വഹാബികൾ നബി (സ)യോട് എതിരായ 13 കാര്യങ്ങൾ
1 :- നബി(സ) പറയുന്നു : നിന്റെ സ്വശരീരത്തെക്കാൾ എന്നെ സ്നേഹിക്കുന്നത് വരെ നീ പൂർണ്ണ വിശ്വാസിയാകില്ല.
വഹാബികൾ : പ്രവാചകരെ സ്നേഹിക്കുന്നതിൽ അമിതത്വം അരുത്.
2 :- നബി(സ) : അള്ളാഹുവേ, നിശ്ചയം മുഹമ്മദ് നബിയെ മുൻനിർത്തി നിന്നോട് ഞാൻ പ്രാർത്ഥിക്കുന്നു എന്ന് പറയുക.
വഹാബികൾ : നബി(സ)യെ മുൻനിർത്തി അല്ലാഹുവിനോട് നിങ്ങൾ പ്രാർത്ഥിക്കരുത്.
3 :- നബി(സ) : മുആദ് എന്റെ മസ്ജിദിന്റെയും ഖബറിന്റെയും അരികിലൂടെ നീ നടന്നു പോയേക്കും.എന്റെ ഖബർ സിയാറത്ത് ചെയ്താൽ എന്റെ ശഫാഅത്ത് സ്ഥിരപ്പെട്ടു.
വഹാബികൾ : നബി (സ)യെ സിയാറത്ത് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ മദീനയിലേക്ക് പോകരുത്. മസ്ജിദുന്നബവി ഉദ്ദേശിച്ച് കൊണ്ട് മാത്രമേ പോകാവൂ.
4 :- നബി(സ) : നിങ്ങളിൽ ഒരാൾക്ക് വിജനമായ സ്ഥലത്ത് വെച്ച് വല്ല വിപത്തും സംഭവിച്ചാൽ അല്ലാഹുവിന്റെ അടിമകളെ.. എന്നെ സഹായിക്കണേ എന്നിങ്ങനെ വിളിക്കട്ടെ
വഹാബികൾ : സൃഷ്ടികളോട് അദൃശ്യമായ സഹായംതേടൽ ശിർക്കും കുഫ്റുമാണ്.
5 :- നബി(സ) : നിന്റെ നബിയുടെയും മുൻഗാമികളായ നബിമാരുടെയും ഹഖ് കൊണ്ട് എന്റെ മാതാവ് ഫാത്തിമ ബിൻത് അസദി(റ)ന് നീ പൊറുത്തുകൊടുക്കേണമേ.
വഹാബികൾ : മൺമറഞ്ഞ മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്ത് പ്രാർത്ഥിക്കൽ ശിർക്കാണ്.
6 നബി(സ) : എൻറെ ജീവിതവും മരണവും നിങ്ങൾക്ക് നന്മയാണ്. മരണാനന്തരം നിങ്ങളുടെ കർമങ്ങൾ എനിക്ക് പ്രദർശിപ്പിക്കപ്പെടും. നന്മ കണ്ടാൽ ഞാൻ അല്ലാഹുവിനെ സ്തുതിക്കും.
വഹാബികൾ : മരണാനന്തരം നബി(സ) ഇവിടെ നടക്കുന്ന ഒന്നും അറിയില്ല.
7 :- നബി (സ) : മരണാന്തരം സ്വഹാബിയോട് നിർദ്ദേശിക്കുന്നു. നീ ഉമർ (റ) അടുക്കൽ ചെല്ലുക. എന്നിട്ട് കൗശലപൂർവ്വം ഭരണകാര്യങ്ങൾ നിർവഹിക്കാൻ പറയുക. അവർക്ക് ഉടനെ മഴ ലഭിക്കുമെന്ന വാർത്ത അറിയിക്കുക.
വഹാബികൾ : മരണാനന്തരം നബി (സ) ഒരു ഉപകാരവും ചെയ്യില്ല. ഇത് വിശ്വസിക്കൽ ശിർക്കാണ്.
8 :- നബി (സ) : അല്ലാഹുവേ പ്രാർത്ഥിക്കുന്നവരുടെ ഹഖ് കൊണ്ട് നിന്നോട് ഞാൻ ചോദിക്കുന്നു എന്ന് നീ പറയുക.
വഹാബികൾ : സൃഷ്ടികളുടെ ഹഖ് കൊണ്ട് ചോദിക്കൽ ശിർക്കാണ്.
9 :- നബി (സ) : നബിമാർ അവരുടെ ഖബറുകളിൽ ജീവിക്കുന്നു. അവർ നിസ്കരിക്കുന്നു.
വഹാബികൾ : നബിമാർ നമ്മുടെ വിളി കേൾക്കുകയേ ഇല്ല.
10 :- നബി (സ) : മയ്യിത്തിനെ ഖബറിൽ വെച്ച് കൂട്ടുകാർ പിരിഞ്ഞു പോയാൽ, അവരുടെ പാദ രക്ഷയുടെ പതന ശബ്ദം മയ്യത്ത് ഖബറിലേക്ക് കേൾക്കും.
വഹാബികൾ : മരിച്ചവർ കേൾക്കുകയില്ല.
11 :- നബി(സ) : മരിച്ചവരുടെ മേൽ നിങ്ങൾ സൂറത്ത് യാസീൻ ഓതുക.
വഹാബികൾ : മരണപ്പെട്ടവരുടെ മേൽ ഖുർആൻ പാരായണം ചെയ്യൽ ബിദ്അത്താണ്.
12 :- നബി (സ) : അല്ലാഹുവിനോടും തന്റെ ദൂതനോടും ഞാൻ അഭയം തേടുന്നു.
വഹാബികൾ : അല്ലാഹുവിന്റെ റസൂലിനോട് അഭയം തേടൽ ശിർക്കാണ്.
13 :- നബി(സ) : ലാഇലാഹ ഇല്ലല്ലാഹ് എന്ന०ഗീകരിക്കുന്ന വരെ കാഫിർ ആക്കരുത്.
വഹാബികൾ : തങ്ങളോട് എതിരായ ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയുന്ന സകലരെയും കാഫിറും മുശ് രിക്കും ആക്കുന്നു.
✍️അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
Post a Comment