നാൽപ്പത്തി അയ്യായിരം സ്ക്വയർ ഫീറ്റ്, 7000 ലധികം പേർക്ക് ഒരുമിച്ച് നിസ്കാര സൗകര്യം, കേരളത്തിലെ ഏറ്റവും വലിയ ദർസും ഇവിടെ; ആലത്തൂർപടി ജുമാമസ്ജിദ് ഇന്ന് ഉദ്ഘാടനം

നൂറ്റാണ്ടിലേറെ പഴക്കമുള്ള മലപ്പുറം മേൽമുറി ആലത്തൂർപടി ജുമാ മസ്ജിദ് ചരിത്രത്തിലെ ഏറ്റവും വലിയ പുനരുദ്ധാരണത്തിന് ശേഷം നാളെ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. അത്യാധുനിക രീതിയിലുള്ള വികസനമാണ് നടന്നത്.


 നാല് നിലകളിലായി നാൽപ്പത്തി അയ്യായിരം സ്ക്വയർ ഫീറ്റ്, 7000 ലധികം പേർക്ക് ഒരുമിച്ച് നിസ്കരിക്കാം. ഇത്രയും പേരെ ഉൾക്കൊള്ളുന്ന പള്ളി കേരളത്തിൽ വേറെയുണ്ടോ എന്നറിയില്ല. താഴെ നില എയർ കണ്ടീഷൻ. വുളൂ ചെയ്യാൻ ആധുനിക സൗകര്യം. മുകളിലെ രണ്ട് നിലകൾ ദർസിനും വിദ്യാർഥികൾക്കും വേണ്ടി സർവ സജ്ജം. അവിടെ ബാത്റൂം, വുളൂ സൗകര്യമടക്കം റെഡി. 
കേരളത്തിലെ ഏറ്റവും വലിയ ദർസുകളിൽ ഒന്നാണ് ഈ പള്ളിയിൽ നടക്കുന്ന ആലത്തൂർപടി ദർസ് എന്നതും പ്രത്യേകം ശ്രദ്ധേയം.
ഇന്ന് (11-04-2021) അസർ നിസ്കാരത്തിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. 

സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാർ, ഹാഫിള് അഹ്മദ് കബീർ ബാഖവി, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഖാളി സി.കെ. അബ്ദുറഹ്മാൻ ഫൈസി എന്നിവരും മറ്റു പ്രമുഖരും സംബന്ധിക്കും. കോടികൾ വന്ന നിർമാണത്തിൻ്റെ ചെലവുകളത്രയും വഹിച്ചതും നിർമാണത്തിന് ചുക്കാൻ പിടിച്ചതും നാട്ടുകാർ തന്നെ. മഹല്ല് പ്രസിഡണ്ട് പി.എം. അലവി ഹാജി, സയ്യിദ് ഹുസൈൻ കോയ തങ്ങൾ, പി.പി. കുഞ്ഞാൻ, പി.പി മഹ്ബൂബ്, നൂറേങ്ങൽ റഫീഖ്, എൻ.കെ ശിഹാബ്, നൂറുദ്ധീൻ മുതലായവരെ പ്രത്യേകം പരാമർശിക്കാതെ വയ്യ. അല്ലാഹു ഖബൂലാക്കട്ടെ.
ദർസ് ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ പ്രമോ വീഡിയോ