സക്കാത്ത്: ആരാധനയെ അട്ടിമറിക്കുന്ന ജമാഅത്തെ ഇസ്ലാമി
പി.എ സ്വാദിഖ് ഫൈസി താനൂർ
ഇസ്ലാമിൻറെ അടിസ്ഥാന ആശയങ്ങളെയും ആരാധനാകർമങ്ങളെയും തെറ്റായി വ്യാഖ്യാ നിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. 'ദീൻ എന്നാൽ യഥാർഥത്തിൽ സ്റ്റേറ്റ്(State) ആണെന്നും ശരീഅത്ത് സ്റ്റേറ്റിൻ്റെ നിയമവ്യവസ്ഥയാണ എന്നത് ആണന്നും ആ നിയമപദ്ധതിയനുസരിച്ച് ജീവിതം നയി ക്കുന്നതിനാണ് ഇബാദത്ത് എന്ന് പറയുന്നതെന്നുമുള്ള സംഗതി വ്യക്തമായി തീരുന്നതാണ് (ഖുതുബാത്ത്. 378) എന്ന മൗദൂദിയുടെ നിലപാടാണ് ആ പ്രസ്ഥാനത്തിന്റെ അടിത്തറ. നിസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയവ യെല്ലാം ഹുകൂമത്തെ ഇലാഹി(ദൈവികഭരണം) ക്കും മതരാഷ്ട്ര സംസ്ഥാപനത്തിനും വേണ്ടിയുള്ള പരിശീലനമാണെന്ന് അബുൽ അഅ്ലാ മൌദുരി തന്നെ തന്റെ ഖുതുബാത്തി(പേജ്: 20)ൽ രേഖപ്പെടുത്തുന്നതുകാണാം. ഈ കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിൽ വേണം, ജമാഅത്തെ ഇസ്‌ലാമി ഇപ്പോൾ ഉയർത്തുന്ന 'ബൈത്തുസ്സകാത്ത് പോലുള്ള പദ്ധതികളെ വിലയിരുത്താൻ. കേവലമൊരു ചാരിറ്റി പ്രവർത്തനമാണ് സകാത്തെന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണ് ജമാഅത്തെ ഇസ്‌ലാമി ഉൾപ്പെടെയുള്ള പലരുടെയും ബൈത്തുസ്തകാത്തുകളും സകാത്ത് കമ്മിറ്റികളും, നിസ്കാരം, നോമ്പ്, ഹജ്ജ് എന്നിവയെപ്പോലെ ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ പെട്ട ആരാധനാകർമമാണ് സകാത്ത്. ഓരോ ആരാധനകൾക്കും അതിൻ്റെതായ നിബന്ധനകളും നിയമനിർദേശങ്ങളുമുണ്ട്. അവ പാലിക്കുമ്പോഴാണ് പ്രസ്തുത കർമം യഥാർഥ ആരാധനയായി മാറുന്നത്.
