മുനമ്പം വഖ്ഫ് ഭൂമി വിറ്റ് പുട്ടടിച്ച വഹാബികളും അവർക്ക് ചൂട്ട് കാണിക്കുന്ന സമുദായ നേതാക്കളും അറിയാൻ..


 കോഴിക്കോട് ഫാറൂഖ് കോളേജിന്റെ ഭാരവാഹികള്ളായ വഹാബികൾ വഖഫ് ഭൂമി വിറ്റ് പുട്ടടിച്ചതിന്റെ സുപ്രധാന തെളിവുകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. വഖഫ് ഭൂമിയാണെന്നത് മറച്ച് വെച്ച് പാവപ്പെട്ട നാട്ടുകാരെ പറ്റിച്ച് കാശു വാങ്ങി. കാശ് കൊടുത്ത് വാങ്ങിയ ഭൂമിയില്‍ നിന്ന് കുടിയിറങ്ങേണ്ടി വരുമെന്ന ഭീതിയിലാണ് മുനമ്പത്തെ സാധാരണക്കാരായ ആളുകള്‍. 400 ലധികം ഏക്കര്‍ വരുന്ന ഭൂമി ഒരു മുതലാളി മലബാറിലെ മുസ്ലിം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുക എന്ന ഉദ്ദേശത്തോടെ വഖ്ഫ് ചെയ്ത് ഫാറൂഖ് കോളേജിന് കൈമാറി. ഈ ഭൂമി എങ്ങനെ കോര്‍പ്പറേറ്റുകള്‍ അടക്കമുള്ളവരുടെ കൈകളിലെത്തി എന്ന് വിശധീകരിക്കാന്‍ ഫാറൂഖ് കോളേജ് കമ്മറ്റിക്ക് ബാധ്യതയുണ്ട്.  

ഫാറൂഖ് കോളേജ് മാനേജ്മെന്റിന്റെ ഈ വന്‍ കൊള്ള മൂടി വെക്കാന്‍ , കഴിഞ്ഞ UDF സര്‍ക്കാര്‍ അത് വഖഫ് ഭൂമിയല്ല എന്ന് പറഞ്ഞാണ് പ്രശ്നം ഒതുക്കിയത്. എന്നാല്‍ വഖഫ് ഭൂമിയാണെന്ന് കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ കോടതിയടക്കം തീര്‍പ്പ് കല്‍പ്പിച്ചിട്ടും സതീഷനടക്കുള്ളവര്‍ അത് വഖഫ് ഭൂമിയല്ല എന്ന വാദം ആവര്‍ത്തിക്കുകയാണ്. 

മുനമ്പം ഭൂമി നിയമവിരുദ്ധമായി വിൽപ്പന നടത്തിയത് ഫറൂഖ് കോളേജാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി ഇതിന് ഒത്താശ ചെയ്യുകയാണെന്നും വഖ്ഫ് സംരക്ഷണ സമിതി ആരോപിച്ചിരിക്കുകയാണ്.
മൗനം വെടിഞ്ഞ് വാ തുറക്കാൻ ഇനിയെങ്കിലും എല്ലാവരും തയ്യാറാവേണ്ടതുണ്ട്.

വഖഫിന്റെ ഉദ്ദേശ ലക്ഷ്യങ്ങളോട് കൂടി ഫാറൂഖ് കോളേജിന് കൈമാറിയ ഭൂമി സൂക്ഷിക്കുന്നതിൽ ഫാറൂഖ് കോളേജ് മാനേജ്മെന്റ് വീഴ്ചവരുത്തിയെന്ന് വഖഫ് സംരക്ഷണ സമിതി ആരോപിക്കുന്നു. അത് നിയമവിരുദ്ധമായി വിൽപ്പന നടത്തി. മാനദണ്ഡങ്ങളൊന്നും പാലിച്ചില്ല. ഇതാണ് മുനമ്പത്തെ ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. ഈ ഭൂമി വാങ്ങിയ പാവപ്പെട്ട തൊഴിലാളി കുടുംബങ്ങളാണ് ഇപ്പോൾ പ്രശ്നത്തിലായത്.

"ഈ വിവാദങ്ങളൊക്കെ നടക്കുമ്പോഴും ഇതിന് കാരണക്കാരായ ഫറൂഖ് കോളേജ് മാനേജ്മെന്റ് ഒളിച്ചുകളിക്കുകയാണ്. പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ള രാഷ്ട്രീയക്കാർ പിന്തുണ നൽകുന്നു". മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന് പറയാൻ പ്രതിപക്ഷ നേതാവ് മുഫ്തിയല്ലല്ലോ എന്ന വിമർശനവും വഖഫ് സംരക്ഷണ സമിതി ഉയർത്തുന്നു.

