സ്വദഖ: യുടെ പ്രതിഫലം അഞ്ച് വിധം


സ്വദഖ: യുടെ പ്രതിഫലം അഞ്ച് വിധം
*فائدة: ذكر السيوطي في خماسه أنَّ ثوابَ الصدقة خمسة أنواع :واحدة بِعشرة وهي على صحيح الجسم , وواحدة بِتسعين وهي على الأعمى والمبتلى , وواحدة بِتسعمائة وهي على ذي قرابة محتاجٍ , وواحدة بمائة ألف وهي على الأبوين , وواحدة بِتسعمائة ألفٍ وهي على عالم أو فقيه*( بغية المسترشدين :٦٩)
*ഇമാം സുയൂത്വി (റ) പറയുന്നു:*
സ്വദഖയുടെ പ്രതിഫലം അഞ്ചു വിധമാണ്.

*ഒന്ന്:* പത്ത് പ്രതിഫലമുള്ളത് , ആരോഗ്യമുള്ളവനു നൽകുന്ന സ്വദഖയാണത്.

*രണ്ട്:* തൊണ്ണൂറ് പ്രതിഫലമുള്ളത് , അന്ധൻ , രോഗം കൊണ്ട് പരീക്ഷിക്കപ്പെട്ടവൻ എന്നിവർക്ക് നൽകുന്ന സ്വദഖയാണത്. 

*മൂന്ന്:* തൊള്ളായിരം പ്രതിഫലമുള്ളത്. ആവശ്യക്കാരായ കുടുംബങ്ങൾക്ക് നൽകുന്ന സ്വദഖയാണത്. 

*നാല്:* ഒരു ലക്ഷം പ്രതിഫലമുള്ളത്. മാതാപിതാക്കൾക്ക് നൽകുന്ന സ്വദഖയാണത്.

*അഞ്ച്:* ഒമ്പത് ലക്ഷം പ്രതിഫലമുള്ളത്. കർമശാസ്ത്ര പണ്ഡിതർ, മറ്റു പണ്ഡിതർ എന്നിവർക്ക് നൽകുന്ന സ്വദഖയാണത്.
( ബിഗ് യ:)
🖊️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*
     
1446 ശഅ്ബാൻ 18