ഇമാം ശാഫിഈ(റ)യും മരണപ്പെട്ടവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണവും, പുത്തന്‍വാദികളുടെ കബളിപ്പിക്കലും


മരണപ്പെട്ടവര്‍ക്ക് വേണ്ടി സല്‍കര്‍മ്മങ്ങള്‍ ചെയ്ത് ദാനം ചെയ്യുകയെന്നത് ലോകമുസ്,ലികളുടെ ചര്യയാണ്, പക്ഷെ തന്റെ സഹോദരന്ന് നന്മലഭിക്കുന്നത് സഹിക്കാത്ത കുടിലമനസ്ക്കരായ മുജാഹിദ്-ജമാഅത്തേ ഇസ്ലാമി പോലുള്ള വിഭാഗം ഇതിനെ തിരില്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്ത് ജനങ്ങളെ തെറ്റുദ്ധരിപ്പിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്, അതിനായി അവര്‍ ഇമാമുകളുടെ കിത്താബുകളില്‍ നിന്നും അവര്‍ക്ക് അനുകൂലമാണെന്ന് അവരുടെ ചിന്തക്ക് തോന്നിയ വരികള്‍ എടു ത്തു കാട്ടി കബളിക്കാറാണ് പതിവ്, അങ്ങനെയുള്ള ഒന്നാണ്, മഹാനായ ഇമാം ശാഫിഈ(റ) മരണപ്പെട്ട വര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യല്‍ പുത്തനാചാരമാണെന്ന് പറഞ്ഞിട്ടുണ്ട്, അങ്ങിനെ പാരായണം ചെയ്താല്‍ അത് മയ്യിത്തിലേക്ക് ചേരുകയോ മയ്യിത്തിനു ഉപകരിക്കുകയോ ചെയ്യുകയില്ലാ എന്നവാദം, അതിനായി എപ്പോഴും ഉദ്ധരിക്കാറുള്ള ഒരു ഉദ്ധരണി യാണ്, ഹാഫിള് ഇബ്നുകസീര്‍ തന്റെ തഫ്സീറില്‍(സൂറ:അന്നജ്മിലെ:39). സൂക്തത്തിന്റെ വിശദീകരണത്തില്‍ പറയുന്ന വരിക ള്‍, അഥവാ (وأن ليس للإنسان إلاّ ما سعى-النجم:39) “മനുഷ്യനിക്ക് അവന്‍ സ്വന്തം അദ്ധ്വാനിച്ചുണ്ടാക്കിയ ഒന്നല്ലാതെ ഉടമാവകാശമില്ല” എന്നര്‍ത്ഥം വരുന്ന ഒരു ആയത്താണത്, ആ ആയത്ത് തെളിവാക്കിക്കൊണ്ട് ഇമാം ശാഫിഈ(റ) മരണപ്പെട്ടവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അവരിലേക്ക് അത് എത്തുകയില്ലെന്ന് പഠിപ്പിച്ചിട്ടുണ്ട്, അതു കൊണ്ട് അങ്ങിനെ ഖുര്‍ആന്‍ പാരായണം ചെയ്ത് ദാനംചെയ്യല്‍ ബിദ്അത്താണെന്നും മയ്യിത്തിനു അതുകൊണ്ട് ഒരു ഉപകാരവും ലഭിക്കുകയില്ലെന്നുമാണ്, ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുള്ളത് എന്ന് പറഞ്ഞുകൊണ്ടാണ് പുത്തന്‍വാദികള്‍ ജനങ്ങളെ തെറ്റുദ്ധരിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

എന്നാല്‍ എന്താണ് ഇമാം ശാഫിഈ(റ) പറഞ്ഞതിന്റെ ഉദ്ധേശം എന്നു നമുക്ക് പരിശോധിക്കാം. 
ഇമാം ശാഫിഈ(റ)യോ മറ്റു ശാഫിഈ മദ്ഹബിലെ ഇമാമുകളോ മരണപ്പെട്ടവര്‍ക്ക് വേണ്ടി പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആന്‍ കൊണ്ട് മരണപ്പെട്ടവര്‍ക്ക് ഉപകാരം ലഭിക്കുകയില്ലെന്നോ, അവര്‍ക്ക് ഫലം ചെയ്യുകയില്ലെന്നോ പറഞ്ഞിട്ടില്ല, മറിച്ച് മരണപ്പെട്ടവര്‍ക്ക് വേണ്ടി പാരായണം കൊണ്ട് മരണപ്പെട്ടവര്‍ക്ക് ഉപകരിക്കും എന്നു തന്നെയാണ് ശാഫിഈ ഇമാം പഠിപ്പി ച്ചതും ശാഫിഈ മദ്ഹബും പഠിപ്പിക്കുന്നത്, പിന്നെ അവിടെയുള്ള വിഷയം കര്‍മ്മശാസ്ത്ര മദ്ഹബുകളിലെ വൈവിധ്യമായ വീക്ഷണ വ്യത്യാസമാണ്, നമുക്ക് പരിശോധിക്കാം. 
يقول الحافظ الإمام المفسر قاضي القضاة تقي الدن السبكي رحمه الله: والمشهور عن الإمامين مالك والشافعي عدم وصول القرآن إلى الميت، وعن الإمام أبي حنيفة وأحمد رضي الله عنهم وصوله. (قضاء الأرب في أسئلة حلب:ص/457)للسبكي رحمه الله-756هــ، و(شرح الصدور بشرح حال الموتى والقبور:ص/310) و(الفوز العظيم في لقاء الكريم:ص/122) كلاهما للحافظ السيوطي-911هــ.  
മരണപ്പെട്ടവര്‍ക്ക് വേണ്ടി പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആനിന്റെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേരുന്ന വിഷയത്തില്‍ ഇസ്,ലാമിലെ നാലു മദ്ഹബുകള്‍ക്കിടയില്‍ രണ്ട് വീക്ഷണമാണുള്ളത്, ഒന്നാമത്തെ വീക്ഷണം ഒരു വ്യക്തി ഒരു മരണപ്പെട്ട വ്യക്തിയേയോ അല്ലെങ്കില്‍ ജീവിച്ചിരിക്കുന്ന വ്യക്തിയേയോ ഉദ്ധേശിച്ച് താന്‍പാരായണം ചെയ്യുന്ന ഖുര്‍ആനിന്റെ പ്രതിഫല ത്തെ ദാനംചെയ്യലിനെ കരുതിക്കൊണ്ട് പാരായണം ചെയ്താല്‍ തന്നെ മയ്യിത്തിലേക്ക് ആ പ്രതിഫലം ചേരും എന്നാണ്, ഈ അഭിപ്രായമാണ് ഇമാംഅബൂഹനീഫ(റ)യും ഇമാം അഹ്,മദ് ബ്നുഹമ്പല്‍(റ)യും പറഞ്ഞിട്ടുള്ളത്, എന്നാല്‍ ഇമാം ശാഫിഈ (റ)യും ഇമാം മാലിക്ക്(റ)യും പഠിപ്പിച്ചത് അങ്ങിനെ മരണപ്പെട്ടവരെ അല്ലെങ്കില്‍ ജീവിച്ചിരിക്കുന്നവരെ കരുതി പാരായണം ചെയ്തു എന്നതുകൊണ്ട് മരണപ്പെട്ടവരിലേക്ക് ചേരില്ല, എന്നുമാണ്. ഇക്കാര്യം മാഹാനായ അല്‍ഹാഫിള് അല്‍ഫഖീഹ് ഖാളില്‍ഖുളാത്ത് ഇമാം തഖിയ്യുദ്ദീന്‍ അസ്സുബ്ക്കി(റ) തന്റെ(ഖളാഉല്‍അറബി ഫീഅസ്ഇ ലത്തിഹലബ്: പേജ്/457)ലും മറ്റു ഇമാമുകള്‍ അവരുടെ കിത്താബുകളിലും വ്യക്തമാക്കിയതായി കാണാം.  ഹാഫിളുസ്സുയൂത്വീ(റ) പറഞ്ഞത്: സലഫുകളില്‍ ഭൂരി ഭാഗവും മൂന്ന് മദ്ഹബിന്റെ ഇമാമുകളും പറഞ്ഞിട്ടുള്ളത് മരണപ്പെട്ടവരിലേക്ക് ഖുര്‍ആനിന്റെ പ്രതിഫലം ചേരും എന്നാണ്, ഇമാം ശാഫിഈ(റ) ചേരില്ലെന്നു പറഞ്ഞിട്ടുള്ളത്. 
ഹാഫിളുസ്സുയൂത്വി(റ)യുടെ (ശറഹുസ്സ്വുദൂര്‍:പേജ്/310)ലും, തന്റെ (അല്‍ഫൗ സുല്‍അളീം ഫീലിഖാഇല്‍കരീം:പേജ്/122)ലും  പറയുന്നതായി കാണാം അഥവാ മരണപ്പെട്ടവര്‍ക്ക് വേണ്ടി പാരായണം ചെയ്യ പ്പെടുന്ന ഖുര്‍ആന്‍ കൊണ്ട് മരണപ്പെട്ടവര്‍ക്ക് ഉപകരിക്കുമോ ഇല്ലയോ എന്ന ചര്‍ച്ചയും തര്‍ക്കവുമല്ല ഇവിടെയുള്ളത് മറിച്ച് പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആന്റെ തുല്യമായ പ്രതിഫലം മയ്യിത്തിലേക്ക് ചേരണമെങ്കില്‍ ഉള്ളരൂപം എങ്ങിനെയാണെന്ന് പഠിപ്പിക്കുകയാണ് ഇമാമുകള്‍. 

ഇമാം ശാഫിഈ(റ)യും ഇമാം മാലിക്ക്(റ)യും പറഞ്ഞു: "മയ്യിത്തിനെ കരുതി പാരായണം ചെയ്തത് കൊണ്ട് മയ്യിത്തിലേക്ക് ചേരില്ല, കാരണം പാരായണം ചെയ്തതിന്റെ പ്രതിഫലം പാരായണം ചെയ്ത വ്യക്തി ക്കാണ്, അതാണ് വിശുദ്ദ ഖുര്‍ആനില്‍ "മനുഷ്യനു അവന്‍ ചെയ്തതല്ലാതെ ഇല്ല" എന്ന് പഠിപ്പിച്ചത്.  ഇമാം ശാഫിഈ(റ) പഠിപ്പിച്ച ആശയം തന്നെയാണു ശാഫിഈ മദ്ബും, ശാഫിഈ മദ്ഹബിലെ പില്‍കാല ഇമാമുകളില്‍ ചിലര്‍ പാരായണം ചെയ്തു ദാനം ചെയ്താല്‍ തന്നെ മരണപ്പെട്ടവരിലേക്ക് ചേരും എന്നും പറഞ്ഞിട്ടുണ്ട്, ഏതായാലും ഖുര്‍ആന്‍ പാരായണം കൊണ്ട് ഉപകരിക്കുയില്ലെന്ന് ഇമാം ശാഫിഈ(റ)യോ ശാഫിഈ മദ്ഹബോ മറ്റു മദ്ഹബുകളോ പറഞ്ഞിട്ടില്ല, അക്കാര്യം മഹാനായ ഇമാം നവവി(റ)യടക്കമുള്ള ശാഫിഈ മദ്ഹബിലെ പൂര്‍,വ്വീകരായ ഇമാമുകള്‍ വിശദീകരിച്ചതായി കാണാം, അതോടൊപ്പം ഇമാമുകള്‍ ഒരുകാര്യവുംകൂടി പഠിപ്പിച്ചിട്ടുണ്ട് അഥവാ പരായണംചെയ്യപ്പെടുന്ന ഖുര്‍ആനിന്റെ തുല്യമായ കൂലി മരണപ്പെട്ടവര്‍ക്ക് ലഭിക്കാന്‍ വേണ്ടി തുല്യമായ പ്രതിഫലത്തെ മരണപ്പെട്ടവര്‍ക്ക് ദാനം ചെയ്യുകയും അതു അല്ലാഹു സ്വീകരിക്കാന്‍ വേണ്ടി ദുആചെയ്യുകയും ചെയ്യണം എന്നാണ്. 

മറിച്ച് ഹനഫീ മദ്ഹബിലും ഹമ്പലീ മദ്ഹബിലും മരണപ്പെട്ട വരെ കരുതി പാരായണം ചെയ്താല്‍ തന്നെ പ്രതിഫലം ലഭിക്കും എന്നാണു പഠിപ്പിച്ചിട്ടുള്ളത്, ആ ഒരു വ്യത്യാസമാണ് ഈ വിഷയത്തില്‍ ഉള്ളത്, നമുക്ക് ഇമാമുകള്‍ പറഞ്ഞ ഉദ്ധരണികളിലേക്കു കടക്കാം.
ശാഫിഈ മദ്ഹബിലെ ഏറ്റവും പ്രമുഖ ഇമാമുകളില്‍പെട്ട ഖാത്തിമത്തുല്‍ മുഹഖിഖീന്‍ ഇമാം ഇബ്നുഹജരില്‍ ഹൈത്തമി(റ) തന്റെ കിത്താബായ ശാഫിഈ മദ്ഹബിലെ പ്രമുഖ പ്രമാണമായ "തുഹ്ഫ" യില്‍ പറയുന്നത് കാണുക:
حَمَلَ جَمْعٌ عَدْمَ الْوُصُولِ الَّذِي قَالَ عَنْهُ الْمُصَنِّفُ فِي شَرَحِ مُسْلِمٍ أَنَّهُ مَشْهُورُ الْمَذْهَبِ عَلىَ مَا إِذَا قُرِأَ لاَ بِحَضْرَةِ الْمَيِّتِ وَلَمْ يَنْوِ الْقَارِئُ ثَوَابَ قِرَاءَتِهِ لَهُ أَوْ نَوَاهُ وَلَمْ يَدْعُ لَهُ. ... قَالَ ابْنُ الصَّلاَحِ رحمه الله: وَيَنْبَغِي الْجَزْمُ بِنَفْعِ أَللهم أَوْصِلْ ثَوَابَ مَا قَرَأْنَاهُ أَيْ مِثْلَهُ فَهُوَ الْمُرَادُ. (تُحْفَةُ الْمُحْتَاجِ بِشَرَحِ الْمِنْهَاجِ:3/101)وَ(تُحْفَةُ مَعَ حَاشِيَةِ الشَّرْوَانِي:7/74) لِابْنِ حَجَرِ الْهَيْتَمِيِّ رحمه الله 
മഹാനായ ഇമാം നവവി(റ) തന്റെ "ശറഹുമുസ്,ലിമി"ല്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം മയ്യിത്തിലേ ക്ക് ചേരുകയില്ലെന്നതാണ് ശാഫിഈ മദ്ഹബിലെ പ്രസിദ്ധമായ വീക്ഷണം എന്ന് പറഞ്ഞത് മയ്യിത്തിന്റെ സമീപത്ത് വെച്ച് പാരായണം ചെയ്യപ്പെടാതിരിക്കുകയും, പാരായണം ചെയ്തതിന്റെ പ്രതിഫലം മരണപ്പെട്ടവര്‍ക്ക് വേണ്ടി കരുതാതിരിക്കുക യും, അല്ലെങ്കില്‍ കരുതി പക്ഷെ ദുആ ചെയ്യാതിരിക്കുകയും ചെയ്യുന്ന നിലക്കുള്ള ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ മേലിലാണ് ഒരു വിഭാഗം ഇമാമുകള്‍ ചുമത്തിയത്, തുടര്‍ന്ന് ഇബ്നുഹജറ്(റ) പറയുന്നു: ഇമാം ഇബ്നുസ്സ്വലാഹ്(റ) പറഞ്ഞിട്ടു ണ്ട്:അല്ലാഹുവേ ഞാന്‍ പാരായണം ചെയ്തതിന്റെ തുല്യപ്രതിഫലത്തെ ഇന്നയാളിലേക്ക് നീ എത്തിച്ചു കൊടുക്കേണമേ എന്ന് ദുആ ചെയ്താല്‍ തീര്‍ച്ചയായും അതുകൊണ്ട് മയ്യിത്തിനു ഉപകരിക്കും എന്നത് ഉറപ്പാണ്. ഇബ്നുഹജര്‍(റ) തന്റെ (തുഹ്ഫ ത്തുല്‍മുഹ്ത്താജ്:3/101)(തുഹ്ഫ ശര്‍,വാനിയടക്കം:7/74)ല്‍ വിവരിച്ചതായി കാണാം.

