ഇരു സുന്നികൾ ഐക്യത്തിലെത്താൻ ഒരുങ്ങിയപ്പോൾ തുരങ്കം വച്ചത് കുഞ്ഞാലിക്കുട്ടി - നിങ്ങൾ ഐക്യപ്പെട്ടാൽ പാണക്കാട് തങ്ങന്മാരെ വെച്ച് പാർട്ടി ഒരു പുതിയ സമസ്ത ഉണ്ടാക്കുമെന്നും അയാൾ ഭീഷണിപ്പെടുത്തി - പുതിയ വെളിപ്പെടുത്തലുമായി പാനൂർ തങ്ങൾ
ഇരു സുന്നികളും ഐക്യപ്പെടാൻ ഒരുങ്ങിയപ്പോൾ തുരങ്കം വച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നും നിങ്ങൾ ഐക്യപ്പെട്ടാൽ പാണക്കാട് തങ്ങന്മാരെ വെച്ച് പാർട്ടി ഒരു പുതിയ സമസ്ത ഉണ്ടാക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തിയെന്നും പാനൂർ സയ്യിദ് മുഖ്ദൂം തങ്ങളുടെ വെളിപ്പെടുത്തൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞുത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ
രണ്ടു സുന്നികൾ ഒന്നിച്ചു നിൽക്കേണ്ടിയിരുന്ന
കാലത്തു ഒരു വിഭാഗത്തെ
തളർത്തിയും ഇകഴ്ത്തിയും പുകച്ചു
ചാടിക്കുകയും, പുറത്താക്കിയതാണെന്നും
പുറത്തു പോയതാണെന്നും
ആർക്കായിരുന്നു രണ്ടു
സുന്നി വിഭാഗങ്ങളും ഒന്നിച്ചിരുന്നപ്പോൾ അസഹനീയമായ വേദനയുണ്ടായത്..?
അവസാനമായി കോഴിക്കോട് നടന്ന
സമസ്ത സമ്മേളനമാണ്
ഈ വിഭാഗത്തെ പ്രകോപിപ്പിച്ചത്
എന്ന് ചോറുണ്ണുന്ന ഏതൊരാൾക്കും
ബോധ്യമാകും ..!
രണ്ടു പേരും അകന്നു നിൽക്കണമെന്ന
വൃത്തികെട്ട ചിന്താധാര ആരുടേതായിരുന്നു..?
ഒരിക്കലും കര പറ്റില്ലെന്ന്
കരുതിയ ദുർബല വിഭാഗം
പുറത്തു പോയിട്ടും ലോകത്തിന്റെ
നെറുകയിൽ നെഞ്ച് വിരിച്ചു
നടക്കാൻ മാത്രം വളർന്നു പന്തലിച്ചതു എങ്ങിനെയാണെന്നും അവർക്കും
ദൂരെ നിന്ന് കാണുന്നവർക്കുമറിയാം.
ഇപ്പോൾ സമസ്തയെ പിന്നിൽ നിന്ന്
ചങ്ങലക്കിടാൻ ശ്രമിക്കുന്നവരുടെ
കയ്യാമത്തിൽ നിന്നും അവർ രക്ഷപ്പെട്ടത്
കൊണ്ടാണ് AP വിഭാഗം
വാനോളം വളർന്നത് എന്നത് പരമമായ സത്യമാണ്.
ഇതെഴുതുമ്പോളും ആ വിഭാഗത്തിന്റെ
കപ്പിത്താൻ മലേഷ്യയിൽ ലോക
പ്രശസ്തമായ ബുഖാരി മജ്ലിസിൽ
ക്‌ളാസ്സെടുക്കാൻ അതിഥിയായി പങ്കെടുക്കുകയാണെന്നതും
സാന്ദർഭികമായി ഉണർത്തട്ടെ..!
