ബാബരിക്ക് പിന്നാലെ ഗ്യാൻവാപി മസ്ജിദും പൊളിക്കണമെന്ന് സംഘപരിവാർ ഹരജി, കാരണം ഇതാണ് പോൽ.. പരിശോധിക്കാൻ ഉത്തരവ്
ബാബരി മസ്ജിദിന് പിന്നാലെ സംഘപരിവാർ സംഘടനകൾ അവകാശവാദമുന്നയിച്ച് കാശിയിലെ ഗ്യാൻവാപി മസ്ജിദ് നിയമ പോരാട്ടത്തിലേക്ക്.
കാശി വിശ്വനാഥ ക്ഷേത്രവും പള്ളി അങ്കണവും അളന്നു പരിശോധിക്കാൻ കേന്ദ്ര പുരാവസ്തു ഗവേഷണ വകുപ്പിന്(എ.എസ്.ഐ) വരണാസി കോടതി നിർദ്ദേശം നൽകി.
പള്ളി നിൽക്കുന്ന പ്രദേശം തർക്ക പ്രദേശത്ത് ആണോ എന്ന് കണ്ടെത്താനും ഏതെങ്കിലും തരത്തിൽ പള്ളി നിൽക്കുന്ന സ്ഥലത്ത് മുമ്പ് ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നുവെന്നോ കണ്ടെത്താനുമാണ് സർവേ. സർവേ നടത്താനുള്ള ചെലവ് യുപി സർക്കാർ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. അഞ്ച് അംഗ ടീമിനെ രൂപീകരിക്കാനും ഇതിൽ രണ്ടുപേർ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വരായിരിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മേൽനോട്ടത്തിനായി വിദ്യാഭ്യാസ വിചക്ഷണനോ പണ്ഡിതനായ ഒരു പ്രമുഖനേയോ നിയമിക്കണമെന്ന് എ എസ് ഐ തലവനോട് കോടതി ആവശ്യപ്പെട്ടു.
പരിശോധന സംബന്ധിച്ച് പള്ളിയുമായി ബന്ധപ്പെട്ടവരെ അറിയിക്കണം. പള്ളിക്കകത്തെ നമസ്കാരത്തെ പരിശോധന ബാധിക്കാൻ പാടില്ല. പ്രദേശത്തിന്റെ പവിത്രത പൂർണമായും സംരക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വിവേചനപരമായി മാത്രമേ പ്രവർത്തനങ്ങൾ നടത്താവൂ എന്നും പരിശോധനയുടെ പുരോഗതി സംബന്ധിച്ച് വ്യക്തികൾക്കോ മാധ്യമങ്ങൾക്കോ വിവരം കൈമാറാൻ പാടില്ലെന്നും നിർദേശമുണ്ട്. നടപടികൾ സ്വീകരിക്കുന്നതിന് ഒഴികെ ആരെയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പള്ളി സ്ഥിതിചെയ്യുന്ന ഭൂമി ഹിന്ദുക്കൾക്ക് അവകാശപ്പെട്ടതാണെന്നും ഇത് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സംഘപരിവാർ സഹയാത്രികനായ അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി.
2000 വർഷം പഴക്കമുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകർത്ത് 1664 മുഗൾ ചക്രവർത്തിയായ ഔറംഗസീബ് പള്ളി സ്ഥാപിക്കുകയായിരുന്നു എന്നാണ് ആരോപണം.
Post a Comment