ഇസ്ലാമിൽ ദാനധർമങ്ങൾക്ക് വലിയ പുണ്യവും പവിത്രതയുമുണ്ട്. അവയിൽ തന്നെ ഐച്ഛികദാനവും നിർബന്ധിത ദാനവുമുണ്ട്. നിർബന്ധിത ദാനംതന്നെ പലതരമുണ്ട്. അവ യിൽ ഒന്നു മാത്രമാണ് സകാത്ത്. ഐച്ഛിക നിസ്കാരങ്ങളെ അപേക്ഷിച്ചു നിർബന്ധ നിസ്കാരത്തിന് നിബന്ധനകൾ കൂടുതലാണെന്നതു പോലെ, മറ്റു സ്വദഖകളെ അപേക്ഷിച്ച് സകാത്തിനും നിബന്ധനകൾ കൂടുതലാണ്. നിർബന്ധിത ദാനം എല്ലാ സമ്പത്തിനും ബാധകമാ കുമെങ്കിലും നിശ്ചിത സമ്പത്തിൽ മാത്രമാണ് സകാത്ത് നിർബന്ധമാക്കുക. എട്ടു വിഭാഗം ആളുകളാണ് സകാത്ത് വാങ്ങാൻ അർഹരെ ന്ന് വിശുദ്ധ ഖുർആൻ ഖണ്ഡിതമായി പറഞ്ഞ താണ്. അല്ലാഹു പറയുന്നു. 'നിശ്ചയം, സകാത്ത് മുതലുകൾ നൽകേണ്ടത് ഫക്കിർ, മിസ്കീൻ, സകാത്തിന്റെ ഉദ്യോഗസ്ഥർ, ഇസ്‌ലാമുമായി മനസിണക്കപ്പെട്ടവർ, അടിമത്ത മോചനം, കടം കൊണ്ട് വിഷമിക്കുന്നവർ, അല്ലാഹുവിൻ്റെ മാർ ഗത്തിൽ പോരാടുന്നവർ, വഴിയാത്രക്കാർ എന്നി വർക്കുമാത്രമാണ്, അല്ലാഹുവിങ്കൽനിന്ന് നിശ്ചയിക്കപ്പെട്ടതത്രെ അത് (ഖുർആൻ 2:60). ഖുർആ നിൻ്റെ കൽപ്പനക്ക് വിരുദ്ധമായി വിശ്വാസി കളുടെ സകാത്ത് കാത്ത് വകമാറ്റി ചെലവഴിക്കാനാണ് മതത്തിനകത്തെ പുത്തൻ പ്രസ്ഥാനക്കാർ ശ്രമിക്കുന്നത്. അവർ അതിന് ദുർവ്യാഖ്യാനം ചെയ്യുന്നത് ഖുർആൻ( 19:60) വചനത്തിലെ അല്ലാഹു വിന്റെ മാർഗത്തിൽ പോരാടുന്നവർ (ഫി സബി ലില്ലാഹ്) എന്ന വകുപ്പിനെയാണ്.
ത്തിലെ പോരാട്ട'ത്തിൽ എല്ലാ മത - സാമൂഹിക - സാംസ്കാരിക പ്രവർത്തനങ്ങളും ഉൾപ്പെടുമെ ന്നാണ് ഇവരുടെ അവകാശവാദം.
മാസോണിസ്റ്റ് സാമ്രാജ്യത്വ ശക്തികളുടെ വിനീത ദാസനായിരുന്ന റശീദ് റില്ല (1865-1935) യാണ് ഈ വാദം കാര്യമായും എഴുന്നള്ളിച്ചത്. കേരളത്തിൽ അദ്ദേഹത്തെ പിന്തുടരുന്ന മുജാ ഹിദ് -ജമാഅത്ത് ഇസ്‌ലാമി വിഭാഗങ്ങൾ അത് ഏറ്റുപിടിച്ചു. ജമാഅത്തിന്റെ പ്രബോധനം വാ രികയിൽ വന്ന ഒരു ചോദ്യോത്തരം: 'ചോദ്യം: ഞങ്ങൾ ഗൾഫ് പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ഇസ്‌ലാമിക് സെൻ്റർ പ്രവർത്തിക്കുന്നത് മെ ബർമാരിൽനിന്ന് മാസാന്തം നിശ്ചിത തുക വരി സംഖ്യപിരിച്ചെടുത്തുകൊണ്ടാണ് ചില മെമ്പർ മാർ അവരുടെ സകാത്തിൽ നിന്നാണ് വരിസം ഖ്യ തരുന്നത്. തർബിയത്ത് ക്ലാസ്, എക്സിക്യൂട്ടി വ യോഗങ്ങൾ, മെഡിക്കൽ ക്ലാസിൽ പങ്കെടു ക്കുന്ന അമുസ്‌ലിം ഡോക്ടർമാർക്കുള്ള പാർ ട്ടികൾ, ഈദ് മീറ്റുകൾ തുടങ്ങിയ പ്രവർത്തന ങ്ങൾക്കൊക്കെ പ്രസ്തുത സംഖ്യ ചെലവഴിക്കു ന്നതിനെ സംബന്ധിച്ച് ഞങ്ങൾക്കിടയിൽ സം ശയങ്ങളുണ്ട്. ഉത്തരം സെന്ററിന്റെ പ്രവർത്തനം മൊത്തത്തിൽ 'ഫീസബിലില്ലാഹ്' എന്ന വകു പ്പിൽ ഉൾപ്പെടുന്നതുകൊണ്ട് അതിൻ്റെ എല്ലാ ആവശ്യങ്ങൾക്കും അത് വിനിയോഗിക്കാവുന്ന താണ് (പ്രബോധനം 1987 ഫെബ്രുവരി).
