ഫത്ഹുൽ മുഈനിലെ ഹദീസുകൾ വ്യക്തമാക്കുന്ന ഗ്രന്ഥം

ശാഫിഈ കർമശാസ്ത്ര സരണിയിലെ വിശ്വ വിഖ്യാത ഗ്രന്ഥമാണ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചന നിർവഹിച്ച  *ഫത്ഹുൽ മുഈൻ*  ഇന്നും ആഗോളടിസ്ഥാനത്തിൽ, പ്രത്യേകിച്ച് കേരളീയ പരിസരത്ത് ആധികാരിക ഗ്രന്ഥമായി പരിഗണിക്കപ്പെടുന്ന കിതാബിൽ പ്രതിപാദ്യമായിട്ടുള്ള ഹദീസുകളെ സമഗ്രമായി അന്വേഷിക്കുന്ന പ്രഥമ ഗ്രന്ഥമാണ്   പ്രിയ സുഹൃത്ത് അബ്ദുൽ ലത്തീഫ് ഫൈസി  മൂടാൽ രചിച്ച തദ്കിറത്തു ത്വാലിബീൻ ഇലാ അഹാദീസി ഫത്ഹിൽ മുഈൻ എന്ന ഗ്രന്ഥം. ഫത്ഹുൽ മുഈനിൽ പ്രസ്താവിക്കപ്പെട്ട ഹദീസുകളുടെ ആധികാരികത, സ്രോതസ്സ്, അവയുടെ പൂർണ്ണ രൂപം തുടങ്ങിയവയ വിശകലനം ചെയ്യുന്നതോടൊപ്പം പ്രത്യേക മസ്അലകളിൽ സൂചിപ്പിക്കപ്പെട്ട നബി യുടെ ഇത്തിബാഉകൾ കൽപ്പന നിരോധനം  എന്നിവയും ഗ്രന്ഥകാരൻ വിശദീകരിക്കുന്നു.   ഫത്ഹുൽ മുഈൻ പഠിതാക്കൾക്കും, അധ്യാപകർക്കും, വിഇജ്ഞാന കുതുകികൾക്കും ഒരു പോലെ ഉപകാരപ്രദമാണ്

AL JAWAHIR BOOKSTALL, CALICUT
PH: 90 61 84 17 87