ആദർശം അമാനത്താണ്
വൈകല്യങ്ങളോ വഴികേടുകളോ ഇല്ലാത്ത യഥാർഥ വിശ്വാസമാർഗത്തെ പിന്തുടരുകയും ഇഹപരവിജയം നേടുകയും ചെയ്യണമെന്നാണ് ഓരോ വിശ്വാസിയും ആഗ്രഹി ക്കുന്നത്. എന്നാൽ ഓരോ കാലഘട്ടത്തിലും ഇസ്‌ലാമിക സമൂഹത്തിനിടയിൽ വ്യത്യസ്ത വഴികളും മാർഗങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. സമുദായത്തിനകത്ത് ഇത്തരം ഉൾപ്പിരിവുക ളുണ്ടാകുമെന്നും അതിൽനിന്ന് രക്ഷ നേടാൻ പ്രവാചകന്റെയും അനുചരരുടെയും മാർഗ ത്തിൽ ഉറച്ചുനിൽക്കണമെന്നും ഹദീസുക ളിൽ മാർഗദർശനം നൽകപ്പെട്ടിട്ടുണ്ട്.
ശരിയായ വൈജ്ഞാനിക പാരമ്പര്യവും പൈതൃകവും മുറുകെപ്പിടിച്ച് വിശ്വാസികളെ നേർവഴിയിലേക്ക് നടത്തുന്ന അഹ്‌ലുസുന്ന ത്തി വൽ ജമാഅയാണ് ഇസ്‌ലാമിക വഴികളി ലെ ഋജുവായ മാർഗം. ഈ ലക്ഷ്യത്തിലും മാർ ഗത്തിലുമായി ഒരു നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിച്ചുവരുന്ന മഹത്തായ പണ്ഡിതസഭ യാണ് സമസ്ത കേരള ജംഇയ്യതുൽ ഉലമ സമസ്ത യുടെയും അതിൻ്റെ പോഷകഘടകങ്ങളു ടെയും പ്രഥമദൗത്യവും ലക്ഷ്യവും ആദർശ സംരക്ഷണമാണ്. അഹ്ലുസുന്നത്തി വൽ ജമാഅത്തിന്റെ പ്രബോധനവും അതിനെതിരേ ഉയർന്നുവരുന്ന മതനവീകരണ വാദിക ളോടുള്ള പ്രതിരോധവുമാണ് സമസ്തയുടെ പ്രധാന ഊന്നൽ. ഭൗതിക സന്നാഹങ്ങളുടെ ലഭ്യതയോ എതിർകക്ഷികളുടെ സ്വാധീന ശേഷിയോ ആദർശ ഊന്നലുകൾ നിർണയിക്കു ന്നതിന് സമസ്തക്ക് തടസമായിട്ടില്ല. വിശ്വാസ് ഭദ്രത ഉറപ്പുവരുത്താതെയുള്ള ഭൗതിക നേട്ട ങ്ങൾക്കൊന്നും ഇസ്‌ലാമിൽ പ്രസക്തിയില്ല. പാശ്ചാത്യലോക വീക്ഷണമനുസരിച്ച് മത ത്തെ പുനർവായന നടത്താനുള്ള വ്യഗ്രത ലോകമെമ്പാടും വ്യാപിക്കുകയും ഇസ്ലാമി മോഡേണിസത്തിന് ചിലയിടങ്ങളിൽ സ്വീ കാര്യത ലഭിക്കുകയും ചെയ്ത ഘട്ടത്തിലാണ് അതിന്റെ അനുരണനങ്ങൾ കേരളത്തിലും പ്രത്യക്ഷപ്പെടുന്നത്. ഈ ഘട്ടത്തിലാണ് സമസ്ത മതനവീകരണ കക്ഷികൾക്കെതിരേ ശക്തമായ പ്രതിരോധം തീർക്കുന്നത്.
