ഈജിപ്ത് യാത്ര -4
-ഇബ്രാഹിം ബാഖവി എടപ്പാൾ
====================
നഫീസത്തുൽ മിസ്രിയ്യ :(റ )
-------------------------_-----------
മലയാളി സ്ത്രീകൾക്ക് ഏ റെ പരിചയമുള്ള ഒരു മഹതി യാണല്ലോ അവർ!
മലയാളിവീടുകളിൽ നാഫീസത് മാല മുഴങ്ങാത്തവ ഉണ്ടാകുകയില്ല എന്ന് തന്നെ പറയാം. പ്രത്യേകിച്ചു ഗർഭിണികളുള്ള വീടുകൾ!
സുഖ പ്രസവത്തിനു ഇത്ര മേൽ നല്ല ഒരു ആത്മീയ മരുന്ന് മറ്റൊന്നില്ല എന്നായിരുന്നു. ഇന്നത്തെ പുതിയ തലമുറ എത്രമാത്രം ഇത് ഉൾകൊള്ളുന്നു എന്നറിയില്ല.
വിജ്ഞാനത്തിന്റെ നിറകുടമായ ഇമാം ശാഫിഈ (റ )പോലും ബഹുമാനിക്കുന്ന മഹൽ വ്യക്തിത്വമാണ് മഹതി. ബഹുമാനപ്പെട്ട ഇമാം ഷാഫി ഈ (റ )വിന്റെ ജനാസ മഹതിയുടെ അടുക്കൽ കൊണ്ടുപോയി അവർ നിസ്കരിച്ച ശേഷമാണ് മറവു ചെയ്യാൻ കൊണ്ടുപോയതെന്നു ചരിത്രത്തിൽ കാണാം.
പ്രവാചക കുടുംബാഗമാണ് മഹതി.നബി (സ) സ്വപ്നത്തിൽ നിർദ്ദേശിച്ച പ്രകാരമാണ് മഹതിയുടെ വിവാഹം നടന്നത് വിവാഹത്തോടുകൂടെ ഹസനീ ഹുസൈനീ പരമ്പരകളുടെ സംഗമമാണു നടന്നതെന്നു ചരിത്രത്തിൽ കാണാം.
ലോക പ്രശസ്ഥയായ ആ മഹതിയുടെ സന്നിധിയിലേക്കാണ് പിന്നെപോയത്..
'മസ്ജിദ് സയ്യിദത്തു നഫീസ :' എന്ന് പള്ളിക്കു മുന്നിൽ മുകളിലായി വലിയ ബോർഡു കാണാം.സിയാറത്തു കഴിഞ്ഞു വരുമ്പോൾ മനസ്സ് വലിയ സന്തോഷത്തിലായിരുന്നു.
കാരണം സയ്യിദുൽ ഉലമയുടെ സാനിധ്യംതന്നെ.
ഖബീല ഉറച്ച ഒരു സയ്യിദ്!, അതുല്യ പാണ്ഡിത്യം!, സമസ്തയുടെ അധ്യക്ഷ സാരഥ്യം!ഷാഫിഈ ഫിഖ്ഹിലെ PG ക്കു എന്റെ പ്രിയപ്പെട്ട ഉസ്താദ്! അവരോടുകൂടെ ഔലിയാക്കളുടെയും ഉല മാഇ ന്റെയും കേന്ദ്രമായ മിസ്റിൽ സിയാറത്തിനു തൗഫീഖ് ലഭിക്കുക!അത് പോരെ സന്തോഷിക്കാൻ!?സയ്യിദ് ഫസൽ തങ്ങളുംമറ്റു സാധാത്തും മുശാവറ മെമ്പർമാരടക്കം മറ്റു പണ്ഡിതന്മാരും കൂടി ആയാൽ വലിയ പെരുന്നാളും വെള്ളിയാഴ്‌ചയും ഒരുമിച്ചപോലെ!അല്ലാഹു സ്വീകരിക്കട്ടെ!
ഈജിപ്ത് യാത്ര -5
ഇമാം ഷാഫി ഈ (റ )
-------------------------------
പിന്നീട് ഇമാം ഷാഫി ഈ (റ )വിന്റെ മഖാ മിലായിരുന്നു സിയാറത്. "ലോകമാകമാനം വിജ്ഞാനം നിറക്കുന്ന ഖുറൈശീ പണ്ഡിതൻ 'എന്ന് പ്രവാചകർ (സ് )പറഞ്ഞ അഗ്രേസര പണ്ഡിതർ!ചെറുപ്പ കാലത്തേഖുർആൻ മന:പാഠമാക്കി.! മാലികീ ഇമാമിന്റെ മുവത്വ എന്ന ഹദീസ് ഗ്രന്ധം മനഃപാഠമാക്കി!. 15 വയസ്സാകുമ്പോഴേക്ക് ഫത്‌വ നൽകാൻ ഉസ്താതുമാർ സമ്മതം നൽകി!... …ആ ചരിത്രപഠനം രോമാഞ്ചമുണ്ടാക്കും!