മഹാനായ ഇമാം ഇബ്നുഹജരില്‍ ഹൈത്തമി(റ) പഠിപ്പിക്കുന്ന ഒരു ഉദ്ധരണി കൂടി കാണുക:
[وَيَقْرَأُ] مَا تَيَسَّرَ [وَيَدْعُو] لَهُ عَقِبَ الْقِرَاءَةِ بَعْدَ تَوَجُّهِهِ لِلْقِبْلَةِ، لِأَنَّهُ أَرْجَى لِلْإِجَابَةِ وَيَكُونُ الْمَيِّتُ كَحَاضِرٍ تُرْجَى لَهُ الرَّحْمَةُ وَالْبَرَكَةٌُ بَلْ تَصِلُ لَهُ الْقِرَاءَةُ هُنَا وَفِيمَا إِذَا دَعَى لَهُ وَلَوْ بِعِيدًُا. (تحفة المحتاج:1/435) للإمام ابن حجر الهيتمي رحمه الله
ഖബ്ര്‍ സന്ദര്‍ശിക്കുന്നവര്‍ തനിക്ക് സാധിക്കുന്ന രീതിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും ഖിബ്ലക്കഭിമുഖമായി മയ്യിത്തി നു വേണ്ടി ദുആ ചെയ്യുകയും ചെയ്യണം, നിശ്ചയം ഖുര്‍ആന്‍ പാരായണ ശേഷം പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാന്‍ ഏറ്റവും സാധ്യതയുള്ള സമയമാണ്, ഖബ്റിന്നു സമീപം നില്‍ക്കുന്നവനെപ്പോലെ ഖബ്റിലുള്ള മയ്യിത്തിനും അല്ലാഹുവിന്റെ അനുഗ്രഹ വും ബറക്കത്തും പ്രതീക്ഷിക്കപ്പെടുന്നതാണ്, എന്നല്ല ഖബ്റിന്ന് സമീപത്ത് വെച്ച് പാരായണം ചെയ്യപ്പെടുന്നതും വിദൂരത്ത് വെച്ചാണെങ്കിലും പാരായാണ ശേഷം മയ്യിത്തിനുവേണ്ടി പ്രാര്‍ത്ഥന ചെയ്യപ്പെടുന്നതുമായ ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിലേക്ക് ചേരുന്നതാണ്, ഇബ്നുഹജര്‍(റ) തന്റെ(തുഹ്ഫത്തുല്‍ മുഹ്ത്താജ്:1/435)ല്‍ പഠിപ്പിക്കുന്നതായി കാണാം. 

ഇങ്ങനെ ഖുര്‍ആന്‍ പാരായണം ചെയ്ത ശേഷം തുല്യപ്രതിഫലത്തെ മയ്യിത്തിലേക്ക് എത്തിക്കാന്‍ അല്ലാഹുവിനോട് ദുആ ചെയ്യുകയും അത് ദാനംചെയ്യുകയും ചെയ്താല്‍ അത് ഖബ്റിന്നു സമീപത്ത് വെച്ചാണെങ്കിലും അല്ലെങ്കിലും മരണപ്പെട്ട വര്‍ക്ക് ഉപകരിക്കും എന്ന് ഇമാം ഇബ്നുഹജരില്‍ ഹൈത്തമി(റ)ക്ക് പുറമെ ശാഫിഈ മദ്ഹബിലെ നിരവധി ഇമാമുകള്‍ പഠിപ്പിക്കുന്നതായി കാണാം, രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന മഹാനായ ഇമാം നവവി(റ) തന്റെ (റൗളത്തുത്ത്വാലിബീ ന്‍:5/191)ലും, മഹാനായ ഹാഫിള്ഇബ്നുഹജരില്‍ അസ്ഖലാനി(റ) തന്റെ(ഫത്താവാ:പേജ്/30,39,40)ലും, ഇബ്നുഹജരില്‍ അസ്ഖ ലാ നി(റ)യുടെ ഗുരുവര്യരായ ഇമാം നൂറുദ്ദീന്ന് ഇബ്നുല്‍ഖത്ത്വാന്‍ അല്‍അസ്ഖലാനി(റ) തന്റെ(അല്‍ഖൗലു ബില്‍ ഇഹ്സാനി ല്‍ അളീം:പേജ്/3,4)ലും, മഹാനായ ശൈഖുല്‍ ഇസ്,ലാം സകരിയ്യല്‍ അന്‍സ്വാരി(റ) തന്റെ(ഫത്താവാ:പേജ്/150)ലും മറ്റു ഇമാമു കളും പഠിപ്പിച്ചതായി കാണാം.
ചുരുക്കത്തില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി പാരായണം ചെയ്യപ്പെടുന്ന വിശുദ്ദ ഖുര്‍ആന്‍ കൊണ്ട് മരണപ്പെട്ടവര്‍ക്ക് ഉപകരി ക്കും എന്നു തന്നെയാണ് മഹാനായ ഇമാം ശാഫിഈ(റ) അടക്കമുള്ള ശാഫിഈ മദ്ഹബിലെ ഇമാമുകള്‍ പഠിപ്പിച്ചിട്ടുള്ളത്, അത് കൊണ്ട് തന്നെയാനല്ലോ ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുള്ളത്:-
وَأُحِبُّ لَوْ قُرِئَ عِنْدَ الْقَبْرِ وَدَعَا لِلْمَيِّتِ. (كِتَابُ الْأُمِّ:2/645)للإمام الشافعي رحمه الله. وَنَقَل عَنْهُ الْحَافِظُ الْبَيْهَقِيُّ فِي (مَعْرِفَةُ السُّنَنِ وَالْآثاَرِ:5/333) وَالْحَافِظُ السَّخَاوِيُّ فِي كِتَابِهِ: (قُرَّةُ اْلعَيْنِ بِالْمَسَرَّةِ الْحَاصِلَةِ بِالثَّوَابِ لِلْمَيِّتِ وَالْأَبَوَيْنِ:ص/110) وَغَيْرُهُمْ.
“ഖബ്റിന്നു സമീപത്ത് വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യലിനേയും മയ്യിത്തിനുവേണ്ടി പ്രാര്‍ത്ഥന നടത്തലിനേയും ഞാന്‍ ഇഷ്ടപ്പെടുന്നു", എന്നാണ് ഇമാം ശാഫിഈ(റ) തന്റെ പ്രസിദ്ധമായ(കിത്താബുല്‍ഉമ്മ്:2/645)ല്‍ പറഞ്ഞിട്ടുള്ളത്, ഇക്കാര്യം ഇമാം ശാഫിഈ(റ)യില്‍ നിന്നും ഹാഫിള് അല്‍ബൈഹഖീ(റ) തന്റെ(മഅ്‌രിഫത്തുസ്സുനനി വല്‍ആസാര്‍:5/333)ലും ഹാഫിളുസ്സഖാവി(റ) തന്റെ(ഖുര്‍,റത്തുല്‍ഐന്‍:പേജ്/110)ലും മറ്റു ഇമാമുകളും ഉദ്ധരിച്ചതായി കാണാം. 

മാത്രമല്ല ഇമാം ശാഫിഈ(റ) പറഞ്ഞതായി ഇമാമുകള്‍ പഠിപ്പിക്കുന്നു:
قاَلَ الْإِمَامُ الشَّافِعِيُّ رَحِمَهُ اللهِ: وَيُسْتَحَبُّ أَنْ يَقْرَأَ عِنْدَهُ شَيْئٌ مِنَ الْقُرْآنِ وَإِنْ خَتَمُوا الْقُرْآنَ عِنْدَهُ كَانَ حَسَنًا. (رِيَاضُ الصَّالِحِينْ:ص/370) لِلْإِمَامِ النَّوَوِيُّ، وَ(حَدَائِقُ الْأَوْلِيَاءِ:2/71) لِلْإِمَامْ اِبْنُ الْمُلَقِّنْ، وَ(شَرَحُ رِيَاضِ الصَّالِحِينْ:4/500) لِلْإِمَامِ اِبْنُ كَمَالْ بَاشَا الْحَنَفِي، وَ(دَلِيلُ الْفَالِحِينْ شَرَحُ رِيَاضِ الصَّالِحِينْ:6/103) لِلْعَلاَّمَةِ ابْنُ عَلاَّنِ الشَّافِعِيِّ رَحِمَهُمُ اللهِ
 ഇമാം നവവി(റ) പറയുന്നു: "ഇമാം ശാഫിഈ(റ) പറഞ്ഞു:മയ്യിത്തിന്റെ സമീപത്ത് വെച്ച് സാധിക്കുന്ന അത്ര ഖുര്‍ആന്‍ പാരാ യണം ചെയ്യല്‍ സുന്നത്താക്കപ്പെടും, ഖത്ത്മു ചെയ്യുകയാനെങ്കില്‍ ഏറ്റവും നല്ലതാണ്" ഇമാം നവവി(റ) തന്റെ പ്രസിദ്ധമായ (രിയാളുസ്സ്വാലിഹീന്‍:പേജ്/370)ലും, ഇമാം ഇബ്നുല്‍ മുലഖ്ഖിന്‍(റ) തന്റെ(ഹദാഇഖുല്‍ഔലിയാഇ:2/71)ലും, ഇമാം ഇബ്നു കമാല്‍ ബാഷാ അല്‍ഹനഫീ(റ) തന്റെ(ശറഹു രിയാലുസ്സ്വാലിഹീന്‍:4/500)ലും, അല്ലാമാ ഇബ്നുഅല്ലാന്‍ അശ്ശാഫിഈ(റ) തന്റെ (ദലീലുല്‍ ഫാലിഹീന്‍:6/103)ലും തുടങ്ങി ധാരാളം ഇമാമുകള്‍ ഉദ്ധരിച്ചതായി കാണാം.

ഇമാം ശാഫിഈ(റ) മരണപ്പെട്ടവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ കല്പിക്കുന്നു:-
ഇമാം ശാഫിഈ(റ)യില്‍ നിന്നും ഇമാമുകള്‍ റിപ്പോറ്ട്ട് ചെയ്യുന്നു:
قَدْ نَصَّ الشَّافِعِيُّ وَالْأَصْحَابُ عَلىَ أَنَّهُ يَقْرَأُ مَا تَيَسَّرَ مِنَ الْقُرْآنِ وَيَدْعُو لِلْمَيِّتِ عَقِيبَهَا، وَفِيهِ فَائِدَتَانِ: أَحَدُهُمَا أَنّ الدُّعَاءَ عَقِبَ الْقِرَاءَةِ أَقْرَبُ إِلَى الْإِجَابَةِ، وَالثَّانِي: يَنَالُ الْمَيِّتُ بَرَكَةَ الْقِرَاءَةِ، كَالْحَاضِرِ الْحَيِّ-الخ. (قَضَاءُ الْأَرَبِ فِي أَسْئِلَةِ حَلَبَ:ص/453-454)لِلإِمَامِ تَقِيُّ الدِّينِ السُّبْكِيّ-756هــ، وَ(شَرَحُ الْمُهَذَّبِ:5/260) وَ(رَوْضَةُ الطَّالِبِينْ:5/191)لِلْإِمَامِ النَّوَوِيِّ، وَ(الْفَوْزُ الْعَظِيمِ فِي لِقَاءِ الْكَرِيمِ:ص/123)لِلْحَافِظِ السُّيُوطِيِّ وَ(قُرَّةُ الْعَيِنِ بِالْمَسَرَّةِ الْحَاصِلَةِ بِالثَّوَابِ لِلْمَيِّتِ وَالْأَبَوَيْنِ :ص/116)لِلْحَافِظِ السَّخَاوِيِّ، وَ(تُحْفَةَ الْمُحْتَاجِ:4/100) لِخَاتِمَةِ الْمُحَقِّقِينْ ابْنُ حَجَرِ الْهَيْتَمِيِّ رَحِمَهُمُ اللهُ
മഹാനായ ഇമാം തഖിയ്യുദ്ദീന്‍ അസ്സുബ്ക്കി(റ) പറയുന്നു: "നിശ്ചയം ഇമാം ശാഫിഈ(റ) തന്റെ അനുചരന്മാരും മരണപ്പെട്ട വര്‍ക്കുവേണ്ടി സാധിക്കുന്ന രീതിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യണമെന്നും ശേഷം മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണ മെന്നും ഖണ്ഡിതമായി പഠിപ്പിച്ചിട്ടുണ്ട്, അങ്ങിനെ ചെയ്യുന്നതില്‍ രണ്ട് ഗുണമാണുള്ളത് ഒന്ന്:നിശ്ചയം ഖുര്‍ആന്‍ പാരായണം ചെയ്തശേഷം പ്രാര്‍ത്ഥനക്ക് ഏറ്റവും കൂടുതല്‍ ഉത്തരം ലഭിക്കപ്പെടുന്നതാണ്, രണ്ട്: ജീവിച്ചിരിക്കു വരെ പോലെ തന്നെ മരണ പ്പെട്ടവര്‍ക്കും ഖുര്‍ആന്‍ പാരായണം ചെയ്തതിന്റെ ബറക്കത്ത് ലഭിക്കുന്നതുമാണ്..... ഇമാം സുബ്ക്കി(റ) തന്റെ (ഖളാഉല്‍ അറബി ഫീഅസ്ഇലത്തിഹലബ്:പേജ്/453-454)ല്‍ വിവരിച്ചതായി കാണാം. ഇക്കാര്യം മഹാനായ ഇമാം നവവി(റ) തന്റെ (ശറഹുല്‍മുഹദ്ദബ്:5/286)(റൗളത്തുത്ത്വാലിബീന്‍:5/191)ലും, ഹാഫിളുസ്സുയൂത്വി(റ) തന്റെ(അല്‍ഫൗസു ല്‍അളീം ഫീലിഖാഇല്‍കരീം: പേജ്/123)ലും, ഖാത്തിമത്തുല്‍ മുഹഖിഖീന്‍ ഇബ്നുഹജരില്‍ ഹൈത്തമി(റ) തന്റെ(തുഹ്ഫത്തു ല്‍മുഹ്ത്താജ്:4/100)ലും മറ്റു ശാഫിഈ മദ്ഹബിലെ ഇമാമുകളും അവരുടെ കിത്താബുകളില്‍ പഠിപ്പിച്ചതായി കാണാം.