അന്ന് കല്ലെറിഞ്ഞവന്മാർ
ഇന്ന് അദ്ദേഹത്തിന്റെ കാൽക്കൽ
ചെന്ന് ഫോട്ടോ എടുത്തു പോസ്സ് ചെയ്യാൻ
ക്യൂ നിൽക്കുന്നു എന്നതും
കാലത്തിന്റെ കാവ്യ നീതിയാണ്.
സമസ്ത അനുഭവിച്ച എല്ലാ
പ്രയാസങ്ങളും പിൻ സീറ്റിൽ ഇരുന്നു
ഒരുകൂട്ടം ഉപജാപക സംഘങ്ങൾ
നടത്തിയ വിഘടന
ശ്രമങ്ങൾകൊണ്ട് മാത്രമാണ് .
മഹാനായ ശംസുൽ ഉലമയെ
അടക്കം അവരുടെ നയത്തിന്നെതിരായപ്പോൾ പട്ടിക്കാടിൽനിന്നടക്കം
തുരത്താൻ പ്രയത്നിച്ചത് ഈ വഹാബീ
തട്ടത്തിൻ മറയത്തുള്ള രാഷ്ട്രീയ
സംഘമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
സമസ്തയുടെ കീഴിലുള്ള സംവിധാനങ്ങൾ
കയ്യേറി രാഷ്ട്രീയ നേതാക്കളെ
അവരോധിക്കുകയും പിന്നീടവ
കയ്യാളുകയും ചെയ്യുന്ന ദുരന്ത
കഥയാണ് പട്ടിക്കാട് ജാമിഅയിൽ
അടക്കം നാം കാണുന്നത്.
ഇതിനൊക്കെ പിന്നിൽ ഈ നേതാക്കൾ അടക്കമുള്ളവരുടെ കിരാത കരങ്ങളാണ്.
ഇനി അങ്ങിനെയാവാൻ പാടില്ലെന്ന്
സമസ്തയുടെ നേതാക്കൾ തീരുമാനമെടുത്തു.
അതിൽ നിന്നുള്ള മോചനമാണ്
സമസ്തയുടെ രക്ഷ എന്നവർ തിരിച്ചറിഞ്ഞു.
പണ്ഡിതന്മാർ പണ്ഡിത ദൗത്യം നിറവേറ്റണം..!
അതിനവർ തയ്യാറായി..!
അതിനു കരുത്തും ത്രാണിയുമുള്ള
നേതാവാണ് ജിഫ്രി തങ്ങൾ
എന്ന് കാലം തെളിയിച്ചു.
അപ്പോൾ മഹാനായ തങ്ങൾക്കൊപ്പം
ചേരണം എന്നിരിക്കേ അദ്ദേഹത്തെ
പിറകിൽ നിന്ന് കുത്താനും
അദ്ദേഹത്തോട് സഹകരിക്കുന്നവരെ
പുറത്തു നിന്ന് കൈകാര്യം ചെയ്തും
വ്യക്തിപരമായി തേജോവധം ചെയ്തും
തകർക്കാൻ സമസ്തയുടെ
സഹായത്താൽ വളർന്ന സ്ഥാപനങ്ങളിൽ
രഹസ്യ യോഗങ്ങൾ വിളിച്ചു
തീരുമാനങ്ങളെടുക്കാനും കൂട്ടു നിൽക്കുന്ന
വെള്ള വസ്ത്രം ധരിച്ച ജാസ്സൂസുകളെ
കണ്ടെത്തി തെരുവിൽ ചോദ്യം
ചെയ്യേണ്ടിയിരിക്കുന്നു.
ദീനെന്താണെന്നു പുല്ലും അറിയാത്ത
വായിക്കു തോന്നിയത് കോതക്ക് പാട്ടെന്ന
പോലെ പുലമ്പുന്ന ,ചരിത്ര പണ്ഡിതനായി രംഗത്തെത്തുന്ന ചില അല്പന്മാർ
വഖ്ഫ് വിഷയങ്ങളിലടക്കം
പറഞ്ഞ പ്രസ്താവന എത്ര ലജ്‌ജാകരമാണ് ..?!ഇവനെയൊക്കെ ആളാക്കിയതിന്റെ
തിക്ത ഫലം സമസ്ത അനിഭവിച്ചേ തീരൂ..!