ഓന്നോ രണ്ടോ ബിദഈ കക്ഷികൾ കടന്നു വന്നപ്പോഴേക്കും എല്ലാ പാരമ്പര്യവും സംസ്കാ രവും നഷ്‌ടപ്പെട്ടുപോയ ചരിത്രമാണ് മിക്കപ്ര ദേശങ്ങൾക്കുമുള്ളത്. എന്നാൽ കേരളത്തിൽ അനേകം ബിദഈ കക്ഷികളാണ് പ്രത്യക്ഷ പ്പെട്ടത്. ചെറുതും വലുതുമായ ഇത്തരം പ്ര സ്ഥാനങ്ങൾ കേരളത്തിൽ പ്രത്യക്ഷപ്പെട്ടി ട്ടും മുഖ്യധാര നേതൃത്വം സമസ്തു തന്നെയായി നിലനിന്നത് സംഘടനയുടെ ആദർശഭദ്രത കൊണ്ടാണ്.
തികച്ചും പ്രതികൂല സാഹചര്യങ്ങളിൽ അഹ്‌ലുസുന്നയുടെ ആദർശത്തെ ഒരു നൂറ്റാ ണ്ട് കാലം സംരക്ഷിച്ചുപോന്നത് മുൻകാല പണ്ഡിതന്മാരുടെ നിസ്വാർഥ ഇടപെടലുകളു ടെയും കണിശ നയനിലപാടുകളുടെയും പിൻ ബലത്തിലായിരുന്നു. ഓരോ തലമുറയിലെ യും പണ്ഡിതന്മാർ ഉയർന്ന അളവിൽ അവരു ടെ ദൗത്യം നിർവഹിച്ച് ആദർശ സംരക്ഷണം ഒരു അമാനത്തായി അടുത്ത തലമുറക്ക് കൈ മാറുകയായിരുന്നു. ആ തുടർച്ചയെ ഒട്ടും വീര്യം ചോരാതെ തൊട്ടടുത്ത തലമുറകൾ ഏറ്റുപി ടിച്ചതുകൊണ്ടുമാത്രമാണ് സ്ഥിരതയാർന്ന ആദർശപ്രതിബദ്ധത പ്രകടിപ്പിക്കാൻ കേരള ത്തിലെ സുന്നികൾക്ക് സാധ്യമായത്. ആദർശ ത്തിൽ വെള്ളം ചേർക്കാതെ അടുത്ത തലമുറ കൾക്ക് കൈമാറൽ പുതിയകാലത്തെ വിശ്വാ സികളുടെ ഉത്തരവാദിത്വമാണ്. ഇത് അമാനത്തായി കണ്ട് നിർവഹിക്കുമ്പോഴാണ് സത്യ സന്ധ ഇടപെടലുകൾ നടത്താൻ സാധ്യമാ വ്യകയുള്ളൂ. ലോകത്ത് ആദ്യകാലം മുതൽ പ്രത്യക്ഷ
പ്പെട്ട മതനവീകരണവാദികൾക്കെല്ലാം പൊ തുവായ ചില സ്വഭാവങ്ങളുണ്ടായിട്ടുണ്ട്. പാ രമ്പര്യത്തെ നിഷേധിക്കുക, ആദരിക്കപ്പെടേ ണ്ട അടയാളമുദ്രകളെ അവഗണിക്കുക, കേ വല യുക്തിക്കനുസരിച്ച് ഇസ്‌ലാമിക നിയ മങ്ങളെ നിർമിക്കുകയും നവീകരിക്കുകയും ചെയ്യുക, തങ്ങളുടെ മാർഗം സ്വീകരിക്കാത്ത വരെ മതഭ്രഷ്ട് കൽപ്പിച്ച് വിദ്വേഷപ്രചാരണം നടത്തി മാറ്റിനിർത്തുക, വ്യക്തിപരമായ ഭൗ തിക നേട്ടങ്ങൾക്കുവേണ്ടി മതനിയമങ്ങളെ ദുർവ്യാഖ്യാനം ചെയ്യുക തുടങ്ങിയവ ബിദഇ കളുടെ പൊതുസ്വഭാവങ്ങളാണ്. പാരമ്പര്യ ഇസ്ലാമിനെക്കുറിച്ചുള്ള പുച്ഛ
