ഖുർആനിൽ ഇങ്ങിനെയും അത്ഭുതമോ?
ഈസാ (അ)മും(യേശുക്രിസ്തു) ആദം(അ) മും ഒരുപോലെയാണെന്നു വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു .
إِنَّ مَثَلَ عِيسَىٰ عِنْدَ اللَّهِ كَمَثَلِ آدَمَ ۖ خَلَقَهُ مِنْ تُرَابٍ ثُمَّ قَالَ لَهُ كُنْ فَيَكُونُ [سورة آل عمران : 59]
‘ഒരുപോലെ’ എന്ന ഖുർആനിലെ വാക്കിന്റെ അർത്ഥ വൈപുല്യം ഒന്നുനോക്കൂ:-
فَنَفَخْنَا فِيهِ مِنْ رُوحِنَا[سورة التحريم : 12]
وَنَفَخْتُ فِيهِ مِنْ رُوحِي [سورة ص : 72]
A 1. "അദ്ദേഹത്തിൽ [ഈസാ (അ)] നമ്മുടെ ആത്മാവിൽ നിന്ന് നാം ഊതി "
2. "അദ്ദേഹത്തിൽ [ആദം (അ)] എന്റെ ആത്മാവിൽ നിന്ന് നാം ഊതി "
B 1. “ആദം (അ) ആകാശത്ത് നിന്നും ഭൂമിയിലേക്ക് ഇറങ്ങി ”
2. ഈസാ (അ) ആകാശത്ത് നിന്നും ഇറങ്ങി വരും.
C 1. ഈസാ (അ) പിതാവില്ലാതെ സൃഷ്ടിക്കപ്പെട്ടു.
2. ആദം (അ) പിതാവില്ലാതെ സൃഷ്ടിക്കപ്പെട്ടു.
D 1. ഈസാ (അ) ന്റെ നാമം ഖുർആനിൽ 25 തവണ പറഞ്ഞു.
2. ആദം (അ) ന്റെ നാമം ഖുർആനിൽ 25 തവണ പറഞ്ഞു.
E 1. ഖുർആൻ ക്രമപ്രകാരം പരിശോധിച്ചാൽ ആറ് തവണ ഈസാ (അ) ന്റെ പേര് പറഞ്ഞ ശേഷം ഏഴാമതാണ് ഇരുവരുടെയും പേരുള്ള സൂക്തം (3 :59 ) വരുന്നത്.
2. ഖുർആൻ ക്രമപ്രകാരം പരിശോധിച്ചാൽ ആദം (അ) ന്റെ പേര് 6 തവണ വന്നശേഷം ഏഴാമതായാണ് ഉധൃത സൂക്തം (3 :59 ) വരുന്നത്.
F 1. ഈസാ എന്ന പേരിൽ 4 അക്ഷരങ്ങളുണ്ട് .
2.ആദം എന്നപേരിലും 4 അക്ഷരങ്ങളുണ്ട് .
യാ അല്ലാഹ് !
ഓരോ അക്ഷരത്തിലും ഇനിയും ചുരുളഴിയാനിരിക്കുന്ന എത്രയെത്ര രഹസ്യങ്ങൾ !
ഒരു മനുഷ്യനെകൊണ്ടിങ്ങനെയൊരു രചന നടത്താനാവുമോ ?
അബ്ദുൽ ഹമീദ് ഫൈസി
അമ്പലക്കടവ്
Post a Comment