ഖാസിയുടെ മരണം കൊലപാതകമെന്ന് ജനകീയ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്
ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകം എന്ന് തറപ്പിച്ചു പറഞ്ഞ് ജനകീയ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്.
ശരീരത്തിലെ മുറിവുകൾ ബാഹ്യമായ അക്രമത്തിന്റെ അടയാളമെന്നും കേസിനെ ഒതുക്കാൻ ആദ്യം മുതലേ ഉന്നത ഇടപെടൽ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാണ്. അഭയ കേസിനെ അട്ടിമറിക്കാൻ ശ്രമിച്ച മൈക്കിലിന്റെ റോളാണ് ഡിവൈഎസ്‌പി ഹബീബ് റഹ്മാന്റേത്. പ്രമാദമായ കൊലപാതകങ്ങളിൽ സിബിഐ കാണിക്കുന്ന നിസ്സംഗത ചെമ്പരിക്ക ഖാസി കേസിലും കാണിച്ചിട്ടുണ്ട്. പ്രൊഫഷണൽ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ചാൽ കേസ് തെളിയുമെന്ന് റിപ്പോർട്ട് പറയുന്നു.
വല്ലിപ്പയുടെ മൂത്ത മകൻ ഷാഫിയെ നേരിൽകണ്ട് കൊലപാതകികൾ ആരെല്ലാമാണെന്ന് തനിക്കറിയാമെന്നും അവരെ പിടികൂടാൻ കഴിയുകയുകയില്ലെന്നും പറഞ്ഞ ഫൈസൽ മൊയ്തുവിന്റെ മൊഴിയും കമ്മീഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകികളെ തനിക്കറിയാമെന്ന് പറയുകയുണ്ടായി. ഫൈസൽ മൊയ്തു കമ്മീഷന് തെളിവ് തരുന്നതിന് ചില നിബന്ധനകൾ വെച്ചിട്ടുണ്ടായിരുന്നു. ഫൈസൽ മൊയ്തുവിന് ഖാസിയുടെ മരണകാര്യത്തെ കുറിച്ച് കൃത്യമായ അറിവ് ഉണ്ടെുന്നും സി.ബി.ഐ. അയാളെ ചോദ്യം ചെയ്താൽ കൂടുതൽ തെളിവുകൾ പുറത്ത് കൊണ്ടുവരാമെന്നും കമ്മീഷൻ അനുമാനിക്കുന്നുണ്ട്.
2014 ൽ മംഗലാപുരത്ത് നടന്ന വിമാന ദുരന്തത്തിൽ മരണപ്പെട്ട ഇബ്രാഹിം ഖലീൽ എയാൾക്ക് ഖാസിയുടെ കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളതായി സാക്ഷികൾ കമ്മീഷന് മൊഴി നൽകിയിട്ടുണ്ട്.
കമ്മീഷൻ മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ
മരണപ്പെട്ട ഖാസിയുടെ സന്തത സഹചാരിയായിരുന്ന ഡ്രൈവർ ഹുസൈനെ, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥ കൈവരിച്ചതിനെ പറ്റിയും മറ്റും ആധികാരികമായി, പ്രത്യേകിച്ചും 'പ്രൊഫഷണൽ' ആയി ചോദ്യം ചെയ്താൽ ഖാസിയുടെ കൊലപാതകികൾ ആരൊക്കെയാണെ് കണ്ടെത്താൻ കഴിയും.
'പ്രൊഫഷണലിസം' നഷ്ടപ്പെടാത്ത അന്വേഷണ ഉദ്യോഗസ്ഥർ, കമ്മീഷന്റെ നിഗമനങ്ങൾ പ്രകാരം ഖാസിയുടെ മരണവുമായി ബന്ധപ്പെട്ടതും പ്രാഥമിക തെളിവുകളിലും അന്വേഷണങ്ങളിലും മറ്റും മുൻപിൽ നിന്നവരുമായ ഖാസിയുടെ മരുമകൻ അബ്ദുൾഖാദർ, ഡി.വൈ.എസ്.പി. ഹബീബ് റഹ്മാൻ, അദ്ദേഹത്തിന്റെ ബന്ധുവും എംഐസിയുടെ പ്രവർത്തനങ്ങളെ നിയന്ത്രിച്ചിരുന്നാളുമായ കോൺട്രാക്ടർ പട്ടുവം മൊയ്തീൻകുട്ടി ഹാജി, യു.എം. അബ്ദുൾറഹ്മാൻ മുസ്‌ലിയാർ എന്നിവരെ തികച്ചും 'പ്രൊഫഷണൽ' ആയി ചോദ്യം ചെയ്താൽ ഖാസിയുടെ കൊലപാതകം നടത്തിയത് ആരാണെും എന്തിനാണെും തെളിയിക്കാൻ കഴിയും.
പ്രാഥമിക അന്വേഷണ ഘട്ടത്തിൽ മുമ്പിൽ നിന്ന് തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നതും കൃത്രിമമായ തെളിവുകളും കേസുകളും ഉണ്ടാക്കിയെടുക്കാനും അശ്രാന്ത പരിശ്രമം നടത്തിയ അന്നത്തെ ഡി. വൈ. എസ്.പി യും റിട്ടയേർഡ് എസ്. പി. യുമായ ഹബീബ് റഹ്മാന്റെ പേരിൽ വകുപ്പു തല അന്വേഷണം നടത്തുകയും ചെയ്താൽ കുറ്റാന്വേഷണത്തിലേക്ക് നയിക്കു പല പ്രധാന തെളിവുകളും, കുറ്റവാളികളെയും കണ്ടെത്താൻ കഴിയും.
ജനകീയ അന്വേഷണകമ്മീഷൻ റിപ്പോർട്ട്
അഡ്വ പിഎ പൗരൻ, അഡ്വ. എൽസിജോർജ്ജ്, അഡ്വ. ടി.വി.രാജേന്ദ്രൻ
റിപ്പോർട്ടിൻ്റെ പൂർണ്ണ പകർപ്പ് PDF ആവശ്യമുള്ളവർ താഴെ കാണുന്ന ചിത്രത്തിൽ തൊടുക.
Post a Comment