അക്രമരാഷ്ട്രീയത്തിനെതിരെ ജനങ്ങൾ ഒന്നിക്കണമെന്ന് - സമസ്ത
അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ ഒന്നിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ യോഗം അഭ്യർത്ഥിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ പാനൂർ പുല്ലൂക്കര പാറാൽ മൻസൂർ എന്ന യുവാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത് മനുഷ്യത്വരഹിതമായ നടപടിയാണ്. അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം. അക്രമികൾക്ക് സംരക്ഷണം നൽകുന്ന നിലപാടിൽനിന്ന് രാഷ്ട്രീയ പാർട്ടികൾ പിന്തിരിയണം. കേരളത്തിൽ നിലനിൽക്കുന്ന സാമുദായിക സൗഹൃദത്തിനും സമാധാന അന്തരീക്ഷത്തിൽ ഉണ്ടാകുന്ന ദുശക്തികളെ ഒറ്റപ്പെടുത്താൻ സമൂഹം മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ അധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പ്രൊഫസർ കെ. ആലിക്കുട്ടി മുസ്‌ലിയാർ സ്വാഗതവും പറഞ്ഞു.
Post a Comment