ജീലാനി സ്മരണ ; ആത്മീയ പ്രതിരോധത്തിന്
മനുഷ്യന് മാനവും മുതലും മറ്റു സൗഭാഗ്യങ്ങളും നഷ്ടമാവാതെ ജീവിക്കണമെങ്കിൽ ഏറ്റവും പ്രധാനമായ കാര്യമാണ് തട്ടിപ്പിലും ചതിയിലും അകപ്പെടാതിരിക്കുക എന്നത്.
മനുഷ്യന്റെ ചരിത്രം തുടങ്ങുന്നിടത്ത് തന്നെ മഹാ തട്ടിപ്പിന്റെ കഥ കൂടി തുടങ്ങുന്നു. മനുഷ്യനെ അല്ലാഹു കനിഞ്ഞു നൽകിയ സ്വർഗ്ഗം എന്ന പറുദീസ തന്നെ നഷ്ടപ്പെട്ടത് ആ ചതിയിൽ മനുഷ്യൻ വീണുപോയതിനാൽ ആണ്.
ആദം നബി (അ)നേയും ഇണ ഹവ്വ ബീവി(റ)യെയും തട്ടിപ്പിനിരയാക്കിയത് ഇബിലീസ് ആണ്. ആദം നബിക്ക് (അ)അല്ലാഹു നൽകിയ മഹത്വങ്ങളും, സൗഭാഗ്യങ്ങളും, ബഹുമാനവും കണ്ട് ഇബിലീസിന് അസൂയ ഉണ്ടായി.മാത്രമല്ല ആദം നബി (അ)നെ വണങ്ങാത്ത കാരണം തനിക്കുണ്ടായിരുന്ന എല്ലാ സ്ഥാനങ്ങളും നഷ്ടമായി. ശപിക്കപ്പെട്ടവൻ ആയി മാറി. അതുകൊണ്ട് തനിക്ക് വിലക്കപ്പെട്ട സ്വർഗ്ഗം ആദം നബിക്കും (അ ),ഹവ്വാബീവിക്കും(റ)നഷ്ടപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ഇബിലീസ് ആദം നബിയുടെ(അ )അടുക്കലെത്തി.
എല്ലാ വ്യാജന്മാരെയും പോലെ ഒറിജിനലിന്റെ രൂപത്തിലാണ് ഇബ്‌ലീസ് വന്നത്.
فَوَسۡوَسَ لَهُمَا ٱلشَّيۡطَٰنُ لِيُبۡدِيَ لَهُمَا مَا وُۥرِيَ عَنۡهُمَا مِن سَوۡءَٰتِهِمَا وَقَالَ مَا نَهَىٰكُمَا رَبُّكُمَا عَنۡ هَٰذِهِ ٱلشَّجَرَةِ إِلَّآ أَن تَكُونَا مَلَكَيۡنِ أَوۡ تَكُونَا مِنَ ٱلۡخَٰلِدِينَ ﴿٢٠﴾
وَقَاسَمَهُمَا إِنِّي لَكُمَا لَمِنَ النَّاصِحِينَ (21)
ഏറ്റവും വലിയ ആപത്തിലേക്ക് തള്ളിയിടാൻ ആണ് ഇബിലീസ് ശ്രമിക്കുന്നത്.പക്ഷേ അല്ലാഹുവിനെ സത്യം ചെയ്ത്,വിശ്വാസ മാർജിച്ച് നിങ്ങളുടെ നന്മയ്ക്ക് വേണ്ടി പറഞ്ഞതാണ് എന്ന് വരുത്തി ആദം നബിയെയും (അ ),ഹവ്വാബീവി(റ)യെയും ചതിയിൽ അകപ്പെടുത്തി.
وقال الحسن: "إنما رآهما على باب الجنة لأنهما كانا يخرجان منها وقد كان آدم حين دخل الجنة ورأى ما فيها من النعيم قال: لو أن خلداً، فاغتنم ذلك منه الشيطان فأتاه من قبل الخلد فلما دخل الجنة وقف بين يدي آدم وحواء وهما لا يعلمان أنه إبليس فبكى وناح نياحة أحزنتهما، وهو أول من ناح فقالا له: ما يبكيك؟، قال: أبكي عليكما تموتان فتفارقان ما أنتما فيه من النعمة. فوقع ذلك في أنفسهما فاغتما ومضى إبليس ثم أتاهما بعد ذلك وقال: يا آدم هل أدلك على شجرة الخلد؟ فأبى أن يقبل منه، وقاسمهما بالله إنه لهما لمن الناصحين، فاغترا وما ظنا أن أحداً يحلف بالله كاذباً، فبادرت حواء إلى أكل الشجرة ثم ناولت آدم حتى أكلها.(تفسير البغوى)
അവർക്ക് രണ്ടുപേർക്കും സ്വർഗം നഷ്ടപ്പെടുത്തി.
