മാസപ്പിറവി: മുജാഹിദ് പുതിയ നിലപാട് സ്വാഗതാർഹം
റമസാൻ മാസപ്പിറവി സംബന്ധിച്ച് ഖാസിമാരെ മറികടന്ന് മുൻകൂട്ടി മാസം ഉറപ്പിച്ച കെഎൻഎം നിലപാടിനെതിരെ പ്രതികരിക്കുകയും തെറ്റ് തിരുത്താൻ ആവശ്യപ്പെടുകയും ചെയ്ത മുജാഹിദ്(വിസ്ഡം) സമീപനം സ്വാഗതാർഹമാണെന്ന് പറയാതെ വയ്യ. സുന്നികളെ മുശ്രിക്കുകൾ എന്ന് വിശേഷിപ്പിച്ചിട്ട് കൂടി പൊതു വിഷയങ്ങളിൽ സഹകരിപ്പിക്കുകയും രാജ്യത്തെ പ്രത്യേക പരിതസ്ഥിതി കണക്കിലെടുത്ത് പരമാവധി വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്ന മുസ്ലിം നേതൃത്വത്തെയും സുന്നി മഹാഭൂരിപക്ഷത്തെയും അവമതിക്കുന്ന മുജാഹിദ് ഔദ്യോഗിക ഗ്രൂപ്പിൻറെ നീക്കം അത്യന്തം ഖേദകരമാണ്.
മുജാഹിദ് (വിസ്ഡം) വിഭാഗം ഉദ്ധരിച്ച ഹദീസുകൾ ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്തതും സലഫികളുടെ ഹദീസ് പണ്ഡിതനായ അൽബാനി സ്വഹീഹാക്കിയവയുമാണ്. ഈ ഹദീസുകൾ മുഴുവൻ ശഅ്ബാൻ മാസപ്പിറവി തന്നെ കൃത്യമായി നിർണയിച്ചു പോരണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. കേരളത്തിൽ ബഹു. ഖാസിമാർ അക്കാര്യം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുകയും ശഅ്ബാൻ 1 മാർച്ച് 26 ന് വ്യാഴാഴ്ച യായി നിർണയിക്കുകയും ചെയ്തിട്ടുണ്ട്. അതനുസരിച്ച് ഏപ്രിൽ 23ന് വ്യാഴാഴ്ചയാണ് ശഅ്ബാൻ 29. അന്ന് പിറവി ദർശിച്ചാൽ വെള്ളി റമസാൻ ഒന്നും ഇല്ലെങ്കിൽ 30 പൂർത്തിയാക്കി ശനിയാഴ്ചയും ആയിരിക്കും വ്രതാരംഭം.
എന്ത് ന്യായമാണ് ഇവർക്ക് ഖുർആനും സുന്നത്തും നിർണയിച്ച മാനദണ്ഡം മറികടക്കാൻ ?
മറുവിഭാഗം ഉദ്ധരിച്ച ഹദീസുകൾ ദുർബലമാക്കുകയാണ് എളുപ്പവഴി!. അതിന്റെ സ്പെഷലിസ്റ്റ് സലാം സുല്ലമി എടവണ്ണ ആയിരുന്നു. മൂപ്പർ മരിച്ചുപോയി. ഇനി അക്കാര്യം മുജാഹിദുകളിൽ ആര് ഏറ്റെടുക്കും? വല്ലാത്തൊരു ദുർഗതി തന്നെയാണ് മുജാഹിദുകളുടേത്!. ചില മൗലവിമാരുടെ അൽപ ബുദ്ധിക്കനുസരിച്ച് മതനിയമങ്ങൾ മാറ്റി മറിക്കുകയോ?
മഹാത്മാക്കളെ സമീപിക്കുകയും അവരിൽ നിന്ന് സഹായം സ്വീകരിക്കുകയും ചെയ്യുന്നത് ശിർക്കാണെന്ന് പറഞ്ഞവർ ജിന്ന്, പിശാച് വർഗങ്ങളെ സമീപിക്കലും അവരോട് സഹായം തേടലും ശിർക്കല്ലെന്ന് വരെ പറഞ്ഞു.
സുബഹി ബാങ്ക് വിളിച്ചാലും പാത്രത്തിലെ ഭക്ഷണം തീരുംവരെ അത്താഴം കഴിക്കൽ തുടരാം എന്ന് പറഞ്ഞവർ മഗ്രിബിന് അസ്തമയത്തിനു 3 മിനിറ്റ് മുമ്പ് റമസാനിൽ വാങ്ക് വിളിക്കാൻ തുടങ്ങി.
തറാവീഹ് എട്ടും മൂന്നും ഉൾപ്പെടെ പതിനൊന്ന് റക്അത്താണ് എന്ന് പറഞ്ഞവർ തറാവീഹ് എന്ന ഒരു നിസ്കാരം തന്നെ ഇല്ലെന്ന് തീരുമാനിച്ചിരിക്കുന്നു. അങ്ങനെയെത്രയെത്ര????
നിഷ്പക്ഷമതികൾക്ക് ആലോചിക്കാം... തീരുമാനമെടുക്കാം....
✍️അബ്ദുൽ ഹമീദ് ഫൈസി
അമ്പലക്കടവ്
Post a Comment