്ലാ അക്ഷരങ്ങളും ഉൾകൊള്ളുന്ന ഖുർആനിലെ രണ്ട് ആയത്തുകൾ? Ans: ആലു ഇംറാൻ 154, ഫത്ഹ് 29

 631. അറബിയിലെ എല്ലാ അക്ഷരങ്ങളും ഉൾകൊള്ളുന്ന ഖുർആനിലെ രണ്ട് ആയത്തുകൾ? Ans: ആലു ഇംറാൻ 154, ഫത്ഹ് 29

632. ഖുർആനിൽ ഏറ്റവുമധികം ആവർത്തിച്ചു പറഞ്ഞ മൂന്നു വിഷയങ്ങൾ?

Ans: തൗഹീദ് (ഏകദൈവാരാധന), ആഖിറത്ത് (പരലോകം), രിസാലത്ത് (പ്രവാചകനിയോഗം)

633. ലാ ഇലാഹ ഇല്ലല്ലാഹു എന്ന വാചകം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?

Ans: 2 തവണ (സ്വാഫ്ഫാത്ത് 35, മുഹമ്മദ് 19)

634. ഖുർആനിൽ എത്ര നബിമാരുടെ പേര് പരാമർശിച്ചിട്ടുണ്ട്?

Ans: 25

 635. ഖുർആനിൽ നബി(സ)യുടെ പേര് എത്ര തവണ വന്നിട്ടുണ്ട്?

Ans: 5 തവണ (മുഹമ്മദ് 4, അഹ് മദ് 1)

636.ഖുർആനിൽ ഏറ്റവുമധികം തവണ പേര് പറയപ്പെട്ട നബി? എത്ര തവണ?

Ans: മൂസാ നബി(അ) - 136 തവണ.

637. ഖുർആനിൽ പേര് പറയപ്പെട്ട ഏക വനിത?

Ans: മർയം (മർയം ഇബ്നുത ഇംറാൻ)

638. സത്യവിശ്വാസികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം?

Ans:മർയം (അ), ഫിർഔന്റെ ഭാര്യ (പേര് പറഞ്ഞിട്ടില്ല)

639. സത്യനിഷേധികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം?

Ans: നൂഹ് നബി(അ)യുടെ ഭാര്യ, ലൂത്വ് നബി(അ)യുടെ ഭാര്യ

640. ഖുർആനിൽ പേര് പറയപ്പെട്ട സ്വഹാബി?

Ans: സൈദ് (സൈദ്ബ്നു ഹാരിസ) (റ)

641. ഖുർആൻ പേരെടുത്തു പറഞ്ഞ് ശപിച്ച വ്യക്തി?

Ans: അബൂലഹബ്

642. ഖുർആനിൽ പറഞ്ഞ മക്കയുടെ മറ്റു പേരുകൾ?

Ans: ബക്ക, ഉമ്മുൽ ഖുറാ, ബലദുൽ അമീൻ

643. ഖുർആനിൽ പരാമർശിക്കപ്പെടുന്ന കത്ത് ആര് ആർക്ക് അയച്ചതാണ്?

Ans: സുലൈമാൻ നബി (അ) സബഇലെ രാജ്ഞിക്ക് അയച്ചത്

644. രണ്ടെണ്ണത്തിൽ ശിഫാ അഥവാ രോഗശമനം ഉണ്ടെന്നു ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്. അവ ഏതെല്ലാം?

Ans: ഖുർആൻ, തേൻ

645. രോഗം മാറാനും കണ്ണേറ്, സിഹ്ർ തുടങ്ങിയ പൈശാചിക ഉപദ്രവങ്ങൾ തടുക്കാനും ഖുർആൻ ആയത്തുകളും നബി(സ) പഠിപ്പിച്ച ദിക്റുകളും ദുആകളും ഉപയോഗിച്ച് മന്ത്രിക്കുന്നതിന് പറയുന്ന പേര്?

Ans: റുഖ്യ ശറഇയ്യ

646. ഹദീസ് എന്നു പറഞ്ഞാൽ എന്താണ് ? 

Ans: പ്രവാചകൻ(സ)യിലേക്ക് ചേർത്ത് പറയുന്ന പ്രവർത്തികൾക്കും, വാക്കുകൾക്കും, അംഗീകാരങ്ങൾക്കും, വിശേഷണങ്ങൾക്കും പൊതുവെ പറയുന്ന പേരാണ് ഹദീസ് എന്നത്.

647. അസർ എന്ന് പറഞ്ഞാൽ എന്താണ് ? 

Ans: സ്വഹാബികളിലേക്കോ, താബിഉകളിലേക്കോ ചേർത്തി പറയുന്ന വാക്കുകൾക്കും, പ്രവർത്തികൾക്കും പറയുന്ന പേരാണ് അസർ.

648. സനദ് എന്നാൽ എന്ത് ?

Ans: ഹദീസുകൾ നിവേദനം ചെയ്യുന്നവരുടെ പരമ്പരക്കാണ് സനദ് എന്ന് പറയുന്നത്.

649: ഹദീസിന്റെ മത്ന് എന്നാൽ എന്ത് ?

Ans: നിവേദകന്മാരുടെ പരമ്പര അവസാനിച്ച് ഹദീസുകളിൽ പറയപ്പെട്ട വിഷയത്തിനാണ് മത്ന് എന്ന് പറയുന്നത്.

650: ആരാണ് മുഹദ്ദിസ്?

Ans: പ്രവാചകൻ(സ)യുടെ ഹദീസുകളും, അതിന്റെ സനദും, മത്നും, ഹദീസുകൾ റിപ്പോർട്ട് ചെയ്ത വ്യത്യസ്ത രിവായത്തുകളും വളരെ വ്യക്തമായി പഠനം നടത്തുകയും, നിവേദകന്മാരെ സംബന്ധിച്ച് വളരെ ആഴത്തിൽ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന പണ്ഡിതന്മാരാണ് മുഹദ്ദിസുകൾ.



651. സ്വഹീഹായ ഹദീസുകൾ എന്നു പറഞ്ഞാൽ എന്താണ് ?

Ans: സനദിലെ മുഴുവൻ നിവേദകന്മാരും പരസ്പരം നേരിട്ട് കേൾക്കുക, അവർ പരിപൂർണ നീതിമാന്മാരും സത്യസന്ധന്മാരും ആകുക, പ്രബലമായ പരമ്പരയിൽ വന്ന ഹദീസിന്നെതിരായി ഉദ്ധരിക്കപ്പെട്ടതാ കാതിരിക്കുക, ഹദീസിന്റെ സ്വീകാര്യതയെ ബാധിക്കുന്ന ബാഹ്യവും, ആന്തരികവുമായ മുഴുവൻ ന്യൂനതകളിൽ നിന്നും മുക്തമാകുക എന്നീ ഗുണങ്ങൾ പൂർണമായ ഹദീസിനാണ് സ്വഹീഹ് എന്ന് പറയുന്നത്.

652. സ്വഹീഹായ ഹദീസ് മാത്രം ക്രോഡീകരിച്ച ആദ്യ ഗ്രന്ഥം?

Ans: ഇമാം ബുഖാരിയുടെ സ്വഹീഹ് അൽബുഖാരി

653. സ്വഹീഹ് ബുഖാരിയിൽ എത്ര ഹദീസുകൾ ഉണ്ട്?

Ans: ആവർത്തനം അടക്കം 7275 ഹദീസുകളും. ആവർത്തനം ഒഴിവാക്കിയാൽ 4000 ഹദീസുകളും.

654. സ്വഹീഹ് മുസ്ലിമിൽ എത്ര ഹദീസുകൾ ഉണ്ട് ?

Ans: ആവർത്തനം അടക്കം 12000 ഹദീസുകളും, ആവർത്തനം ഒഴിവാക്കിയാൽ 4000 ഹദീസുകളുമാണുള്ളത്.

655. ഖുദ്സി ആയ ഹദീസ് എന്നാൽ എന്ത്?

Ans: പ്രവാചകൻ(സ) തന്റെ റബ്ബിനെ തൊട്ട് ഉദ്ധരിക്കു ന്നതിനാണ് ഹദീസ് ഖുദ്സിയെന്ന് പറയുന്നത്.

656. ഖുർആനും, ഖുദ്സിയായ ഹദീസും തമ്മിലുള്ള വ്യത്യാസം എന്ത്?

Ans:
1) വിശുദ്ധ ഖുർആനിന്റെ ആശയവും, പദങ്ങളും അല്ലാഹുവിൽ നിന്നാണ്, എന്നാൽ ഖുദ്സിയായ ഹദീസിന്റെ ആശയം അല്ലാഹുവിൽ നിന്നും, പദങ്ങൾ പ്രവാചകൻ(സ)യിൽ നിന്നുമാകുന്നു.
2) ഖുർആൻ പാരായണം ചെയ്യൽ ആരാധനയാണ്, ഖുദ്സിയായ ഹദീസ് അങ്ങിനെയല്ല.
3) ഖുർആൻ നമസ്കാരത്തിൽ പാരായണം ചെയ്യാം, ഖുദ്സിയായ ഹദീസ് നമസ്കാരത്തിൽ പാരായണം ചെയ്യാവതല്ല.

657. ആരാണ് സ്വഹാബി? 

Ans: മുസ്ലിമായി പ്രവാചകനെ കണ്ട്മുട്ടുകയും, മുസ്ലിമായി മരിക്കുകയും ചെയ്തവർക്കാണ് സ്വഹാബികൾ എന്ന് പറയുന്നത്.

658. ഏറ്റവും കൂടുതൽ ഹദീസുകൾ ഉദ്ധരിച്ച സ്വഹാബി ആര്?

Ans: അബൂഹുറൈറ (റ) 

659. എത്ര ഹദീസുകളാണ് അദ്ദേഹം ഉദ്ധരിച്ചത് ?

Ans: 5374 ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്,

660. അദ്ദേഹത്തി ൽ നിന്ന് എത്ര ആളുകൾ ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട് ?

Ans: ഏകദേശം 300 ആളുകൾ ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

661. ഏറ്റവും കൂടുതൽ ഹദീസുകൾ ഉദ്ധരിച്ച രണ്ടാമത്തെ സ്വഹാബി ആര് ?

 അബ്ദുല്ലാഹ് ഇബ്നു ഉമർ(റ) 

662. അദ്ദേഹം ഉദ്ധരിച്ച ഹദീസുകളുടെ എണ്ണം ?

2630 ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്.

663. ഏറ്റവും കൂടുതൽ ഹദീസുകൾ ഉദ്ധരിച്ച മൂന്നാമത്തെ സ്വഹാബി ആര്  ?

അനസ്ബ്നു മാലിക്(റ) 

664. അദ്ദേഹം ഉദ്ധരിച്ച ഹദീസുകളുടെ എണ്ണം എത്ര ?

2286 ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്.

665. ഏറ്റവും കൂടുതൽ ഹദീസ് ഉദ്ധരിച്ച നാലാമത്തെ ആള് ആര്?

 ഉമ്മുൽ മുഅ്മിനീൻ ആയിശാ(റ)

666. ആയിഷ ബീവി എത്ര ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട് ?

 2210 ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്.

667. ഏറ്റവും കൂടുതൽ ഹദീസുകൾ ഉദ്ധരിച്ച അഞ്ചാമത്തെ സ്വഹാബി ആര് ?
 അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്(റ)

668. അദ്ദേഹം ഉദ്ധരിച്ച ഹദീസുകളുടെ എണ്ണം എത്ര ?

 1660 ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

669. ഏറ്റവും കൂടുതൽ ഹദീസുകൾ ഉദ്ധരിച്ച ആറാമത്തെ സ്വഹാബി ആര് ?
 ജാബിർ അബ്ദുല്ലാഹ്(റ) 

670. അദ്ദേഹം എത്ര ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട് ?
1540 ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

671. അൽ അബാദില’ എന്ന പേരിലറിയപ്പെടുന്നവർ ആരെല്ലാം?

