ലേലം വിളി അനുവദനീയമാണോ.?


ഇന്നു സാധാരണ കണ്ടുവരാറുള്ള ലേലം വിളി അനുവദനീയമാണ്.  പ്രത്യേകമായി നിഷിദ്ധമാണെന്നതിനു തെളിവുകളില്ലെങ്കില്‍ അത്തരം ഇടപാടുകള്‍ ദീനില്‍ അനുവദനീയമാണ്. നബി (സ)യുടെ അടുക്കല്‍ ഒരാള്‍ യാചിച്ചു വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ വീട്ടിലുണ്ടായിരുന്ന പുതപ്പും പാനപാത്രവും കൊണ്ടു വരാന്‍ പറഞ്ഞു. നബി (സ) സ്വഹാബാക്കളില്‍ വിളിച്ചു പറഞ്ഞു ഇത് വാങ്ങാനാരുണ്ട്. ഒരാള്‍ ഒരു ദിര്‍ഹമിനു വാങ്ങാമെന്നു പറഞ്ഞു. റസൂല്‍ (സ) വീണ്ടും പറഞ്ഞു ഒരു ദിര്‍ഹമിനേക്കാള്‍ കൂടുതല്‍ ആരു തരും. മൂന്നു പ്രാവശ്യം വിളിച്ചു പറഞ്ഞു. അപ്പോള്‍ ഒരാള്‍ രണ്ടു ദിര്‍ഹമിനു തയ്യാറാണെന്നു പറഞ്ഞു. നബി (സ) അത് രണ്ടും രണ്ടു ദിര്‍ഹമിനു വിറ്റു. ഒരു ദിര്‍ഹമിനു വീട്ടുകാര്‍ക്ക് ഭക്ഷണം വാങ്ങാനും മറ്റൊന്നു കൊണ്ട് മഴു വാങ്ങാനും കല്പിച്ചു.  നബി(സ) തന്നെ ആ മഴുവിനു പിടിയിട്ടു കൊടുത്തു. എന്നിട്ട് വിറക് ശേഖരിച്ച് വില്‍ക്കാന് കല്പിച്ചു.  നസാഇ, തിര്‍മുദി, അബൂ ദാവൂദ്, ഇബ്നു മാജ എന്നിവര്‍ ഇത് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.