ഇമാം ശാഫിഈ(റ) ഖുര്‍ആന്‍ പാരായണത്തെ അംഗീകരിക്കുന്നു:-
അതേ പോലെ ഇമാം ശാഫിഈ(റ)യുടെ പ്രധാന ശിഷ്യനായ ഇമാം സഅ്‌ഫറാനി(റ) പറയുന്നു:
وَعَنِ الزَّعْفَرَانِيِّ قَالَ: سَأَلْتُ الشَّافِعِيَّ رَضِيَ اللهُ عَنْهُ: عَنِ الْقِرَاءَةِ عِنْدَ الْقَبْرِ فَقَالَ: لاَ بَأْسَ بِه، وَهَذَا نَصٌّ غَرِيبٌ عَنِ الشَّافِعِيِّ وَالزَّعْفَرَانِيُّ مِنْ رُوَاةِ الْقَدِيمِ وَهُوَ ثِقَةٌ وَإِذَا لَمْ يِرِدْ فِي الْجَدِيدِ مَا يُخَالِفُ نُصُوصَ الْقَدِيمِ فَهُوَ مَعْمُولٌ بِهِ. (فَتَاوَى:ص/35-36) لِلْحَافِظِ الْعَسْقَلاَنِي، وَ(شَرَحُ الصُّدُورِ بِشَرَحِ حَالِ الْمَوْتَى وَالْقُبُورِ:ص/311) وَ(الْفَوْزُ الْعَظِيمِ فِي لِقَاءِ الْكَرِيمِ:ص/122-123)لِلْحَافِظِ السُّيُوطِي، وَ(قُرَّةُ الْعَيْنِ:ص/108) لِلْحَافِظِ السَّخَاوِيِّ رحمهم الله.
ഖബ്റിന്നു സമീപത്ത്വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെ കുറിച്ച് ഞാന്‍ ഇമാം ശാഫിഈ(റ)യോട് ചോദിച്ചു, അപ്പോള്‍ ഇമാം ശാഫിഈ(റ) പറഞ്ഞു:അത് തരക്കേടില്ല കുഴപ്പമില്ല", ഇതുദ്ധരിച്ചു കൊണ്ട് ഹാഫിള് ഇബ്നുഹജരില്‍ അസ്ഖലാനി(റ) പറയുന്നു: ഈ പറഞ്ഞത് ഇമാം ശാഫിഈ(റ)യില്‍ നിന്നും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനുള്ള ഖണ്ഡിതമായ തെളിവാണ്, ഇമാം സഅ്‌ഫറാനി(റ) ഇമാം ശാഫിഈ(റ)യുടെ ഖദീമായ അഭിപ്രായങ്ങള്‍ റിപ്പോറ്ട്ട് ചെയ്യുന്ന സ്വീകാര്യനായ ഇമാമാണ്, ജദീദായ അഭിപ്രായങ്ങളില്‍ ഈ പറഞ്ഞതിന്ന് വിരുദ്ധമായി വന്നിട്ടില്ലെങ്കില്‍ ഇതുകൊണ്ട് അമല്‍ ചെയ്യാവുന്നതാണ്" ഹാഫിള് ഇബ്നുഹജരില്‍ അസ്ഖലാനി(റ) തന്റെ(ഫത്താവാ:പേജ്/35-36)ലും, ഹാഫിളുസ്സുയൂത്വീ(റ) തന്റെ (ശറഹുസ്സ്വുദൂര്‍:പേജ്/311)ലും, തന്റെ (അല്‍ഫൗസുല്‍അളീം ഫീലിഖാഇല്‍കരീം:പേജ്/122-123)ലും  ഹാഫിളുസ്സഖാവി(റ) തന്റെ(ഖുര്‍,റത്തുല്‍ഐന്‍:പേജ്/108)ലും, പുത്തന്‍വാദികള്‍ അവരുടെ പൂര്‍,വ്വകാല നേതാക്കളില്‍ രണ്ടാമനായി മുജാഹിദ് സെന്റര്‍ പുറത്തിറക്കിയ "ഇസ്ലാഹീ പ്രസ്ഥാ ന ചരിത്രത്തിനൊരാമുഖം" എന്ന ബുക്കില്‍ പരിചയപ്പെടുത്തിയ ഇബ്നുല്‍ഖയ്യിം അല്‍ജൗസിയ്യ തന്റെ (കിത്താബുര്‍,റൂഹ്: പേജ്/16)ലും മറ്റു നിരവധി ഇമാമുകളും പറയുന്നതായി കാണാം.

ഇമാം ശാഫിഈ(റ) തന്നെ ഖബ്റിന്നു സമീപം ഖുര്‍ആന്‍ പാരായണം ചെയ്ത് ലോകത്തെ പഠിപ്പിക്കുന്നു:-
മഹാനായ ഇമാം ശാഫിഈ(റ) തന്നെ വഫാത്തായ മഹത്തുക്കള്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം നടത്തിയതായി ഇമാമുകള്‍ രേഖപ്പെടുത്തി വെച്ചതായി കാണാം, മാലിക്കീ മദ്ഹബിലെ പ്രമുഖ പണ്ഡിതന്മാരില്‍ പെട്ട അശ്ശൈഖ് അലി സാലിം അല്‍ മനൂഫി(റ) പറയുന്നത് കാണുക:
وَنُقِلَ عَنِ الشَّافِعِيِّ اِنْتِفَاعَ الْمَيِّتِ بِالْقِرَاءَةِ عَلىَ قَبْرِهِ، وَتَوَاتَرَ أَنَّ الشَّافِعِيَّ زَارَ اللَّيْثَ بْنَ سَعْدٍ وَقَرَأَ عِنْدَهُ خَتْمَةً وَقَالَ أَرْجُو أَنْ تَدُومَ فَكاَنَ اْلأَمْرُ كَذَلِكَ. (ضَوْءُ الْبُدُورِ فِيمَا يَنْفَعُ الْأَحْيَاءُ وَأَهْلُ الْقُبُورِ:ص/51) لِلشَّيْخِ عَلِي سَالمِ الْمَنُوفِيِّ الْمَالِكِيِّ. وَ(إِتْحَافُ السَّادَةِ الْمُتَّقِينْ:10/369) لِلْعَلاَّمَةِ الزَّبِيدِي-1205هــ، وَ(مَعْدِنُ الْيَوَاقِيتِ الْمُلْتَمِعَةِ فِي مَنَاقِبِ الْأَئِمَّةِ الْأَرْبَعَةِ:ص/201) لِلْإِمَامِ ابْنُ حَجَرِ الْهَيْتَمِيِّ-974هــ، وَ(مَغَانِي الْأَخْيَارِ فِي شَرَحِ أَسَامِي رِجَالِ مَعَانِي الْآثَارِ:2/505) لِلْإِمَامِ الْعَيْنِيِّ-855هــ، وَ(الْقَوْلُ بِاْلإِحْسَانِ الْعَمِيمِ فِي انْتِفَاعِ الْمَيِّتِ بِالْقُرْآنِ الْعَظِيمِ:ص/3) لِلْإِمَامِ ابْنِ الْقَطَّانِ الْعَسْقَلَانِيِّ-813هــ

ഖബ്റിന്നു സമീപത്ത് വെച്ചു ഖുര്‍ആന്‍ പാരായണം ചെയ്യുന്നതുകൊണ്ട് മയ്യിത്തിനു ഉപകരിക്കും എന്ന് ഇമാം ശാഫിഈ(റ) യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്, ഹിജ്റ:175. വഫാത്തായ ഹാഫിളും മുഹദ്ദിസും ഫഖീഹുമായ ശൈഖുല്‍ഇസ്,ലാം അബുല്‍ ഹാരിസ് അല്ലൈസുബ്നു സഅ്ദ്(റ)യുടെ ഖബ്റ് ഇമാം ശാഫിഈ(റ) സിയാറത്ത് ചെയ്യുകയും അവിടെവെച്ച് വിശുദ്ദ ഖുര്‍ ആന്‍ ഖത്ത്മുചെയ്യുകയും മഹാന്റെ ഖബ്റിന്നു സമീപത്ത് ഖുര്‍ആന്‍ പാരായണം എക്കാലത്തും നിലനില്‍ക്കണമെന്നു ആഗ്ര ഹം പ്രകടിപ്പിക്കുകയും ചെയ്തു, അങ്ങിനെ അല്ലാമാ മനൂഫിയുടെ കാലത്തും അവരുടെ ഖബ്റിന്നു സമീപം ഖുര്‍ആന്‍ പാരാ യണം നടന്നുകൊണ്ടേയിരുന്നുവെന്ന് അല്ലാമാ അലിഅല്‍മനൂഫി(റ) തന്റെ(ളൗഉല്‍ബുദൂര്‍ ഫീമായന്‍ഫഉല്‍അഹ്,യാഉ വഅഹ്, ലുല്‍ഖുബൂര്‍:പേജ്/51)ല്‍ വിവരിച്ചതായി കാണാം, അല്ലാമാ മനൂഫിക്കു മുമ്പ് അല്ലാമാ മുര്‍ത്തളാ അസ്സബീദീ(റ) തന്റെ(ഇത്ത് ഹാഫുസ്സാദത്തില്‍മുത്തഖീന്‍:‌10/369)ലും, അവര്‍ക്ക്മുമ്പ് ശാഫിഈ മദ്ഹബിലെ അവസാന വാക്കായ ഖാത്തിമത്തുല്‍ മുഹഖി ഖീന്‍ ഇബ്നുഹജരില്‍ ഹൈത്തമി(റ) തന്റെ(മഅ്ദിനുല്‍ യവാഖീത്തില്‍ മുല്‍ത്തമിഅ:പേജ്/201) ലും, മഹാനവര്‍കള്‍ക്കു മുമ്പ് ഹനഫീ മദ്ഹബിലെ പ്രമുഖ ഇമാമും മുഹദ്ദിസുമായ ഇമാം ബദ്റുദ്ദീന്‍ അല്‍ഐനി(റ) തന്റേ(മഗ്വാനില്‍ അഖ്,യാരി ഫീശറഹി അസാമീ രിജാലിമആനില്‍ആസാര്‍:2/505)ലും, മഹാനുമുമ്പ് ഹാഫിള് ഇബ്നുഹജരില്‍ അസ്ഖലാനി(റ)യുടെ ഉസ്താദായ ഇമാം ഇബ്നുല്‍ഖത്ത്വാന്‍ അല്‍അസ്ഖലാനി(റ) തന്റെ(അല്‍ഖൗലു ബില്‍ഇഹ്സാനില്‍ അമീം:പേജ്/3)ലും മറ്റു ഇമാമുകളും അവരുടെ കിത്താബുകളില്‍ പഠിപ്പിക്കുന്നതായി കാണാം‌.
ഇവിടെ മഹാനായ ഇമാം ശാഫിഈ(റ) തന്നെ വഫാത്തായ മഹാന്റെ ഖബ്റിന്നരികില്‍ ഖുര്‍ആന്‍ പാരായണം ചെയ്തു ലോകത്തെ പഠിപ്പിക്കുകയാണ്, 

ഇമാം ശാഫിഈ(റ)യുടെ ശിഷ്യന്മാര്‍ ഇമാം ശാഫിഈ(റ)യുടെ ചാരത്ത് ഖുര്‍ആന്‍പാരായണം നടത്തുന്നു:-
മഹാനായ ഇമാം ശാഫിഈ(റ) വഫാത്തായി കിടക്കുമ്പോള്‍ തന്റെ ശിഷ്യന്മാര്‍ അവിടുത്തിന്റെ സമീപത്തു വിശുദ്ധ ഖുര്‍ആ നിലെ സൂറത്ത്: യാസീന്‍ പാരായണം ചെയ്ത കാര്യം ഇമാമുകള്‍ റിപ്പോറ്ട്ട് ചെയ്തത് നമുക്കുദ്ധരിക്കാം. ഹിജ്റ:363.ല്‍ വഫാത്തായ ഹാഫിളും പ്രസിദ്ധ ഹദീസ് പണ്ഡിതനും, ശൈഖുഅഇമ്മത്തില്‍ഹദീസ് എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടവരുമായ ഇമാം അബുല്‍ഹസന്‍ അല്‍ആബുര്‍,രീ (റ) ഇമാം ശാഫിഈ(റ)യുടെ ശിഷ്യന്മാരില്‍ നിന്ന് ഉദ്ധരിച്ചു പറയുന്നു:
عَنِ ابْنِ عَبْدِ الْحَكَمِ [وَسُئِلَ] عَنِ الْقِرَاءَةِ عِنْدَ رَأْسِ الْمَيِّتِ؟ فَقَالَ: كَانَ أَصْحَابُنَا مُجْتَمِعِينَ عِنْدَ رَأْسِ الشَّافِعِيِّ وَرَجُلٌ يَقْرَأُ سُورَةَ يَــسِــنْ فَلَمْ يُنْكِرْ ذَلِكَ عَلَيْهِ أَحَدٌُ مِنْهُمْ. (مَنَاقِبُ الْإِمَامِ الشَّافِعِيِّ:ص/137) لِلْحَافِظِ الْآبُرِّي-363هــ، وَ(مَنَاقِبُ الشَّافِعِيِّ:2/299) لِلْحَافِظِ الْبَيْهَقِيِّ-458هــ، وَ(مَعْدِنُ الْيَوَاقِيتِ الْمُلْتَمِعَةِ:ص/220) لِلْإِمَامِ ابْنُ حَجَرِ الْهَيْتَمِي-974هــ، وَ(تَبْصِيرُ بَصَائِرِ الْمُقَلِّدِينْ:150) للعلامة الكرمي-1033هــ، وَغَيْرُهُمْ.
മഹാനായ ഇബ്നുഅബ്ദില്‍ഹക്കം(റ) നോട്: മയ്യിത്തിന്റെ തലഭാഗത്തിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെ പറ്റി ചോദി ക്കപ്പെട്ടു? അപ്പോള്‍ അവര്‍ പറഞ്ഞു: "ഇമാം ശാഫിഈ(റ)യുടെ ശിഷ്യന്മാരായ ഞങ്ങള്‍ വഫാത്തായി കിടക്കുന്ന ഇമാം ശാഫി ഈ(റ)യുടെ തലഭാഗത്തിരിക്കുകയും ഒരാള്‍  സൂറ:യാസീന്‍ പാരായണം ചെയ്യുകയും ചെയ്തിരുന്നു, അവിടെ കൂടിയ ഒരു പണ്ഡിതനും ആപ്രവര്‍ത്തിയെ വിമര്‍ശിച്ചിട്ടില്ല". ഹാഫിള്അല്‍ആബുര്‍,രി(റ) തന്റെ(മനാഖിബുല്‍ ഇമാമിശ്ശാഫിഈ:പേജ്/137) ലും, ഹാഫിള് അല്‍ബൈഹഖി(റ) തന്റെ(മനാഖിബുശ്ശാഫിഈ:2/299)ലും, ഇമാം ഇബ്നുഹജരില്‍ ഹൈത്തമി(റ) തന്റെ(മഅ്‌ദിനു ല്‍ യവാഖീത്തില്‍ മുല്‍ത്തമിഅ:പേജ്/220)ലും, അല്ലാമാ യൂസുഫ് അല്‍കറമി തന്റെ(തബ്സ്വീറു ബസ്വാഇരില്‍മുഖല്ലിദീന്‍:പേജ് /150) ലും തുടങ്ങി നിരവധി ഇമാമുകള്‍ പഠിപ്പിച്ചതായി കാണാം, ഇവിടെ നാം മനസ്സിലാക്കേണ്ടത് മരണപ്പെട്ടവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം പാടില്ലെന്നാണു ഇമാം ശാഫിഈ(റ) പഠിപ്പിച്ചിരുന്നതെങ്കില്‍ തന്റെ ശിഷ്യന്മാര്‍ മഹാന്‍ വഫാത്തായ സമയത്ത് തന്റെ തലഭാഗത്തിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യില്ലായിരുന്നു, ഇനി അങ്ങിനെ ആരെങ്കിലും ഒരാള്‍ ചെയ്തതാ ണെന്നു വെച്ചാല്‍തന്നെ മറ്റു ശിഷ്യന്മാര്‍ അതിനെ വിമര്‍ശിക്കേണ്ടതായിരുന്നു, മറിച്ച് ആരും വിമര്‍ശിക്കാതെ അംഗീകരിക്കു കയാണു ചെയ്തത്, ഈ സംഭവവും നമ്മെ ബോധ്യപ്പെടുത്തുന്നത്, മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം കൊണ്ട് മരണപ്പെട്ടവര്‍ക്ക് ഉപകാരം ലഭിക്കും എന്നു തന്നെയാണു മഹാനായ ഇമാം ശാഫിഈ(റ)‌ പഠിപ്പിച്ചിട്ടുള്ളത് എന്നാണ്, അപ്പോള്‍ പിന്നെ മയ്യിത്തിലേ ഖുര്‍ആന്റെ പ്രതിഫലം ചേരില്ലെന്ന് പറഞ്ഞത് മുമ്പ് നാം വിവരിച്ച രീതിയിലാണെന്ന് വ്യക്ത മാകുന്നതാണ്.