1- അബ്ദുല്ലാ ഇബ്നു ഉമർ(റ).
2- അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്(റ).
3- അബ്ദുല്ലാഹ് ഇബ്നു സുബൈർ (റ).
4- അബ്ദുല്ലാഹ് ഇബ്നു അംറുബ്നുൽ ആസ്വ്(റ).

672. ആകെ സ്വഹാബികളുടെ എണ്ണം എത്ര ?

പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. എങ്കിലും 
ഏറ്റവും പ്രശസ്തിയാർജിച്ച അഭിപ്രായം അബൂ സുർഅ: അർറാസിയുടേതാണ്, അദ്ദേഹം പറയുന്നു: പ്രവാചകനിൽ നിന്ന് ഉദ്ധരിക്കുകയും, കേൾക്കുകയും ചെയ്തവരായി ഒരു ലക്ഷത്തി പതിനാലായിരം സ്വഹാബികളുണ്ട്.

673. സ്വതന്ത്രരിൽ നിന്ന് ആദ്യമായി ഇസ്ലാം സ്വീകരിച്ചത്?

 അബൂബക്കർ സിദ്ധീഖ്(റ)

674.  കുട്ടികളിൽ നിന്ന് ആദ്യമായി ഇസ്ലാം സ്വീകരിച്ചത് ?
 അലിയ്യു(റ)ബ്നു അബീത്വാലിബാണ്. 

675. സ്ത്രീകളിൽ നിന്ന് ആദ്യമായി ഇസ്ലാം സ്വീകരിച്ചത് ആര് ?
 ഖദീജ ബീവി (റ)

676. മൌലകളിൽ നിന്ന് ആദ്യമായി ഇസ്ലാം സ്വീകരിച്ചത് ?

 സൈദ്ബ്നു ഹാരിഥ്(റ)

677.  അടിമകളിൽ നിന്ന് ആദ്യമായി ഇസ്ലാം സ്വീകരിച്ചത് ആര് ?

 ബിലാല്(റ)ബ്നു റബാഅ്

678. താബിഅ് എന്നാൽ ആരാണ്? 

: മുസ്ലിമായി ഏതെങ്കിലും സ്വഹാബിയെ കാണു കയും, മുസ്ലിമായി മരിക്കുകയും ചെയ്തവർക്കാണ് താബിഇ എന്ന് പറയുന്നത്.

679. ഫുഖഹാഉസ്സബ്അ എന്നാൽ ആരാണ്?

: താബിഉകളിൽ അറിയപ്പെട്ട ഏഴ് കർമ്മശാസ്ത്ര പണ്ഡിതന്മാർക്കാണ് ഫുഖഹാഉസ്സബ്അ: എന്ന് പറയുന്നത്.

680. അവർ ആരെല്ലാം?

: സഈദ്ബ്നു മുസയ്യിബ്, 
ഖാസിം ഇബ്നു മുഹമ്മദ്, 
ഉർവ്വത് ബ്നു സുബൈർ, ഖാരിജഇബ്നു സൈദ്, 
അബൂസലമ ഇബ്നു അബ്ദുർറഹ്മാൻ, 
ഉബൈദുല്ലാഹ് ബ്നു അബ്ദുല്ലാഹ്ബ്നു ഉത്ബ, സുലൈമാൻബ്നു യസാർ.

681. അറിയപ്പെട്ട നാല് മദ്ഹബുകളുടെ ഇമാമുമാർ ആരെല്ലാം?

:1- നുഅ്മാനുബ്നു സാബിത് (അബൂഹനീഫ)
2- മാലിക് ഇബ്നു അനസ്: 
3- മുഹമ്മദ്ബ്നു ഇദ്രീസ് അശ്ശാഫിഈ: 
4- അഹ്മദ് ഇബ്നു ഹമ്പൽ: 



682. ഇമാം അബൂഹനീഫ(റ) ജനിച്ചതും മരിച്ചതും വർഷം?

: (80-150).

683. ഇമാം മാലിക് (റ) ജനനവും മരണവും ?
(93-179).

684. ഇമാം ശാഫി ജനനവും മരണവും ?
(150-204).

685. ഇമാം അഹ്മദ് ജനനവും മരണവും ?
(164-279).

686. ഇമാം ശാഫി(റ)യുടെ പൂര്‍ണ്ണ നാമം?
മുഹമ്മദ്‍ ഇബിന്‍ ഇദ് റീസ്

687. പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ദുഃഖ വര്ഷം എന്നറിയപ്പെടാന്‍ കാരണമെന്ത്?
നബിയുടെ ഭാര്യ ഖദീജ (റ)യും താങ്ങായിരുന്ന അബൂ ത്വാലിബും ഈ വര്ഷം മരണപ്പെട്ടു.

688. പ്രവാചകന്‍ മുഹമ്മദ് (സ) തന്‍റെ ജീവിതത്തിനിടയില്‍ എത്ര ഉംറയാണ്നിര്‍വഹിച്ചത്?
നാല് (ഒന്ന്, ഉംറതുല്‍ ഹുദൈബിയ്യ. രണ്ട്, ഉംറതുല്‍ ഖദാഅ്. മൂന്ന്, ജുഅ്‌റാനയില്‍ നിന്ന്. നാല്, ഹജ്ജിന്റെ കൂടെ).

689. സൂറ: മുജാദലയില്‍ "തര്‍ക്കിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ" സഹാബി വനിത ആരാണ്?
ഖസ്റജ് ഗോത്രക്കാരിയായ ഖൌല ബിന്‍ത് സ'അലബ

690. അസദുല്‍ ഉമ്മ: എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി?
ഹംസത്ബുന്‍ അബ്ദുല്‍ മുത്വലിബ് (റ)

691. ഫലസ്തീനിന്‍റെ പഴയകാല നാമം?
കന്‍ആന്‍

692. യൂസുഫ് നബി(അ)യുടെ പിതാവിന്‍റെ പേര്?
യഅ്ഖൂബ് നബി(അ)

693. ആദ്യ ഖിബ്‌ല ആയിരുന്ന ബൈത്തുല്‍ മുഖ‌ദ്ദിസില് നിന്ന് മക്കയിലെ ബൈത്തുല്‍ ഹറാം മുസ്‌ലിംകളുടെ ഖിബ്‌ല ആക്കി അള്ളാഹു പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ഏതു സൂറത്തില്‍ ആണ്? എത്രാമത്തെ ആയത്ത് ആണ്?
സൂറത്ത് അല്‍ ബഖറ സൂക്തം - 144

694. ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പേര് പറഞ്ഞ പ്രവാചകന്‍?
മൂസാ (അ)

695. സൂറ കഹ്‌ഫിൽ ഗുഹാ വാസികളുടെ കൂടെ ഉണ്ടായിരുന്ന മൃഗം?
നായ

696. വിശുദ്ധ ക`അബാലയം തകര്‍ക്കുന്നതിന്‌ വേണ്ടി ആനകള്‍ ഉള്‍പ്പെടെയുള്ള സൈന്യവുമായി പുറപ്പെട്ട രാജാവ്?
അബ്റഹത്

697. താഴ്വരകളില്‍ പാറകള്‍ തുരന്നു വീടുണ്ടാക്കിയവര്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ജനത?
സമൂദ്‌ ഗോത്രം

698. രണ്ടു ബിസ്മിയുള്ള സൂറത്ത് ഏതാണ്?
സൂറത്ത് അന്നമല്‍ سورة النمل‍

699. ജൂതന്മാര്‍ ദൈവപുത്രന്‍ എന്ന് വിളിക്കുന്നത് ആരെയാണ്?
ഉസൈര്‍

700. ഖുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ ആക്കിയത് ഏതു ഖലീഫയാണ്?
മൂന്നാം ഖലീഫ ഉസ്മാന്‍ (റ)

701. ഇബ്‌ലീസ് ഏതു വര്‍ഗത്തില്‍ പെട്ടവനാണ്?
ജിന്ന്

702. ഏതു സൂറ: ആണ് قلب القران (ഖല്ബുല്‍ ഖുര്‍ആന്‍) എന്ന പേരില്‍ അറിയപ്പെടുന്നത്?
സൂറ: യാസീന്‍

703. കഅ്ബാലയം എന്തിന്റെ മാതൃകയിലാണ്?
ആകാശത്ത് മലക്കുകള്‍ ത്വവാഫ് ചെയ്യുന്ന ബൈത്തുല്‍ മഅ്മൂറിന്റെ മാതൃകയില്‍

704. നോമ്പുകാർ പ്രവേശിക്കുന്ന സ്വർഗ്ഗകവാടം?
റയ്യാൻ

705. ഖബർ ശിക്ഷയെ തടുക്കുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
സൂറത്ത് അൽ-മുൽക്

706. സൂറ: അൽ വാഖിഅ ആദ്യ സൂക്തത്തിൽ ' അനിവാര്യ സംഭവം ' എന്ന് വിശേഷിപ്പിച്ചത്?

 ഉയിർത്തെഴുന്നേൽപിനെ. (അന്ത്യനാൾ)

707. 'അതിനെ നിങ്ങളുടെ റുക്കൂ ഇൽ വെക്കുക ' എന്ന് പ്രവാചകൻ പഠിപ്പിച്ച സൂക്തം ?

 സൂക്തം
 -96-

708.  'ഇനിയും നിങ്ങൾ നന്ദിയുള്ളവരാവാത്തതെന്ത് '?ഏത് അനുഗ്രഹത്തെ പരാമർശിച്ചു കൊണ്ടാണ് അല്ലാഹു ഈ ചോദ്യം ഉന്നയിക്കുന്നത്?

 മേഘങ്ങളിൽ നിന്ന് ഉപ്പുരസമില്ലാത്ത വെള്ളം വർഷിക്കുന്നു.

709. പ്രഥമ സൃഷ്ടിയെ കുറിച്ച് നിങ്ങൾക്കറിയാമല്ലോ. എന്നിട്ട് പാഠമുൾക്കൊള്ളാത്തതെന്ത്? എന്തിന്റെ സംഭവ്യതയെയാണ് ഈ സൂക്തം സത്യപ്പെടുത്തുന്നത്?

 പുനരുത്ഥാനം.

710. നരകത്തിൽ നിന്ന് തിളച്ച വെള്ളം കുടിക്കുന്ന ദുർമാർഗികളെ അല്ലാഹു ഉപമിച്ചത്?

ദാഹാർത്തരായ ഒട്ടകങ്ങളോട് '

711. ശുക്ല ബീജത്തിൽ നിന്നുള്ള മനുഷ്യ ശിശുവിന്റെ രൂപാന്തരണത്തെ അല്ലാഹു വിന്റെ ഏത് ഗുണത്തിന് തെളിവായാണ് അവതരിപ്പിക്കുന്നത്?
 സൃഷ്ടി വൈഭവം

712. ഖുർആൻ വിശുദ്ധ വേദമാണെന്ന് അല്ലാഹു എന്തിനെ ആണയിട്ടാണ് സത്യം ചെയ്യുന്നത്?

 നക്ഷത്ര സ്ഥാനങ്ങളെ.

713. മുഖർ റബൂൻ എന്നാൽ എന്ത്?

 ദൈവ സാമീപ്യം സിദ്ധിച്ചവർ.

714. നന്മയിൽ മുന്നേറിയവരുടെ വിഭാഗം?

 സാബിഖൂൻ.

715. പൂർവികരിൽ നിന്ന് വളരെ പേർ പിന്മുറക്കാരിൽ നിന്ന് കുറച്ച് പേർ 'ഇത് ഏത് വിഭാഗത്തിന്റെ ലക്ഷണം?

 സാബിഖൂൻ.

716. അവർ മുൻഗാമികളിൽ വളരെപ്പേരുണ്ട് പിൻഗാമികളിലും വളരെപ്പേരുണ്ട് 'ഏത് വിഭാഗത്തിന്റെ ലക്ഷണം?

വലത് പക്ഷക്കാർ.

717. നാമവരെ കന്യകകളും ,ഭർത്താക്കളോടനുരാഗമേറിയവരും, സമവയസ്ക്കരു മാക്കുന്നു ആരെ?

 ഇഹലോകത്തെ സൽക്കർമങ്ങളാൽ സ്വർഗസ്ഥരാകുന്ന സ്ത്രീകളെ.