നമ്മുടെ കർമാശാസ്ത്ര സരണിയുടെ ഉപഞ്ഞതാവായ ആ മഹാ മനീഷിയുടെ സന്നിധിയിൽ നിൽകുമ്പോൾ എന്തെന്നില്ലാത്ത ഒരു വൈകാരികത അനുഭവപ്പെട്ടു. മിസ്രിലേക്ക് സിയാരത്തിനു പോകുന്ന കാര്യം മനസ്സിൽ വന്നപ്പോൾ തന്നെ മനസ്സ് ഷാഫി ഈ മഖാമിലായിരുന്നു! മുന്നേ മനസ്സിൽ കയറി ഇരുന്ന മഹാത്മാവായിരുന്നു അവർ.
സയ്യിദൽ ഉലമാ ആ മഖാമിൽ കാണിച്ച ആദരവും ഭവ്യതയും ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.
യാസീനോതി ദുആ ചെയ്ത ശേഷം അവിടെ കുറെ നേരം മുറാഖബയിലിരുന്നു. മുറാഖബയിൽ നിന്നുണർന്നു പ്രത്യേകം കുറച്ചു ഫാത്തിഹകൾ വിളിച്ചു. ദുആ ചെയ്തു!
എന്തായാലും തങ്ങളുസ്താദ് ആ മഖാമിൽ ഒരു പ്രത്യേക അവസ്ഥയിലായിരുന്നു. തങ്ങളുസ്താദിന്റെ എല്ലാ പ്രാർത്ഥനയിലും ഷാഫി ഈ ഇമാമിനെ പ്രത്യേകം പറയാറുള്ളത് ഇത്ത രുണ ത്തിൽ സ്മരണീയമാണ്.
'"എന്റെ ഒട്ടകത്തിന്റെ കയറു പോയാൽ ഞാൻ അത് ഖുർആനിൽ നിന്ന് കണ്ടെടുക്കും "എന്ന് പറഞ്ഞ ഷാഫി ഈ ഇമാം ഖുർആനിക വിജ്ഞാനത്തിന്റെ ആഴവും അതിൽ അവരുടെ പാണ്ഡി ത്യത്തിന്റെ ആഴവും അറിയിക്കുകയിരുന്നു!
ആ മഹാ മനീഷിയുടെ ഹഖു കൊണ്ടു അല്ലാഹു നമുക്ക് ഇഹപര വിജയം നൽകട്ടെ!
ഈജിപ്ത് യാത്ര -6
==========≠===≠=====
സകരിയ്യൽ അൻസാരി (റ )
ഇമാം ഷാഫി ഈ മഖ്‌ലാം ബിൽഡിങ്ങിൽ തന്നയാണ് ഷാഫിഈ കർമ ശാസ്ത്ര സരണിയിലെ ആഗ്രഗണ്ണ്യ രിൽപെട്ടമഹാനാവർകളുടെ ഖബർ ശരീഫ് ഉള്ളത്.ശൈ ഖുൽ ഇസ്ലാം(ഇസ്‌ലാമിലെ ആത്മീയ ഗുരു )എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. അവരുടെ ഖബ് റി നരികിലൂടെയാണ് ഷാഫി ഈ ഇമാമിന്റെ ഖബ്റിൽങ്കലേക്കു പോകുക.
വലിയ ഉസ്താദുമാരും വലിയ ശിഷ്യന്മാരും ഉള്ള വലിയ മഹാനാണ് ബഹുമാനപ്പെട്ടവർ. വലിയ പണ്ഡിതർക്കാണല്ലോ വലിയ ശിഷ്യന്മാർ ഉണ്ടാകുക "അന ബൈനൽ ജലാലൈനി...." എന്ന ഇബാറത് സുപ്രസിദ്ധമാണല്ലോ. ആ ഇബാറത് പറഞ്ഞു തങ്ങ ളുസ്താദ് ആ കാര്യം അവിടെ നിന്ന് വിശദീകരിച്ചിരുന്നു.
വളരെ ബുദ്ദിമുട്ടിയായിരുന്നു അദ്ദേഹം പഠിച്ചു വളർന്നത്. ഭക്ഷണം കിട്ടാതെ ആളുകൾ തിന്നു ഒഴിവാക്കിയിരുന്ന ബത്തക്കത്തോട് തിന്നുന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ട് എന്നാണ് ചരിത്രം.
ആലു മുഹ്സിൻ
==================
മഖാമിലെ വിവരണ ബോർഡിൽ മേലെ പറഞ്ഞ രണ്ടു മഹാന്മാരുടെ കാര്യം കൂടാതെ ആലു മുഹ്സിൻ കാര്യവും പറയുന്നുണ്ട്. പുറത്ത് ആലു മുഹ്സിൻ ഫാമിലി മൻസിലുമുണ്ട്.
Post a Comment