﴿ قَالَ اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ﴾
[ سورة الأعراف: 24]
ഇബിലീസ് തുടങ്ങിവച്ച ആ തട്ടിപ്പ് ഇന്നും തുടരുന്നു.പുതിയ തട്ടിപ്പാണ് ഓൺലൈൻ തട്ടിപ്പ്. ഇബിലീസിന്റെ അതേ തന്ത്രങ്ങളാണ് തട്ടിപ്പുകാർ പയറ്റുന്നത്.അവർ നമ്മിൽ വസ്വാസ് ഉണ്ടാക്കുന്നു.
ഇബ് ലീസ് ഗുണകാംക്ഷിയായി അഭിനയിച്ചതുപോലെ അവരും അഭിനയിക്കുന്നു. ഇബ് ലീസ് സത്യം ചെയ്ത് വിശ്വാസമർജിച്ചത് പോലെ പോലീസ്, സിബിഐ പോലുള്ള ഗവൺമെന്റ് സംവിധാനങ്ങളുടെ മുദ്ര കാണിച്ചു നമ്മുടെ വിശ്വാസം ആർജിക്കുന്നു.
എന്നിട്ട് ചിലർ വെർച്വൽ അറസ്റ്റ് ചെയ്തതായി കാണിച്ച് മോചനത്തിന് പണം ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ സ്ഥലത്തില്ലാത്ത മക്കളുടെയോ മറ്റോ പേര് പറഞ്ഞ് അവരെ രക്ഷപ്പെടുത്തണമെങ്കിൽ പണം നൽകാൻ പറയുന്നു.നമ്മുടെ അക്കൗണ്ട് വിവരങ്ങൾ ചോദിക്കുന്നു. അവസാനം ധനവും,മാനവും നഷ്ടപ്പെട്ടവരായി മാറുന്നു.
തട്ടിപ്പുകാർ രംഗപ്രവേശനം ചെയ്യുമ്പോൾ അതിനുള്ള പരിഹാരം ഒറിജിനുകളെ ഉയർത്തിപ്പിടിക്കലാണ്. ബോധവൽക്കരണം നൽകലാണ്.അവയെ പരിചയപ്പെടുത്തലാണ്. അല്ലാതെ ഒറിജിനുകളെ തള്ളിക്കളയൽ അല്ല. വ്യാജന്മാർ രംഗത്ത് വരുന്ന സന്ദർഭത്തിൽ എല്ലാം കമ്പനികൾ വഞ്ചിതരാകരുത് എന്ന് പറഞ്ഞുകൊണ്ട് അവരുടെ മുദ്രകളും ലോഗോയും മറ്റും പ്രസിദ്ധീകരിക്കുക.പോലീസ്, ബാങ്ക് പോലുള്ളതിന്റെ പേരിൽ തട്ടിപ്പ് നടത്തുമ്പോൾ അവരും യാഥാർത്ഥ്യം തിരിച്ചറിയാനുള്ള മാർഗങ്ങൾ എന്തൊക്കെയെന്ന് പ്രസിദ്ധപ്പെടുത്തുന്നു.
മേൽ പറയപ്പെട്ട തട്ടിപ്പുകൾ മുഖേനെ നമുക്ക് നഷ്ടപ്പെടുന്നത് ദുനിയാവിലെ സൗഭാഗ്യങ്ങൾ ആണെങ്കിൽ ഇതിനേക്കാൾ ഭീകരമായ ഒരു തട്ടിപ്പുണ്ട്.നമ്മുടെ ദീൻ, ഈമാൻ നഷ്ടപ്പെടുത്തുന്ന തട്ടിപ്പാണിത്.
- الدين رأس المال فاستمسك به ... فضياعه من أعظم الخسران
ദീൻ നഷ്ടപ്പെടുത്തുന്ന വലിയ ചതിയാണ് ആത്മീയ തട്ടിപ്പുകാർ നടത്തുന്നത്. കാരണം അതിലൂടെ നഷ്ടമാവുന്നത് ഈമാനാണ്.
കാരണം നമുക്ക് നാം ഏറ്റവും വിലയുള്ളതായി കാണുന്നത് ഈമാനാണ്. അത് നഷ്ടമായാൽ ഇരുലോകവും നഷ്ടമാകും.എന്നാൽ ഈമാൻ നഷ്ടപ്പെടുത്തുന്ന, ദീൻ ഫസാദാക്കുന്നവരാണ് ആത്മീയ തട്ടിപ്പുകാർ.