സമൂഹത്തിലെ അവശരും നിരാലംബരുമായ പട്ടിണിപ്പാവങ്ങളുടെ അവകാശത്തെയാണ്, ഈദ് മീറ്റിനും മെഡിക്കൽ ക്ലാസിനും എക്സിക്യൂ ട്ടീവ് യോഗത്തിനും ചെലവഴിക്കാൻ ഫ കുകയും അതിനെ 'ഫീ സബീൽ കൊണ്ട് ന്യാ യീകരിക്കുകയും ചെയ്യുന്നത് 'പ്രബോധനം' വി ണ്ടും എഴുതുന്നു: 'അല്ലാഹുവിൻ്റെ മാർഗത്തിൽ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ജിഹാദാണെ ന്ന് ചിലർ പറഞ്ഞിരിക്കുന്നു. അങ്ങനെ ജിഹാ ദിൽ പരിമിതമാക്കേണ്ട കാര്യമൊന്ന്യമില്ല. ഇന്ന് ഇസ്‌ലാമിക പ്രബോധനം ചെലവേറിയ കാര്യമാ ണ്. ഇസ്‌ലാമിനെതിരേയുള്ള ശത്രുക്കളുടെ പ്ര ചാരണത്തെ നേരിടുക. ഈ വിഷയത്തിൽ പുസ്ത കങ്ങളും പത്രമാസികകളും പ്രസിദ്ധീകരിക്കുക തുടങ്ങിയവയൊക്കെ ഇന്ന് ഇസ്‌ലാമിക മാർഗ ത്തിലെ സുപ്രധാന പ്രവർത്തനങ്ങൾ ആണെ ന്ന കാര്യത്തിൽ സംശയമില്ല. അതിനു സകാത്തി ഒൻ്റെ പണം ഉപയോഗിക്കാം (പ്രബോധനം 2006 ഒക്ടോബർ 7). ഇത്രയും വിശാലമായി ഫീ സബി ലില്ലാഹി'ക്ക് അർഥം നൽകിയവർ, ഖുർആൻത ന്ന് നിരർഥകമാണെന്നാണ് പറയാതെ പറയു ന്നത്. ഇവർ പറയുന്നതുപോലെയാണ് കാര്യ ങ്ങളെങ്കിൽ, പ്രസ്തുത വചനത്തിൽ(ഖുർആൻ 9:60) എട്ടു അവകാശികളെ പ്രത്യേകം എടുത്തു പറയേണ്ട ആവശ്യമില്ല. ഫക്കീറും മിസ്തീനും വഴി യാത്രക്കാരുമെല്ലാം 'ഫീ സബീലി'ൻ്റെ അർഥം രിധിയിൽ ഉൾപ്പെടുമല്ലോ. ഈ വസ്തുത തിരിച്ചു റിഞ്ഞതുകൊണ്ടാണ് 'ഫീ സബിൽ' എന്നാൽ 'അല്ലാഹുവിൻ്റെ മാർഗത്തിലെ വിശുദ്ധ പോരാളി കൾ മാത്രമാണെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ ഏകകണ്ഠമായി അഭിപ്രായപ്പെട്ടത്.(ഉദാ ഇബ്നു കസീർ 2/364, ഖുർതുബി7/185, ഖാസിൻ 3/12, വസി ത് 3/172. മുനീർ 10/273, ദുർറുൽ മൻസൂർ 3/452) അപ്പോൾ മുസ്‌ലിം ഉമ്മത്തിൻ്റെ ഏകകണ്ഠമായ അഭിപ്രായത്തിന് (ഇജ്‌മാഅ്) വിരുദ്ധമാണ് 'ഫീ സബീലിനെക്കുറിച്ചുള്ള പുതിയ വ്യാഖ്യാനം