സ്വന്തത്തിനകത്തു നടക്കുന്ന
പ്രശ്നങ്ങൾക്കിടയിൽ AP സമസ്തയെ
വലിച്ചിഴച്ചു വിഷയത്തെ ഗതി മാറ്റി
വിടാൻ ഇവനൊക്കെ കാണിച്ച
ജൂതന്റെ ബുദ്ധിയെ നമിക്കണം.
സുന്നികൾ ഒന്നിച്ചിരിക്കാൻ
തീരുമാനിച്ചു മുന്നേറ്റം നടക്കുമ്പോൾ
ആരാണ് സ്വാദിക്കലി തങ്ങളേക്കാൾ
മുകളിൽ ഇതിനെ തടയാനെന്നൊരു
സംശയം പലർക്കുമുണ്ട്.
അതുണ്ടെന്നതാണ് ഞാൻ ഇന്നലെ
പറഞ്ഞ കാര്യം വ്യക്തമാക്കുന്നത്.
ഒരു കാലത്തു ഏറ്റവും വിവാദമായ
മുടി വിഷയത്തിൽ പോലും അന്ന് ഒന്നിച്ചിരുന്ന
രണ്ടു വിഭാഗത്തിലെയും നേതാക്കൾ
ഒരു കൂട്ടായ നയം ഉണ്ടാക്കി എന്നിരിക്കേ
ബാക്കിയെല്ലാം തീരുമാനമാകും
എന്നിടത്താണ് ചർച്ചകൾ വഴി മുട്ടിയത്
എന്ന സങ്കടകരമായ കാര്യം എന്റെ
സഹോദരങ്ങൾ മറക്കരുത്.
പിന്നീട് ഈ വിഷയത്തിൽ പാണക്കാട്
സ്വാദിക്കലി തങ്ങളെ സമീപിച്ചപ്പോൾ
"ഇപ്പോൾ ഈ നന്നായതൊക്കെ മതി ,
ഇനി ചർച്ച വേണ്ടെന്ന്"
അദ്ദേഹം പറഞ്ഞു മുഖം തിരിച്ചതിൽ
എന്താണ് മനസ്സിലാക്കേണ്ടത്..?
സമസ്തകൾ ഒന്നിക്കരുതെന്ന
ഏറ്റവും വൃത്തികെട്ട ഒളിയജണ്ട ഒളിച്ചു
കടത്തപ്പെടുന്നത് അറിഞ്ഞിട്ടും
അറിയാത്തപോലെ നടിക്കുകയാണ് നമ്മിൽ പലരും..!
സുപ്രഭാതം പത്രത്തിന്റെ
പ്രചാരണ വാരം ഉദ്ഘാടനത്തിനെത്തിയ
മീഡിയക്കാരെ വിളിച്ചിരുത്തി
വയനാടിന്റെ കഥയും മറ്റു കലപിലയും
പറഞ്ഞു പത്രത്തിന്റെ പേര് കമ
എന്ന് രണ്ടക്ഷരം ഉരിയാടാതെ
ഇന്ന് ഇത് മതി എന്ന് പറഞ്ഞു വിട്ട
സ്വാദിക്കലി തങ്ങളുടെ തികച്ചും
അന്യായമായ നിലപാട് കണ്ടിട്ടും
മിണ്ടാതെ തിരിച്ചു വന്ന സംഘടന
പ്രവർത്തകരോട് സഹതപിക്കാനേ നിർവാഹമുള്ളൂ.
