ശൈഖ് റമളാൻ ബൂത്വി മരണത്തിന് ഒരാഴ്ച മുമ്പ്


ഇത് ശൈഖ് മുഹമ്മദ് സഈദ് റമളാൻ ബൂത്വി തീവ്രവാദികളുടെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച സമയത്ത്(21/03/2013) ഉപയോഗിച്ച ഖുർആൻ കോപ്പി. തഫ്സീർ ക്ലാസ് എടുക്കുന്നതിനിടയിലാണ് തീവ്രവാദികൾ ഇരച്ചെത്തിയതും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അദ്ധേഹത്തിന് നേരെ വെടിയുതിർക്കുന്നതും. 

മരണത്തിന് ഒരു ആഴ്ചമുമ്പ് #ശൈഖ്_റമളാൻ_ബൂത്വി സമ്പാദ്യമെല്ലാം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മതവിദ്യാർത്ഥികൾക്കും നൽകിയിരുന്നു. ഖബറടക്കിയതിന് ശേഷം പേരമകൻ വലിയുമ്മയെ സമീപിച്ചു. അപ്പോഴാണവർ എനിക്കൽപം കാശ് വേണമെന്ന് ആവശ്യപ്പെടുന്നതും വലിയുപ്പ എല്ലാം സദഖയായി നൽകിയിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തത്. 
സമ്പത്തെല്ലാം മുമ്പിൽ വന്നിട്ടും അവയെല്ലാം നിരാകരിക്കുകയായിരുന്നു ശൈഖവർകൾ. വെടിയേറ്റു വീഴുമ്പോൾ എഴുപത്തഞ്ച് ലിറ(686 രൂപ) മാത്രമായിരുന്നു അദ്ധേഹത്തിന്റെ പോക്കറ്റിലുണ്ടായിരുന്നത്. 

ദീനിനെ സ്വാലിഹീങ്ങൾ  സ്നേഹിച്ചിരുന്ന രീതി വരച്ചുകാട്ടുന്നതാണ് ഈ ഫോട്ടോയും ഉപരിസൂചിത സംഭവവും. സഹോദരങ്ങളെ വിശുദ്ധ റമളാൻ നമ്മുടെ പടിവാതിലിലെത്തിയിരിക്കുന്നു.  പരമാവധി സമയം വിശുദ്ധ ഖുർആൻ പാരായണത്തിന് ചെലവഴിക്കുക. കഴിവിനനുസരിച്ച് ദാനധർമങ്ങൾ നടത്തുക, മറ്റു സത്കർമങ്ങളിൽ വ്യാപൃതരാവുക. അല്ലാഹു ശൈഖ് റമളാൻ ബൂത്വി അവർകളുടെ ദറജ വർധിപ്പിക്കട്ടെ... വിശുദ്ധ ഖുർആൻ അനുകൂലമായി സാക്ഷി നിൽക്കുന്നവരിൽ നമ്മെയും അവരെയും ഉൾപ്പെടുത്തട്ടെ...