സാധാ പൈസയുടെ സകാത്ത്
കറൻസിക്ക് സകാത്തുണ്ട്.
അത് സ്വർണം,വെള്ളി എന്നിവയുടെ സ്ഥാനത്താണ്.
എന്നാൽ
വെള്ളിയുടെയും സ്വര്‍ണ്ണത്തിന്‍റെയും നിസ്വാബുമായി പരസ്പരം താരതമ്യം ചെയ്തുനോക്കുമ്പോള്‍ ഏതാണോ ഏറ്റവും കുറവ് മൂല്യമുള്ളത് അതാണ് കറന്‍സിയുടെ നിസ്വാബായി പരിഗണിക്കുക. നമ്മുടെ കാലഘട്ടത്തില്‍ 595ഗ്രാം വെള്ളിക്ക് 85ഗ്രാം സ്വര്‍ണ്ണത്തെക്കാള്‍ മൂല്യം കുറവാണ്. അതിനാല്‍ തന്നെ വെള്ളിയുടെ നിസ്വാബാണ് കറന്‍സിയുടെ നിസ്വാബായി പരിഗണിക്കുക.
കാരണം ഖിയാസ് ചെയ്യുമ്പോള്‍ സകാത്തിന്‍റെ അവകാശികള്‍ക്ക് ഏറ്റവും ഉചിതമേത് എന്നതാണ് ഇവിടെ പരിഗണിക്കുന്നത്.
മാത്രമല്ല ദരിദ്രന് ഏറ്റവും ഉചിതമായതും അതാണ്.
ഇത് കൂടാതെ നമ്മുടെ നാട്ടിൽ പണ്ട് മുതൽ വിനിമയത്തിലുണ്ടായിരുന്നതും വെള്ളി നാണയങ്ങളാണ്.
595 ഗ്രാം വെള്ളിയുടെ വില (ഏകദേശം 24,500 രൂപ . കറക്റ്റ് വില ഇന്നത്തെ പത്രം നോക്കി കണ്ടെത്തുക.)
കൈവശം വെക്കുമ്പോഴാണ് കറന്‍സി നോട്ടിന് സകാത്ത് നിര്‍ബന്ധമാകുക.
ഇന്ന് വെള്ളി, സ്വര്‍ണം എന്നിവയേക്കാള്‍ ആളുകള്‍ കൈവശം വെക്കുന്നത് കറന്‍സിയാണല്ലോ.
വെള്ളിക്കും സ്വർണ്ണത്തിനും സകാത്ത് നിർബന്ധമാക്കിയത് അത് സാധനങളുടെ വിലയും വിനിമയ മാധ്യമവും എന്ന നിലക്കാണ്. ഇന്ന് ഇത്തരമൊരു നാണയ വ്യവസ്ഥ നിലവിലില്ല. പകരം സ്വർണ്ണം വെള്ളി അടിസ്ഥാനമാക്കിയുള്ള കറൻസിയാണുള്ളത്. അതിനാൽ എന്ത് കാരണത്താൽ സ്വർണ്ണത്തിനും വെള്ളിക്കും സകാത്ത് നിർബന്ധമായോ അതേ കാരണത്താൽ കറൻസിക്കും സകാത്ത് നിർബന്ധമാണ്.
ഇന്ന് ബാങ്ക് അകൌണ്ട് ഇല്ലാത്തവർ വിരളമാണ് . എന്നാൽ അജ്ഞത മൂലമാവാം ഇവരിൽ നല്ലൊരു ഭാഗം അർഹരായിട്ടും സകാത്ത് നൽകാത്തവരാണ്.
595 ഗ്രാം വെള്ളിയുടെ വില ഒരു വർഷം അകൌണ്ടിൽ കിടന്നാൽ സകാത്ത് നിർബന്ധമാണ്.
595 ഗ്രാം വെള്ളിയുടെ വില 24'500 ഇന്ത്യൻ രൂപയാണെന്ന് സങ്കല്പിക്കുക. 5000 രൂപ കൊണ്ട് ഒരാൾ അകൌണ്ട് തുടങ്ങി അകൌണ്ടിലെ തുക എന്ന് 24,500 രൂപയാകുന്നുവോ, അന്ന് മുതൽ അയാൾ കൊല്ലം കണക്ക് വെച്ച് പോരണം. ഈ സംഖ്യ സ്ഥിരമായി ഒരു വർഷം അകൌണ്ടിൽ കിടന്നിട്ടുണ്ടെങ്കിൽ വർഷാവസാനം 24500 ന്റെ 2.5 ശതമാനം സകാത് നൽകണം. സകാത്ത് നൽകി ബാക്കി വരുന്ന സംഖ്യയാണ് പിന്നീട് കണക്ക് വെക്കേണ്ടത്. അകൌണ്ട് ബാലൻസ് 24500 ൽ കുറയുമ്പോൾ കൊല്ലം മുറിയുകയും ,ശേഷം എന്ന് 24500 തികയുന്നുവോ അന്ന് പുതിയ വർഷം ആരംഭിക്കുകയും ചെയ്യുന്നു.
കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക👇👇
Post a Comment