കൈക്കെഴുത്ത്: ഉസ്താദുമാരെ ചേർത്ത് പിടിക്കാം
അല്ലാഹുവിൻ്റെ മഹത്തായ ദിനീ പ്രചരണ രംഗത്ത് അമ്പിയാക്കളുടെ പിൻമുറക്കാരായ നമ്മുടെ ഉസ്താദുമാരെ മറക്കാവതല്ല, മുത്തുനബി (സ) പേരെടുത്തു പറഞ്ഞ് പ്രാർത്ഥിച്ച പ്രാർത്ഥനയുടെ ഒരൊറ്റക്കരുത്തിൽ രംഗം വിട്ടു പോകാതെ നമ്മുടെ മക്കളെ നല്ല മനുഷ്യരാക്കാൻ ഓടിത്തളരുന്നവരാണ് നമ്മുടെ ഉസ്താദുമാർ...
അവരുടെ അടുക്കളകളിലേക്ക് ദീനീ സമൂഹം ഇടക്കൊന്നെത്തി നോക്കണം, തുഛമായ വേതനത്തിന് മെച്ചമായ സേവനം ചെയ്യുന്ന മുഅല്ലിമീങ്ങളുടെ കുടുംബം അല്ലലറിയിക്കാതെ ഇത്തവണയും ബലിപെരുന്നാൾ ആഘോഷിക്കാനൊരുങ്ങുകയാണ്.
ലക്ഷത്തിനടുത്ത് ശമ്പളം വാങ്ങുന്നവരല്ല മുഅല്ലിമീങ്ങൾ. സമരമില്ല, ബഹളമില്ല ഒന്നും പ്രതികരിക്കാതെ കിട്ടിയത് വാങ്ങി സംതൃപ്തരാകുന്നവരാണവർ.
പതിറ്റാണ്ടുകളായി എല്ലാ വർഷവും ഹജ്ജ് പെരുന്നാൾ സമാഗതമായാൽ മദ്രസ്സകളിൽ കൈക്കെഴുത്തും ഹദിയ്യയും നടക്കും, പതിനായിരങ്ങൾ ലഭിക്കുന്ന കേസൊന്നുമല്ല, ഒരാചാരം.., ഒരുസന്തോഷം അത്ര തന്നെ..!
അറിവ് പഠിപ്പിക്കുന്ന ഉസ്താദുമാർക്കൊരു ഹദിയ നൽകി എല്ലാവരും ഒന്നായി മധുരം കഴിച്ച് ഇബ്രാഹിമീ സരണിയുടെ ഓർമ്മകൾ അയവിറക്കി പെരുന്നാൾ അവധിക്ക് പിരിയുന്ന നല്ല കാഴ്ചകൾ
പ്രത്യേകിച്ച് ഉസ്താദുമാരുടെ കാര്യത്തിൽ
ان شاء الله
ഈ വർഷത്തെ കൈക്കെഴുത്തിലും ചേർത്ത് നിർത്താം ചേർന്ന് നിൽക്കാം.
Post a Comment