ഇങ്ങനെ അഭിപ്രായപ്പെടാൻ ആരാണ് പ്രതിപക്ഷനേതാവിനെ ചുമതലപ്പെടുത്തിയത്. ഇത്തരം നീക്കങ്ങൾക്ക് പി.കെ കുഞ്ഞാലിക്കുട്ടിയും മുസ്ലീം ലീഗ് നേതൃത്വവും പിന്തുണ നൽകുകയാണ്. കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന മുസ്ലീം സംഘടനകളുടെ യോഗത്തിൽ വഖഫ് സംരക്ഷണത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ മറികടക്കുന്ന തീരുമാനങ്ങളാണ് ഉണ്ടായതെന്നും വഖഫ് സംരക്ഷണ സമിതി വിമർശിക്കുന്നു.


വഹാബി നേതാക്കളുടെ വന്‍ കൊള്ള സമര സമിതി പുറത്ത് കൊണ്ട് വന്നു കൊണ്ടിരിക്കുമ്പോഴാണ് സമുദായത്തിന്റെ ശ്രദ്ധ തിരിക്കാന്‍ സുപ്രഭാതം പരസ്യത്തിന്റെ പേരില്‍ വിവാദമുണ്ടാക്കിയത് എന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്. 
സുപ്രഭാതം ആദ്യമായിട്ടല്ലല്ലോ LDF ന്റെ പരസ്യം കൊടുക്കുന്നത്. രൂപീകരിച്ചത് മുതല്‍ കഴിഞ്ഞ 10 കൊല്ലമായി രണ്ട് മുന്നണികളുടെയും പരസ്യം പ്രസിദ്ധീകരിച്ച് വരുന്ന പത്രിത്തിലെ ഇപ്പോഴത്തെ പരസ്യത്തെ മാത്രം വിവാദമാക്കിയതിന് പിന്നില്‍ കൃത്യമായ വഹാബി – മൗദൂതി കൂട്ട് കെട്ട് നമുക്ക് കാണാനാവും. വഹാബികള്‍ക്ക് മുനമ്പം മൂടി വെക്കണം – മൗദൂദികള്‍ക്കാണെങ്കില്‍ സുപ്രഭാതത്തിന്റെ വരവോടെ നഷ്ടപ്പെട്ട സര്‍ക്കുലേഷന്‍ വീണ്ടെടുക്കണം. അതിനിടയില്‍ മുനമ്പം മറന്ന് പോകാൻ നമ്മൾ അനുവദിക്കരുത്. 

വഖഫ് ഭൂമി വിറ്റ് പുട്ടടിച്ചവർ ആരാണെങ്കിലും അവരെ വെളിച്ചത്ത് കൊണ്ട് വരേണ്ടത് നമ്മുടെ കടമയാണ്. 

    സമൂഹത്തില്‍ പ്രശ്മമുണ്ടാവാതിരിക്കാനാണ് മുനമ്പം വഖഫ് വിഷയം ഒതുക്കാന്‍ ശ്രമിക്കുന്നതെന്ന് ചിലര്‍ ന്യായീകരിക്കുന്നുണ്ട്. അങ്ങനെയങ്ങ് ലാഘവത്തോടെ കാണേണ്ടതല്ല വഖഫ് വിഷയം എന്ന് ഓതിക്കൊടുക്കാന്‍ പറ്റിയ ഒരാളും ഇവിടെ ഇല്ലാതായോ.?. 

 മുനമ്പം വഖഫ് ഭൂമിയാണ്. അത് മറിച്ചു വിറ്റവരെ കണ്ടെത്തി ആ തുക കൊണ്ട് മുനമ്പത്ത് വഞ്ചിക്കപ്പെട്ട പാവപ്പെട്ടവര്‍ക്ക് പുനരധിവാസമൊരുക്കണം. വഖഫ് ഭൂമി വഖഫ് ഭൂമിയായി തന്നെ നില നില്‍ക്കണം. നമ്മുടെ നേതാക്കള്‍ മൗനത്തിലാണെങ്കിലും നമ്മള്‍ ബാധ്യത നിര്‍വഹിക്കണം. കാരണം നാളെ പടച്ച റബ്ബിന്റെ മുമ്പില്‍ മറുപടി പറയാന്‍ ഈ നേതാക്കളുണ്ടാവില്ല.