ബിറ്റ് കോയിൻ: കോടീശ്വരനാകാൻ വരട്ടെ.. ഒരു നിമിഷം.!!
എന്താണ് ബിറ്റ്കോയിൻ?
പ്രധാനമായും
ഇന്റർനെറ്റിലൂടെയുള്ളസാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ (Bitcoin). ഇത് ലോഹനിർമ്മിതമായ നാണയമോ കടലാസ്നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽതയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാംഅല്ലെങ്കിൽ അല്ലെങ്കിൽ സോഫ്റ്റ്‌വെയർകോഡാണ്. എൻക്രിപ്ഷൻസാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നും വിളിക്കാറുണ്ട്.
ബിറ്റ് കോയിൻ വാങ്ങിയാൽ?
ഇന്ന് ഒരു ബിറ്റ് കോയിനിന്റെ വില 4.5 ലക്ഷത്തിന് മുകളിലാണ്..
നള അത് ഒരു കോടിയാകാം രണ്ട് കോടിയാകാം ..
വില കുറയുകയും ചെയ്യാം...
അതിനനുസരിച്ച് മറിച്ച് വിൽക്കുകയോ കറൻസിയായി പിൻവലിക്കുകയോ ചെയ്യാം ഒറ്റ ദിവസം കൊണ്ട് കോടീശ്വരനോ പാപ്പരോ ആവാം..
എന്നാൽ കോയിൻ വാങ്ങാൻ ഈ 4.5 ലക്ഷം തന്നെ വേണ്ടതില്ല 1000 രൂപക്കും മുറിച്ച് വാങ്ങാം അതിനനുസരിച്ു
ള്ള മൂല്യമുണ്ടാകുമെന്ന് മാത്രം
ഇന്നത്തെ(21/6/2018)മൂല്യം
എങ്ങനെ സമ്പാദിക്കാം?
മൂന്നു വിധത്തില്‍ ബിറ്റ്‌കോയിന്‍ സ്വന്തമാക്കാം. നിങ്ങളുടെ കയ്യിലുള്ള കറന്‍സിയുമായി ബിറ്റ്‌കോയിന്‍ വിപണി വിലയില്‍ മാറ്റിയെടുക്കാം - വിദേശ കറന്‍സികള്‍ എക്‌ചേഞ്ച് ചെയ്യുന്നതുപോലെ. മറ്റൊന്ന് നിങ്ങളുടെ കൈവശമുള്ള എന്തെങ്കിലും വസ്തുക്കള്‍ക്കോ സേവനത്തിനോ പകരമായി ബിറ്റ്‌കോയിന്‍ സ്വീകരിക്കാം. അതുമല്ലെങ്കില്‍ ഒരു ബിറ്റ്‌കോയിന്‍ ഖനി തൊഴിലാളിയോ മുതലാളിയോ ആയി ഖനനം ചെയ്തും എടുക്കാം.
ബിറ്റ്‌കോയിന്‍ സൗജന്യമായും നേടാം. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക, സര്‍വ്വേകള്‍ പൂരിപ്പിക്കുക, പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുക, സോഷ്യല്‍ മീഡിയായില്‍ ഷെയര്‍ ചെയ്യുക തുടങ്ങിയവയ്ക്ക് പ്രതിഫലമായി പല സൈറ്റുകളും ബിറ്റ്‌കോയിന്‍ പ്രതിഫലമായി നല്‍കുന്നു.(സൈറ്റുകളുടെ പേരുകൾ മനപ്പൂർവം ഒഴിവാക്കുന്നു.)
അവകാശപ്പെടുന്ന നേട്ടം
നിലവിലെ നാണയ സംവിധാനങ്ങളിലെല്ലാം കറന്‍സിയുടെ മൂല്യം ഒരു കേന്ദ്രീകൃത സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ്. ഉദാഹരണത്തിന് നമ്മുടെ കറന്‍സിയുടെ മൂല്യവും വിതരണവുമെല്ലാം റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. ഇത്തരത്തിലുള്ള കേന്ദ്രീകൃത നിയന്ത്രണ സംവിധാനത്തില്‍ ഉപഭോക്താക്കള്‍ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത എപ്പോഴുമുണ്ട്. മാത്രവുമല്ല, കള്ളപ്പണം ഈ നാണയ സംവിധാനത്തിന് വലിയൊരു വെല്ലുവിളിയുമാണ്.
