കൊരൂർ തൊരീഖത്തിന്റെ ഗുണ്ടാവിളയാട്ടം: പോലീസിൽ പരാതി നൽകി സഹോദരിമാർ



കിഴിശ്ശേരി /മലപ്പുറം: പ്രസ്ഥാനവുമായി ബന്ധം അവസാനിപ്പിച്ചതിന് സഹോദരിമാർക്ക് ഭ്രഷ്‌ട് കൽപ്പിച്ച് കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊരുര് വിഭാഗം ത്വരീഖത്ത് നേതൃത്വം.

കിഴിശ്ശേരി സ്വദേശികളായ കല്ലൻ വീട്ടിൽ ലുബ്‌ന, ഷിബ്‌ല എന്നിവരാണ് പരാതിയുമാ യി രംഗത്തെത്തിയത്. കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരകളാകുന്നതായി കാണിച്ച് ഇരുവരും ലുബ‌യുടെ ഭർത്താവ് വയനാട് സ്വദേശി റിയാസും മലപ്പുറം, വയനാട് ജില്ലാ പൊലിസ് മേധാവിമാർക്കും കൊണ്ടോട്ടി ഡിവൈ.എസ്.പിക്കും പരാതി നൽകി. പരാതിയുടെ പകർപ്പ് മുഖ്യമന്ത്രിക്കും അയച്ചിട്ടുണ്ട്.

കൊടുവള്ളി കിഴക്കോത്ത് പുത്തൻവീട്ടിൽ ഷാഹുൽ ഹമീദ് എന്നയാൾ നേതൃത്വം നൽകു ന്ന കൊരൂര് ത്വരീഖത്ത് എന്ന പ്രസ്ഥാനത്തിൽ തങ്ങൾ പ്ര വർത്തിച്ചിരുന്നതായി ഇവർ പറയുന്നു. മൂന്ന് വർഷം മുൻ പാണ് റിയാസും ഭാര്യ ലുബ്‌ന യും പ്രസ്ഥാനവുമായി ബന്ധം പിരിഞ്ഞത്. മൂന്ന് ആഴ്ച മുൻപ് ഷിബ് ലയും പ്രസ്ഥാനവുമായു ള്ള ബന്ധം അവസാനിപ്പിച്ചു. ഇതോടെ ഗുരുതരമായ സാമു ഹിക, മാനസികസിക പീഡനവും ഒറ്റ പ്പെടുത്തലും നേരിടേണ്ടിവരികയാണെന്ന് ഇവർ പറഞ്ഞു.

തങ്ങൾ മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു.

മാതാപിതാക്കൾ കൂടെ താമസിക്കാനുള്ള അവകാശം തന്നെങ്കിലും സംഘടനയുടെ സമ്മർദത്തെ തുടർന്ന് അവർക്ക് ഇത് അനുവദിക്കാനാകുന്നില്ല. പ്രസ്ഥാനത്തിൻ്റെ ഭീഷണിയെ ഭയന്ന് ഭർത്താവിൻ്റെ വീട്ടിലും പ്രവേശനം അനുവദിക്കുന്നില്ലെന്ന് ലുബ്‌ന പറഞ്ഞു.

മുന്ന് വർഷത്തിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഭാര്യ ലുബ‌യ്ക്കും അവളുടെ സഹോദരിക്കുമൊപ്പം താൻ കിഴിശ്ശേരി യിലെ ഭാര്യവീട്ടിൽ എത്തിയെ ങ്കിലും സംഘടനയുടെ നേതൃത്വ ത്തിൽ നൂറിലധികം ആളുകൾ സംഘടിച്ചെത്തി തടഞ്ഞ് അക്രമിക്കാൻ ശ്രമിച്ചെന്നും പൊലി സ് എത്തിയാണ് രക്ഷപ്പെടുത്തി യതെന്നും റിയാസ് പറഞ്ഞു.

സ്വന്തം നാടായ വയനാട്ടി ലെ സുഹൃത്തുക്കളെയും ബന്ധു ക്കളെയും കാണാനും അനുവ ദിക്കുന്നില്ലെന്നും റിയാസ് പറ ഞ്ഞു. 2022 ഒക്ടോബറിൽ റിയാ സിൻ്റെ പിതാവ് മരിച്ചിരുന്നു. വി ദേശത്തായിരുന്ന ഇയാൾ വയനാട്ടിലെ വീട്ടിലെത്തിയെങ്കി ലും സംസ്‌കാരചടങ്ങുകളിൽ പങ്കെടുക്കാനും വീട്ടിൽ പ്രവേശിക്കാനും സംഘടന അനുവദിച്ചില്ലത്രെ. മാതാവിനെ പോലും കാണാതെ തിരിച്ചുപോകേണ്ട സ്ഥിതിയുണ്ടായി.

ഒറ്റപ്പെടുത്തിയതിനാൽ കിഴിശ്ശേരിയിലേയും വയനാട്ടിലെയും വീട്ടിൽ പോകാതെ കുടുംബവുമായി കോയമ്പത്തൂരിൽ കഴിയുകയാണെന്ന്  റിയാസ് പറഞ്ഞു.

അതിനിടെ റിയാസിന്റെ മാതാവ് തങ്ങളുമായി അടുപ്പം പു ലർത്തിയത് അറിഞ്ഞ സംഘട അവരെ  നേതാക്കൾ ാരുര് വിഭാഗത്തിൽനിന്ന് പുറ ത്താക്കി. പിന്നീട് അവർ മാപ്പുപറഞ്ഞ് തിരികെ ചേരുകയായിരുന്നെന്നും ഇവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

(സുപ്രഭാതം ദിനപത്രം ജൂലൈ, 3, 2025)