ഹാഫിള് ഇബ്നുകസീറിന്റെ വാദത്തെ തന്റെ സമകാലികന്‍ ഇബ്നുല്‍ഖയ്യിം ഖണ്ഡിക്കുന്നു:-:-
ഇനി ഇമാം ശാഫിഈ(റ) മരണപ്പെട്ടവരിലേക്ക് ഖുര്‍ആന്‍ പാരായണം ചെയ്താല്‍ എത്തുകയില്ലെന്ന് ഇമാം ശാഫിഈ(റ) പറ ഞ്ഞതായി ഇബ്നുകസീര്‍ തന്റെ തഫ്സീറില്‍ പറഞ്ഞതിനു ശേഷം ഇബ്നുകസീര്‍ പറയുന്ന ചിലവരികളുണ്ട് അഥവാ "നബി (സ്വ) സുന്നത്തായി കല്പിച്ചിട്ടില്ലെന്നും, നബി(സ്വ) പ്രേരിപ്പിച്ചിട്ടില്ലെന്നും, സ്വഹാബത്തില്‍ ആരുംതന്നെ ഖുര്‍ആന്‍ പാരായണം നടത്തിയിട്ടില്ലെന്നും... തുടങ്ങിയുള്ള ഇബ്നു കസീറിന്റെ പരാമര്‍ശം" ഇബ്നുകസീര്‍ ഈ പറഞ്ഞതിന്ന് തന്റെ സമകാലികനും കൂറുകാരനും ഇബ്നുതൈമിയ്യയുടെ ശിഷ്യനും മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതാവുമായ ഇബ്നുല്‍ഖയ്യിം തന്റെ "കിത്താബു ര്‍,റൂഹി"ല്‍ മറുപടി പറഞ്ഞതായി കാണാം അതിങ്ങനെ വായിക്കാം
وَأَمَّا قِرَاءَةُ الْقُرْآنِ وَإِهْدَائُهَا لَهُ تَطَوُّعًا بِغَيْرِ أُجْرَةٍ فَهَذَا يَصِلُ إِلَيْهِ كَمَا يَصِلُ ثَوَابُ الصَّوْمِ وَالْحَجِّ. فَإِنْ قِيلَ: فَهَذَا لَمْ يَكُنْ مَعْرُوفًا فِي السَّلَفِ وَلاَ يُمْكِنُ نَقْلُهُ عَنْ وَاحِدٍ مِنْهُمْ مَعَ شِدَّةِ حِرْصِهِمْ عَلىَ الْخَيْرِ، وَلاَ أَرْشَدَهُمُ النَّبِيُّ صَلىَّ اللهُ عَلَيْهِ وَسَلَّمَ إِلَيْهِ، وَقَدْ أَرْشَدَهُمْ إِلَى الدُّعَاءِ وَالْإِسْتِغْفَارِ وَالصَّدَقَةِ وَالْحَجِّ وَالصِّيَامِ، فَلَوْ كَانَ ثَوَابُ الْقِرَاءَةِ يَصِلُ لَأَرْشَدَهُمْ إِلَيْهِ وَلَكَانُوا يَفْعَلُونَهُ. [فَالْجَوَابُ] إِنَّ مُورِدَ هَذاَ السُّؤَالِ إِنْ كَانَ مُعْتَرِفًا بِوُصُولِ ثَوَابِ الْحَجِّ وَالصِّيَامِ وَالدُّعاَءِ وَاْلإِسْتِغْفَارِ قِيلَ لَهُ: مَا هَذِهِ الْخَاصِيَّةُ الَّتِي مُنِعَتْ وُصُولَ ثَوابِ الْقِرَاءَةِ وَاقْتَضَتْ وُصُولَ ثَوَابِ هَذِهِ الْأَعْمَالِ، وَهَلْ هَذَا إِلاَّ تَفْرِيقٌ بَيْنَ الْمُتَمَاثِلاَتِ ؟ ! وَإِنْ لَمْ يَعْتَرِفْ بِوُصُولِ تِلْكَ الْأَشْيَاءِ إِلىَ الْمَيِّتِ فَهُوَ مَحْجُوجٌ بِالْكِتَابِ وَالسُّنَّةِ وَالْإِجْمَاعِ وَقَوَاعِدِ الشَّرَعِ.
وَأَمَّا السَّبَبُ الَّذِي لِأَجَلِهِ لَمْ يَظْهَرْ ذَلِكَ فِي السَّلَفِ فَهُوَ أَنَّهُمْ لَمْ يَكُنْ لَهُمْ أَوْقَافٌ عَلىَ مَنْ يَقْرَأُ وَيَهْدِي إِلَى الْمَوْتَى، وَلاَ كَانُوا يَعْرِفُونَ ذَلِكَ الْبَتَّةَ، وَلاَ كَانُوا يَقْصُدُونَ الْقَبْرَ لِلْقِرَاءَةِ عِنْدَهُ كَمَا يَفْعَلُهُ النّاَسُ الْيَوْمَ، وَلَا كَانَ أَحَدٌ يَشْهَدُ مَنْ حَضَرَهُ مِنَ النَّاسِ عَلىَ أَنَّ ثَوَابَ هَذِهِ الْقِرَاءَةِ لِفُلاَنِ اْلمَيِّتِ؛ بَلْ وَلاَ ثَوَابَ هَذِهِ الصَّدَقَةِ وَالصَّوْمِ. ثُمَّ يُقَالُ لِهَذَا الْقَائِلِ: لَوْ كَلَّفْتَ أَنْ تَنْقُلَ عَنْ وَاحِدٍ مِنَ السَّلَفِ أَنَّهُ قَالَ: أَللهم ثَوَابَ هَذَا الصَّوْمِ لِفُلاَنٍ لَعَجَزْتَ، فَإِنَّ الْقَوْمَ كَانُوا أَحْرَصَ شَيْئٍ عَلىَ كَتْمَانِ أَعْماَلِ الْبِرِّ، فَلَمْ يَكُونُوا لَيَشْهَدُوا عَلى اللهِ بِإيصَال ثَوابِها إِلَى أَمْوَاتِهِمْ. فَإِنْ قِيلَ: فَرَسُولُ اللهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ أَرْشَدَهُمْ إِلَى الصَّوْمِ وَالصَّدَقَةِ وَالْحَجِّ دُونَ الْقِرَاءَةِ. قِيلَ: هُوَ صَلىَّ اللهُ عَلَيْهِ وَسَلَّمَ لَمْ يَبْتَدِئْهُمْ بِذَلِكَ، بَلْ خَرَجَ ذَلِكَ مِنْهُ مَخْرَجَ الْجَوَابِ لَهُمْ، فَهَذَا سَأَلَهُ عَنِ الْحَجِّ عَنْ مَيِّتِهِ فَأَذِنَ لَهُ فِيهِ، وَهَذَا سَأَلَهُ عَنِ الصِّيَامِ عَنْهُ فَأَذِنَ لَهُ، وَهَذَا سَأَلَهُ عَنِ الصَّدَقَةِ فَأَذِنَ لَهُ، وَلَمْ يَمْنَعْهُمْ مِمَّا سِوَى ذَلِكَ، وَأَيُّ فَرْقٍ بَيْنَ وُصُولِ ثَوابِ الصَّوْمِ الَّذِي هُوَ مُجَرَّدُ نِيَّةٍ وَإِمْسَاكٍ، وَبَيْنَ وُصُولِ ثَوَابِ الْقِرَاءَةِ وَالذِّكْرِ؟ وَالْقَائِلُ: إِنَّ أَحَدًا مِنَ السَّلَفِ لَمْ يَفْعَلْ ذَلِكَ قَائِلٌُ مَا لاَ عِلْمَ لَهُ بِهِ، فَإِنَّ هَذِهِ شَهَادَةٌ عَلىَ نَفْيِ مَا لَمْ يَعْلَمْهُ،........  وَسِرُّ الْمَسْأَلَةِ أَنَّ الثَّوَابَ مِلْكٌ لِلْعَامِلِ، فَإِذَا تَبَرَّعَ بِهِ وَأَهْدَاهُ إِلَى أَخِيهِ الْمُسْلِمِ أَوْصَلَهُ اللهُ إِلَيْهِ، فَمَا الَّذِي خُصَّ مِنْ هَذَا ثَوابَ قِرَاءَةِ الْقُرْآنِ وَحَجَرَ عَلىَ الْعَبْدِ أَنْ يُوصِلَهُ إِلىَ أَخِيهِ الْمُسْلِمِ؟ وَهَذاَ عَمَلُ سَائِرِ النَّاسِ حَتَّى الْمُنْكِرِينَ فِي سَائِرِ الْأَعْصَارِ وَالْأَمْصَارِ مِنْ غَيْرِ نَكِيرٍ مِنَ الْعُلَمَاءِ. (كِتَابُ الرُّوحِ:ص/172- 173) لِابْنِ الْقَيِّمِ الْجَوْزِيَّةِ.
ഇബ്നുതൈമിയ്യക്ക് ശേഷം ഇസ്ലാഹീപ്രസ്ഥാനത്തിന്റെ പതാകവാഹകനാണെന്ന് മുജാഹിദ് സെന്റര്‍ പുറത്തിറക്കിയ "ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം" എന്ന പുസ്തകത്തില്‍ പരിചയപ്പെടുത്തിയ ഇബ്നുല്‍ഖയ്യിം തന്റെ കൂട്ടുകാരനും സമകാലി കനും ഇബ്നുതൈമിയ്യയുടെ തന്നെ പ്രധാനശിഷ്യനുമായ ഇബ്നുല്‍ഖയ്യിം പറയുന്നു: "വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുക യും അതിനെ കൂലിവാങ്ങാതെ മരണപ്പെട്ടവര്‍ക്ക് ദാനംചെയ്യുകയും ചെയ്താല്‍ നോമ്പിന്റെയും ഹജ്ജിന്റെയും പ്രതിഫലം ലഭിക്കുന്നതു പോലെ ഖുര്‍ആന്‍ പാരായണത്തിന്റെയും പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേരുന്നതാണ",
അപ്പോള്‍ ഈ പ്രവര്‍ത്തി സലഫുകളില്‍ അറിയപ്പെട്ടിട്ടില്ലെന്നും, സലഫുകളില്‍ ആരില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ലെന്നും, നബി(സ്വ) കല്പിച്ചിട്ടില്ലെന്നും പറയപ്പെട്ടാല്‍, നിശ്ചയം നബി(സ്വ) നോമ്പ് കൊണ്ടും സ്വദഖ കൊണ്ടും ഹജ്ജ് കൊണ്ടും ഇസ്തിഗ്ഫാറു കൊണ്ടും പ്രാര്‍ത്ഥനകൊണ്ടും കല്പിച്ചുട്ടുമുണ്ട്, മരണപ്പെട്ടവരിലേക്ക് ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം എത്തുമാ യിരുന്നെങ്കില്‍ നബി(സ്വ) കല്പിക്കുകയും സ്വഹാബത്ത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുമായിരുന്നു എന്നാണു പറയുന്നതെ ങ്കില്‍ അതിനുള്ള ഉത്തരം:ഇങ്ങനെയുള്ള ചോദ്യംചോദിക്കുന്നയാള്‍ ഹജ്ജിന്റേയും നോമ്പിന്റേയും പ്രാര്‍ത്ഥനയുടേയും ഇസ്തി ഗ്ഫാറിന്റെയും പ്രതിഫലം മരണപ്പെട്ടവരിലേക്ക് എത്തുമെന്നാണു പറയുന്നതെങ്കില്‍ അവരോട് ചോദിക്കാനുള്ളത് ഈ പറയ പ്പെട്ട കര്‍മ്മങ്ങളുടെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേരുകയും ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മരണപ്പെട്ടവരി ലേക്ക് ചേരുന്നതിനെ തടയുകയും ചെയ്യുന്ന ഒരു പ്രത്യേകകാര്യം എന്താണ്, ഇത് തുല്യമായ രണ്ട്കാര്യങ്ങള്‍ക്കിടയില്‍ വേര്‍തി രിവു കാണിക്കലല്ലേ? !, ഇനി ഈ പറയപ്പെട്ട ഒരു കര്‍മ്മങ്ങലും മരണപ്പെട്ടവരിലേക്ക് ചേരുകയില്ലെന്നാണു പറയുന്നതെങ്കില്‍ അതുകള്‍ ചേരും എന്നത് ഖുര്‍ആന്‍ കൊണ്ടും സുന്നത്തു കൊണ്ടും ഇജ്മാഉ കൊണ്ടും ഇസ്,ലാമിക ശരീഅത്തിലെ നിയമ ങ്ങളെ കൊണ്ടും തെളിയിക്കപ്പെട്ടതാണ്.