ഖുർആൻ പറയുന്നു.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ كَثِيرٗا مِّنَ ٱلۡأَحۡبَارِ وَٱلرُّهۡبَانِ لَيَأۡكُلُونَ أَمۡوَٰلَ ٱلنَّاسِ بِٱلۡبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِۗ وَٱلَّذِينَ يَكۡنِزُونَ ٱلذَّهَبَ وَٱلۡفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ ٱللَّهِ فَبَشِّرۡهُم بِعَذَابٍ أَلِيمٖ ﴿٣٤﴾
ജനങ്ങൾക്ക് ആത്മീയത വേണം. അതുകൊണ്ട് ആത്മീയത പറയുന്നവരെ ജനങ്ങൾ കൂടുതലായി ശ്രദ്ധിക്കും.
വേഗം തന്നെ ആകർഷിക്കും.അവരുടെ പുറകെ കൂടും.പക്ഷേ,യഥാർത്ഥ ത്വരീഖത്ത് വിട്ട് തെറ്റായ വഴിയിലേക്ക് അവരെ കൊണ്ടുപോകും.
കള്ള ത്വരീക്കത്തുകാർ ചെയ്യുന്നത് അതാണ്. അവർ ഔലിയാക്കളെ പടച്ചവൻ ആയി ചിത്രീകരിച്ച്,സ്വയം പ്രവാചകത്വം വാദിക്കുന്നില്ലെങ്കിലും,ഇൽഹാമും,കശ് ഫും വാദിച്ച് ദീനിവിരുദ്ധമായ ആശയങ്ങൾ ദീനായി അവതരിപ്പിച്ച്,പ്രവാചകത്വം ചമയുന്നു.ഇങ്ങനെ വ്യാജന്മാർ അധികരിച്ചിരിക്കുന്നു.
ഈ കാലഘട്ടത്തിൽ അതിനുള്ള ഏക പരിഹാരം ഒറിജിനലുകളായ ത്വരീക്കത്തിനെയും, ശൈഖിനെയും, വലിയ്യു കളെയും സമൂഹത്തിന് പരിചയപ്പെടുത്തലാണ്. അവരുടെ മാതൃകകളും, ചരിത്രവും പഠിപ്പിച്ചു കൊടുക്കലാണ്. അതാണ് നാം ജീലാനി ദിനത്തിലൂടെ ചെയ്യുന്നത്.
മഹാനായ ശൈഖ് ജീലാനി തങ്ങൾ ഒരു സയ്യിദ് കുടുംബത്തിൽ ഭൂജാതനായി. ഹിജ്റ 470ല്‍ ഇറാനിലെ ജിലാൻ എന്ന സ്ഥലത്താണ് അവർ ഭൂജാതനായത്. വഫാത്ത് ഹിജ്റ 561 റബീഉൽ ആഹിർ പതിനൊന്നിനായിരുന്നു. സംഭവാബഹുലമായ 90 വർഷത്തെ ജീവിതം കൊണ്ട് സഹസ്രാബ്ധങ്ങൾ കഴിഞ്ഞിട്ടും ശേഷമുള്ളവർ അനുസ്മരിക്കുന്ന വിധം ഔലിയാക്കളിൽ ഖുത്തുബായി, ശൈഖന്മാരുടെ ശൈഖ് ആയി മഹാനവർകൾ മാറി. സാധാരണക്കാർക്ക് പോലും സുപരിചിതമായ മഹാന്റെ ജീവിതം ആത്മീയ തട്ടിപ്പുകാരിൽ നിന്നും ആളുകളെ മോചിപ്പിക്കാൻ പര്യാപ്തമാണ്. മഹാനവർകളുടെ ഒരു ചരിത്ര സംഭവം നോക്കൂ.
യഥാർത്ഥ വിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഇബ്ലീസ് സദാ ശ്രമിച്ചു കൊണ്ടിരിക്കും. ശരീഅത്തിലില്ലാത്ത അതിന് വിരുദ്ധമായ പല തത്വങ്ങളും ചിന്താഗതികളും ഇബ്ലീസ് നല്ലതാക്കി തോന്നിപ്പിക്കും. അവിടെ പൂർണ്ണ വിശ്വാസിയായി ഇബ്‌ലീസിൻ്റെ ചതിക്കുഴിയിൽ വീഴാതെ നോക്കണം.