മനോഭാവമാണ് നവീനവാദികളുടെ ആശയ ത്തിൻ്റെ അടിസ്ഥാനം. അവരുടെ അവജ്ഞ പതുക്കെ ഇസ് ലാമിൻ്റെ പ്രമാണങ്ങളോടും പിന്നെ ഇസ്‌ലാമിനോടുതന്നെയും അകൽ ച്ചയുണ്ടാക്കുന്ന തരത്തിലേക്ക് എത്തിക്കുന്നു. ഇത്തരം പാരമ്പര്യ നിഷേധങ്ങളാണ് മതനിരാ സവും ലിബറലിസവുമെല്ലാം മുസ്‌ലിംകൾക്കി ടയിൽ വർധിക്കാൻ കാരണമായത്. ദീനിൻ്റെ പാരമ്പര്യത്തിലും പൈതൃകത്തിലും അഭിമാ നബോധം കുറയുകയും സന്ദേഹം ഉയരുകയും ചെയ്താൽ വിശ്വാസികളിൽ മർഗഭ്രംശം സംഭവിക്കും. പാരമ്പര്യ വിശ്വാസത്തിൽനിന്ന് അകലുമ്പോഴാണ് ഇത്തരം പരിണാമങ്ങൾ സംഭവിക്കുന്നത്.
പാരമ്പര്യമായി നിലനിൽക്കുന്ന വിശ്വാസ രീതികളെ കലർപ്പില്ലാതെ പിന്തുടരുക എന്ന താണല്ലോ സുന്നത്ത് ജമാഅത്തിന്റെ അടി സ്ഥാന സ്വഭാവം. കേവലം ആശയ തർക്കവി തർക്കങ്ങളുടെ ഉള്ളടക്കമല്ല സുന്നത്ത് ജമാ അത്ത്. അത് മഹത്തായ സംസ്കാരമാണ്, ശി ലമാണ് പരിശുദ്ധ ഇസ് ലാമിൻ്റെ അടിസ്ഥാന പരമായ എല്ലാ ഘടകങ്ങളെയും ഉൾക്കൊള്ളു ആശയമാണ് സുന്നത്ത് ജമാഅത്ത് അനേ കും ആത്മീയസംസ്കാരങ്ങൾ ഉൾച്ചേർന്നതാ ണ്. ആ സംസ്കാരങ്ങളുടെ വേര് കിടക്കുന്നത് തസവുഫിലാണ്. മുസ്‌ലിം സമൂഹം ആത്മീയ പ്രതിസന്ധികൾ നേരിടുന്ന ഇസ്‌ലാമിന്റെ ത്തത്തിൽനിന്ന് മുസ്‌ലിംകൾ പുറത്തുപോകു ന്ന പ്രവണതകൾ വർധിക്കുന്ന ഈ കാലത്ത് യഥാർഥ പരിഹാരം സുന്നത്ത് ജമാഅത്തും തസവുഫും മാത്രമാണ്.
ആദർശം അമാനത്താണ് എന്ന പ്രമേയ വുമായി എസ്.കെ.എസ്.എസ്.എഫ് മൂന്നു മാസം നീണ്ടുനിൽക്കുന്ന ആദർശ കാംപയിൻ നടത്തുകയാണ്. സംഘടനയുടെ വിവിധ ഘട കങ്ങൾ, ഉപസമിതികൾ, സാമൂഹികമാധ്യമ ങ്ങൾ തുടങ്ങി വിവിധ സംവിധാനങ്ങളിലൂടെ
കാംപയിൻ പരിപാടികൾ നടക്കും.
ഹമീദലി ശിഹാബ്തങ്ങൾ പാണക്കാട്
എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട്
Post a Comment