എന്നാൽ
ഒരു വ്യക്തിക്കും ബിറ്റ്‌കോയിന്‍ സംവിധാനത്തെ ദോഷകരമാം വിധം ചൂഷണം ചെയ്യാനാകില്ല. വ്യാജനാണയങ്ങളുടെ നിര്‍മ്മാണവും അസാധ്യം. ഇതര നാണയവ്യവസ്ഥകളില്‍ നിന്നും വ്യത്യസ്തമായി പരമാവധി എത്ര ബിറ്റ്‌കോയിനുകള്‍ വിപണിയിലെത്താമെന്നതിന് കൃത്യമായ കണക്കുമുണ്ട്. 210 ലക്ഷം ബിറ്റ്‌കോയിനുകള്‍ മുന്‍കൂട്ടി നിശ്ചയിയ്ക്കപ്പെട്ട അനുപാതത്തില്‍ മാത്രമേ വിപണിയിലെത്തുകയുള്ളൂ. ഇത് പണപ്പെരുപ്പം പൂര്‍ണമായിത്തന്നെ ഒഴിവാക്കുന്നു.
നിയമം സമ്മതിക്കുമോ.?
ഇന്ത്യയിൽ ആർബിഐ പലതവണ മുന്നറിയിപ്പു നൽകിയതു കൂടാതെ, ക്രിപ്റ്റോ കറൻസികൾക്കു രാജ്യത്ത് അംഗീകാരമില്ലെന്നു ധനമന്ത്രി കേന്ദ്ര ബജറ്റിൽതന്നെ പ്രഖ്യാപിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകാൻ ഇവ ഉപയോഗിക്കുന്നതു തടയുമെന്നും വ്യക്തമാക്കി. ഇതിലൂടെയുള്ള വരുമാനത്തിനു നികുതി ഈടാക്കാൻ ആദായനികുതി വകുപ്പും നടപടി തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ വൻ നിക്ഷേപകരിൽ ഭൂരിഭാഗവും ടെക്കികളായ യുവാക്കളും റിയൽ എസ്റ്റേറ്റ്, ജ്വല്ലറി മേഖലകളിലുള്ളവരുമാണെന്നു നികുതിവകുപ്പ് പറയുന്നു.
ഫെയ്സ്ബുക് തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ ക്രിപ്റ്റോ കറൻസികളുടെ പരസ്യം തടഞ്ഞത് ഈയിടെയാണ്. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ പല രാജ്യങ്ങളിലെയും പ്രമുഖ ബാങ്കുകൾ തങ്ങളുടെ ക്രെഡിറ്റ് കാർഡ് വഴി ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിലേക്കു പണം മാറ്റുന്നതു തടഞ്ഞിട്ടുണ്ട്.
ഇസ്ലാം എന്ത് പറയുന്നു.?
ഈജിപ്ത് ഗ്രാൻഡ് മുഫ്തി ക്രിപ്റ്റോ കറൻസികൾക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചത് കഴിഞ്ഞ മാസമാണ്. ചൂതാട്ടത്തിനു തുല്യമായ ക്രിപ്റ്റോ കറൻസി നിക്ഷേപം ഇസ്‌ലാമിക വിരുദ്ധമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സമാനമായ നിലപാട് സൗദി ഗ്രാൻഡ് മുഫ്തിയും സ്വീകരിച്ചിരുന്നു.
നമ്മുടെ നാടുകളിൽ ബിറ്റ് കോയിൻ ഇപ്പോൾ ഉടലെടുത്ത് കൊണ്ടിരിക്കുന്നതേ ഉള്ളൂ..
അതിനാൽ അത് പണ്ഡിത യർക്കിടയിൽ ചർച്ച അനിവാര്യമാണ്.
എന്തായാലും ബിറ്റ് കോയിൻ ഇടപാടിൽ ചൂതാട്ട സ്വഭാവം സ്ഥിതീകരിച്ചാൽ അത് കൊണ്ട് തന്നെ അത് നിശിദ്ധമാകും.
അതിന് പുറമെ വരുന്ന അനുബന്ധമായ വിനിമയത്തിലെ ക്രമക്കേടുകളും അത് നിഷിദ്ധമാകാൻ വഴിവെക്കും..
കൂടുതൽ പഠനങ്ങൾ പുറത്ത് വരേണ്ടതുണ്ട്..
നമുക്ക് കാത്തിരിക്കാം.
Post a Comment