718. അന്ത്യനാളിനെ കുറിക്കാൻ ഈ സൂറ യി ൽ ഏത് പദമാണ് ഉപയോഗിച്ചിരിക്കുന്നത്?

 വാഖിഅ واقعة

719. വാഖിഅ. എന്നതിന്റെ വിവക്ഷ?

 അനിവാര്യമായും സംഭവിക്കേണ്ട സംഭവം എന്നാണതിന്റെ വിവക്ഷ.

720. പെട്ടെന്ന് ഒരു മഹാ സംഭവം ഉണ്ടാകുന്നതിന് അറബിയിൽ ഉപയോഗിക്കുന്ന വാക്ക്?

വഖ അത്ത് وقعة

721. അർഥം -خافضة رافعة. ?

 വീഴ്ത്തുന്നതും ( താഴ്ത്ത് ) ഉയർത്തുന്നതും ' ( തകിടം മറിക്കുന്ന അത്യാഹിതം എന്നർഥം.)

722. അന്ത്യനാളിന്റെ ആഗമനത്തോടെ മനുഷ്യർക്കിടയിലെ അന്തസ്സിന്റെയും നിന്ദ്യതയുടെയും വിധി മറ്റൊരു മാനദണ്ഡമനുസരിച്ചായിരിക്കും എങ്ങിനെ?

ഈ ലോകത്ത് പ്രതാപികളായി വിലസി നടന്നവർ അന്ന് നിന്ദിതരായിത്തീരുന്നു. നിന്ദിതരായി കരുതപ്പെട്ടിരുന്നവർ അന്ന് അന്തസ്സാർജിക്കുകയും ചെയ്യുന്നു.

723. അറബികൾ ശിമാലിനെ (ഇടത് ഭാഗത്തെ ) എന്തിന്റെ പര്യായമായിട്ടാണ് പരിഗണിച്ചിരുന്നത്?

 ദുശ്ശകുനത്തിന്റെ

724. മക്കാ വാസികൾ സദസ്സുകളിൽ ഒരാളെ തന്റെ ഇടത് വശത്തായി ഇരുത്തിയാൽ അതിന്റെ അർഥം ?

 അയാൾ തന്നെക്കാൾ താണ വനാണ് എന്നാണ്.


725. "പച്ചമരത്തിൽ നിന്നു തീ ഉണ്ടാക്കി തരുന്നവനാണവൻ " എന്ന പരാമർശം വരുന്നത് ഏത് സൂറത്തിൽ ആണ്?
യാസീൻ

726. മുനാഫിഖുകൾ മദീനയിൽ നിർമിച്ചതും നബി(സ)പൊളിച്ചു കളയാൻ കല്പിച്ചതുമായ മസ്ജിദിന്റെ പേര് എന്ത്?

മസ്ജിദ്ള്ളിറാ

727. ഈ നബി ഗ്രന്ഥം പാരായണം ചെയ്യാൻ തുടങ്ങിയാൽ പറവകളും മൃഗങ്ങളും വട്ടമിട്ടു ചുറ്റും കൂടും, ശ്രദ്ധിച്ചു കേൾക്കും ആസ്വദിക്കും. സമയമെത്ര ദീർഘിച്ചാലും വിട്ട് പോവില്ല,വിശന്നു പൊരിഞ്ഞു മരണം സംഭവിക്കുമെന്ന് വന്നാൽ പോലും അവ പാരായണം കേട്ടു കൊണ്ടിരിക്കും?
ദാവൂദ് നബി (അ )


728. സൂറത്തുൽ 'ഖിതാൽ'എന്ന് പേര് ഉള്ള സൂറത്ത്?

സൂറത്ത് മുഹമ്മദ്

729. ബദറിൽ പങ്കെടുക്കുകയും പിൽകാലത്ത് അന്ധത പിടി പെടുകയും ചെയ്ത ഒരു സ്വഹാബി.
അദ്ദേഹം എപ്പോഴും പറയുമായിരുന്നു "എനിക്ക് കാഴ്ച ശക്തി ഉണ്ടായിരുന്നെങ്കിൽ ബദ്‌റിൽ മലക്കുകൾ പ്രത്യക്ഷപ്പെട്ട മലഞ്ചെരുവ് ഞാൻ നിങ്ങൾക് കാണിച്ചു തരുമായിരുന്നു". ഈ പറഞ്ഞ സ്വഹാബിയുടെ പേര് എന്താണ്?

 മാലിക് ബ്നു റാബീഅ (റ)

730. നബി(സ) ലഭിച്ച ഏറ്റവും വലിയ മുഅജിസത്ത് ?
 വിശുദ്ധ ഖുർആൻ


731. ചന്ദ്രൻ പിളർന്ന ദൃശ്യം കണ്ട രാജാവായ ചേരമാൻ പെരുമാളിന്റെ ദേശം?
കൊടുങ്ങല്ലൂർ

732. കഅ ബക്ക് സമാനമായി ആകാശ ലോകത്തുള്ള മലക്കുകളുടെ തീർത്ഥാടന കേന്ദ്രത്തിന്റെ പേര് എന്ത്,?

 ബൈത്തുൽ മഅ മൂർ

733. മൂസാ നബിയുടെ പേര് ഖുർആനിൽ 136 സ്ഥലങ്ങളിൽ പരാമർശിക്കുന്നു.
എന്നാൽ ഏറ്റവും കൂടുതൽ തവണ ആ പേര് പറഞ്ഞത് ഏത് സൂറത്തിൽ?
സൂറത്ത് അഅ റാഫ്

734. ബദറിൽ നബി(സ)യുടെ ടെന്റിനു കാവൽ നിന്ന സ്വഹാബി?

സഅ ദ് ബ്നു മുആ ദ്(റ)

735. ഒരേ സൂറത്തില്‍ രണ്ടു തവണ سجود التلاوة ഉള്ള സൂറത്ത് ഏത്?
 സൂറത്തുല്‍ ഹജ്ജ്

736. നിങ്ങള്‍ എവിടെയായിരുന്നാലും അത് നിങ്ങളെ പിടികൂടുന്നതാണ്‌. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും." (4:78)

മരണം 


737. ഒഴുകുന്ന പുഴക്കരികിലാണെങ്കിൽ പോലും ജലം എങ്ങനെ ഉപയോഗിക്കണമെന്നാണ് നബിയുടെ ഉപദേശം?

 മിതമായി 

738. ഹുദൈബിയ്യാ സന്ധി വ്യവസ്ഥകള്‍ എഴുതിയത് ആരായിരുന്നു?

അലി (റ)

739. വ്യക്തിപരമായും, സാമൂഹ്യമായുമുള്ള നിയമനിര്‍ദ്ദേശങ്ങളും, ഉപദേശങ്ങളും സവിസ്തരം പ്രതിപാദിച്ചിട്ടുള്ള ഒരു വേദഗ്രന്ഥമാണ് അത് ഏത് ?

തൗറാത് 

740. ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് പുതുതായൊന്നും പ്രവേശിക്കാത്തവിധം അവ ഉറയിട്ട് മൂടപ്പെട്ടുകിടക്കുകയാണ്. അതുകൊണ്ട് മുഹമ്മദും മറ്റും നല്‍കുന്ന ഉപദേശങ്ങളൊന്നും ഞങ്ങളുടെ മനസ്സില്‍ കടക്കുന്നില്ല എന്ന്അവർ പറഞ്ഞിരുന്നു ആര് ?
യഹൂദികൾ 

741. ഇബ്രാഹിം നബി പേര്
ഖുർആനിൽ ഏറ്റവും കൂടുതൽ തവണ വന്നിട്ടുള്ളത് ഏത് സൂറത്തിലാണ് ?
 അൽ ബഖറ

742. സൈദ് ( റ) എന്ന സഹാബിയെ പരാമർശിച്ച സൂറത്ത്?
 അഹ്സാബ്
                                 
743. "മൂസാ നിന്നെക്കാൾ വിവരമുള്ള ഒരടിമ എനിക്കുണ്ട്.രണ്ടു സമുദ്രങ്ങളുടെ സംഗമ സ്ഥാനത്താണ് അദ്ദേഹം കഴിഞ്ഞിരുന്നത്"
ഇത് അല്ലാഹു മൂസാ നബിയോട് പറഞ്ഞിരുന്നത് ആരെക്കുറിച്ചാണ്?

 ഖിളർ നബി (അ)

744. തുടർച്ചയായി ഏഴ് സൂറകൾ ആരംഭിക്കുന്നത് ഒരേ പദം കൊണ്ടാണ് ഏതാണ് ആ പദം?
 ഹാമീം

745. 'കിസ്‌റാ' എന്ന പേരിൽ അറിയപ്പെടുന്നതാര്‌?
 പേര്‍ഷ്യയിലെ ഭരണാധിപന്മാര്‍

746. നാമൂസ്‌ എന്നറിയപ്പെടുന്നത്‌ ആരെ?
 ജിബ്‌രീൽ(അ)

747. നബി(സ) വിടവാങ്ങല്‍ 
പ്രസംഗത്തില്‍ പാരായണം ചെയ്ത കേൾപ്പിച്ച അധ്യായം?
അല്‍ മാഇദ

748. ഇസ്‌റാഈല്യര്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രധാന ദിവസമായിരുന്നു ശനിയാഴ്ച. അവര്‍ അന്ന് ജോലികളില്‍ നിന്നെല്ലാം ഒഴിവായിരിക്കണമെന്നും ചില പ്രത്യേക അനുഷ്ഠാനകര്‍മങ്ങള്‍ ആചരിക്കണമെന്നും നിശ്ചയിക്കപ്പെട്ടിരുന്നു. ഈ ആചരണത്തിന്--------എന്ന് പറയുന്നു.?

ശബ്ബത്ത്

749. ശബ്ബത്ത് ആചരണത്തി]ല്‍ അതിക്രമം ചെയ്തവർക്ക് അല്ലാഹു നൽകിയ ശിക്ഷ എന്തു.?

കുരങ്ങൻ മാരാക്കി 

750. നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രസിദ്ധ കവിയായിരുന്നു ആര് ?

ഹസ്സാനുബ്‌നുഥാബിത്ത് (حسان بن ثا بت – رض)

751. മലയാളത്തിലെ ആദ്യ ഖുർആൻ പരിഭാഷ ( അറബി മലയാളം) യുടെ കർത്താവ് ആരാണ്‌?
 മായിൻ കുട്ടി ഇളയ

752.മറഞ്ഞ രൂപത്തിൽ ( ഗായിബ് ) ഒരാൾക്ക് മാത്രമേ നബി ( സ) മയ്യിത്ത് നമസ്കരിച്ചിട്ടുള്ളൂ.ആർക്ക്?
നജ്ജാശി രാജാവ്

753. രണ്ട്‌ ചിറകുകളുടെ ഉടമ
എന്ന് അറിയപ്പെട്ടിരുന്നത്‌ ആര്‌?
 ജഅഫർ ഇബ്നുഅബീത്വാലിബ്‌

754. മീം ഇല്ലാത്ത സൂറത്ത് ഏത്?
സൂറഃ കൗസർ

755. ഖുർആനിൽ ഏറ്റവുമധികം തവണ പേര് പറയപ്പെട്ട നബിയാണ് മൂസാ നബി(അ) എത്ര തവണ?