നിസ്വാർത്ഥരായ സുന്നി മുസ്ലിം
സഹോദരന്മാരുടെ ചൂടും ചോരയും
കൊണ്ട് വളർന്നു പന്തലിച്ച
ഈകൂട്ടരൊക്കെ രാഷ്ട്രീയ ലാഭത്തിനു
വേണ്ടി സമുദായത്തെ ഒറ്റു കൊടുക്കാൻ
കൂട്ടു നിൽക്കുന്നത് വേദനാജനകമാണ്.
പക്വതയില്ലെങ്കിൽ പാകപ്പെടാൻ
സമയമായിരിക്കുന്നു.
സമുദായത്തെ അകറ്റാനല്ല
ഒന്നിച്ചിരുത്താനാണ് നേതാക്കൾ ശ്രമിക്കേണ്ടത് .
സമുദായത്തെ ഒന്നിച്ചിരുത്താൻ
ജീവൻ കൊടുത്തവരുടെ
പിന്തലമുറക്കാർക്കു ഒറ്റുകാർ
എന്ന കൂട്ടുപേർ ചരിത്രം പകുത്തു
നൽകുന്ന കാലത്തെ അവർ കരുതിയിരിക്കണം.
ഇന്ന് രണ്ടു സമസ്തയുടെയും
യോജിപ്പ് ചർച്ചകൾക്കായി
നിശ്ചയിക്കപ്പെട്ടവരിൽ
രണ്ടു വിഭാഗത്തിലും ഒന്നോ രണ്ടോ വീതം
ആളുകൾ ഈ രാഷ്ട്രീയ മേലാളന്മാരുടെ വാലാട്ടികളാണ്.അല്ലെന്നു പറഞ്ഞാലും
തെളിവുകളോടെ ഞാൻ അത് പൊതു
സമൂഹത്തിൽ കൊണ്ടുവരും.
നിഷ്കളങ്കരായ സുന്നി സമൂഹം
ഇനിയും ചതിക്കപ്പെട്ടു കൂട.
റഷീദലി തങ്ങളെ പോലുള്ളവർക്ക്
സമസ്തയോടുള്ള പുച്ഛവും ധിക്കാരവും
കണ്ടിട്ടും കൊണ്ടു നടക്കേണ്ടി വന്ന
ഗതികേടാണ് ഇന്ന് സമുദായം
അനുഭവിക്കുന്ന ദുരന്തങ്ങൾ.
മഹാനായ കാളമ്പാടി ഉസ്താദ്
ജീവിച്ചിരിക്കെ ഒരു സദസ്സിൽ വെച്ച്
പ്രസിദ്ധനായ ഒരു പണ്ഡിതൻ
പറഞ്ഞ വാക്കുകൾ ഞാനിവിടെ അടിവരയിടട്ടെ..
"പാണക്കാട്ടെ കുട്ടികളിൽ വഹാബിൾ ഉണ്ടായാൽ ഈ സമസ്തക്കാർ എന്താ കാട്ടാ " എന്ന് ..?
ഇനി വരാനിരിക്കുന്ന ദുരന്തം അതാണ് ..?
അവരാണല്ലോ ഞാൻ പറഞ്ഞ
രാഷ്ട്രീയ നേതാവ് ഉണ്ടാക്കാൻ പോകുന്ന
സമസ്തയുടെ പ്രസിഡണ്ടും സിക്രട്ടറിയും ആകാനിരിക്കുന്നതു..?
സമുദായത്തിന്റെ ഗതികേട് ..?
സമസ്തയുടെ മുൻ സിക്രട്ടറി
സൈനുൽ ഉലമ വഫാതായപ്പോൾ
പിന്മുറക്കാരനായി സമസ്ത തീരുമാനിച്ചത്
സയ്യിദുൽ ഉലമയെയായിരുന്നു..!