ബൈത്തുസ്സകാത്തും
ബൈത്തുൽ മാലും
സകാത്ത് കേവലമൊരു ചാരിറ്റി പ്രവർത്തന മാണെന്ന് തെറ്റിദ്ധരിച്ച ജമാഅത്ത് കേന്ദ്രങ്ങൾ ബൈത്തുസ്സകാത്ത്, ബൈത്തുൽ മാൽ, സകാ ത്ത് കമ്മിറ്റി തുടങ്ങിയവ സ്ഥാപിച്ച് 'ശാസ്ത്രീയ വി തരണം' എന്ന ഓമനപ്പേരിട്ട് ഒരു ആരാധനയെ കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നത്. വിശ്വാസി കളുടെ സകാത്ത് സംഘടനാ പ്രവർത്തനങ്ങൾ ക്ക് ഉപയോഗിക്കണമെന്ന് സ്വന്തം ഭരണഘട നയിൽ എഴുതിവച്ചവരാണ് ജമാഅത്തുകാർ. അവരുടെ ഭരണഘടന കാണുക: 'ജമാഅത്ത് അംഗങ്ങൾ തങ്ങളുടെ സകാത്ത് വിഹിതം പ്രാ ദേശിക ബൈത്തുൽമാലിൽ അടക്കേണ്ടതാണ് (ജമാഅത്തെ ഇസ്‌ലാമി ഭരണഘടന പേജ് 40. ഖണ്ഡിക 54). 'പ്രാദേശിക ബൈത്തുൽമാൽകേ രൂ ബൈത്തുൽ മാലിൽ ലയിപ്പിക്കാൻ അമീറി ന് അധികാരം ഉണ്ടായിരിക്കും (ജമാഅത്ത് ഭര ഘടന പേജ് 40, ഖണ്ഡിക 57, വകുപ്പ് ബി), 'കേന്ദ്ര ബൈത്തുൽമാലിൽ നിന്ന് ജമാഅത്ത് പ്രവർത്തനങ്ങൾക്ക് സംഖ്യ ചെലവ് ചെയ്യുക' (ജമാഅത്ത് ഭരണഘടന പേജ് 21, ഖണ്ഡിക 20, വകുപ്പ് 20), അഥവാ, സകാത്ത് ആദ്യം ജമാഅ ത്തിന്റെ പ്രാദേശിക ബൈത്തുൽ മാലിൽ ഏൽ പ്പിക്കുക. പിന്നീടത് കേന്ദ്ര ബൈത്തുൽ മാലിൽ ലയിപ്പിക്കുക. ശേഷം അതിൽ നിന്ന് ജമാഅ ത്തെ ഇസ് ലാമിക്ക് പത്രം നടത്താനും ചാനൽ നടത്താനും സോളിഡാരിറ്റിക്ക് ജാഥ വിളിക്കാ നും സമ്മേളനം നടത്താനും മറ്റു സംഘടനാ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കുക. ഇതാ ണ് ജമാഅത്തെ ഇസ്‌ലാമി വിഭാവനം ചെയ്യുന്നു മഹത്തായ സകാത്ത് പദ്ധതി പട്ടിണിപ്പാവങ്ങ ളുടെ കുഞ്ഞിക്കലത്തിൽ കൈയിട്ടുവാരാനുള്ള