136 

756. ഭൂമിയെ 'തൊട്ടിൽ' എന്ന് വിശേഷിപ്പിച്ചത് ഏത് സൂറത്തിൽ?
 സൂറഃ സുഖ്‌റൂഫ്

757. വ്യഭിചാര ശിക്ഷയെകുറിച്ച് പറയുന്നത് ഏത് സൂറത്തിലാണ്?
 സൂറഃ അന്നൂര്

758. ഹഫ്സ (റ) യെ വിവാഹം ചെയ്യുമ്പോൾ നബി(സ)ക്ക് ഉണ്ടായിരുന്ന മറ്റു പത്നിമാർ ആരൊക്കെ⁉️

സൗദ(റ) യും ആയിശ(റ) ഉം

759. നബി (സ) സ്വർഗ്ഗത്തിലെ ഹൂറി എന്ന വിശേഷണം നൽകിയ മഹതി⁉️

:ഉമ്മു റുമാൻ (റ)

760. നബി(സ) പറഞ്ഞതായി ഉമർ (റ) പറഞ്ഞിരിക്കുന്നു: " ഉഹ്ദ് യുദ്ധത്തിൽ ഞാൻ ഇടത്തോട്ട് തിരിഞ്ഞാലും വലത്തോട്ട് തിരിഞ്ഞാലും എനിക്ക് കാണാൻ കഴിഞ്ഞത് ---- നെ ആണ് "⁉️

ഉമ്മു അമ്മാറ (റ)


761. കഅബയെ പുതക്കുന്ന 'കിസ് വ 'അഴിച്ചുമാറ്റി പുതിയത് സ്ഥാപിക്കുന്നത് എന്ന്?

അറഫ ദിനം


762. 114 സൂറത്തുകളുടെ പേരുകളിൽ ഉപയോഗിക്കാത്ത ഏക അക്ഷരം?
 ظ


763. സ്വർഗ്ഗ വാസികൾക് സ്വർഗത്തിൽ വെച്ച് ലഭിക്കുന്ന പ്രഥമ ഭക്ഷണം?

മത്സ്യത്തിന്റെ കരൾ

764. ഇജിപ്ത്തിലെ രാജ സഭയിൽ യൂസുഫ് നബി ഏതു വകുപ്പിന്റെ ചുമതല ആണ് വഹിച്ചത്

ധനകാര്യ വകുപ്പ് 

765. തിരുനബിയുടെ വഫാത്തിനു ശേഷം ആദ്യം വഫാത്തായ ഭാര്യ ആര്?

 സൈനബ് ബിൻത് ജാഹ്ഷ് (റ)

766. ആദ്യമായി ഖുർആൻ മനപ്പാഠമാക്കിയ വ്യക്തി?
മുഹമ്മദ്‌ നബി (സ)

767. ഏത് സൂറ അവതരിച്ചപ്പോഴാണ് നബി(സ)യുടെ വിയോഗത്തിന്റെ സൂചന മനസ്സിലാക്കി അബൂബക്കർ, കരഞ്ഞത്?
 സൂറ നസ്ർ

768. ഇത് അല്ലാഹു വിൻ്റെ ദൂതൻ്റെ വിരിപ്പാണ് ,ഒരു ബഹുദൈവ വിശ്വാസിയായ നിങ്ങൾ ഇതിലിരിക്കുന്നത് എനിക്കിഷ്ടമില്ല " നബി(സ) യുടെ വിരിപ്പിൽ ഇരിക്കാൻ തുടങ്ങിയ തൻ്റെ പിതാവിനോട് ഇങ്ങനെ പറഞ്ഞ പ്രവാചക പത്നി ആരായിരുന്നു⁉️

ഉമ്മു ഹബീബ ബിൻത് അബൂസുഫ്യാൻ (റ)

769. " ഇത് പോലെയുള്ള ഒരു ദിവസത്തിന് വേണ്ടിയാണ് ഞാനവനെ പോറ്റി വളർത്തിയത് ,അവൻ നഷ്ടപ്പെട്ടതിലുള്ള പ്രതിഫലം ഞാൻ അല്ലാഹു വിൻ്റെ പക്കൽ പ്രതീക്ഷിക്കുന്നു" തൻ്റെ മകൻ്റെ മരണവാർത്ത കേട്ടപ്പോൾ ഇങ്ങനെ പറഞ്ഞ മഹതി ആരായിരുന്നു⁉️

 ഉമ്മു അമ്മാറ (റ)


770. ബറക്കത്ത് ബിൻത് സഅലബ് (റ) യെ മോചിപ്പിച്ചത് നബി (സ) യും ആരുമായുമുള്ള വിവാഹത്തോടനുബന്ധിച്ചുള്ള സന്ദർഭത്തിലാണ്⁉️

ഖദീജ (റ)



771. റൂഹുൽ അമീൻ എന്ന് ഖുർആൻ വിശേഷിപ്പിച്ചത് ആരെ?
ജിബ്‌രീൽ (അ)

772. പുരുഷൻമാർക്ക് പട്ട് വസ്ത്രം ധരിക്കൽ
ഹറാം


773. 'ഫ' എന്ന അക്ഷരം ഇല്ലാത്ത അധ്യായം?
ഫാത്തിഹ

774. ഇബ്രാഹിം നബി (അ) ജനിച്ചത് എവിടെയാണ്?
ഇറാഖ്

775. ഡൽഹി ജുമാമസ്ജിദ് നിർമ്മിച്ച ചക്രവർത്തി?
ഷാജഹാൻ

776. കൂഫ ഏത് രാജ്യത്താണ്
ഇറാഖ്

777. ഏത്‌ നമസ്കാരശേഷമാണ്‌ നബി(സ) 
سُبْحَانَ المَلِكِ القُدُّوسِ  
എന്ന് 3 തവണ ചൊല്ലാറുണ്ടായിരുന്നത്‌?
വിത്‌ർ

778. യർമൂക്ക് യുദ്ധത്തിൽ ഒരു വേള മുസ്ലിങ്ങൾ പിന്തിരിഞ്ഞ് പോകുമെന്ന് ഭയപ്പെട്ട് തൻ്റെ കൂടെയുള്ള വനിതകളെ സംഘടിപ്പിച്ച് രണാങ്കണത്തിലേക്കിറങ്ങി യുദ്ധം ചെയ്തു കൊണ്ട് ജയത്തിൽ പങ്ക് വഹിച്ച മഹതി ആരായിരുന്നു⁉️

അസ്മ ബിൻത് യസീദ് (റ)

779. നബി (സ) യോട് വലീദും മുഗാറയും ആവശ്യപ്പെട്ടു . " മുഹമ്മദേ ,നീയും ഞങ്ങളും തമ്മിലുള്ള കരാർ പാലിക്കപ്പെടണം .ഞങ്ങളുടെ സഹോദരി നിൻ്റെ അരികിലെത്തിയിട്ടുണ്ട് ,അവളെ ഞങ്ങൾക്ക് തിരിച്ചു തരണം " .ഇതിൽ ഉദ്ദേശിച്ച സഹോദരി ആരാണ്⁉️

ഉമ്മു കുൽസൂം (റ )

780. ഏത് സ്വഹാബി വനിതയെ(സ) വിവാഹം ചെയ്യാനുള്ള ആഗ്രഹമാണ് നജ്ജാശി രാജാവിന് കത്തയച്ചു കൊണ്ട് നബി (സ) അറിയിച്ചത്⁉️

 ഉമ്മു ഹബീബ (റ)


781. മലബാർ കലാപം നടന്ന വർഷം?
 1921

782. ലോകാനുഗ്രഹി എന്ന് വിശേഷിപ്പിച്ച നബി?
മുഹമ്മദ് നബി (സ)

783. പള്ളിയിൽ പ്രവേശിച്ചാൽ സുന്നത്തുള്ള നിസ്കാരത്തിന്റെ പേര്?
 തഹിയ്യത്ത്

784. കൊലപാതക കുറ്റം ചുമത്തപ്പെട്ടതിന്റെ പേരിൽ നാട് വിട്ട നബി?
മൂസ (അ)

785. വിശുദ്ധ മക്കയെ സത്യം ചെയ്തു കൊണ്ട് ആരംഭിക്കുന്ന സൂറത്ത് ഏത്?
 ബലദ്

786. എങ്ങനെ ഭക്ഷണം കഴിക്കുന്നതാണ് നബി (സ) എതിർത്തിരുന്നത്?
 ചാരി ഇരുന്ന് കഴിക്കൽ

787. കഅബക്ക് എത്ര വാതിൽ ഉണ്ട്?
1

 788. വിവാഹം ചെയ്യാൻ കഴിവില്ലാത്തവരോട് എന്തുചെയ്യാനാണ് പ്രവാചകൻ പഠിപ്പിച്ചത്.?
 നോമ്പ് അനുഷ്ഠിക്കാൻ

 789. ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവ് എന്നറിയപ്പെടുന്നത് ആര്? 
 ഇബ്നുഅബ്ബാസ് ( റ )

 790. ഈസാ നബി ( അ )യെ വ്യഭിചാരപുത്രൻ ആയി ആരോപിക്കുന്നത് ഏത് വിഭാഗക്കാരാണ്? 
 ജൂതന്മാർ

791. ആഴ്ചയിലെ ഏഴു ദിവസങ്ങളിൽ ഖുർആനിൽ പരാമർശിച്ച രണ്ടു ദിവസങ്ങൾ ഏവ?
 വെള്ളി, ശനി

792. ഐഹിക ജീവിതത്തിന്റെ അലങ്കാരമാകുന്നു എന്തെല്ലാം?
 ധനവും, മക്കളും

793. മദീനയിലും പരിസരത്തിലുമുള്ള അറബികൾ ------------ എന്നീ രണ്ട് ഗോത്രങ്ങളായിരുന്നു.? 

ഔസ്, ഖസ്‌റജ്

794. സഹ്റാവൈനി എന്നറിയപ്പെടുന്ന സൂറത്തുകൾ? 
അൽ ബഖറ, ആലുഇംറാൻ

795. ഖുർആൻ വ്‌ഹ്‌യ്‌ നൽകി അനുഗ്രഹിച്ച രണ്ട് സ്ത്രീകൾ.?
മൂസ (അ) യുടെ മാതാവ്, മർയം (റ)

796. ഒരു പോലെയുള്ള ആയത്തുകൾ കൊണ്ട്അവസാനിക്കുന്ന രണ്ടു സൂറകളുണ്ട് അവ ഏതൊക്കെ?

അൽ വാഖിഅ, അൽ ഹാഖ

797. അൽഹംദുലില്ലാഹ്( الحمدالله ) എന്ന് തുടങ്ങുന്ന രണ്ടു സൂറകൾ അടുത്തടുത്ത് വരുന്നുണ്ട് ഏതാണവ?
സബഅ, ഫാത്വിർ

798. ഒരാള്‍ ഒരുകാര്യം മനസ്സില്‍ കരുതി നേര്‍ച്ച ചൈതാല്‍ ആ കാര്യം സാധിച്ചില്ല എങ്കില്‍ ആ നേര്‍ച്ച വീട്ടേണ്ടതുണ്ടോ?

മനസ്സിൽ കരുതിയത് നേർച്ച ആവില്ല, അതിനാൽ വീട്ടേണ്ടതില്ല

799. അമുസ്ലിംകള്‍ക്ക് ധര്‍മ്മം കൊടുക്കാമോ?

കൊടുക്കാം.അതിന് പ്രതിഫലം ലഭിക്കുകയും ചെയ്യും

800. പള്ളിക്കടുത്ത് വീട് നിര്‍മ്മിക്കുമ്പോള്‍ പള്ളിയെക്കാള്‍ ഉയരാന്‍ പാടില്ല എന്നത് ശരിയാണോ?

ശരിയല്ല, എങ്കിലും അത് അദബിന് വിഘാതമാണ്


801. ഒരു ആയത്ത് തന്നെ പത്ത് തവണ ആവർത്തിക്കുന്നത് ഏത് സൂറത്തിലാണ്?
സൂറത്ത് മുർസലാത്ത്
وَيْلٌ يَوْمَئِذٍۢ لِّلْمُكَذِّبِينَ

802. അള്ളാഹുവേ എന്റെ സലാം റസൂൽ (സ്വ) ക്ക് എത്തിച്ചു കൊടുക്കാന്‍ ഇവിടെ ആരുമില്ല അതിനാല്‍ നീയത്‌ എത്തിച്ചു കൊടുക്കേണമേ.. ഇവര്‍ എന്നെകൊണ്ട് ചെയ്യുന്ന കാര്യങ്ങളെപറ്റിയും നീ നബിസ്വക്ക് വിവരം കൊടുക്കേണമേ ! ഒരു സ്വഹാബിയെ കൊലപെടുത്തുമ്പോൾ ഉള്ള ദുആ ആണു ആരാണ് ആ സ്വഹാബി?