ഈ പറയപ്പെട്ട കാരണത്തിനു വേണ്ടി സലഫുകള്‍ക്ക് മരണപ്പെട്ടവര്‍ക്ക് ഖുര്‍ആന്‍ പാരായണത്തിനുള്ള വഖ്ഫോ, ദാനം ചെയ്യ ലോ, ഉണ്ടായിരുന്നില്ല, അങ്ങിനെ ഒരുകാര്യം അവര്‍ക്ക് അറിയുകപോലുമില്ല, സലഫുകള്‍ ഇന്നു ജനങ്ങള്‍ ചെയ്യുന്നതു പോലെ ഖുര്‍ആന്‍ പാരായണത്തിനു വേണ്ടി ഖബ്റുകള്‍ക്ക് സമീപത്തേക്ക് പോകാറുമില്ല, അവരില്‍ ഒരാളും പാരായണം ചെയ്യപ്പെട്ട ഖുര്‍ആനിന്റെ പ്രതിഫലം ഇന്നാലിന്ന വ്യക്തിക്കാണെന്ന് സന്നിഹ്തരായ ജനങ്ങളെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടില്ല, എന്ന ല്ല ഞാന്‍ ഈചെയ്ത സ്വദഖയുടെയും നോമ്പിന്റെയും പ്രതിഫലം മരണപ്പെട്ടവര്‍ക്ക് ദാനം ചെയ്യുന്നു എന്ന് പറഞ്ഞിട്ടില്ല,  ഇങ്ങനെ പറയുന്നവരോട് ചോദിക്കപ്പെടും: നോമ്പിന്റെ പ്രതിഫലം ഇന്നാലിന്ന വ്യക്തിക്ക് ഞാന്‍ ദാനം ചെയ്തു എന്ന കാര്യം സലഫുകളില്‍ ആരില്‍ നിന്നെങ്കിലും ഉദ്ധരിക്കാന്‍ നീ ശ്രമിച്ചാല്‍ ആശ്രമം പാഴ്,വേലയാകുന്നതാണ്, കാരണം സലഫുകള്‍ അവര്‍ ചെയ്ത സല്‍കര്‍മ്മങ്ങളെ മറച്ചുവെക്കാന്‍ ഏറ്റവും ആഗ്രഹിക്കുന്നവരായിരുന്നു, അവര്‍ അങ്ങിനെ ചെയ്യുന്നതൊന്നും ജനങ്ങ ള്‍ക്ക് ബോധ്യപ്പെടുത്താറില്ലായിരുന്നു, ഇനി നബി(സ്വ) നോമ്പ് കൊണ്ടും ഹജ്ജ് കൊണ്ടും സ്വദഖകൊണ്ടുമൊക്കെ കല്പിച്ചിട്ടു ണ്ട്, ഖുര്‍ആന്‍ പാരായണം കൊണ്ട് കല്പിച്ചിട്ടില്ലാ എന്നാണു പറയുന്നതെങ്കില്‍ അവരോട് പറയാനുള്ള മറുപടി നോമ്പ് അനുഷ്ടിക്കാനും ദര്‍മ്മംചെയ്യാനും ചെയ്യാനുമൊന്നും നബി(സ്വ)തുടങ്ങിപ്പറഞ്ഞതല്ല, മറിച്ച് സ്വഹാബാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞതാണ്, ചില സ്വഹാബികള്‍ നോമ്പനുഷ്ടിക്കുന്നതിനെ കുറിച്ചും മറ്റു ചിലര്‍ സ്വദഖ ചെയ്യുന്നതിനെ പറ്റി യും, മറ്റു ചിലര്‍ ഹജ്ജ് ചെയ്യുന്നതിനെ പറ്റിയുമൊക്കെ ചോദിച്ചപ്പോഴാണ് അതുകളെ പറ്റി നബി(സ്വ) പറഞ്ഞിട്ടുള്ളത്, അതു കളല്ലാത്ത സല്‍കര്‍മ്മങ്ങള്‍ ചെയ്യരുതെന്ന് നബി(സ്വ) പറഞ്ഞിട്ടില്ല, പിന്നെ എന്ത് വ്യത്യാസമാണ്, സ്വദഖയും ഹജ്ജും നോമ്പും ചെയ്യുന്നതു കൊണ്ട് മരണപ്പെട്ടവര്‍ക്ക് എത്തുകയും ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് എത്താതിരിക്കുകയും ചെയ്യുന്നതില്‍?,  പിന്നെ സലഫുകളാരും അങ്ങിനെ ചെയ്തിട്ടില്ലെന്നു പറയുന്നത് അവര്‍ക്ക് അതേകുറിച്ച് അറിയാത്തതു കൊണ്ടാണ്, നിശ്ചയം അങ്ങിനെ പറയുന്നത് താന്‍ അറിയാത്ത ഒന്നിന്റെ മേല്‍ സാക്ഷ്യപ്പെടുത്തലാണ്, ..... എന്ന് തുടങ്ങി ഇബ്നുല്‍ഖയ്യിം അവസാ നം പറയുന്നു: "ഈ വിഷയത്തിലെ രഹസ്യം: പ്രതിഫലം എന്നത് ഒരുകര്‍മ്മം ചെയ്തയാള്‍ക്ക് ഉടമപ്പെട്ടതാണ്, ആ ഉടമാവകാ ശത്തിലുള്ളതിനെ തന്റെ സഹോദരന്ന് ദാനം ചെയ്താല്‍ അല്ലാഹു അതിനെ ആ സഹോദരനിലേക്ക് എത്തിക്കുന്നതാണ്, കാര്യം ഇങ്ങനെയായിരിക്കെ ഖുര്‍ആന്‍ പാരായണം ചെയ്ത് ദാനംചെയ്യുന്നതു മാത്രം മരണപ്പെട്ടവരിലേക്ക് എത്തുകയില്ലെന്നതിനെ പ്രത്യേകമാക്കുന്ന എന്തൊരു കാരണമാണുള്ളത്?, ഖുര്‍ആന്‍ പാരായണമാണങ്കിലോ എല്ലാ നാടുകളിലും എല്ലാ കാലത്തും ആരി ല്‍ നിന്നും ഒരു എതിര്‍പ്പും കൂടാതെ വിമര്‍ശകര്‍ പോലും അനുവര്‍ത്തിച്ചു വരുന്ന ഒരു കര്‍മ്മമാണ്". ഇബ്നുല്‍ഖയ്യിം തന്റെ (കിത്താബുര്‍,റൂഹ്:പേജ്/172-173)ല്‍ വിശദീകരിച്ചതായി കാണാം. ഇനി ഇബ്നുകസീര്‍ അടക്കമുള്ളവര്‍ പറഞ്ഞ സലഫുകളും സ്വഹാബത്തും ഖുര്‍ആന്‍ പാരായണം ചെയ്തിട്ടില്ലെന്ന വാദത്തെ ഇബ്നുല്‍ഖയ്യിമും മറ്റും ഇമാമുകളും തകര്‍ക്കുന്നത് കാണുക:
قَالَ الْخَلاَّلُ: عَنْ عَبْدِ الرَّحْمَنِ بْنِ الْعَلاَءِ ابْنِ اللَّجْلَاجِ عَنْ أَبِيهِ أَنَّهُ أَوْصَى إِذَا دُفِنَ أَنْ يَقْرَأَ عِنْدَ رَأْسِهِ بِفَاتِحَةِ الْبَقَرَةِ وَخَاتِمَتِهَا، وَقَالَ: سَمِعْتُ ابْنَ عُمَرَ يُوصِي بِذَلِكَ، ...
وَذَكَرَ الْخَلاَّلُ عَنِ الشَّعْبِيِّ قَالَ: كَانَتِ الْأَنْصَارُ إِذَا مَاتَ لَهُمُ الْمَيِّتُ إِخْتَلَفُوا إِلَى قَبْرِهِ يَقْرَؤُونَ عِنْدَهُ الْقُرْآنْ. (كِتَابُ الرُّوحْ:ص/16) لِابْنِ الْقَيِّمِ الْجَوْزِيَّةِ، هَكَذَا عَلَّمَنَا الْأَئِمَّة مِثْلَ الْإِمَامِ أَبُو بَكَرِ الْخَرَائِطِيِّ الْمُتَوَفَّى سَنَةَ:327هــ، فِي كِتَابِه (الْقُبُور:ص/138) وَالْحَافِظُ ابْنُ حَجَرِ الْعَسْقَلاَنِي، فِي(الْفَتَاوَى:ص/34)وَ(تَلْخِيصُ الْحَبِيرْ:4/246)وَفِي(طَبَعٍ:ص/214) وَالْحَافِظُ السَّخَاوِي فِي (قُرَّةِ الْعَيْنِ:ص/61) وَالْحَافِظُ السُّيُوطِيُّ، فِي(شَرَحِ الصُّدُورِ:ص/311) وَ(الْفَوْزُ الْعَظِيمِ فِي لِقَاء الْكَرِيمْ:ص/123) 
ഹിജ്റ:311.ല്‍ വഫാത്തായ ഇമാം അബൂബക്കര്‍ അല്‍ ഖല്ലാല്‍(റ) അബ്ദുല്‍ റഹ്,മാന്‍ അല്ലജ്,ലാജ്(റ) തന്റെ പിതാവില്‍ നിന്നും റിപ്പോറ്ട്ട് ചെയ്യുന്നു: തന്റെ പിതാവ് തന്നെ മറവു ചെയ്താല്‍ തന്റെ തലയുടെ ഭാഗത്തിരുന്ന് സൂറത്തുല്‍ ബഖറയുടെ ആദ്യ ഭാഗവും അവസാന ഭാഗവും പരായണം ചെയ്യാന്‍ വസ്വിയ്യത്ത് ചെയ്തു കൊണ്ട് പറഞ്ഞത്, മഹാനായ മുത്തബിഉസ്സുന്ന: ഇബ്നു ഉമര്‍(റ) അങ്ങിനെ പാരായണം ചെയ്യാന്‍ വസ്വിയ്യത്ത് ചെയ്തിരുന്നു എന്ന് ഞാന്‍ കേട്ടിട്ടുണ്ട്, ഇമാം ഖല്ലാല്‍ ഇമാം ശഅ്‌ബി(റ)യില്‍ നിന്നും ഉദ്ധരിച്ചു പറയുന്നു: "അന്‍സ്വാറുകളായ സ്വഹാബത്ത് അവരില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ അദ്ധേ ഹത്തിന്റെ ഖബ്,റിന്ന് സമീപത്ത് വെച്ച് മാറി, മാറി ഖുര്‍ആന്‍ പാരായണം നടത്താറുണ്ടായിരുന്നു, ഇക്കാര്യം ഇബ്നുല്‍ ഖയ്യിം തന്റെ(കിത്താബുര്‍,റൂഹ്:പേജ്/16)ല്‍ ഉദ്ധരിച്ചതായി കാണാം, അതേപോലെ ധാരാളം ഇമാമുകള്‍ ഉദ്ധരിച്ചു പഠിപ്പിച്ചതാ യി കാണാം, അവരില്‍ പെട്ടവരാണ്, ഹിജ്റ:327.ല്‍ വഫാത്തായ ഹാഫിള്‍ അബൂബക്കര്‍ അല്‍ഖറാഇത്വി(റ) തന്റെ (കിത്താബു ല്‍ഖുബൂര്‍:പേജ്/138)ലും, ഹാഫിള്‌ ഇബ്നുഹജരില്‍ അസ്ഖലാനി(റ) തന്റെ(ഫത്താവാ:പേജ്/34) (തല്‍ഖീസ്വുല്‍ഹബീര്‍:4/246) ലും, ഹാഫിളുസ്സഖാവി(റ) തന്റെ(ഖുര്‍,റത്തുല്‍ഐന്‍:പേജ്/61)ലും, ഹാഫിളുസ്സുയൂത്വി(റ) തന്റെ (ശറഹു സ്സ്വുദൂര്‍:പേജ്/311) (അല്‍ഫൗസുല്‍അളീം:പേജ്/123)ലും, മറ്റു നിരവധി ഇമാമുകളും ഉദ്ധരിച്ചു പഠിപ്പിച്ചതായി കാണാം. ഈ സംഭവം ഉദ്ധരിച്ചു കൊണ്ട് കേരളത്തിലെ പുത്തന്‍വാദികളും വിദേശത്തുള്ള സലഫികളും അവരുടെവാക്താവായി പരിചയപ്പെടുത്തിയ ''സ്വിദ്ദീ ഖ് ഖാന്‍ അല്‍ഖിന്നൂജി" പറയുന്നതുകൂടി വായിക്കുക അദ്ധേഹം പറയുന്നു:
وَعَنِ ابْنِ عُمَرَ إِسْتَحَبَّ أَنْ يَقْرَأَ عَلىَ الْقَبْرِ بَعْدَ الدَّفَنِ أَوَّلَ سُورَةِ الْبَقَرَةِ وَخَاتِمَتَهَا. رَوَاهُ الْبَيْهَقِيُّ فِي سُنَنِهِ بِإِسْنَادٍ حَسَنٍ، قَالَ شَارِحُ الْعُدَّةِ وَهُوَ وَإِنْ كَانَ مِنْ قَوْلِهِ فَمِثْلُ ذَلِكَ لَا يُقَالُ مِنْ قِبَلِ الرَّأْيِ وَيُمْكِنُ أَنَّهُ لَمَّا عَلِمَ بِمَا وَرَدَ فِي فَضْلِ ذَلِكَ عَلىَ الْعُمُومِ إِسْتَحَبَّ أَنْ يَقْرَأَ عَلىَ الْقَبْرِ لِكَوْنِه ِفاَضلِاً رَجَاءَ أَنْ يَنْفَعَ الْمَيِّتُ بِتِلاَوَتِهِ. (نُزُلُ الْأَبْرَارِ بِالْعِلْمِ اْلمَأْثُورِ مِنَ الْأَدْعِيَّةِ وَالْأَذْكَارِ:ص/290) لِلْقِنُّوجِي
മഹാനായ ഇബ്നുഉമര്‍(റ) ഖബ്റിന്ന് സമീപം സൂറത്തുല്‍ ബഖറയുടെ ആദ്യഭാഗവും അവസാനഭാഗവും പാരായണം ചെയ്യലി നെ സുന്നത്തായി കണ്ടിരുന്നു. ഇമാം ബൈഹഖി(റ) സ്വീകാര്യമായ പരമ്പരയിലൂടെ റിപ്പോറ്ട്ട് ചെയ്തിട്ടുണ്ട്, "ശാരിഹുല്‍ ഉദ്ധ" പറയുന്നു: ഈപറഞ്ഞത് ഇബ്നുഉമര്‍(റ) വിന്റെ വാക്കാണെങ്കിലും മഹാനെപോലുള്ളവര്‍ സ്വന്തം അഭിപ്രായമനുസരിച്ച് പറയുകയില്ല, നിശ്ചയം ആ സൂറത്തിന്റെ മൊത്തത്തിലുള്ള ശ്രേഷ്ടതയില്‍ ഹദീസുകള്‍ സ്ഥിരപ്പെട്ടതുകൊണ്ട് മയ്യിത്തിനു ഉപകാ രം ലഭിക്കലിനെ ആഗ്രഹിച്ചുകൊണ്ടും ശ്രേഷ്ടമായതുകൊണ്ടും ഖബ്റിന്ന് സമീപം പാരായണം ചെയ്യലിനെ സുന്നത്തായി കണ്ടു". ഖിന്നൂജീ തന്റെ(നുസുലുല്‍അബ്റാര്‍:പേജ്/290)ല്‍ പറയുന്നതായി കാണാം.

