എത്ര ദിവസം കൂടുമ്പോഴാണ് സംയോഗത്തിൽ ഏർപ്പെടേണ്ടത്.,?


ഒരിക്കൽ ഒരു സംഘം ആളുകൾ പ്രവാചകൻ (സ) യുടെ അടുത്ത് വന്ന് പരാതിപ്പെട്ടു. “പ്രവാചകരേ…. സമ്പന്നർ സകല പ്രതിഫലങ്ങളും വാരിക്കൂട്ടുന്നു. അവർ ഞങ്ങളെപ്പോലെ നിസ്കരിക്കുന്നു, ഞങ്ങളെപ്പോലെ നോമ്പനുഷ്ഠിക്കുന്നു, പുറമെ അവർ സമ്പത്ത് ദാനം ചെയ്യുകയും ചെയ്യുന്നു.”

അപ്പോൾ പ്രവാചകൻ പറഞ്ഞു: “നിങ്ങൾക്കും ദാനധർമ്മത്തിന് നാഥൻ അവസരം തന്നിട്ടുണ്ടല്ലോ ?. നിങ്ങൾ ചൊല്ലുന്ന ഓരോ തസ്ബീഹും ദാനമാണ്. തക്ബീർ ദാനമാണ്. തഹ് ലീ ൽ ദാനമാണ്. തഹ് മീദ് ദാനമാണ്. നന്മ കൽപ്പിക്കൽ ദാനമാണ്, ചീത്ത കാര്യം വിരോധിക്കൽ ദാനമാണ്. മാത്രമല്ല നിങ്ങൾ നടത്തുന്ന സംഭോഗം വരെ ദാനമാണ്.”

അപ്പോൾ അവർ ആശ്ചര്യത്തോടെ ചോദിച്ചു: “ഞങ്ങൾ നടത്തുന്ന സംഭോഗവും ദാനമാണെന്നന്നോ? അതെങ്ങനെ?”

പ്രവാചകൻ അവരോട് തിരിച്ചു ചോദിച്ചു: “നിങ്ങൾ നിഷിദ്ധമാർഗത്തിൽ സംഭോഗം ചെയ്താൽ ശിക്ഷ ലഭിക്കില്ലേ ?”
“അതെ ,” എല്ലാവരും സമ്മതിച്ചു.
അപ്പോൾ പ്രവാചകൻ പറഞ്ഞു:
“എങ്കിൽ അനുവദനീയമാർഗത്തിൽ അത് തീർക്കുന്നതിന് പ്രതിഫലമുണ്ട്. (സ്വഹീഹ് മുസ്ലീം )

സെക്സ് സ്വാഭാവികമാണ്, മനോഹരമാണ്, വൈകാരീ കവും മാനസീകവും ആത്മീയവുമായ അനുഭവമാണ്. ദമ്പതികളെ പൂർണാർത്ഥത്തിൽ ഇഴചേർക്കുന്ന മാസ്മരിക വേളയാണ് ആ നിമിഷങ്ങൾ.

ചർമ്മം ചർമ്മത്തോട് ചേർന്ന്, ചുണ്ടുകൾ ചുണ്ടുകളോട് ചേർന്ന്, വദനം വദനത്തോട് ചേർന്ന്, മാറിടം നെഞ്ചോട് ചേർന്ന്, ഗുഹ്യം ഗുഹ്യത്തോട് ചേർന്ന് ആനന്ദം കണ്ടെത്തുമ്പോൾ മറ്റൊരു തലത്തിൽ അത് ആത്മാവിന്റെ ലയനമായി താളമായി ആഹ്ലാദമായി ആനന്ദമായി അനർഗള പ്രവാഹമായി ഉയരുന്നു, ഉണരുന്നു. സുറുമയെഴുതിയ മൊഞ്ചിന്റെ പൂമേനിയിൽ പതിനാലാം രാവുദിക്കുന്ന മധുരവുമായി പടർന്നു കയറുന്ന പുളകിത നിമിഷങ്ങളാക്കാൻ കഴിയണം.

പ്രണയമധുരം ചേരാത്ത ലൈംഗീകത വെറും വ്യായാമം മാത്രമാണ്. അത് മനഃശാന്തി നൽകില്ല, ആത്മ നിർവൃതി നൽകില്ല, ചെമ്പകപ്പൂ നിറമുള്ള അനഘ നിമിഷങ്ങളിലേക്ക് കൊണ്ടു പോവില്ല, നിലാവിൽ വിരിഞ്ഞ തേൻമലരിന്റെ മധുരാനുഭൂതി നൽകില്ല.

ചുരുക്കി പറഞ്ഞാൽ ദമ്പതികളുടെ ആകമാന സ്നേഹത്തിന്റെ വലിയൊരു ഭാഗമാണ് സെക്സ് എന്നു പറയാം. സ്നേഹമാണ് യഥാർത്ഥ സെക്സിന്റെ ആത്മാവ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മഹത്തായ അഭിവാജ്ഞ സെക്സിലുണ്ട്.

ഒരിക്കൽ തിരുനബി(സ) ഭാര്യ സൗദാബീവിക്കരികിലെത്തി. അവർ അടുക്കളയിലായിരുന്നു.

മറ്റു സ്ത്രീകളും കൂടെയുണ്ടായിരുന്നു. നബി(സ)യുടെ ആവശ്യം മനസിലാക്കിയ അവർ അടുക്കളയിൽ നിന്ന് പിൻവാങ്ങി ( ദാരിമി )

സൈനുദീൻ മഖ്ദൂം (റ) പറയുന്നു: പ്രത്യേക കാരണമൊന്നുമില്ലെങ്കിൽ നാലു ദിവസത്തിലൊരിക്കൽ സംഭോഗത്തിലേർപ്പെടേണ്ടതാണ്.(ഫതഹുൽ മുഈൻ) നാലു ദിവസത്തിലൊരിക്കൽ നിർബന്ധമാണെന്ന് ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇസ്ലാമികപഠനങ്ങൾ