ഖുബൈബ് (റ)

803. റാഅ് എന്നക്ഷരം ഇല്ലാത്ത സൂറത്ത് ഏത്?
ഇഖ്‌ലാസ്

804. മുഹമ്മദ് നബി (സ) യുടെ കൂടെ ഹിജ്റ പോയത് ആര്?
അബൂബക്കർ സിദീഖ് (റ)

805. മരിക്കുമ്പോൾ കഫൻ ചെയ്യാൻ തുണി ഇല്ലാതിരുന്ന സ്വഹാബി?
മിസ്ഹബ് ഇബ്നു ഉമൈർ (റ)

806. സുജൂദ് ചെയ്ത അവസ്ഥയിൽ മരണപ്പെട്ട പ്രവാചകൻ?
ദാവൂദ് (അ)

807. ഈമാൻ പൂർണ്ണമാവാൻ എന്ത് വേണം?
സ്വഭാവം നന്നാവണം

808. ഉടുമ്പിനെ ഭക്ഷിക്കൽ ഹലാലാണോ ?

 ഹലാലാണ്

809. .മലയണ്ണാനെ ഭക്ഷിക്കാമോ ?

ഭക്ഷിക്കാം

810. മാനിറച്ചി ഹലാലാണോ ?

 ഹലാലാണ് 

811. ഹിജ്റ കലണ്ടറിലെ ആകെ ദിവസം എത്ര?
354 or 355


812. പ്രബോധന ദൗത്യത്തിൽ അള്ളാഹു മൂസ നബി (അ) ന് സഹായി ആയി നിശ്ചയിച്ചത് ആരെ?
ഹാറൂൺ (അ)

813. വർഷങ്ങളോളം ജയിലിൽ കിടന്ന പ്രവാചകൻ?
യൂസുഫ് (അ)

814. നാൽകാലികളുടെ പേര് നൽകപെട്ട എത്ര അധ്യായങ്ങൾ ഖുർആനിൽ ഉണ്ട്?
 2

815. "ബൈതുല്‍ അതീഖ്" പുണ്യ പുരാതന മന്ദിരം എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്‌ എന്തിനെ?
 കഅ്ബ

816. കഅ്ബയുടെ ഉള്ളില്‍ എത്ര തൂണുകളുണ്ട്?
 3

817. ഖദീജാ ബീവിക്ക് നബി(സ) നല്‍കിയ മഹ്ര്‍ എന്തായിരുന്നു?
20 ഒട്ടകങ്ങൾ

818. കാട്ടു പൂച്ചയെ ഭക്ഷിക്കാമോ ?

ഹറാമാണ്

819. കോവർ കഴുത (കഴുതയും കുതിരയും ഇണചേർന്നുണ്ടാകുന്ന സന്താനം )ഭക്ഷ്യയോഗ്യമാണോ ?

അല്ല ഹറാമാണ്

820. കുതിരയിറച്ചി ഹലാലാണോ ?

 അതെ

821. നബി (സ) താഇഫിലേക്ക് പോകുമ്പോൾ കൂടെ ഉണ്ടായിരുന്നത്.?
സൈദ്‌ ഇബ്നു ഹാരിസ (റ)

822. മദീനയിലേക്ക് ഹിജ്റ പോകുമ്പോൾ നബി (സ) യുടെ വയസ്സ് എത്ര?

53

823. നബി (സ) ജനിച്ച ഇംഗ്ലീഷ് മാസം?
ഏപ്രിൽ


824. ഖുർആൻ അവതരിക്കപ്പെട്ട പർവ്വതം?
നൂർ

825. അബ്ദുൽ മുത്തലിബിന്റെ യഥാർത്ഥ പേര്?

ശൈബ

826. വിശുദ്ധ ഖുർആനിൽ ഭൂമിയിലെ മനുഷ്യനു പുറമേ ഇച്ഛാസ്വാതന്ത്യമുള്ള സൃഷ്ടി ഏത് ?

ജിന്ന്

827. ഏതൊരു ശരീരവും മരണം ആസ്വദിക്കുന്നതാണ് എന്ന് പറയപ്പെട്ടിരിക്കുന്നത് ആലു ഇമ്രാനിലെ ഏത് ആയത്തിലാണ്?
 185

828. കഴുതയിറച്ചി തിന്നാമോ ?

 കാട്ടു കഴുതയാണെങ്കിൽ തിന്നാം

829.  നാട്ടു കഴുതയോ ?

ഹറാമാണ്

830. കാട്ടുപോത്ത് ഹലാലല്ലേ ?

 അതെ


831..സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ടതിൽ അവസാനം മരണപ്പെട്ട സ്വഹാബി?
 സഹദ് ഇബ്നു അബീ വഖാസ്(റ)

832. നബി (സ) യുടെ പെൺമക്കളിൽ ആദ്യം വിവാഹം കഴിപ്പിച്ചു അയച്ചത് ആരെ?
 സൈനബ ബീവി (റ)

833. ഫാത്തിമ(റ), അലി (റ) എന്നിവരുടെ ആൺമക്കൾ എത്ര?
3

834. നബി (സ) യുടെ സമകാലികരായ ഖുർആൻ പേരെടുത്തു പറഞ്ഞ രണ്ടാളുകൾ ആരെല്ലാം?
 സൈദ്‌ (റ), അബൂലഹബ്

835. ലോക അറബിക് ദിനമായി ആചാരിക്കുന്നത് എന്ന്?
ഡിസംബർ 18

836. നബി (സ) ക്ക് മുഹമ്മദ്‌ എന്ന് നാമകരണം ചെയ്തത് ആര്?
അബ്ദുൽ മുത്തലിബ്

837. ഖുർആനിൽ ഏറ്റവും കൂടുതൽ വന്നിട്ടുള്ള അക്ഷരം ഏത്?
അലിഫ്

838. കുരങ്ങിനെ തിന്നാമോ ?

ഇല്ല

839. കരടിയെ തിന്നാമോ ?

  ഇല്ല 

840. ആന,സിംഹം,പുലി തുടങ്ങിയ പിടിമൃഗങ്ങളൊന്നും ഭക്ഷ്യയോഗ്യമല്ലേ?

അല്ല 


841. എല്ലാ നബി മാർക്കും വേദഗ്രന്ഥം നൽകപ്പെട്ടിരുന്നു എന്ന് പറയുന്ന വചനം ഏതാണ്?
 അൽബഖറ 213

842. ഉമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് രണ്ട് വര്‍ഷക്കാലം മുലയൂട്ടണമെന്ന്‍ അല്ലാഹു ﷻ ഖുര്‍ആനില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്; ഏത് സൂറത്തിൽ?

സൂറത്ത് ബഖറ :233


843. അഞ്ചാം ഖലീഫ എന്നറിയപ്പെടുന്നത് ആരെ?

ഉമർ ഇബ്നു അബ്ദുൽ അസീസ് (റ)

844. മദീനയിൽ ആദ്യമായി മുസ്ലിങ്ങൾക്ക് ഇമാമായി നിസ്കരിച്ച സ്വഹാബി ആര്?
മിസ്ഹബ് ഇബ്നു ഉമൈർ (റ)

845. മദീനയിൽ എത്തിയ നബി സ ആദ്യമായി താമസിച്ചത് ആരുടെ വീട്ടിൽ ആണ്?
അബൂ അയ്യൂബിൽ അൻസാരി

846. ഇമാം അബൂ ഹനീഫയെ ചാട്ടവാർ കൊണ്ടടിച്ച കൂഫയിലെ ഗവർണർ?
യസീദ് ഇബ്നു ഹുബൈറ

847. സൈഫുള്ള എന്ന പേരിൽ അറിയപ്പെടുന്ന സ്വഹാബി?

ഖാലിദ് ഇബ്നു വലീദ് (റ)



848. വിശുദ്ധ ഖുർആനിൽ ഭൂമിയിലെ മനുഷ്യനു പുറമേ ഇച്ഛാസ്വാതന്ത്യമുള്ള സൃഷ്ടി ഏത് ?

 ജിന്ന്

849.  വിശുദ്ധ ഖുർആനിൽ ജിന്നിനേയും മനുഷ്യനേയും നേരിട്ട് അഭിസംബോധന ചെയ്യുന്ന ഏക അധ്യായം ഏത്?

 സൂറ: അർ റഹ് മാൻ.

850. ജിന്നുകളിലും ,പ്രവാചകന്മാരിലും വേദങ്ങളിലും വിശ്വസിക്കുന്നവരുണ്ട്? ശരി / തെറ്റ്?

 ശരി.



851. സൂറ : അർറഹ് മാൻ ആരംഭത്തിൽ ആരെയാണ് അഭിസംബോധ നചെയ്യുന്നത് ?

 മനുഷ്യനെ .


852. റഹ്മാൻ സൂറത്തിൽ 31 - മുതൽ 36 വരെ സൂക്തങ്ങളിൽ ,അടുത്തു തന്നെ നിങ്ങളുടെ വിചാരണവേള ആസന്നമാകുമെന്ന് രണ്ട് വർഗങ്ങളെ താക്കീതു ചെയ്യുന്നു. ? ഇതിൽ പറയുന്ന രണ്ടു വർഗം ഏതാണ് ?

 മനുഷ്യരും, ജിന്നുകളും .

853. ഇത് ഏതെങ്കിലും മനുഷ്യന്റെ പ്രതിഭയിൽ നിന്ന് ഉണ്ടായതല്ല. ഇതിന്റെ അദ്ധ്യാപകൻ കരുണാമയനായ ദൈവം തന്നെയാകുന്നു. ഏത്?

വി. ഖുർആൻ .


854. അല്ലാഹുവിൻറെ മാർഗത്തിൽ ആദ്യമായി കുന്തം പ്രയോഗിച്ചത് ആര്?
സഅദ് ബ്നു അബീ വക്കാസ് (റ).


855. ഗസീലുൽ മലാഇക ( മലക്കുകൾ കുളിപ്പിച്ച വ്യക്തി)?
ഹൻളല(റ)

856. നബി(സ)യുടെ കയ്യാൽ വധിക്കപ്പെട്ട ഏക വ്യക്തി?
 ഉബയ്യ് ബ്നു ഖലഫ്

857. ഏത് സ്വഹാബിയുടെ മരണം കാരണമാണ് അല്ലാഹുവിൻറെ സിംഹാസനം കുലുങ്ങുകയുണ്ടായത്?
സഅദ് ബ്നു മുആദ് (റ)

858. സ്വർഗ്ഗത്തിൽ രണ്ട് .കൈകൾക്ക് പകരം രണ്ട് ചിറകുകളോടെ ആയിരിക്കും ഇദ്ദേഹം. ആരാണിത്?
ജഅഫറുബ്നു അബീത്വാലിബ് (റ)

859. ബാങ്കിൻറെ വചനങ്ങൾ സ്വപ്നത്തിൽ ആദ്യമായി കണ്ട സ്വഹാബി?
അബ്ദുല്ലാഹിബ്നു സൈദ്(റ).

860. "ഭൂമിയിലൂടെ ഒരു ശഹീദ് നടന്നു പോകുന്നത് കാണണമെങ്കിൽ അവൻ ഇദ്ദേഹത്തെ നോക്കിക്കൊള്ളട്ടെ" എന്ന് നബി (സ ) ആരെ ചൂണ്ടിക്കാട്ടിയാണ് പറഞ്ഞത്?
 ത്വൽഹത്ത് ബ്നു ഉബൈദുള്ള (റ).

861. ഉഹദ് യുദ്ധത്തിൽ മലമുകളിൽ ഏത് സ്വഹാബിയുടെ കീഴിലാണ് 50 അമ്പെയ്ത്തുകാരെ നിർത്തിയത്?
അബ്ദുല്ലാഹിബ്നു ജുബൈർ (റ).