മരണപ്പെട്ടവര്‍ക്ക് വേണ്ടി മുന്‍ഗാമികള്‍ ഖുര്‍ആന്‍ പാരായണം ചെയ്ത സംഭവങ്ങള്‍ ഇബ്നുകസീര്‍ തന്നെ പഠിപ്പിക്കുന്നു:-

ഇനി ഇബ്നുല്‍ഖയ്യിം തന്റെ റൂഹില്‍ പറഞ്ഞതു പോലെ ഖുര്‍ആന്‍ പാരായണത്തെ വിമര്‍ശിച്ച ഇബ്നുകസീര്‍ തന്നെ മുന്‍ കഴിഞ്ഞ മഹത്തുക്കളില്‍ നിന്നും എന്നല്ല തന്റെ ഉദ്താദായ ഇബ്നുതൈനിയ്യയുടെ ഖബ്,റിന്ന് സമീപത്ത് പോലും ഖുര്‍ആന്‍ പാരായണം നടത്തപ്പെട്ട സംഭവങ്ങള്‍ ഉദ്ധരിച്ച് പഠിപ്പിക്കുന്നതായി കാണാം. 
يَرْوِي الْحَافِظُ ابْنُ كَثِيرٍ عَنِ الْحَافِظِ الزَّاهِدِ أَبِي إِسْحَاقِ الْمُزَكِّي الْمُتَوَفَّى سَنَةَ:414هــ، عَنِ الْحَافِظِ مُحَمَّدِ بْنِ إِسْحَاقَ أَبِي الْعَبَّاسِ السِّرَاجِ النَّيْسَابُورِيِّ الْمُتَوَفَّى سَنَةَ:316هــ، أَنَّهُ قَالَ: سَمِعْتُهُ يَقُولُ: خَتَمْتُ عَنْ رَسُولِ اللهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ إِثْنَيْ عَشَرَ أَلْفَ خَتْمَةً، وَضَحَّيْتُ عَنْهُ إِثْنَتَيْ عَشَرَ أَلْفَ أَضْحِيَةً. (طَبَقَاتُ الْفُقَهَاءِ الشَّافِعِيِّينْ :1/218) لِلْحَافِظِ اِبْنِ كَثِير.
ഹിജ്റ:316.ല്‍ വഫാത്തായ അല്‍ഹാഫിള്‌ അബുല്‍അബ്ബാസ് അസ്സിറാജ് അന്നൈസാബൂരീ(റ)യില്‍ നിന്നും, ഹിജ്റ:414.ല്‍ വഫാത്താ യ അല്‍ഹാഫിള്‌ അസ്സാഹിദ് അബൂഇസ്,ഹാഖ് അല്‍മുസക്കീ(റ) റിപ്പോറ്ട്ട് ചെയ്തതായി ഹാഫിള്‌ ഇബ്നുകസീര്‍ ഉദ്ധരിച്ചു കൊണ്ട് പറയുന്നു; "അബൂ ഇസ്,ഹാഖുല്‍ മുസ്ക്കീ(റ) അബുല്‍ അബ്ബാസ് അസ്സിറാജ് അന്നൈസാബൂരീ(റ)പറയുന്നതായി കേട്ടു: അവര്‍ പറയുന്നു: ഞാന്‍ റസൂലുല്ലാഹി(സ്വ)യുടെ പേരില്‍ പന്ത്രണ്ടായിരം ഖത്ത്മ്‌ ഖുര്‍ആന്‍ പാരായണം ചെയ്യുകയും, നബി (സ്വ)യുടെ പേരില്‍ പന്ത്രണ്ടായിരം ഉള്‌ഹിയ്യത്ത് അറുക്കുകയും ചെയ്തു". ഹാഫിള്‌ ഇബ്നുകസീര്‍ തന്റെ(ത്വബഖാത്തുശ്ശാഫി ഇയ്യ:1/218)ല്‍ റിപ്പോറ്ട്ട് ചെയ്തതായി കാണാം.  
يَقُولُ الْحَافِظُ ابْنُ كَثِيرٍ أَيْضًا فِي مَوْضِعِ ذِكْرِ تَرْجَمَةِ الْإِمَامِ الْحَافِظِ الْخَطِيبِ الْبَغْدَادِيِّ الْمُتَوَفَّى سَنَةَ:463هــ، وَدُفِنَ إِلَى جَانِبِ بِشْرِ الْحَافِي وَخُتِمَ عَلىَ قَبْرِهِ خَتْمَاتٍ. (طَبَقَاتُ الْفُقَهَاءِ الشَّافِعِيِّينْ:2/16) لِلْحَافِظِ ابْنِ كَثِيرْ
ഇബ്നുകസീര്‍ വീണ്ടും പറയുന്നു:-
ഹിജ്റ:463.ല്‍ വഫാത്തായ ഇമാം അല്‍ഖത്വീബ് അല്‍ബാഗ്ദാദീ(റ) വഫാത്താകുകയും മഹാനായ ബിശ്റുല്‍ ഹാഫീ(റ)വിന്റെ ഖബ്റിന്നു സമീപം മഹാനെ മറവുചെയ്യുകയും ചെയ്തു, അവരുടെ ഖബ്റിന്നു സമീപത്ത് വെച്ച് വിശുദ്ദ ഖുര്‍ആന്‍ ധാരാളം ഖത്ത്മുകള്‍ പാരായണം ചെയ്യപ്പെട്ടിരുന്നു" ഇബ്നുകസീര്‍ തന്റെ(ത്വബഖാത്തുല്‍ ഫുഖഹാഇശ്ശാഫിഇയ്യീന്‍:2/16)ല്‍ പറയുന്നതായി കാണാം. ഇങ്ങനെ നിരവധി മഹത്തുക്കളുടെ ഖബ്റിന്നു സമീപത്ത് വെച്ചു ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ട സംഭവങ്ങള്‍ ഇബ്നുകസീര്‍ തന്നെ തന്റെ കിത്താബുകളില്‍ രേഖപ്പെടുത്തിയതിന്നു പുറമെ ഇബ്നുകസീര്‍ തന്റെ ഉസ്താദും കേരളത്തിലെ മുജാഹിദ്പ്രസ്ഥാനക്കാരുടേയും ജമാഅത്തേഇസ്ലാമിക്കാരുടേയും ഏറ്റവും വലിയ നേതാവായി മുജാഹിദ്സെന്റര്‍, കോഴിക്കോ ട്-2.ല്‍ നിന്നു പുറത്തിറക്കിയ "ഇസ്ലാഹീപ്രസ്ഥാന ചരിത്രത്തിനൊരാമുഖം" എന്ന പുസ്തകത്തിലും, ജമാഅത്തേ ഇസ്ലാമിയുടെ ഐ. പി. എച്ച് പുറത്തിറക്കിയ "ഇസ്ലാമിലെ നവോത്ഥാന പ്രസ്താനങ്ങള്‍" എന്ന പുസ്തകത്തിലും അവരുടെ നേതാവും ഏറ്റ വും വലിയ പണ്ഡിതനുമായി പരിചയപ്പെടുത്തിയ "ഇബ്നുതൈമിയ്യ" മരണപ്പെട്ടപ്പോള്‍ അദ്ധേഹത്തിനു വേണ്ടി  നാടെങ്ങും ധാരാളം ഖത്ത്മുകള്‍ വിശുദ്ദ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടുവെന്ന് ഇബ്നുകസീര്‍ പറയുന്നതു കൂടി കാണുക:-
وَخُتِمَتْ لَهُ خَتْمَاتٍ كَثِيرَةٍ بِالصَّالِحِيَّةِ وَبِالْبَلَدِ. (اَلْبِدَايَةُ وَالنِّهَايَةِ:14/116) للحافظ ابن كثير. وَ(الْعُقُودُ الدُّرِّيَّةِ مِنْ مَنَاقِبِ ابْنِ تَيْمِيَّةِ:ص/293) لاِبْنِ عَبْدِ الْهَادِي، 
ഇബ്നുകസീര്‍ പറയുന്നു: "ഇബ്നുതൈമിയ്യ മരണപ്പെട്ട സമയത്ത് അദ്ധേഹത്തിനുവേണ്ടി അദ്ധേഹത്തിന്റെ നാട്ടിലും ഡമസ്ക്ക സിലെ സ്വാലിഹിയ്യയിലും ജനങ്ങള്‍ നിരവധി ഖത്ത്മുകള്‍ പാരായണം ചെയ്തിരുന്നു" ഇബ്നുകസീറിന്റെ(അല്‍ബിദായത്തു വന്നിഹായ:14/116)ലും, ഇബ്നു തൈമിയ്യുടെ പ്രധാന ശിഷ്യനും തന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ സഹായിക്കുകയും ചെയ്ത ഇബ്നുഅബ്ദില്‍ഹാദീ തന്റെ(അല്‍ ഉഖൂദു,ദ്ദുര്‍,രിയ്യ:പേജ്/293)ലും, പറയുന്നതായി കാണാം. ഇങ്ങനെ ഇബ്നു തൈമിയ്യ യെ അങ്ങീകരിക്കുന്നവരും അല്ലാത്തവരുമായ പണ്ഡിതന്മാര്‍ അവരുടെ കിത്താബുകളില്‍ രേഖപ്പെടുത്തിയതായി കാണാം. 
ഇവിടെ നാം മനസ്സിലാക്കേണ്ട കാര്യം ഖുര്‍ ആന്‍ പാരായണം കൊണ്ട് മരണപ്പെട്ടവര്‍ക്ക് ഉപകാരം ലഭിക്കുകയില്ലെങ്കില്‍ ഇബ്നുതൈമിയ്യ അടക്കമുള്ളവര്‍ക്ക് വേണ്ടി അടക്കമുള്ളവര്‍ക്ക് വേണ്ടി എന്തിനായിരുന്നു ഖുര്‍ ആന്‍ പാരായണം നടത്ത പ്പെട്ടത്!?, ഇനി അവിടെ നടന്നത് പുത്തനാശയമാണെങ്കില്‍ ആ വിഷയം ഇബ്നുകസീറും മറ്റു ഇബ്നുതൈമിയ്യയുടെ ശിഷ്യന്മാ രും ഇബ്നുതൈമിയ്യയടക്കമുള്ളവരുടെ മഹത്വംപറയുന്നിടത്ത് എന്തിനു ഉദ്ധരിച്ചു !!?, ഈ ചോദ്യത്തിനു ഉത്തരം പറയേണ്ടത് ഇബ്നുകസീറിന്റെ ചിലവരികള്‍ എടുത്തുദ്ധരിച്ചു കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന പുത്തന്‍വാദികളാണ്. 

പുത്തന്‍വാദികളുടെ നേതാക്കള്‍ തന്നെ പറയട്ടെ:-
ഇനി കേരളത്തിലെ പുത്തനാശയക്കാരായ മുജാഹിദ്-ജമാഅത്തേ ഇസ്ലാമിക്കാര്‍ അംഗീകരിക്കുന്ന അവരുടെ നേതാക്കളായി പരിചയപ്പെടുത്തിയ ആളുകള്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണത്തെ കുറിച്ച് എന്താണു പറയുന്നതെന്നു നോക്കാം.

1-ഇബ്നുതൈമിയ്യ:-  അദ്ധേഹം പറയുന്നു:
لَيْسَ فِي الْآيَةِ وَلاَ فِي الْحَدِيثِ أَنَّ الْمَيِّتَ لاَ يَنْتَفِعُ بِدُعَاءِ الْخَلْقِ وَبِمَا يُعْمَلُ عَنْهُ مِنَ الْبِرِّ، بَلْ أَئِمَّةُ الْإِسْلَامِ مُتَّفِقُونَ عَلىَ انْتِفَاعِ الْمَيِّتِ بِذَلِكَ وَهَذاَ مِمَّا يُعْلَمُ بِالْإِضْطِرَارِ مِنْ دِينِ الْإِسْلَامِ وَقَدْ دَلَّ عَلَيْهِ الْكِتَابُ وَالسُّنَّةُ وَاْلإِجْمَاعُ  فَمَنْ خَالَفَ ذَلِكَ كَانَ مِنْ أَهْلِ الْبِدَعِ،  (مَجْمُوعُ الْفَتَاوَى:3/27)و(24/366) لِابْنِ تَيْمِيَّة.
മരണപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യപ്പെടുന്ന കര്‍മ്മങ്ങളെ കൊണ്ടും പ്രാര്‍ത്ഥനകളെ കൊണ്ടും മരണപ്പെട്ടവര്‍ക്ക് ഉപകാരം ലഭിക്കുകയില്ലെന്ന് ഖുര്‍ആനിലോ സുന്നത്തിലോ ഇല്ല, മറിച്ച് അതുകളെകൊണ്ടൊക്കെ മരണപ്പെട്ടവര്‍ക്ക് ഉപകരിക്കും എന്നതി ന്റെമേല്‍ ഇസ്,ലാമിലെ ഇമാമുകള്‍ ഏകാഭിപ്രായക്കാരാണ്, അക്കാര്യം പരിശുദ്ദ ഇസ്,ലാമില്‍ നിശേധിക്കാന്‍ പറ്റാത്ത നിലക്ക് സ്ഥിരപ്പെട്ടതാണ്, അങ്ങിനെ ഉപകരിക്കും എന്നതിന്റെ മേല്‍ വിശുദ്ദ ഖുര്‍ആനും തിരുസുന്നത്തും ഇമാമുകളുടെ ഇജ്മാഉം അറിയിക്കുന്നുണ്ട്, ഇതിനെതിരില്‍ ആരെങ്കിലും പറഞ്ഞാല്‍ അവന്‍ പുത്തന്‍വാദിയാണ്". ഇബ്നുതൈമിയ്യ തന്റെ (ഫത്താവാ: 3/27)ലും (24/366)ലും പറയുന്നതായി കാണാം

വീണ്ടും ഇബ്നുതൈമിയ്യ തന്നെ പറയുന്നു:-
قَوْلُهُ تَعَالَى: وَأَنْ لَيْسَ لِلْإِنْسَانِ إِلاَّ مَا سَعَى (سورة النجم:39)
وَهَذَا حَقٌّ فَإِنَّهُ إِنَّمَا يَسْتَحِقُّ سَعْيَهُ فَهُوَ الَّذِي يَمْلِكُهُ وَيَسْتَحِقُّهُ كَمَا أَنَّهُ إِنَّمَا يَمْلِكُ مِنَ الْمَكَاسِبِ مَا اكْتَسَبَهُ هُوَ وَأَمَّا سَعْيُ غَيْرِهِ فَهُوَ حَقٌّ وَمِلْكٌ لِذَلِكَ الْغَيْرِ لاَ لَهُ لَكِنْ هَذَا لاَيَمْنَعُ أَنْ يَنْتَفِعَ بِسَعْيِ غَيْرِهِ كَمَا يَنْتَفِعُ الرَّجُلُ بِكَسْبِ غَيْرِهِ. اهـ (فَتَاوَى ابْنُ تَيْمِيَّة:3/31) (24/367)
മനുഷ്യനിക്ക് അവന്‍ അദ്വാനിച്ചുണ്ടാക്കിയതല്ലാതെ ഇല്ല: എന്ന സൂറത്തുന്നജ്മിലെ ആയത്ത് ഉദ്ധരിച്ചുകൊണ്ട് ഇബ്നു തൈമി യ്യ പറയുന്നു: "ഈ പറഞ്ഞത് സത്യമാണ്, നിശ്ചയം ഒരാള്‍ സ്വന്തമാക്കുന്നതും ഉടമസ്ഥതയിലാക്കുന്നത് അവന്‍ അദ്വാനി ച്ചുണ്ടാക്കിയതു തന്നെയാണ്, അപ്പോള്‍ മറ്റുള്ളവര്‍ ഉടമയാക്കുന്നത് അവര്‍ അദ്വാനിച്ചുണ്ടാക്കിയതും, അവരുടെ ഉടമസ്ഥത യിലുമുള്ളതാണ്, പക്ഷെ ഒരാള്‍ അദ്വാനിച്ചുണ്ടാക്കിയത് കൊണ്ട് മറ്റുള്ളവര്‍ ഉപകാരം സിദ്ധിക്കുന്നതിനെ ഈ പറഞ്ഞത് വിലക്കുന്നില്ല,  ഒരാള്‍ ജോലി ചെയ്ത് സമ്പാദിക്കുന്ന വസ്തുക്കള്‍ കൊണ്ട് മറ്റുള്ളവര്‍ ഉപകാരമെടുക്കുന്നതു പോലെ തന്നെ". ഇബ്നുതൈമിയ്യ തന്റെ (ഫത്താവാ:3/31)ലും (24/367)ലും പഠിപ്പിച്ചതായി കാണാം. 

