മയ്യിത്ത് നിസ്കാരം; ബിദഈ വിഭാഗത്തിന് ഇനി പുനഃപരിശോധിക്കാം
മരണപ്പെട്ടവർക്ക് വേണ്ടി ജീവിച്ചിരിക്കുന്നവർ ചെയ്യുന്ന ദാനങ്ങൾ ഫലം ചെയ്യും എന്ന കാര്യത്തിൽ ഇസ്ലാമിക ലോകത്ത് ഇജ്മാഅ് (ഏകാഭിപ്രായം) ഉണ്ടെന്ന് ഇമാം നവവി (റ) രേഖപ്പെടുത്തിയിട്ടുണ്ട്. മരണാനന്തരം പരേതാത്മാക്കൾക്ക് വേണ്ടി സുന്നികൾ വിവിധതരം സൽകർമങ്ങൾ ചെയ്തുവരുന്നു. പ്രമാണങ്ങളിൽ ഇതിന് ധാരാളം തെളിവുകളുണ്ട്.
എന്നാൽ ഇതൊന്നും ചെയ്യാത്തവരാണ് കേരളത്തിലെ മതനവീകരണ വാദികൾ. മനുഷ്യന് അവൻ ചെയ്ത കാര്യങ്ങൾ മാത്രമേ കിട്ടൂ എന്നാണ് അവരുടെ വാദം.
സുന്നി പള്ളികളിൽ പലപ്പോഴും മരണപ്പെട്ട അന്യ നാട്ടുകാർക്ക് വേണ്ടി പോലും പ്രത്യേക പ്രാർത്ഥന (മറഞ്ഞ മയ്യിത്തിന് മേലുള്ള നിസ്കാരം) പതിവായി നടത്തി വരുന്നു. എന്നാൽ ബിദഈ വിഭാഗം മറഞ്ഞ മയ്യിത്തിന് വേണ്ടി നിസ്കരിക്കൽ ബിദ്അത്ത് (അനാചാരം) ആണെന്നാണ് വാദിക്കുന്നത്.
ഇതിപ്പോൾ ഇവിടെ പറയാൻ കാരണം ഇവരുടെ ശ്രദ്ധയിലേക്ക് ഒരു വാർത്ത കൊണ്ടുവരാനാണ്.
കഴിഞ്ഞ ദിവസം ഷാർജയിലെ ഡെപ്യൂട്ടി റൂളർ ശൈഖ് അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി മരണപ്പെട്ടു. അല്ലാഹു അദ്ദേഹത്തിന് പാപമോചനം നൽകട്ടെ. അദ്ദേഹത്തിന്റെ പേരിൽ ഇന്ന് ളുഹ്ർ നിസ്കാരാനന്തരം ഷാർജയിൽ മുഴുവൻ പള്ളികളിലും മയ്യിത്ത് നിസ്കാരം നടന്നു.
ഷാർജ ഗവൺമെന്റ് ഇസ്ലാമിക് അഫേഴ്സിന്റെ ഔദ്യോഗിക ട്വിറ്റർ, ഇൻസ്റ്റാഗ്രാം പേജുകളിലും യു.എ.ഇയിലെ പത്രങ്ങളിലും മയ്യിത്ത് നിസ്കാരം നടത്തണമെന്ന് പ്രത്യേക ആഹ്വാനം ഉണ്ടായിരുന്നു.
അതോടൊപ്പം മതകാര്യ വകുപ്പിന് കീഴിൽ പ്രത്യേക പള്ളി ഇമാമുകൾക്ക് നിർദേശവും ഉണ്ടായിരുന്നു.
മുൻ നേതാക്കൾ പറഞ്ഞ കാര്യങ്ങൾ അന്ധമായി അനുകരിക്കുന്നതിനുപകരം ഇസ്ലാമിക ലോക പണ്ഡിതന്മാരുടെ ഇത്തരം നിലപാടുകൾ വിലയിരുത്തി പഴയ നിലപാടുകൾ പുനഃപരിശോധിക്കുന്നത് പരലോകത്തേക്ക് പ്രയോജനപ്പെട്ടേക്കും.
✍️അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
Post a Comment