862. ഹംസ (റ) യുടെ ഘാതകർ ആരൊക്കെ?
 വഹ്ശി, ഹിന്ദ്

863. അബൂബക്കർ (റ)വിന്റെ കാലത് നബിത്വം വാദിച്ച കള്ള പ്രവാചകൻ മുസൈലിമയെ വധിച്ചത് ആര്?
വഹ്ശി

864. ആയിഷ (റ)യെ അപവാദ ആരോപണം ഉന്നയിക്കപ്പെട്ട സ്വഹാബി?
സഫ്വാനുബ്നു മുഅത്തൽ (റ)

865. ആയിഷ ബീവിയുടെ നിരപരാധിത്വം തെളിയിച്ചു കൊണ്ട് ഇറങ്ങിയ ഖുർആനിക ആയത്തുകൾ ഏവ?
സൂറ:ന്നൂർ - 11 മുതൽ 20 വരെ

866. ഉഹദ് യുദ്ധത്തിൽ നബി (സ)യുടെ മുഖത്ത് അമ്പേറ്റപ്പോൾ അത് പല്ലുകൊണ്ട് വലിച്ചൂരിയ സ്വഹാബി?
അബൂ ഉബൈദ (റ)

867. ഹിജ്റ കലണ്ടർ ആദ്യമായി നടപ്പാക്കിയത് ആര്?
ഉമർ(റ)

868. ഉമർ (റ) വിൻറെ മകളെ റസൂൽ(സ) വിവാഹം കഴിച്ചിട്ടുണ്ട്. ഏതാണ് ആ മകൾ? അവരുടെ ആദ്യ ഭർത്താവ് ആര്?

869. ഹഫ്സ (റ). ഖുനൈസ് ബ്നു ഹുദാഫ

870. ഉഹദ് യുദ്ധത്തിൽ പ്രവാചകന് ഏറ്റ മുറിവിൽ ചാരം വച്ചുകെട്ടി രക്തം ശമിച്ചതാര്?
ഫാത്തിമ (റ)

871. ഏറ്റവും കൂടുതൽ രക്തച്ചൊരിച്ചിൽ നടന്നതും ഭീകരത നിറഞ്ഞതുമായ യുദ്ധം?
 മുഅതത്ത് യുദ്ധം

872. നബി(സ)യുടെ ഹവാരി (പ്രത്യേക സഹായി) ആര്?
സുബൈറുബ്നുൽഅവ്വാം (റ)

873. ഉമർ റളിയള്ളാഹു അന്ഹു വിൻറെ സഹോദരി ഫാത്തിമയെ വിവാഹം ചെയ്തത് ആര്?
 സഈദ് ബ്നു സൈദ്(റ)

874. ഇസ്ലാമിൻറെ കുതിരപ്പടയാളി എന്ന് അറിയപ്പെടുന്നത് ആരെ?
സഅദ് ബ്നു അബീവകാസ് (റ)

875. അലി (റ ) വിൻറെ ഘാതകൻ?
അബ്ദുറഹിമാനുബ്നു മുൽ ജിം.

876. ഉമ്മു മസാകീൻ (അഗതികളുടെ മാതാവ്) എന്നറിയപ്പെടുന്ന നബിയുടെ ഭാര്യ?
സൈനബ ബിൻ ത് ഖുസൈമ (റ)

877. നബി(സ) അടിമത്വത്തിൽ നിന്നും മോചിപ്പിക്കുക എന്ന മഹർ അനുസരിച്ച് വിവാഹം ചെയ്തത് ആരെ?
സഫിയ ബിൻ ത് ഹുയയ്യ് (റ)

878. താങ്കൾക്ക് നാമവരെ ഭാര്യ ആക്കി തന്നു എന്ന് അള്ളാഹു (സൂറത്ത് അഹ്സാബ് )നബി(സ)യോട് ഏത് ഭാര്യയെ വിവാഹം കഴിക്കാനാണ് അല്ലാഹു പറയുന്നത്?
സൈനബ ബിൻത് ജഹ്ശ് (റ)


879. സൂറഃ അൽ കഹ്ഫ് ന്റെ അർത്ഥം, എത്ര ആയത്, അതിന്റെ അവതരണം എവിടെ?
 ഗുഹ, മക്കിയ,110

880. ഈ സൂറത്തിനു അൽ കഹ്ഫ് എന്ന് പേര് വരാൻ കാരണം?

ഗുഹയിൽ അഭയം തേടിയ ഒരു കൂട്ടം വിശ്വസികളെ കുറിച്ച് വിവരിക്കുന്നത് കൊണ്ടാണ്

881. അബൂ ദാവൂദ്, നസ്സാഇ, തീർമുദി (റഹ് ) ഉദ്ധരിക്കുന്ന ഹദീസിൽ ദജ്ജാലിൽ നിന്ന് രക്ഷപ്പെടാൻ അൽ. കഹ്‌ഫ് ന്റെ ഏത് വചനങ്ങൾ മനഃപാഠമാ ക്കലാണ്?
ആദ്യത്തെ 10 വചനങ്ങൾ

882. സുറത് അൽ. കഹ്‌ഫ് ഓതൽ പ്രത്യേകം സുന്നത്തുള്ളത് ഏത് ദിവസമാണ്? അത് കൊണ്ടുള്ള പ്രയോജനം എന്താണ്?

വെള്ളിയാഴ്ച്ച 
'ജുമുഅഃ ദിവസം (വെള്ളിയാഴ്ച്ച) സൂറത്തുല്‍ കഹ്ഫ്‌ ഓതുന്നവനു അവന്റെയും രണ്ടു ജുമുഅഃയുടെയും ഇടയിലുള്ള കാലം പ്രകാശത്താല്‍ പ്രശോഭിതമായിരിക്കുന്നതാണ്

883. ഭൂമിയുടെ മുകളിലുള്ള തരിശായ വെൺ ഭൂമി ആകുമെന്ന് പറഞ്ഞതിന്റെ ഉദ്ദേശം?

ലോക അവസാന സംഭവം.

884. ഏത് രാജാവിനെ പേടിച്ചാണ് യുവാക്കൾ ഗുഹയിൽ അഭയം പ്രാപിച്ചത്?
 ധ്ക്വയാനുസ്

885. ഗുഹയിൽ അഭയം പ്രാപിച്ച യുവാക്കളുടെ പ്രാർത്ഥന എന്ത് ?
ആയത്..10
إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ فَقَالُوا رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا ﴿١٠﴾

ആ ചെറുപ്പക്കാര്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം. അപ്പോഴവര്‍ പ്രാര്‍ഥിച്ചു: ''ഞങ്ങളുടെ നാഥാ! നിന്റെ ഭാഗത്തുനിന്നുള്ള കാരുണ്യം ഞങ്ങള്‍ക്കു നീ കനിഞ്ഞേകണമേ. ഞങ്ങള്‍ ചെയ്യേണ്ട കാര്യം നേരാംവിധം നടത്താന്‍ ഞങ്ങള്‍ക്കു നീ സൗകര്യമൊരുക്കിത്തരേണമേ.''



886. സൂറ :അൽ. കഹ്‌ഫ് ലെ 24 -മത്തെ ആയത് ഇറങ്ങാനുണ്ടായ കാരണം?

 അറബികൾ നബി (സ ) ചോദിച്ച ഒരു ചോദ്യത്തിനു നാളെ ഉത്തരം പറയാം എന്ന് പറഞ്ഞു. അള്ളാഹു ഉദ്ദേശിച്ചാൽ എന്ന് പറഞ്ഞില്ല പിന്നീട് വഹ്യ്യു വരാൻ താമസിക്കുകയുണ്ടായി അങ്ങനെ തിരുമേനി വിഷമത്തിലായി ഈ അവസരത്തിലാണ് 24-മത്തെ വചനം ഇറങ്ങിയത്....

887. ആ യുവാക്കൾ ഗുഹയിൽ എത്ര കൊല്ലം താമസിച്ചു?

888. സൗര വർഷം അനുസരിച്ചു 300 വർഷവും ചന്ദ്ര വർഷം അനുസരിച്ചു 9 വർഷവും.

889 വിശ്വസിക്കാത്ത ആക്രമികൾക്ക് അതി ഘോരമായ നരക ശിക്ഷയാണ് അനുഭവ പ്പെടുക അതിന്റെ ഭയങ്കരതയെ ഒരൊറ്റ ഉദാഹരണം കൊണ്ട് അള്ളാഹു വർണ്ണിക്കുന്നു? എന്താണ് ആ ഉദാഹരണം?

890. ദാഹം സഹിക്കാവയ്യാതെ നരക വാസികൾ വെള്ളത്തിനു മുറവിളി കൂട്ടുമ്പോൾ
 അല്കപ്പെടുന്ന വെള്ളം ദാഹാ ക്യതാൽ അവരത് കുടിക്കുമ്പോൾ


891. ഇബ്‌ലീസ് ഏത് വർഗ്ഗത്തിൽ പെട്ടതാകുന്നു?
ജിന്ന്

892. ജിന്നുകളെ സൃഷ്ടിച്ചിരിക്കുന്നത് എന്ത് കൊണ്ടാണ്?

 അഗ്നി

893. ആദമിന്റെയും ഇബ്‌ലീസ് ന്റെയും കഥ ഖുർആൻ ലെ പല സ്ഥലങ്ങളിലും നമുക്ക് കാണാം കൂടുതൽ ഏത് സൂറത്തിൽ?
സുറത്. ത്വാഹാ


894. ഇസ്രായീൽ സന്തതികൾ മൂസാ നബിയോട് മന്നക്കും സൽവാക്കും പകരമായി ഏത് തരം ഭക്ഷണം അല്ലഹുവിനോട് ആവശ്യ പെടാനാണ് പറഞ്ഞത്?
 ധാന്യം,പച്ചക്കറി

895. മുസ്‌ലിംകള്‍ക്ക് വെള്ളിയാഴ്ചയെന്നപോലെ, ഇസ്‌റാഈല്യര്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രധാന ദിവസമായിരുന്നു ഏത്.?
ശനി 

896. മദീനയിലെ യഹൂദികളാകട്ടെ, മൂന്ന് ഗോത്രങ്ങളായിരുന്നു, ഏതൊക്കെ.?
കൈ്വനുക്വാഉം, നദീറും, ക്വുറൈദ്വയും (قَيْنُقَاع، نَضِي، قُرَيْظَة) 


897. പരലോകഭവനം (الدَّارُ الْآخِرَةُ) കൊണ്ടുദ്ദേശ്യംഎന്തു ?
സ്വർഗം 
 

898. പശു കുട്ടി യെ ദൈവം ആക്കി ആരാധിച്ചു ആര്?
യഹൂദർ

899. കാക്കയെ തിന്നാമോ ?
 ഇല്ല (തുഹ്ഫ 9/380)

900. കൊല്ലൽ സുന്നത്തായ ജീവികൾ ഏതെല്ലാമാണ് ?
 പാമ്പ് ,തേൾ,പരുന്ത്,വെളുപ്പും കറുപ്പും നിറമുള്ള കാക്ക ,എലി ,ആക്രമിക്കുന്ന മുഴുവൻ പിടിമൃഗങ്ങൾ( തുഹ്ഫ 9/381)

901. പേനിനെ കൊല്ലുന്നതിന്റെ വിധിയെന്താണ് ?
 സുന്നത്ത് (ശർവാനി 9/381)

902. കൊതുകിനെ കൊല്ലുന്നതിൽ പുണ്യമാണോ ?
 ഉണ്ട് സുന്നത്താണ് (ശർവാനി 9/381)

903. മൂട്ട, കടന്നൽ തുടങ്ങിയ ശല്യകരെ കൊല്ലാമോ ?
 കൊല്ലൽ സുന്നത്താണ് (ശർവാനി 9/381)

904. കരിവണ്ടിനെ കൊല്ലാമോ ?
 കറാഹത്താണ് (ശർവാനി 9/381)

905. തത്തയെ തിന്നാമോ ?
ഇല്ല ഹറാമാണ് (തുഹ്ഫ 9/381)

906. മയിലിന്റെ മാംസം തിന്നാമോ ? ഇല്ല ഹറാമാണ് (തുഹ്ഫ 9/381)

907. ഒട്ടകപക്ഷിയുടെ വിധിയെന്താണ് ?
അതിന്റെ മാംസവും മുട്ടയും ഹലാലാണ് (തുഹ്ഫ 9/381)

908. കൊക്കിന്റെ കാര്യമോ ?
 അതും ഹലാലാണ് (തുഹ്ഫ 9/381)

909 പ്രാവിനെ തിന്നാമോ ?
 അതെ ഹലാലാണ് (തുഹ്ഫ 9/382)

910. വവ്വാലിനെ തിന്നാമോ ?
 ഇല്ല (തുഹ്ഫ 9/382)

911. സൈനുദ്ദീൻ മഖ്ദൂം എത്രാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതനാണ്? 
16
912. സൈനുദ്ദീൻ മഖ്ദൂം രചിച്ച വിഖ്യാതമായ ഇസ്ലാമിക കർമ്മ ശാസ്ത്ര ഗ്രന്ഥം ഏത്? 
ഫത്ഹുൽ മുഈൻ

913. മഖ്ദൂം രണ്ടാമൻ രചിച്ച മൂല ഗ്രന്ഥം? 
ഖുറത്തുൽ ഐൻ

914. ഫത്തഹുൽ മുഈനിന്റെ രചന പൂർത്തിയായത് എപ്പോൾ? 
1575 ജനുവരി 7 (ഹിജ്റ 982 റമദാൻ 24) വെള്ളിയാഴ്ച രാവ്

915. ഇമാം നവവിയുടെ പൂർണ്ണ നാമം.?