قال الشيخ عبد القادر الجيلاني رحمه الله : "اشتد على الحر في بعض الأسفار يوما حتى كدت أن أموت عطشا ، فظللتني سحابة سوداء وهب على منها هواء بارد حتى دار ريقي في فمي ، واذا بصوت يناديني منها: يا عبد القادر ، أنا ربك ! فقلت له : أنت الله الذي لا إله إلا هو ؟! قال : فناداني ثانيا ، فقال : يا عبد القادر ، أنا ربك ، وقد أحللت لك ما حرمت عليك قال : فقلت له : كذبت يا عدو الله ، بل أنت شيطان. قال : فتمزقت تلك السحابة وسمعت من ورائي قائلا : يا عبد القادر نجوت منى بفقهك في دينك ، لقد فتنت بهذه الحيلة قبلك سبعين رجلاً...
ശിഷ്യന്മാർ ശൈഖിനോട് ചോദിച്ചു: താങ്കൾക്ക് എങ്ങനെയാണ് അത് പിശാചാ ണെന്ന് മനസ്സിലായത്?
قال : من حين قال : " أحللت لك " عرفته ، لأن بعد رسول الله ﷺ لا تحليل ولا تحريم
ഇന്ന് നന്മയുടെ വഴിയിൽ ഉള്ളവരെ ഇബ്‌ലീസ് ഈ രീതിയിൽ തെറ്റിക്കു മ്പോൾ യഥാർത്ഥ ശരീഅത്താണ്. ഹഖീഖത്തിൻ്റെ മാർഗ്ഗം എന്ന് പഠിപ്പിക്കാൻ ശൈഖ് ജീലാനിയുടെ ഓർമ്മകളും അനുസ്‌മരണങ്ങളും വളരെ ഫലപ്രദമാണ്.
ഏത് സാഹചര്യത്തിലും പൂർണ്ണമായി അല്ലാഹുവിൻമേൽ ഭരമേൽപ്പി ക്കാൻ ശൈഖ് ജീലാനി തങ്ങൾക്ക് കഴിഞ്ഞു. ദുരിതം വന്നാലും സന്തോഷം വന്നാലും ഒരു പോലെ ഇസ്‌തിഖാമത്തിലായി നിലകൊണ്ടു.
രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞ് നിന്ന് കൊട്ടാരങ്ങളോട് അടുത്ത് നിന്ന്
ആനുകുല്യങ്ങൾ വാങ്ങി സുഖിച്ച സൂഫിയായിരുന്നില്ല. മറിച്ച് അവരെ ശക്ത മായി തിരുത്തിയ, വിമർശിച്ച സൂഫിയായിരുന്നു.
ഒരിക്കൽ ശൈഖ് ജീലാനി (റ) യുടെ താമസസ്ഥലത്ത് അബ്ബാസി ഖലീഫ മുളഫർ വന്നു. ശൈഖിനോട് മനസ്സമാധാനത്തിന് വേണ്ടി ഒരു കറാ മത്ത് കാണിക്കാൻ പറഞ്ഞു. എനിക്ക് ശൂന്യതയിൽ നിന്നും ഒരു ആപ്പിൾ വേണമെന്ന് പറഞ്ഞു. ആപ്പിളിൻ്റെ സീസണായിരുന്നില്ല. അപ്പോൾ ശൈഖ് കെ നീട്ടി. രണ്ട് ആപ്പിൾ ലഭിച്ചു. ഒന്ന് ശൈഖ് പൊട്ടിച്ചു. നല്ല പരിമളമുണ്ടായിരുന്നു. ഒന്ന് ഖലീഫക്ക് നൽകി. അത് പൊട്ടിച്ചു. അതിൽ വലിയ ഒരു പുഴു. അത്കണ്ട് ഖലീഫ ചോദിച്ചു: ഇതെന്താണിങ്ങനെ? ശൈഖ് പറഞ്ഞു: ഖലീഫ! അക്രമ ത്തിൻ്റെ കരങ്ങളാണതിനെ തൊട്ടത്. അതുകൊണ്ടതിൽ പുഴു വന്നു (ബഹ്‌ജത്തുൽ അസ്‌റാർ).
ശൈഖ് ജീലാനിയുടെ ജീവിത മാതൃകകൾ എന്ന് ഏറ്റവും അറിഞ്ഞിരി ക്കേണ്ട സന്ദർഭം ചെറുപ്പകാലത്തേതാണ്. ഒരു നവോത്ഥാനം രാഷ്ട്രിയ മത ആത്മീയ രംഗത്ത് അവശ്യമായ സന്ദർഭം കൂടിയാണിത്.
ശരീഅത്തിന്റെ പാതയിൽ ജനങ്ങളെ നിലനിർത്തി ദീനിനെ പുനർജീവിപ്പിച്ച നവോത്ഥാന നായകനെ അനുസ്മരിക്കുന്നത് ഏറ്റവും ഉചിതമാണ്.
Post a Comment