ഇബ്നുതൈമിയ്യ വീണ്ടും പറയുന്നു:
وَقَدْ صَحَّ عَنِ النَّبِيِّ صَلىَّ اللهُ عَلَيْهِ وَسَلَّمَ أَنَّهُ أَمَرَ بِالصَّدَقَةِ عَلىَ الْمَيِّتِ وَبِهَذَا وَغَيْرِهِ إِحْتَجَّ مَنْ قَالَ مِنَ الْعُلَمَاءِ أَنَّهُ يَجُوزُ إِهْدَاءُ ثَوَابِ الْعِبَادَاتِ الْمَالِيَّةِ وَالْبَدَنِيَّةِ إِلَى الْمَوْتَى الْمُسْلِمِينَ كَمَا هُوَ مَذْهَبُ أَحْمَدَ وَأَبِي حَنِيفَةَ وَطَائِفَةٍ مِنْ أَصْحَابِ مَالِكٍ وَالشَّافِعِيِّ فَإِذَا أَهْدَى لْمَيِّتٍ ثَوَابَ صِيَامِ أَوْصَلاَةٍ أَوْقِرَاءَةٍ جَازَ ذَلِكَ. اهـ (فَتَاوَى ابْنُ تَيْمِيَّةَ:3/37-38(
നിശ്ചയം മരണപ്പെട്ടവര്‍ക്ക് വേണ്ടി ധര്‍മ്മം ചെയ്യലിനെ നബി(സ്വ) കല്പിച്ചത് ഹദീസില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്, അതു കൊണ്ട് തന്നെ, നിശ്ചയം ശാരീരികമായും സാമ്പത്തികമായും ഉള്ള കര്‍മ്മങ്ങളുടെ പ്രതിഫലത്തെ മരണപ്പെട്ടവര്‍ക്ക് ദാനംചെയ്യല്‍ അനു വദനീയമാണെന്ന് തെളിവു പിടിച്ചവര്‍ പണ്ഡിതന്മാരില്‍ ഉണ്ട്. അബൂഹനീഫ ഇമാമിന്റെയും അഹ്,മദ്ബ്നു ഹമ്പല്‍(റ)യു ടേയും ഇമാം മാലിക്ക്(റ)യുടെയും ഇമാം ശാഫിഈ(റ)യുടേയു അസ്വ്,ഹാബില്‍ നിന്ന് ഒരു വിഭാഗത്തിന്റേയും വീക്ഷണവും ഇങ്ങനെ തന്നെയാണ്, അപ്പോള്‍ ഒരാള്‍ ഖുര്‍ആന്‍ പാരായണത്തിന്റേയോ നിസകാരത്തിന്റെയോ നോമ്പിന്റെയോ പ്രതിഫലം മരണപ്പെട്ടവര്‍ക്ക് ദാനം ചെയ്താല്‍ അത് അനുവദനീയമാണ്". ഇബ്നുതൈമിയ്യ തന്റെ(മജ്മൂഉല്‍ ഫത്താവാ:3/37-38)ല്‍ വിവരിച്ച തായി കാണാം. 

ഇബ്നുതൈമിയ്യ തന്നെ ഇനിയും പറയട്ടെ:-
بَلِ النَّاسُ عَلىَ قَوْلَيْنِ: أَحَدُهُمَا أَنَّ ثَوَابَ الْعِبَادَةِ الْبَدَنِيَّةِ مِنَ الصَّلاَةِ وَالْقِرَاءَةِ وَغَيْرِهِمَا يَصِلُ إِلَى الْمَيِّتِ كَمَا يَصِلُ إِلَيْهِ ثَوَابُ الْعِبَادَاتِ الْمَالِيَّةِ بِالْإِجْمَاعِ وَهَذَا مَذْهَبُ أَبِي حَنِيفَةَ وَأَحْمَدَ وَغَيِرِهِمَا وَقَوْلُ طَائِفَةٍ مِنْ أَصْحَابِ الشَّافِعِيِّ وَمَالِكٍ وَهُوَ الصَّوَابُ لِأَدِلَّةٍ كَثِيرَةٍ ذَكَرْنَاهَا فِي غَيْرِ هَذَا الْمَوْضِعِ. اهــ،  (إِقْتِضَاءُ الصِّرَاطِ الْمُسْتَقِيمْ:ص/378) لِابْنِ تَيْمِيَّة
"മരണപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യപ്പെടുന്ന വിഷയത്തില്‍ ജനങ്ങള്‍ രണ്ട് അഭിപ്രായക്കാരാണ്: ഒന്ന്: ശരീരം കൊണ്ട് ചെയ്യപ്പെ ടുന്ന ഖുര്‍ആന്‍ പാരായണം നിസ്കാരം പോലോത്തതിന്റെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് സാമ്പത്തികമായി ചെയ്യപ്പെടുന്ന കര്‍മ്മങ്ങള്‍ മരണപ്പെട്ടവരിലേക്ക് ചേരും എന്നത് ഇജ്മാഉകൊണ്ട് സ്ഥിരപ്പെട്ടതുപോലെ തന്നെ, ഇമാം അബൂഹനീഫ(റ)യുടേ യും ഇമാം അഹ്,മദ്(റ)യുടേയും ഇവരല്ലാത്തവരുടേയും മദ്ഹബ് ഇതാണ്, ശാഫിഈ മദ്ഹബിലേയും മാലിക്കീ മദ്ഹബിലേ യും ഒരു വിഭാഗം ഇമാമുകളുടേയും അഭിപ്രായവും ഇതുതന്നെയാണ്, അതുതന്നെയാണു നിരവധി തെളിവുകളുടെ അടിസ്ഥാന ത്തില്‍ സത്യമായിട്ടുള്ളതും, അക്കാര്യം വേറെ സ്ഥലത്ത് നാം വ്യക്തമാക്കിയിട്ടുണ്ട്". ഇബ്നുതൈമിയ്യ തന്റെ(ഇഖ്ത്തിളാഉസ്സ്വി റാത്വില്‍ മുസ്ത്തഖീം:പേജ്/378)ല്‍ പറയുന്നതായി കാണാം. 

2-ഇബ്നുല്‍ഖയ്യിം:-
അദ്ധേഹം ഖുര്‍ആന്‍ പാരായണം മരണപ്പെട്ടവര്‍ക്ക് ലഭിക്കും എന്നു പറഞ്ഞത് മുമ്പ് ഉദ്ധരിച്ചിട്ടുണ്ട് ഇബ്നുല്‍ ഖയ്യിമിന്റെ (കിത്താബുര്‍,റൂഹ്:പേജ്/181-182)ലും മറ്റു പേജുകളിലും പറഞ്ഞതായി കാണാം. അതേപോലെ ഇബ്നുല്‍ ഖയ്യിമിന്റെ ആശയ ങ്ങള്‍ ക്രോഡീകരിച്ചു കൊണ്ട് "യുസ്,രി അസ്സയിദ് മുഹമ്മദ്" രചിച്ച (ജാമിഉല്‍ ഫിഖ്ഹ്:2/51-520) പേജുകളിലും അക്കാര്യം വിശദീകരിച്ചതായി കാണാം.

3-ഇബ്നു അബ്ദില്‍വഹാബ്:‌-
മുജാഹിദ് പ്രസ്ഥാനത്തിന്റെ മൂന്നാമത്തെ നേതാവായി അവര്‍ തന്നെ പരിചയപ്പെടുത്തിയ ഇബ്നുഅബ്ദില്‍വഹാബ് പറയുന്നു:"
وَأَخْرَجَ سَعْدُ الزَّنْجَانِيُّ عَنْ أَبِي هُرَيْرَةَ مَرْفُوعاً:مَنْ دَخَلَ الْمَقَابِرَ ثُمَّ قَرَأَ فَاتِحَةَ الْكِتَابِ، وَقُلْ هُوَ اللهُ أَحَدٌ، وَأَلْهَاكُمُ التَّكَاثُرْ، ثُمَّ قَالَ: إِنِّي جَعَلْتُ ثَوَابَ مَا قَرَأْتُ مِنْ كَلاَمِكَ لِأَهْلِ الْمَقَابِرِ مِنَ الْمُؤْمِنِينَ وَاْلمُؤْمِنَاتِ، كاَنُوا شُفَعَاءَ لَهُ إِلىَ اللهِ تَعَالىَ" . 
وَأَخْرَجَ عَبْدُ الْعَزِيزِ صَاحِبُ الْخَلاَّلِ بِسَنَدِهِ عَنْ أَنَسٍ مَرْفُوعًا: مَنْ دَخَلَ الْمَقَابِرَ فَقَرَأَ سُورَةَ يَــسِنْ خَفَّفَ اللهُ عَنْهُمْ وَكاَنَ لَهُمْ بِعَدَدِ مَنْ فِيهَا حَسَنَاتٌ. (أَحْكاُمُ تَمَنِّي الْمَوْتِ:ص/75) لابن عبد الوهاب. 
അദ്ധേഹം പറയുന്നു: മഹാനായ അബൂഹുറൈറ(റ) വില്‍ നിന്നും ഇമാം അബൂസഅ്‌ദ് അസ്സന്‍,ജാനി(റ) ഉദ്ധരിക്കുന്നു: ആരെങ്കി ലും മഖ്ബറകളില്‍ പ്രവേശിക്കുകയും അവിടെവെച്ച് സൂറത്തുല്‍ ഫാത്തിഹയും സൂറത്തുല്‍ ഇഖ്,ലാസ്വും, സൂറത്തുത്തക്കാ സുറും പാരായണം ചെയ്യുകയും ശേഷം പാരായണം ചെയ്തതിന്റെ പ്രതിഫലം ആ മഖബ്റയില്‍ മറവുചെയ്യപ്പെട്ട സത്യ വിശ്വാസികളായ സ്ത്രീ,പുരുഷന്മാര്‍ക്ക് ദാനംചെയ്യുകയും ചെയ്താല്‍, പാരായണം ചെയ്തവര്‍ മരണപ്പെട്ടവര്‍ക്ക് അല്ലാഹുവി ലേക്കുള്ള ശുപാര്‍ശകരാവുന്നതാണ്,.. വീണ്ടും ഇബ്നു അബ്ദില്‍വഹാബ് പറയുന്നു:
"മഹാനായ അനസ്(റ)വില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് ആരെങ്കിലും മഖ്ബറയില്‍ പ്രവേശിക്കുകയും സൂറത്ത് യാസീന്‍ പാരായണം ചെയ്യുകയും ചെയ്താല്‍ ആ മഖ്ബറയില്‍ ഉള്ളവര്‍ക്ക് അല്ലാഹു ശിക്ഷ ലഖൂകരിക്കുകയും ആ മഖ്ബറയില്‍ മറവു ചെയ്യപ്പെട്ടവരുടെ കണക്കനുസരിച്ച് അവിടെ മറവുചെയ്യപ്പെട്ടവര്‍ക്ക് നന്മകള്‍ ലഭിക്കപ്പെടുന്നതുമാണ്" ഇബ്നു അബ്ദില്‍ വഹാബ് തന്റെ(അഹ്കാമു തമന്നില്‍മൗത്ത്:പേജ്/75)ല്‍ ഉദ്ധരിച്ചതായി കാണാം. ഇബ്നു അബ്ദില്‍വഹാബ് തന്നെ തല്‍ഖീന്‍ ചൊല്ലുന്നതിനെ കുറിച്ചു വന്ന ഹദീസ് തന്റെ (അഹ്ക്കാമു തമന്നില്‍മൗത്ത്:പേജ്/19)ലും റിപ്പോര്‍ട്ട് ചെയ്തു പഠിപ്പി ച്ചതായും കാണാം.
അതേപോലെ തന്നെ ഇബ്നു അബ്ദില്‍വഹാബ് വീണ്ടു പറയുന്നു:
قَوْلُهُ تَعَالَى: وَأَنْ لَيْسَ لِلْإِنْسَانِ إِلاَّ مَا سَعَى: ........ فَبَيَّنَ أَنَّهُ لَمْ يَرِدْ أَنَّ الْإِنْسَانَ لَا يَنْتَفِعُ بِعَمَلِ غَيْرِهِ، وَهَذاَ أَحْسَنُ مَا قِيلَ، وَسَائِرُ الْأَقْوَالِ ضَعِيفَةٌ جِدًّا وَاللهُ سُبْحَانَهُ وَتَعَالَى يَرْحَمُ الْعِبَادَ بِغَيْرِ سَعْيِهِمْ أَكْثَرَ مِمَّا يَرْحَمُهُمْ بِسَعْيِهِمْ. (أَلْمَسَائِلُ الَّتِي لـَخَّصَهَا مُحَمَّدُ بْنُ عَبْدِ الْوَهَّابِ مِنْ فَتَاوَى ابْنُ تَيْمِيَّةَ:ص/67) لِابْنِ عَبْدِ الْوَهَّابِ.
മനുഷ്യനിക്ക് അവന്‍ അദ്വാനിച്ചതല്ലാതെ ഇല്ല: എന്ന് പറയുന്ന ആയത്ത് ഉദ്ധരിച്ചു വിശ്ദീകരിച്ച ശേഷം അവസാനം ഇബ്നു അബ്ദില്‍ വഹാബ് പറയുന്നു: "അപ്പോല്‍ വ്യക്തമായി, നിശ്ചയം മറ്റുള്ളവര്‍ ചെയ്യുന്ന കര്‍മ്മങ്ങളെ കൊണ്ട് മരണപ്പെട്ടവര്‍ക്ക് ഉപകരിക്കുകയില്ലാ എന്ന് ഖുര്‍ആനില്‍ വന്നിട്ടില്ല, ഇതാണ് ആ വിഷയത്തിലുള്ള നല്ല അഭിപ്രായം, ശേഷിക്കുന്ന വീക്ഷണങ്ങ ളൊക്കെ അങ്ങേയറ്റം ദുര്‍ബലങ്ങളാണ്, സ്വന്തം അദ്ധ്വാനങ്ങളെ കൊണ്ട് മനുഷ്യന്‍ ഉപകാരം സിദ്ധിക്കുന്നതിനേക്കാള്‍ കൂടുതല്‍ മറ്റുള്ളവരുടെ അദ്ധ്വാനം കൊണ്ട് അല്ലാഹു അടിമകള്‍ക്ക് ഉപകാരവും അനുഗ്രഹവും ചെയ്യുന്നതാണ്". ഇബ്നു അബ്ദില്‍ വഹാബ് തന്റെ(അല്‍ മസാഇലുല്ലത്തീ ലഖ്ഖസ്വഹാ മുഹമ്മദുബ്നുഅബ്ദില്‍ വഹാബ്:പേജ്/67)ല്‍ വിശദീകരിച്ചതായി കാണാം.
അതേ പുസ്തകത്തില്‍ തന്നെ പത്ത് കാര്യങ്ങളെ കൊണ്ട് മരണപ്പെട്ടവര്‍ക്ക് ശിക്ഷതടയപ്പെടും എന്ന് വിശദീകരിക്കുന്നിടത്ത് ആറാമതായി ഇബ്നു അബ്ദില്‍വഹാബ് പറയുന്നത്
اَلسَّادِسُ: مَا يُهْدَى لِلْمَيِّتِ مِنَ الْعَمَلِ الصَّالِحِ (اَلْمَسَائِلْ:ص/184) لاِبْنِ عَبْدِ الْوَهَّابِ
ആറ്: മരണപ്പെട്ടവര്‍ക്ക് വേണ്ടി ദാനം ചെയ്യപ്പെടുന്ന സല്‍കര്‍മ്മങ്ങള്‍" എന്നാണ് (അല്‍മസാഇല്‍:പേജ്/184) കാണുക.