ആ തീരുമാനം പ്രഖ്യാപിക്കാൻ
മഹാനായ കാഇദുൽ ഉമ്മ മർഹൂം
ഹൈദരലി തങ്ങളുടെ സവിതത്തിലേക്കു
മർഹൂം കോട്ടുമല ഉസ്താതും സംഘവും
പോകുന്ന വഴിക്കു കോഴിക്കോട്
നിന്നും വിളി വന്നു.
അവരെ പാർട്ടി ഓഫീസിലേക്ക് വിളിച്ചു വരുത്തി.ചെറിയൊരു തിരുത്തുണ്ട്.
സിക്രട്ടറി ജിഫ്രി തങ്ങൾ വേണ്ട..!
ആലി കുട്ടി ഉസ്താദിനെ പകരക്കാരനാക്കി.
പ്രഖ്യാപനം വന്നു..!
കേട്ടു നിന്നവർ പകച്ചു പോയി..!
നിഷേധിക്കട്ടെ അല്ലെന്നു വാദമുള്ളവർ..?
അതിന്റെ പിന്നിൽ ചരടു വലിച്ചതും
ആരാണെന്നു പൊതു സമൂഹം അറിയേണ്ടതുണ്ട്..!
സമസ്തയുടെ ആളും വാക്താവുമായി
കൂടെ നിന്ന് ഒരു മാന്യനായ
സുന്നിയുടെ മുഖം മൂടി ധരിച്ചു
സമസ്തയിലെ രണ്ടു വിഭാഗത്തിന്റെ
യോജിപ്പിന് തുരങ്കം വെച്ച്
ഈ ഊഷ്മളത തുടർന്നാൽ
പാണക്കാട് തങ്ങന്മാരെ വെച്ച്
ഞങ്ങളുടെ പാർട്ടി പുതിയ സമസ്ത
ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയ
ആ മഹാനായ നേതാവാരാണെന്നു
നിങ്ങൾക്കറിയണ്ടേ ..?
അത് നമ്മുടെ കുഞ്ഞാപ്പ എന്ന
കുഞ്ഞാലിക്കുട്ടി സാഹിബാണ്.
അദ്ദേഹം വലിക്കുന്ന ചരടിനൊത്തു
തുള്ളുന്ന അഭിനേതാവിന്റെ റോളിലാണ്
ഞങ്ങളുടെ പ്രിയപ്പെട്ട തങ്ങൾ...!
സമസ്തകൾ ഒന്നിച്ചിരിക്കണം..!
തിരുത്തേണ്ടവ തിരുത്തപ്പെടണം..!
സയ്യിദുൽ ഉലമയും ഖമറുൽ ഉലമയും
സ്വാദിക്കലി തങ്ങളും ഒന്നിച്ചു വിളിക്കണം ..!
കേരളം നടക്കുകയല്ലേ ...?
മാനവ സഞ്ചാരത്തിന്റെ കൂടെ ...!
അത് സമുദായത്തിനകത്തെ
പഴയ നോവുകൾ മായ്ച്ചുള്ള സ്നേഹ
നടത്തം കൂടിയാവട്ടെ ...!
ഹൃദയങ്ങളിലേക്കുള്ള നടത്തം ...!
ഇവരുടെയൊക്കെ നിലപാടുകൾ
നിഷ്കളങ്കമാണെങ്കിൽ മാത്രം ഒന്നിച്ചു
നിൽക്കട്ടെ ....
രാഷ്ട്രീയക്കാർ വേണം ..!
സമുദായ രാഷ്ട്രീയവും വേണം ..!
പക്ഷെ മനുഷ്യരെ തമ്മിൽ
ഭിന്നിപ്പിക്കുന്ന ജൂത മനസ്സാക്ഷിയുള്ളവരാണ്
മാറ്റി നിർത്തപ്പെടേണ്ടത് ..!
അവർ നമ്മുടെ കൂട്ടത്തിൽ നിന്നുള്ളവരായാലും ..!
തുടരും ........
ഇൻശാ അല്ലാഹ്
Post a Comment