ആസൂത്രിത ശ്രമങ്ങളാണ് ജമാഅത്തെ ഇസ്‌ലാമി ഇവിടെ പയറ്റുന്നത്. പ്രബോധനം എഴുതുന്നു. ജമാഅത്തിൻ്റെ ധനാഗമന മാർഗങ്ങൾ മൂന്നു നിലക്കാണ്. 1-ചു സ്തക വിൽപന 2- സകാത്ത്. 3- സംഭാവന' (പ്ര ബോധനം അമ്പതാം വാർഷിക പതിപ്പ് പേജ് 32). ഈ കുതന്ത്രത്തെക്കുറിച്ച് പറയുമ്പോൾ അവരുടെ കേന്ദ്രങ്ങളിൽനിന്ന് വരുന്ന പുതിയ വിശദീകരണം ഏറെ രസാവഹമാണ്. ജമാഅ ത്തെ ഇസ്ലാമി പ്രവർത്തകരുടെ സകാത്താണ് 'ബൈത്തുൽ മാൽ വഴി സ്വീകരിക്കുന്നത്, മറ്റുള്ള വരുടെ സകാത്ത് ജമാഅത്തെ ഇസ്‌ലാമി 'ബൈ ത്തുസ്സകാത്ത്' എന്ന മറ്റൊരു സംവിധാനത്തി ലൂടെയാണ് സ്വീകരിക്കുന്നത്, രണ്ടും രണ്ടാണ് എന്നിങ്ങനെ പോകുന്നു അവരുടെ ന്യായികരണ ങ്ങൾ. ജമാഅത്തെ ഇസ്‌ലാമിയുടെ അംഗങ്ങൾ അവരുടെ സകാത്ത് 'ബൈത്തുൽമാൽ വഴി ട ക്കുമ്പോൾ പിന്നെ ആർക്കുവേണ്ടിയാണ് ഇവി ടെ 'ബൈത്തുസ്സകാത്ത് എന്നമറ്റൊരു സംവിധാ നം? ജമാഅത്തുകാരല്ലാത്ത സാധാരണ വിശ്വാ സികളെ ചൂഷണം ചെയ്യാൻ തന്നെ! ഒരു സംഘ ടനയ്ക്ക് കീഴിൽ എന്തിനാണ് രണ്ട് സകാത്ത് സ്വീ കരണ സംവിധാനങ്ങൾ ഇവിടെയാണ് ജമാ അത്തിൻ്റെ 'ശാസ്ത്രീയ വിതരണ'ത്തിന്റെ മറപി ടിച്ചുകൊണ്ടുള്ള ചൂഷണതന്ത്രങ്ങൾ ഒളിഞ്ഞു കിടക്കുന്നത്. ബദൽ മാർഗങ്ങൾ സകാത്തിൻ്റെ അവകാശികൾക്ക്, മൂന്നാം കക്ഷിയെ മധ്യവർ ത്തിയായി സ്വീകരിക്കാതെ ഉടമ നേരിട്ട് എത്തി ച്ചുകൊടുക്കലാണ് സകാത്ത് വിതരണത്തിന്റെ ഏറ്റവും പണ്യ രീതി.
