രാഷ്ട്രീയ തെരഞ്ഞെടുപ്പിലും സമ്മേളനങ്ങളിലും ഇല്ലാത്ത കൊറോണ അധികകുരുക്ക് പള്ളികളിൽ മാത്രം വേണ്ട - നാസർ ഫൈസി കൂടത്തായി


കൊറോണ: പള്ളികൾക്ക് അതിക്കുരുക്ക് വീഴരുത്.
കൊറോണ വ്യാപനം രൂക്ഷമാകുന്നു , ജാഗ്രത ശക്തമാക്കേണ്ടത് തന്നെയാണ്.

രാഷ്ട്രീയതെരഞ്ഞെടുപ്പ് സമ്മേളനങ്ങൾ, റോഡ് ഷോകൾ, കെട്ടിപ്പിടുത്തങ്ങൾ, കുത്തിനിറച്ച യാത്രകൾ, കല്യാണ മേളകൾ, ബസ് ട്രൈൻ യാത്രകൾ..... ഒന്നിലും ഒരു പ്രോട്ടോകോളും പാലിക്കാതെ നിറഞ്ഞാടിയിട്ട് ഒരു അധികൃത അതോറിറ്റിക്കും പരാതി കണ്ടില്ല. നിർദേശങ്ങളും പെരുമാറ്റ ചട്ടങ്ങളും പുറപ്പെടുവിച്ച് കണ്ടില്ല. വോട്ടെണ്ണിയാൽ ഉണ്ടാകുന്ന മേളക്കൊഴുപ്പ് വേറെ. അതിനിടയിലിതാ വിശുദ്ധ റമളാനായപ്പോൾ പെരുമാറ്റ ചട്ടങ്ങളുടെ പെരുമ്പട്ടിക.
യഥാർത്ഥത്തിൽ അകലം പാലിച്ചും മാസ്ക് ധരിച്ചും അംഗശുദ്ധി വരുത്തിയും പള്ളികൾ കൃത്യമായി പ്രോട്ടോകോൾ പാലിക്കുന്നുണ്ട്. നാളിതുവരേ പള്ളിയിൽ നിന്ന് കൊറോണ പകർന്ന് കിട്ടിയതായ് വാർത്തയില്ല." എല്ലാവരും പള്ളികളിലെ പോലെ ജാഗ്രത പുലർത്തണമെന്ന് ''പറയേണ്ടതിന് പകരം റമളാനിൽ കൂടുതൽ പള്ളികളെ ആരാധനക്കായി ഉപയോഗപ്പെടുത്തുമ്പോഴേക്കും വരുന്നു കുരുക്കിൻ്റെ പെരുമാറ്റ ചട്ടം.

ഈ വിവേചനത്തെ തുറന്നറിയിച്ചു കൊണ്ടാണ് ഞങ്ങൾ (മുസ്ലിം സംഘടനാ പ്രതിനിധികൾ) ഇന്ന് കോഴിക്കോട് ജില്ലാ കലക്ടറെ സമീപിച്ചത്.തുറന്ന് ചർച്ച ചെയ്തത്.നിയമങ്ങൾ തീർത്തും പാലിച്ചുകൊണ്ട് ആരാധനാലയങ്ങളൾ റമളാനിൽ ആരാധനക്കായി ഉപയോഗപ്പെടുത്തുന്നതിലെ തൃപ്തികരമായ തീരുമാനവുമായാണ് ഞങ്ങൾ പിരിഞ്ഞത്. ഈ റമളാനും ആരാധനാ ശൂന്യമാക്കുന്ന കുരുക്ക് വീഴില്ലെന്ന് കരുതാം.കൊറോണ വ്യാപനത്തെ ചെറുക്കാൻ പ്രോട്ടോകോൾ പാലിച്ചും സ്വയമേവ വാക്സിനെടുത്തും നമുക്ക് കരുതി വെക്കാം.പള്ളികൾ ആരാധനയാൽ ധന്യമാവട്ടെ.

നാസർ ഫൈസി കൂടത്തായി
(11/04/21)
📲 Facebook Post