916.  അബൂ സകരിയ്യ മുഹ്‌യദ്ദീൻ യഹ്‌യ ഇബ്ൻ ശറഫ് അൽ നവവി എന്നാണ് മുഴുവൻ പേര്.  (അറബി: أبو زكريا يحيى بن شرف النووي‬), 

917. ഇമാം നവവി(റ) അവഗാഹം നേടിയ വിഷയങ്ങൾ? 
കർമ്മ ശാസ്ത്രം, നിദാന ശാസ്ത്രം, ചരിത്രം, ഭാഷകൾ തുടങ്ങി ഒട്ടനവധി വിജ്ഞാന ശാഖകൾ

918. ജനനം ഏതു വർഷത്തിൽ ?
: ഹിജ്‌റ 631ൽ 

919. എവിടെയാണ് ജനിച്ചത് ?
തെക്കൻ ദമസ്‌കസിലെ നവായിൽ.

920. ഇമാം ശാഫി (റ) ന്റെ പൂർണ്ണ നാമം?
അബൂ അബ്ദില്ല മുഹമ്മദ് ബിന് ഇദ്‌രീസ് അശ്ശാഫിഈ

921. ഇമാം ശാഫി ജനിച്ച വർഷം ?
ഹിജ്‌റ 150 ല് 

922. ഇമാം ഷാഫി ജനിച്ച സ്ഥലം ?
ഫലസ്ഥീനിലെ ഗസ്സയില് 

923. ഒരു മഹാപണ്ഡിതൻ ബഗ്ദാദില് ദിവംഗതനായ ദിവസമായിരുന്നു ഇമാം ഷാഫി ജനിച്ചത് ഏതാണ് ആ പണ്ഡിതൻ   ?

 അബൂ ഹനീഫ (റ) 
 
924. ഇമാം ശാഫി ഖുർആൻ മനപ്പാഠമാക്കിയത് എത്രാം വയസ്സിൽ?
ഏഴാം വയസ്സിൽ 

925. പ്രഥമ ഹദീസ് ഗ്രന്ഥമായ ഇമാം മാലികി (റ) ന്റെ മുവഥയും ഹൃദിസ്ഥമാക്കിയത് എത്രാം വയസ്സിൽ ?
പത്താം വയസ്സില് 

926. ഇമാം ഷാഫി വഫാത്തായത് എപ്പോൾ ?
ഹിജ്‌റ 204 റജബ്മാസം വെള്ളിയാഴ്ച 

927. ഇമാം മാലിക് (റ) വിന്റെ ജനനം എപ്പോൾ എവിടെ? 
വർഷം 93 മദീന

928. ഇമാം മാലിക് (റ) വിന്റെ പിതാവ്? 
അനസ്

929. എത്രാം വയസ്സിൽ മുദരിസായി? 
17

930. ഇമാം മാലിക് (റ) ന്റെ പൂർണ്ണനാമം? 
അബു അബ്ദുല്ല മാലിക് ബിൻ അനസ് ബിൻ അബീ ആമിർ

931. ദാറുൽ ഹിജ്റയിലെ ഇമാം എന്ന അപര നാമത്തിൽ അറിയപ്പെട്ടു ആര്? 
ഇമാം മാലിക് (റ)

932. ഇമാം മാലിക് (റ) ക്രോഡീകരിച്ച കർമ്മ ശാസ്ത്ര വഴികൾ എന്ത് പേരിൽ അറിയപ്പെട്ടു? 
മാലികി മദ്ഹബ്

933. ഇമാം മാലിക് (റ) വൈജ്ഞാനിക സേവനം ആരംഭിച്ചു എപ്പോൾ? 
16ആം വയസ്സിൽ 

934. ഇമാം മാലിക് (റ) സ്വന്തം കൈപ്പടയിൽ എത്ര ഹദീസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്? 
ഒരു ലക്ഷം

935. മാലിക് (റ) ന്റെ വിഖ്യാതമായ ഹദീസ് സമാഹാരം? 
മുവത്വ

936. ഇമാം മാലിക് (റ) വഫാത്ത്? 
ഹിജ്റ 179 റബീഉൽ അവ്വൽ

937. ഇമാം മാലിക് (റ) ന് വഫാത്ത് സമയത്ത് എത്ര വയസ്സ്? 
84

938. ഇമാം മാലിക് (റ) ന്റെ ഖബർ? 
ജന്നത്തുൽ ബഖിഇൽ

939. ഹമ്പലി മദ്ഹബിന്റെ ഇമാം? 
ഇമാം അഹമ്മദ് ബിനു ഹമ്പൽ (റ)

940. ഇമാം അഹ്മദ് ബിനു ഹമ്പൽ (റ) ന്റെ പൂർണ്ണനാമം? 
അബൂ അബ്ദില്ല അഹ്മദുബിനു മുഹമ്മദ് ബ്നു ഹമ്പൽ അശൈബാനി

941. ഇമാം അഹമ്മദ് ബിനു ഹമ്പൽ (റ) ന്റെ ജനനം? 
ഹിജ്റ 164 ബാഗ്ദാദിൽ

942. പിതാവിന്റെ മരണം ഇമാം അഹമ്മദ് ബിനു ഹമ്പൽ (റ) ന്റെ എത്രാം വയസ്സിൽ? 
മൂന്നാം വയസ്സിൽ

943. ഇമാം അഹമ്മദ് ബിനു ഹമ്പൽ (റ) മനപ്പാഠമാക്കിയ ഹദീസുകളുടെ എണ്ണം? 
10 ലക്ഷം

944. ഇമാം അഹമ്മദ് ബിനു ഹമ്പൽ (റ) വഫാത്ത്? 
ഹിജ്റ 241 ബാഗ്ദാദ്

945. മക്കാവിജയം നടന്നത് എന്ന്?
– ഹിജ്‌റ 8 റമളാന്‍ മാസം

946. മുസ്‌ലിംകള്‍ തങ്ങള്‍ക്കെതിരെ സൈന്യം സജ്ജീകരിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ കരാര്‍ പുതുക്കാന്‍ ഖുറൈശികള്‍ അയച്ച ദൂതന്‍?
– അബൂ സുഫ്‌യാന്‍

947. അബൂ സുഫ്‌യാന്‍ ആദ്യമായി പോയത് എങ്ങോട്ട്?
– തന്റെ മകളും തിരുനബി(സ)യുടെ ഭാര്യയുമായ ഉമ്മുഹബീബ (റംല)(റ)യുടെ വീട്ടിലേക്ക്.

948. ഉമ്മുഹബീബ(റ)യുടെ പ്രതികരണം?
– തിരുനബി(സ) ഇരുന്ന വിരിപ്പില്‍ ഇരിക്കാന്‍ ബഹുദൈവാരാധകനായ പിതാവിനെ മഹതി അനുവദിച്ചില്ല.

949. മുസ്‌ലിംകള്‍ സൈന്യസജ്ജീകരണം നടത്തുന്ന വിവരം ഖുറൈശികള്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ ശ്രമിച്ച സ്വഹാബി ആര്?
– ഹാത്വിബ് ബ്‌നു അബീ സല്‍തഅത്(റ)

950. ചാരപ്പണി ചെയ്യാന്‍ ഹാത്വിബ്(റ)നെ പ്രേരിപ്പിച്ച ഘടകം?
– മക്കയിലുള്ള തന്റെ കുടുംബത്തിന് അപകടം സംഭവിക്കുമെന്ന ഭയം.

951. ഹാത്വിബ്(റ)നെ വധിക്കാന്‍ അനുമതി ചോദിച്ച ഉമര്‍(റ)നോട് തിരുനബി(സ)യുടെ മറുപടി?
– ”നിശ്ചയം ബദ്‌റില്‍ പങ്കെടുത്തവര്‍ക്ക് അല്ലാഹു എല്ലാം പൊറുത്ത് കൊടുത്തിരിക്കുന്നു.”

952. ഹാത്വിബിന്റെ കത്തുമായി പുറപ്പെട്ട സ്ത്രീയെ പിടികൂടാന്‍ തിരുനബി(സ) പറഞ്ഞയച്ചത് ആരെ?
– അലി(റ), സുബൈറുബ്‌നുല്‍ അവ്വാം(റ)

953. നബി(സ)യും സംഘവും മക്കയിലേക്ക് പുറപ്പെട്ട വിവരമറിഞ്ഞ് ഇസ്‌ലാം സ്വീകരിക്കാന്‍ പുറപ്പെട്ട പ്രമുഖര്‍ ആരെല്ലാം?
– നബി(സ)യുടെ പിതൃവ്യന്‍ അബ്ബാസ്(റ)വും കുടുംബവും, അബൂ സുഫ്‌യാനും അബ്ദുല്ലാഹിബ്‌നു അബൂ ഉമയ്യയും.

954. മുസ്‌ലിം സൈന്യം എത്ര വിഭാഗമായാണ് മക്കയില്‍ പ്രവേശിച്ചത്?
– നാല് വിഭാഗങ്ങളായി.

955 താഴ്ഭാഗത്തൂടെ പ്രവേശിച്ച സംഘത്തിന് ചെറിയ സംഘട്ടനം നടത്തേണ്ടി വന്നു. ഇതില്‍ ശഹീദായത് എത്ര പേര്‍?
– 2 പേര്‍

956. ഖുറൈശീ പക്ഷത്ത് നിന്നും കൊല്ലപ്പെട്ടത് എത്ര?
– പതിമൂന്ന് പേര്‍.

957. നബി(സ) തമ്പടിച്ചത് എവിടെ?
– ഖദീജാ ബീവിയുടെയും അബൂ ത്വാലിബിന്റെയും ഖബറുകള്‍ക്ക് സമീപം.

958. രക്തചൊരിച്ചിലില്ലാതെ മക്ക കീഴടക്കിയ പ്രവാചകര്‍(സ) ത്വവാഫ് ചെയ്തത് എങ്ങനെ?
– ഖസ്‌വാഅ് എന്ന ഒട്ടകപ്പുറത്തിരുന്ന്.

959. മക്കാ മുശ്‌രിക്കുകള്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചെങ്കിലും ചിലയാളുകളെ വധിക്കാന്‍ നബി(സ) ഉത്തരവിട്ടു. എത്രപേര്‍? കാരണമെന്ത്?
– പതിനേഴ് പേര്‍. അവര്‍ ചെയ്ത് കൂട്ടിയ കുറ്റകൃത്യങ്ങളുടെ കാഠിന്യത്താല്‍.

960. മക്കാ വിജയത്തോടനുബന്ധിച്ച് തിരുനബി(സ) മക്കയില്‍ ചിലവഴിച്ചത് എത്ര സമയം?
– രണ്ടാഴ്ച.