4-പുത്തന്‍ വാദികള്‍ അംഗീകരിക്കുന്ന ഇബ്നുതൈമിയ്യയുടെ ശിഷ്യനായ ഹാഫിളുദ്ദഹബി പറയുന്നത് കാണുക:-
إِذَا تَطَوَّعَ بِقُرْبَةٍ كَالصَّلاَةِ وَالصَّدَقَةِ وَالْقِرَاءَةِ وَجَعَلَ ثَوَابَهُ لِلْمَيِّتِ صَحَّ وَانْتَفَعَ بِهِ. (تنقيح التحقيق في أحاديث التعليق:1/323) للحافظ الذهبي، و(تنقيح التحقيق في أحاديث التعليق:2/683) لابن عبد الهادي. 
ദഹബി പറയുന്നു: "ഒരാള്‍ നിസ്കാരം ധര്‍മ്മം ഖുര്‍ആന്‍ പാരായണം തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്യുകയും അതിന്റെ പ്രതിഫല ത്തെ മരണപ്പെട്ടവനിക്ക് ദാനം ചെയ്യുകയും ചെയ്താല്‍ അത് സ്വീകാര്യവും മരണപ്പെട്ടവര്‍ക്ക് അത്കൊണ്ട് ഉപകാരം ലഭി ക്കുന്നതുമാണ്" ഹാഫിളുദ്ദഹബി തന്റെ(തന്‍ഖീഹുത്തഹ്ഖീഖി ഫീഅഹാദീസിത്തഅ്‌ലീഖ്:1/323)ല്‍ പഠിപ്പിച്ചതായി കാണാം.

5-ഇബ്നു തൈമിയ്യയുടെ ശിഷ്യന്‍ ഇബ്നു അബ്ദില്‍ഹാദി:-
ഹാഫിളുദ്ദഹബിയുടെ മുകളില്‍ പറഞ്ഞ കിത്താബിന്റെ അതേനാമത്തില്‍ ഇബ്നുതൈമിയ്യയുടെ ശിഷ്യനും ഇബ്നുതൈമിയ്യയു ടെ ആശയങ്ങള്‍ക്ക് ശക്തിപകര്‍ന്നു കൊണ്ട് ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത ഇബ്നു അബ്ദില്‍ഹാദീ എന്ന പണ്ഡിതനും ദഹബി പറഞ്ഞ അതേ ഉദ്ധരണി പറഞ്ഞു കൊണ്ട് മരണപ്പെട്ടവര്‍ക്ക് ഖുര്‍ആന്‍ പാരായണം അടക്കമുള്ള സല്‍കര്‍മ്മങ്ങളുടെ പ്രതിഫലം ലഭിക്കുമെന്ന് പറയുന്നതായി കാണാം. ഇബ്നുഅബ്ദില്‍ഹാദി യുടെ(തന്‍ഖീഹുത്തഹ്ഖീഖ്:2/683) ലും പറയുന്നതായി കാണാം. 

6-ശൗക്കാനി:-
ഇനി മുജാഹിദ് വിഭാഗത്തിന്റെ പൂര്‍,വ്വ നേതാക്കളില്‍ നാലാമനായി "ഇസ്ലാഹീപ്രസ്ഥാന ചരിത്രത്തിനൊരാമുഖം" എന്ന പുസ്തകത്തില്‍ പരിചയപ്പെടുത്തിയ ശൗക്കാനി പറയുന്നതു കൂടി വായിക്കുക:-
وَتُقْرَأُ عَلىَ الْقَبْرِ بَعْدَ الدَّفَنِ أَوَّلَ سُورَةِ الْبَقَرَةِ وَخَاتِمَتَهَا-اَلْحَدِيثْ، أَخْرَجَهُ الْبَيْهَقِيُّ فِي السُّنَنِ كَمَا قَالَ الْمُصَنِّفُ رَحِمَهُ اللهُ وَهُوَ عَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا قَالَ: أَسْتَحِبُّ أَنْ يُقْرَأَ عَلىَ الْقَبْرِ بَعْدَ الدَّفَنِ أَوَّلَ سُورَةِ الْبَقَرَةِ وَخَاتِمَتَهَا. وَحَسَّنَ النَّوَوِيُّ إِسْنَادَهُ، وَهُوَ وَإِنْ كاَنَ مِنْ قَوْلِهِ فَمِثْلُ ذَلِكَ لاَيُقَالُ مِنْ قِبَلِ الرَّأْيِ، وَيُمْكِنُ أَنَّهُ لَمَّا عَلِمَ بِمَا وَرَدَ فِي ذَلِكَ فَضْلٌ عَلَى الْعُمُومِ، إِسْتَحَبَّ أَنْ يَقْرَأَ عَلىَ الْقَبْرِ لِكَوْنِهِ فَاضِلاً رَجَاءَ أَنْ يَنْتَفِعَ الْمَيِّتُ بِتِلاَوَتِهِ. (تُحْفَةُ الذَّاكِرِينْ.ص/294) لِلشَّوْكَانِي.
ശൗക്കാനി പറയുന്നു: മയ്യിത്ത് മറവു ചെയ്തശേഷം ഖബ്റിന്നരികില്‍ വെച്ച് സൂറത്തുല്‍ ബഖറയുടെ ആദ്യഭാഗവും അവസാന ഭാഗവും പാരായണം ചെയ്യപ്പെടണം, മുസ്വന്നിഫ് പറഞ്ഞതു പോലെ തന്നെ ഇമാം ബൈഹഖി(റ) തന്റെ "സുനനുല്‍കുബ്റാ" യിലും ഇതുഇബ്നുഉമര്‍(റ) വില്‍ നിന്നും റിപ്പോറ്ട്ട് ചെയ്തിട്ടുണ്ട്, ഇബ്നുഉമര്‍(റ) പറയുന്നു:"മയ്യിത്ത് മറവുചെയ്ത ശേഷം ഖബ്റിന്നടുത്ത് വെച്ച് സൂറ:അല്‍ ബഖറയുടെ ആദ്യഭാഗവും അവസാന ഭാഗവും പാരായണം ചെയ്യലിനെ ഞാന്‍ ഇഷ്ടപ്പെടുന്നു" ഇത് സ്വീകാര്യമായ നിലക്ക് റിപ്പോറ്ട്ട് ചെയ്യപ്പെട്ടതാണെന്ന് ഇമാംനവവി(റ) പറഞ്ഞിട്ടുണ്ട്, ഈ പറഞ്ഞത് മഹാനായ സ്വഹാ ബീവര്യന്‍ ഇബ്നുഉമര്‍(റ) വിന്റെ വാക്കാണെങ്കിലും മഹാനെ പോലുള്ളവര്‍ സ്വന്തം അഭിപ്രായം അനുസരിച്ചു ഒന്നും പറയു കയില്ല, അതുകൊണ്ട് തന്നെ മൊത്തത്തിലുള്ള മഹത്വം പരിഗണിച്ചു കൊണ്ട് മയ്യിത്തിനു ഉപകാരം ലഭിക്കാന്‍ വേണ്ടി ഖബ് റിന്നടുത്ത് പാരായണം ചെയ്യലിനെ ഇബ്നുഉമര്‍(റ) സുന്നത്തായി കണ്ടു. ശൗക്കാനി തന്റെ(തുഹ്ഫത്തുദ്ദാകിരീന്‍:പേജ്/294)ല്‍ പഠിപ്പിച്ചതായി കാണാം. ശൗക്കാനി തന്നെ മരണപ്പെട്ടവര്‍ക്ക് വേണ്ടി കര്‍മ്മങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് ദീര്‍ഘമായി ചര്‍ച്ച ചെയ്തു കൊണ്ട് വീണ്ടും പറയുന്നു:
الدليل الثالث-ما أخرجه أبوداود وابن ماجة والنسائي وأحمد وابن حبان وصححه من حديث معقل بن يسار قال:قال رسول الله صلى الله عليه وسلم:إقرؤوا يــســن على موتاكم-ووجه الإستدلال به أنّ النبي صلى الله عليه وسلم لا يأمر إلاّ بما فيه نفعٌ للميت فلو كانت التلاوة غير نافعة له لكان الأمر ضائعا ولم يقيِّد ذلك بوقوع وصية من الميت، فدلّ على أنّه يلحق الميت ما يُقَرَّبُ إليه من القرآن من غير فرق بين أن يكون التالي ولدا أو غير ولد. وإذا نفع الميت تلاوة بعضٍ من القرآن نفعه تلاوة البعض الآخر ، والتنصيص على هذه الصورة إنّما هو لمزيد فضلها وشرفها.-الخ. (فتح الرباني من فتاوى محمد علي الشوكاني:ص/3171).
..........“മൂന്നാമത്തെതെളിവ്: നബി(സ്വ)പറഞ്ഞു: നിങ്ങളില്‍ ബിന്ന് മരണപ്പെട്ടവര്‍ക്കു വേണ്ടി നിങ്ങള്‍ സൂറത്ത് യാസീന്‍ പാരായ ണം ചെയ്യുക" ഈ ഹദീസ് ഇമാം അഹ്മദ്(റ)യും ഇമാം അബൂദാവൂദ്(റ)യും ഇമാം ഇബ്നുമാജ(റ)യും, ഇമാം നസാഈ(റ)യും ഹാഫിള് ഇബ്നുഹിബ്ബാന്‍(റ)യും റിപ്പോറ്ട്ട് ചെയ്യുകയും സ്വഹീഹാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഈ ഹദീസ് കൊണ്ട് തെളിവു പിടിക്കുന്ന രൂപം: നിശ്ചയം നബി(സ്വ) മരണപ്പെട്ടവര്‍ക്ക് ഉപകരിക്കുന്ന ഒന്നു കൊണ്ടല്ലാതെ കല്പിക്കുകയില്ല, അപ്പോള്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം മയ്യിത്തിനു ഉപകരിക്കുകയില്ലെങ്കില്‍ നബി(സ്വ)യുടെ യാസീന്‍ പാരായണം ചെയ്യാനുള്ള കല്പന പാഴ്,വേലയാകുന്നതാണ്, ഈ പാരായണം മയിത്തിന്റെ വസ്വിയ്യത്തുണ്ടാവണമെന്ന് നിബ ന്ധനയൊന്നും നബി(സ്വ) വെച്ചിട്ടുമില്ല, ഇതറിയിക്കുന്നത് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് മയ്യിത്തിന്റെ മകന്‍, മക്കള്‍ അല്ലാ ത്തവര്‍ എന്ന വ്യത്യാസമില്ലാതെ ഖുര്‍ആന്‍ പാരായണം കൊണ്ട് മരണപ്പെട്ടവര്‍ക്ക് ഉപകരിക്കും എന്നറിയിക്കുന്നുണ്ട്, വിശു ദ്ദ ഖുര്‍ആനില്‍ നിന്നുള്ള അല്പഭാഗം പാരായണം ചെയ്യല്‍കൊണ്ട് ഉപകരിക്കും എന്നുവന്നാല്‍ ബാക്കി ഭാഗങ്ങള്‍ പാരായണം ചെയ്താലും ഉപകാരം സിദ്ധിക്കുന്നതാണ്, അപ്പോള്‍പിന്നെ സൂറത്ത് യാസീന്‍ പ്രത്യേകം എടുത്ത് പറഞ്ഞത് സൂറത്ത് യാസീനു പ്രത്യേക മഹത്വവും ശ്രേഷ്ടതയും ഉള്ളതുകൊണ്ടാണ്"........ശൗക്കാനി വളരെവിശദമായി തന്റ്(അല്‍ ഫത്,ഹുര്‍,റബ്ബാനീ:പേ/3171) ല്‍ വിവരിച്ചതായി കാണാം. തുടര്‍ന്ന് ശൗക്കാനി പറയുന്നു: 
وَإِنَّمَا أَشَرْنَا إِلَى هَذَا لِأَنَّ مُخَالَفَةَ مَا أَطْبَقَ عَلَيْهِ السَّلَفُ وَالْخَلَفُ فِي كُلِّ عَصْرٍ وَكُلِّ قُطْرٍ مِنَ التَّقَرُّبِ بِالتِّلاَوَةِ إِلىَ أَرْوَاحِ الْمَوْتَى، حَتَّى صَارَ إِجْمَاعًا فِعْلِيًّا يَسْتَحْسِنُهُ جَمِيعُ الْمُسْلِمِينَ، ويرونه من أعظم القرب، لا ينبغي لعالم أن يجزم ببطلانه ....... قَالَ ابْنُ النَّحْوِيُّ فِي شَرَحِ الْمِنْهَاجِ: إِنَّهُ يَنْبَغِي الْجَزْمُ بِوُصُولِ ثَوَابِ الْقِرَاءَةِ الْمُهْدَاةِ إِلَى الْأَمْوَاتِ-الخ. (اَلْفَتْحُ الرَّبَّانِي مِنْ فَتَاوَى مُحَمَّدِ عَليّ الشَّوْكَانيِ:ص/3176).   
ശൗക്കാനി പറയുന്നു: മരണപ്പെട്ടവര്‍ക്ക് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെ കുറിച്ച് നാം മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്, നിശ്ചയം കാല കാലങ്ങളായി സലഫുകളും ഖലഫുകളുമായ മഹത്തുക്കള്‍ എല്ലാ നാടുകളിലും എല്ലാ പട്ടണങ്ങളിലും മരണപ്പെട്ടവര്‍ക്ക് വേണ്ടി പാരായണം ചെയ്യപ്പെടുകയെന്ന സല്‍കര്‍മ്മം, എത്രത്തോളം ആ കര്‍മ്മം എല്ലാ മുസ്,ലിംകളും നല്ലതാണെന്ന് കരുതി ചെയ്യുന്ന ഇജ്മാഉ കൊണ്ട് സ്തിരപ്പെട്ട വലിയ മഹത്വമുള്ള സല്‍കര്‍മ്മമായി കാണുന്ന ഖുര്‍ആന്‍ പാരായണത്തിനെതിരില്‍ പറയുന്ന വാദം ബാത്വിലാണെന്ന് ഉറപ്പിക്കല്‍ ഓരോ പണ്ഡിതനും കൂടാതെ കഴിയാത്ത കാര്യമാണ്, ...... തുടര്‍ന്ന് ശൗക്കാനി പറയുന്നു: "ഇമാം ഇബ്നുന്നഹ്,വി(റ) തന്റെ ശറഹുല്‍ മിന്‍ഹാജില്‍ പറയുന്നു: "മരണപ്പെട്ടവരിലേക്ക് ദാനം ചെയ്യപ്പെടുന്ന ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിലേക്ക് ചേരും എന്നത് ഉറച്ചുവിശ്വസിക്കല്‍ അത്യാവശ്യമാണ്". ശൗക്കാനി യുടെ (അല്‍ഫത്ഹുര്‍,റബ്ബാനി:പേജ്/3176)ല്‍ കാണാവുന്നതാണ്

7-മുഹമ്മദ് ഇസ്മാഈല്‍ അസ്സ്വന്‍ആനി:-
കേരളത്തിലെ മുജാഹിദ്പ്രസ്ഥാനക്കാര്‍ പ്രാമാണികനായി ഉദ്ധരിക്കാറുള്ള പണ്ഡിതനാണ് 1182.ല്‍ മരണപ്പെട്ട "ഇസ്മാഈല്‍ അസ്സ്വന്‍ആനി" പറയുന്നത് കാണുക:-
وَأَخْرَجَ أَبُو دَاوُدَ مِنْ حَدِيثِ مَعْقِلِ بْنِ يَسَارٍ عَنْهُ صَلىَّ اللهُ عَلَيْهِ وَسَلَّمَ إِقْرَءُوا عَلَى مَوْتَاكُمْ سُورَةَ يَـسـن. شَامِلٌ لِلْمَيِّتِ بَلْ هُوَ الْحَقِيقَةُ فِيهِ (سُبُلُ السَّلاَم)