ഒരു നാട്ടിലെ സകാത്തിനെ ഉടമകൾ സ്വന്തം വിഹിതങ്ങൾ ഒരുമിച്ചുകൂട്ടി അവരെല്ലാവരും ചേർന്ന് സംഘടിതമായി അവകാശികൾക്ക് സമർപ്പിക്കാവുന്നതാണ്. സകാത്തിന്റെ ഉടമ കൾ ഇടനിലക്കാരായ കമ്മിറ്റിയുടെ ഇടപെടൽ ജല്ലാതെ നേരിട്ട് വിതരണം ചെയ്യുകയാണ് ഇവി ടെ പാവപ്പെട്ടവരുടെ അവകാശം വഴിതിരിച്ചു വിടാൻ സകാത്ത് വിതരണത്തിൻ്റെ ബ്രോക്കർ മാരായി കമ്മിറ്റികൾ ഊരു ചുറ്റുന്ന ഇക്കാലത്ത് ഓരോ നാട്ടിലെയും സകാത്തിൻ്റെ ഉടമകൾ ഒന്നിച്ചു മനസ്സുവെച്ചാൽ ഓരോ വർഷവും അവ കാശികളിലേക്ക് അവർക്കു തന്നെ നേരിട്ടെത്തി ക്കാൻ ഇതിലൂടെ സാധിക്കും. ഒരു മഹല്ലിലെ സകാത്ത് ഉടമകളെയെല്ലാം ഒരുമിച്ചുകൂട്ടി. നി ങ്ങളെല്ലാം ഈ വർഷം നാമ്മുടെ മഹല്ലിലെ അർ ഹരായ ഇത്ര കുടുംബങ്ങൾക്ക് നൽകണമെന്ന് ഓരോരുത്തരോടും മഹല്ല് ഖത്തീബോ കമ്മിറ്റി യോ നിർദേശിക്കുന്നത് സ്വയം വിതരണത്തി ൻ്റെ ഫലപ്രദമായ മറ്റൊരു രീതിയാണ്. മഹല്ലി ലെ ഏറ്റവും അർഹരായ നിശ്ചിത കുടുംബങ്ങ ഒളെ കണ്ടെത്താൻ മഹല്ല് സ്ഥിതിവിവരണ കണ ക്കുകളും മറ്റും ഇവിടെ ആശ്രയിക്കാം.
ഫലപ്രദവും വ്യവസ്ഥാപിതവുമായ രീതി യിൽ സകാത്ത് വിതരണം ചെയ്യാൻ പ്രമാണ ങ്ങൾ നിർദേശിക്കുന്ന രണ്ടാമത്തെ മാർഥമാണ് വാക്കാലത്ത്. അഥവാ സകാത്ത് വിതരണത്തി നുഒരുപ്രത്യേകവ്യക്തിയെ ചുമതലപ്പെടുത്തൽ. മഹല്ലിലെ സകാത്ത് ഉടമകളെല്ലാം ചേർന്ന് ആ മഹല്ലിലെ ഒരു വ്യക്തിയെ ഒരു സംഘം അടങ്ങു കമ്മിറ്റിയെ അല്ല) തങ്ങളുടെ വിഹിതം വിതര ണം ചെയ്യാൻ ഏൽപ്പിക്കുകയും ആ വ്യക്തി അർ ഹമായ അവകാശികളെ കണ്ടെത്തി അവർക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന ഈ രീതി ഫലപ്രദവും സകാത്തിൻ്റെ ലക്ഷ്യസാക്ഷാത്കാ രത്തിന് ഏറെ സഹായകവുമാണ്.
സകാത്ത് വിതരണത്തിന് ഇസ്‌ലാം നിശ്ചയി ച്ച മാർഗങ്ങൾ മൂന്നാകുന്നു. 1- ഉടമകൾ നേരിട്ട് അവകാശികൾക്ക് കൊടുക്കുക. 2- ഇസ്ലാമിക ഭരണം നിലവിലുള്ള ഇടങ്ങളിൽ ഭരണാധികാരി കളെയോ അവരുടെ ഉദ്യോഗസ്ഥന്മാരെ ഏൽപ്പി ക്കുക (നമ്മുടെ നാടുകളിൽ ഈ വകുപ്പ് നിലവി ലില്ല) 1- വക്കാലത്ത്. സകാത്ത് വിതരണം ചെ യ്യാൻ വേണ്ടി മറ്റൊരു വ്യക്തിയെ ഏൽപ്പിക്കുക. ഇതല്ലാത്ത മറ്റു റുമാർഗങ്ങളിലൂടെ സകാത്ത് നിർ വഹിക്കാൻ മതം അനുവദിക്കുന്നില്ല. സകാത്ത് ആരാധനാകർമമാണ്. അതിനു നിർമ്മിത നിബ ന്ധനകളുണ്ട്. മത നിയമങ്ങൾ ഇങ്ങനെയായി രിക്കെ ചൂഷണവുമായ രംഗത്തിറങ്ങിയവരെ വി ശ്വാസി സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
(31-01-2025 സുപ്രഭാതം ദിനപത്രം)
Post a Comment