961. മദീനയിലേക്കുള്ള ഹിജ്‌റ പോകലിന്റെ തുടക്കം എങ്ങനെയായിരുന്നു?
– നുബുവ്വത്ത് ലഭിച്ച വര്‍ഷം ഹജ്ജ് വേളയില്‍ മദീനക്കാരായ ആറ് ചെറുപ്പക്കാരെ നബി(സ) പരിചയപ്പെടുകയും അവര്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.

962. തിരിച്ച് നാട്ടിലെത്തിയ അവര്‍ എന്ത് ചെയ്തു?
– മദീനയില്‍ ഇസ്‌ലാം പ്രചരിപ്പിച്ചു.

963. അടുത്ത ഹജ്ജ് വര്‍ഷം എത്ര പേരാണ് വന്നത്?
– 12 പേര്‍

964. പഴയ എത്ര ആളുകള്‍ അതിലുണ്ടായിരുന്നു?
– 6ല്‍ അഞ്ച് പേരും ഉണ്ടായിരുന്നു

965. എവിടെ വെച്ചാണവര്‍ നബി(സ)യോട് ബൈഅത്ത് ചെയ്തത്?
– മിനായില്‍ വെച്ച്

966. ഈ സംഘത്തോടൊപ്പം തന്റെ പ്രതിനിധിയായി ആരെയാണ് നബി(സ) മദീനയിലേക്കയച്ചത്?
– മുസ്അബ്(റ)നെ

967. മദീനയില്‍ ആരുടെ വീട്ടിലാണ് മുസ്അബ്(റ) താമസിച്ചത്?
– രണ്ട് സംഘത്തിലും അംഗമായിരുന്ന അസ്അദ്ബ്‌നു സുറാറ(റ)ന്റെ വീട്ടില്‍

968. മൂന്നാമത്തെ ഹജ്ജ് സീസണില്‍ മദീനയില്‍ നിന്നും എത്ര പേരാണ് എത്തിയത്?
– 70 പേര്‍

969. ഇവര്‍ നബി(സ)യോട് സംസാരിച്ചതും സംരക്ഷണം നല്‍കാമെന്ന് പ്രതിജ്ഞ ചെയ്തതും എവിടെ വെച്ച്?
– മിനായില്‍ അഖബ കുന്നിനടുത്ത് വെച്ച്. (ഇതാണ് രണ്ടാം അഖബ ഉടമ്പടി)

970. തന്റെ അനുയായികളോട് നബി(സ) നാടും വീടും ഉപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്യാന്‍ പറഞ്ഞതിന്റെ കാരണമെന്ത്?
– വിരലിലെണ്ണാവുന്ന മുസ്‌ലിംകളുടെ ജീവന്‍ മക്കയില്‍ സുരക്ഷിതമല്ലാത്തതിനാല്‍

971. മുസ്‌ലിംകളുടെ പലായനം തടയുവാനും മുഹമ്മദ് നബി(സ)യുടെ പ്രബോധനം അവസാനിപ്പിക്കുവാനും വേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഖുറൈശികള്‍ യോഗം ചേര്‍ന്നത് എവിടെ?
– ദാറുന്നദ്‌വത്തില്‍

972. നജ്ദ് ദേശക്കാരന്റെ വേഷത്തില്‍ യോഗത്തിനെത്തിയ വൃദ്ധന്‍ ആരായിരുന്നു?
– മനുഷ്യരൂപത്തില്‍ വന്ന ഇബ്‌ലീസ് ആയിരുന്നു.

973. ഹിജ്‌റ പോകുമ്പോള്‍ അമാനത്ത് സ്വത്തുക്കള്‍ കൊടുത്തു വീട്ടുവാന്‍ തിരുനബി(സ) ഏല്‍പിച്ചത് ആരെ?
– അലി(റ)നെ

974. ഹിജ്‌റ പുറപ്പെടുന്ന രാത്രി തന്റെ വിരിപ്പില്‍ കിടന്നുറങ്ങാന്‍ ആരോടാണ് തിരുനബി(സ) ആവശ്യപ്പെട്ടത്?
– അലി(റ)നോട്

975. തിരുനബി(സ)യുടെ ഹിജ്‌റയിലെ കൂട്ടാളി ആരായിരുന്നു?
– അബൂബക്കര്‍ സിദ്ധീഖ്(റ)

976. എന്നാണ് നബി(സ)യും സിദ്ധീഖ്(റ)യും ഹിജ്‌റ ആരംഭിച്ചത്?
– നുബുവ്വത്തിന്റെ 13-ാം വര്‍ഷം സഫര്‍ 27ന്

977. അന്ന് നബി(സ)യുടെ പ്രായം?
– 53 വയസ്സ്

978. ‘ദാതുന്നിത്വാഖൈന്‍’ ഇരട്ടഅരപ്പട്ടക്കാരി എന്ന പേരില്‍ അറിയപ്പെട്ടത് ആര്?
– അബൂബകര്‍ സിദ്ധീഖ്(റ)ന്റെ മകള്‍ അസ്മാഅ്(റ)

979. കാരണം എന്തായിരുന്നു?
– ഹിജ്‌റ പുറപ്പെടുന്ന തിരുനബി(സ)ക്കും പിതാവിനുമുള്ള ഭക്ഷണം പൊതിയാന്‍ കയറില്ലാതിരുന്നപ്പോള്‍ തന്റെ അരക്ക് കെട്ടിയ ശീലപ്പട്ട ചീന്തി ഭക്ഷണം പൊതിഞ്ഞു.

980. പലായനം ചെയ്ത നബി(സ)യെയും അബൂബക്കര്‍(റ)നെയും പിടികൂടുന്നവര്‍ക്ക് ഖുറൈശികള്‍ പ്രഖ്യാപിച്ച സമ്മാനം എന്തായിരുന്നു?
– 100 ഒട്ടകങ്ങള്‍

981. നബി(സ)യും അബൂബക്കറും രാത്രിയില്‍ ഏത് ഗുഹയിലാണ് ഒളിച്ചത്?
– സൗര്‍ ഗുഹയില്‍

982. സൗര്‍ ഗുഹ സ്ഥിതി ചെയ്യുന്നതെവിടെ?
– മക്കയിലെ സൗര്‍ മലയില്‍

983. നബി(സ)ക്കും അബൂബക്കര്‍(റ)നും സംരക്ഷണത്തിനായി ഗുഹാമുഖത്ത് ഒരുക്കിയ സംവിധാനങ്ങള്‍ എന്തൊക്കെയായിരുന്നു?
– ഒരു ചെടി, മുട്ടയിട്ട രണ്ട് അരിപ്രാവുകള്‍, ചിലന്തിയും വലയും

984. തിരഞ്ഞുവന്ന ഖുറൈശികള്‍ ഗുഹയിലേക്ക് കടക്കാതെ തിരിച്ചുപോകാനുള്ള കാരണമെന്ത്?
– ചെടിയും അരിപ്രാവുകളും ചിലന്തിവലയും അവിടെ മനുഷ്യരില്ല എന്നവര്‍ക്ക് തോന്നിച്ചു.

985. എത്ര ദിവസമാണ് നബി(സ)യും സിദ്ധീഖ്(റ)യും ഗുഹയില്‍ താമസിച്ചത്?
– 3 ദിവസം

986. സൗര്‍ ഗുഹയിലേക്ക് നാട്ടിലെ വാര്‍ത്തകള്‍ എത്തിച്ചുകൊടുക്കാന്‍ നബി(സ)യും സിദ്ധീഖും ചുമതലപ്പെടുത്തിയത് ആരെ?
– സിദ്ധീഖ്(റ)ന്റെ മകന്‍ അബ്ദുല്ലയെ

987. സൗര്‍ ഗുഹയിലേക്ക് പാല്‍ എത്തിക്കാന്‍ ചുമതലപ്പെടുത്തിയത് ആരെ?
– ആമിറുബ്‌നു ഫുഹൈറയെ

988. സൗര്‍ ഗുഹയില്‍ നിന്നും യാത്ര തുടര്‍ന്നത് എന്നാണ്?
– റബീഉല്‍ അവ്വല്‍ ഒന്നിന് തിങ്കളാഴ്ച രാവില്‍.

989. വാഹനം എന്തായിരുന്നു?
– രണ്ട് ഒട്ടകങ്ങള്‍

990. ആരാണ് വാഹനം എത്തിച്ചത്?
– അബ്ദുല്ലാഹിബ്‌നു അരീഖത്ത്

991. നബി(സ)യുടെ ഹിജ്‌റയിലെ വഴികാട്ടി ആരായിരുന്നു?
– അബ്ദുല്ലാഹിബ്‌നു അരീഖത്ത്

992. ഏതു വഴിയാണ് നബി(സ)യും അബൂബകര്‍(റ)യും മദീനയിലേക്ക് തിരിച്ചത്?
– കടലോരം വഴി

993. യാത്രാ മധ്യേ നബി(സ)യെയും അബൂബകറിനെയും കണ്ടെത്തിയ ഖുറൈശി ആര്?
– സുറാഖത്തുബ്‌നു മാലിക്

994. എന്തുകൊണ്ടാണ് നബി(സ)യെ കണ്ട വിവരം സുറാഖ ഖുറൈശികളോട് പറയാതിരുന്നത്?
– നബി(സ)യുടെ യാത്രാരഹസ്യം പൊളിക്കാന്‍ തുനിഞ്ഞ സുറാഖയുടെ കുതിരയുടെ മുന്‍കാലുകള്‍ മണലില്‍ ആഴ്ന്നുപോയി. രഹസ്യം പുറത്തു പറയില്ലെന്ന എഗ്രിമെന്റില്‍ തിരുനബി(സ)യോട് കേണപേക്ഷിച്ചപ്പോഴാണ് അദ്ദേഹത്തിന് യാത്ര സാധ്യമായത്.

995. ഇസ്‌ലാം വിശ്വസിച്ച സുറാഖത്തുബ്‌നു മാലിക് അബൂ ജഹ്‌ലിനോട് പാടിയ കവിതയുടെ സാരമെന്ത്?
– എന്റെ കുതിരയുടെ കാലുകള്‍ ഭൂമിയില്‍ താണരംഗം താന്‍ കണ്ടിരുന്നെങ്കില്‍ മുഹമ്മദ് നബി(സ) കൊണ്ടുവന്ന പ്രമാണം സത്യമെന്ന് നീ വിശ്വസിക്കുമായിരുന്നു.

996. നബി(സ) ഹിജ്‌റ പോയ റൂട്ട് ഏത്?
– മക്ക, ഉസ്ഫാന്‍, അമജ്, ഖുദൈദ്, ഖസ്സാര്‍, സനിയ്യത്തുല്‍ മുര്‍റത്, ലിഖ്ഫാ, മദ്‌ലജത് ലിഖ്ഫ്, മിജാജ്, മര്‍ജിഹ മിജാജ്, ദുല്‍ ഉള്‌വീന്‍, ദീ കശ്‌റ്, ജദാജിദ്, അജ്‌റദ്, ദൂസലം, റിഅ്മ്, ഖുബാഅ്.

997. ഏത് ദിവസമാണ് നബി(സ) ഖുബാഇലെത്തിയത്?
– റബീഉല്‍ അവ്വല്‍ 8ന്

998. ഖുബാഇല്‍ കാത്തുനിന്ന ജനങ്ങളില്‍ നബി(സ)യെ ആദ്യം ദര്‍ശിച്ചത് ആരാണ്?
– ഒരു ജൂതന്‍

999. ഖുബാഇല്‍ നബി(സ) എത്ര ദിവസം തങ്ങി?
– 4 ദിവസം

1000. ഖുബാഇല്‍ നബി(സ) താമസിച്ചത് ആരുടെ വീട്ടിലായിരുന്നു?
– ബനൂ അംറ് ബ്‌നു ഔഫിന്റെ ഭവനത്തില്‍


1001 നബി (സ) മക്കും ഹംസാ (റ) വിനും മുലകൊടുത്ത ഉമ്മ ആര്?

-സുവൈബത്തുൽ അസ്ലമിയ്യ