മഹല്ലുകളിലും സ്ഥാപനങ്ങളിലും വഹാബികൾ കടന്നു കൂടുന്നത് ശ്രദ്ധിക്കുക.. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ

 

മഹല്ലുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് നാം നടത്തേണ്ടത്. ആദർശവുമായി ബന്ധപ്പെട്ട് താഴേക്കിടയിൽ സജീവമായി പ്രവർത്തിക്കേണ്ടതുണ്ട്. പാരമ്പര്യമായി മഹല്ല് കമ്മിറ്റിയിൽ വരുന്നവർ സുന്നി വിരുദ്ധരല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മഹല്ല് കമ്മിറ്റിയിൽ ഉള്ള മുഴുവനാളുകളും മജ്ലിസുന്നൂർ പോലുള്ള പരിപാടികളിൽ പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. നമ്മുടെ മഹല്ലുകളിൽ നടക്കുന്ന ക്ലാസുകൾ സുന്നത്ത് ജമാഅത്തിന്റെതാണ് എന്ന് ഉറപ്പുവരുത്തുക. 
മുജാഹിദ് ജമാഅത്ത് മിക്സഡ് ആയ ക്ലാസുകൾ പലസ്ഥലത്തും നടക്കുന്നുണ്ട്. അതുണ്ടാവാൻ പാടില്ല. 
അത് കുഴപ്പമില്ല എന്ന് പറയുന്ന ആളുകൾ നമ്മുടെ കമ്മിറ്റികളിൽ ഉണ്ടാകും. ജമാഅത്തിന്റെയോ മുജാഹിദിന്‍റെയോ ക്ലാസ്സിൽ പോയാൽ എന്താ എന്ന് അവർ ചോദിച്ചേക്കാം. ഇതൊക്കെ വളരെ ശാന്തമായ രീതിയിൽ നമ്മൾ ശ്രദ്ധിച്ച് ഉറപ്പുവരുത്തേണ്ട കാലമാണ്. എന്നും തങ്ങൾ പറഞ്ഞു.
എടക്കരയിൽ നടന്ന ആദർശ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.