ആ കൈകള്‍ എന്നെ സ്പര്‍ശിച്ചപ്പോള്‍ വല്ലാത്തൊരു തണുപ്പ് ശരീരത്തിലൂടെ അരിച്ചിറങ്ങി....പാണക്കാട് തങ്ങളെ കുറിച്ച് രാധാകൃഷ്ണൻ ഉള്ളൂരിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.
ഇദ്ദേഹം നേതാവല്ല...ദൈവസമാനമായ ഏതോ അനുഗ്രഹം ലഭിച്ച കാരുണ്യമാണ്.....വെറുതെയല്ല പാണക്കാടിന്റെ മഹത്വം ലോകം ആദരിക്കുന്നത്.
പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ...
.അദ്ദേഹത്തെ അടുത്ത് കാണാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. ഇന്ന് അതിന് സാധിച്ചു. തികച്ചും അവിചാരിതമായി അദ്ദേഹം എന്റെ കൈകള്‍ പിടിച്ചായിരുന്നു ബാലുശ്ശേരി ഇ മാര്‍ട്ടിന്റെ സ്റ്റെപ്പുകള്‍ ഇറങ്ങിയത്. പൊതുവെ ഞാന്‍ സെല്‍ഫിയെടുക്കാറില്ലായിരുന്നു. തങ്ങളോടൊപ്പം എടുത്തു. ഒരു നിമിഷം അതിനായി അദ്ദേഹം നിന്നു തന്നു.
ആ കൈകള്‍ എന്നെ സ്പര്‍ശിച്ചപ്പോള്‍ വല്ലാത്തൊരു തണുപ്പ് ശരീരത്തിലൂടെ അരിച്ചിറങ്ങി. കാരണ്യം, സ്‌നേഹം, ദയ, ഇഷ്ടം , കരുതല്‍ എന്നൊക്കെയുള്ള വികാരങ്ങള്‍ സമന്വയിച്ചതായിരുന്നു ആ തണുപ്പ്..തമാശ പറഞ്ഞ്, ഒപ്പമുള്ള ലീഗ് നേതാക്കള്‍ ഞാനാരാണെന്ന് പരിചയപ്പെടുത്തി കൊടുക്കുമ്പോള്‍ അതുപോലും സശ്രദ്ധം കേള്‍ക്കുന്ന അദ്ദേഹത്തിന്റെ ജാഗ്രതക്കുമുമ്പില്‍ നൂറുവട്ടം ഞാന്‍ നമിച്ചു. സത്യത്തില്‍ ഇദ്ദേഹം നേതാവല്ല...ദൈവസമാനമായ ഏതോ അനുഗ്രഹം ലഭിച്ച കാരുണ്യമാണ്.....വെറുതെയല്ല പാണക്കാടിന്റെ മഹത്വം ലോകം ആദരിക്കുന്നത്.
രാധാകൃഷ്ണന്‍ ഒള്ളൂര്
Radhakrishnan Ollur
Post a Comment