ഇബ്രാഹിം ബാഖവി എടപ്പാളിന്റെ ഈജിപ്ത് യാത്രാ വിവരണം - ഭാഗം 1,2,3
ഈജിപ്ത് യാത്ര 1
===============
✒️ ഇബ്രാഹിം ബാഖവി എടപ്പാൾ
=================
സയ്യിദൽ ഉലമ ഈജിപ്തിൽ പോകുന്നു!.ഒരു ട്രാവൽസിന്റെ ഉത്ഘാടനത്തിനാണ് പോകുന്നത്. സിയാറത്തുകളുമുണ്ടാകും കൂടെ പോകാൻ ആഗ്രഹിക്കുന്നവർക്ക് സൗകര്യം ചെയ്തു തരാം. തങ്ങളുസ്താദ് അമീറായിട്ട് ഒരു ഗ്രൂപ്പ് പോകുകയല്ല.
അറിഞ്ഞപ്പോൾ കൂടെ കൂടാൻ വലിയ ആഗ്രഹം.ആ ആഗ്രഹം അല്ലാഹു സാധിപ്പിച്ചു. അൽഹംദുലില്ലാഹ്!
23-8-24 വെള്ളി രാത്രി 10:30ന് വീട്ടിൽ നിന്നിറങ്ങി കുറ്റിപ്പുറത്തു നിന്ന് 11-10 നുള്ള ഓക എക്സ്പപ്രസ്സിന് 2 മണിക്ക് കണ്ണൂരിലെത്തി. കണ്ണൂർ ഇക്ബാലിന്റെ കാറിൽ 3 മണിക്ക് കണ്ണൂർ എയർപോർട്ടിലെത്തി. രാവിലെ 7 മണിക്ക്മുൻപ് എയർ ഇന്ത്യ എക്സ്പ്രസ്സിൽ പുറപ്പെട്ടു 8മണിക്ക് ശേഷം ഒമാനീ ടൈം 6:30am ന് മസ്കറ്റ് ഇന്റർ നാഷണൽ എയർപോർട്ടിലെത്തി.
മസ്കറ്റ് s k s s f പ്രസിഡണ്ട് ശാകിർ ഫൈസി,
അഷ്‌റഫ് സാഹിബ് തുടങ്ങി സമസ്ത മസ്കറ്റ് നേതാക്കളുടെ സ്വീകരണവും ഭക്ഷണവും ഉണ്ടായിരുന്നു
1 മണിക്ക് സലാം എയറിൽ പുറപ്പെട്ടു 4മണിക്ക് കയ്റോയിലെത്തി.6:30ന് താമസിക്കാനുള്ള ഹോട്ടലിലെത്തി. എന്റെ ശിഷ്യൻ സയ്യിദ് ഫാരിസ് ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഈജിപ്ത് s k s s s f ന്റെ സ്വീകരണം ഉണ്ടായിരുന്നു
രാത്രി 10 മണിക്ക് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ സൗദിയിൽ നിന്നെത്തി.
രാവിലെ 8:30ന് ബ്രേക്ക് ഫാസ്റ്റിനു ശേഷം 9:30ന് സിയാറത്തുകൾക്കായി പുറപ്പെട്ടു.
ഈജിപ്ത് യാത്ര 2
==================
ബഹുമാനപ്പെട്ട സമസ്ത പ്രസിഡന്റ് സയ്യിദൽ ഉലമാ, സയ്യിദ് ഫള്ൽ ശിഹാബ് തങ്ങൾ ആലത്തൂർ പടി,മുശാവറ മെമ്പർമാരായ അബ്ദുസ്സലാം ബാഖവി, അരിപ്ര അബ്ദുറഹ്‌മാൻ ഫൈസി,മുണ്ടക്കുളം ജാമിഅ ജലാലിയ്യ ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളംസയ്യിദ് സാലിഹ് ശിഹാബ് തങ്ങൾ, സൗദി s i c നേതാക്കളായ ഇബ്രാഹിം ഓമശേരി അളവിക്കുട്ടി ഒളവട്ടൂർ തുടങ്ങി സമസ്ത നേതാക്കളും സാധാത്തും സിയാറത്തു സംഗത്തിലുണ്ട്.
സയ്യിദുനാ ഹുസൈൻ (റ )
====================
ആദ്യമായി സയ്യിന്നാ ഹുസൈൻ അശ്ശഹീദ് ബി കാർബലാ (റ )വിന്റെ ശിരസ്സ് മുബാറക് മറവു ചെയ്യപ്പെട്ട മഖാമാണ് സിയാറത്തു ചെയ്തത്.
അൽ അസ് ഹർ യൂണിവേഴ്സിറ്റിയുടെ അടുത്താണ് മഖാമ്.
ഹുസൈൻ ( റ )വിനെ കോലപ്പെടുത്തി തല മുറിച്ചെടുത്തു യസീദിന്റെ മുന്നിൽ കൊണ്ടു വന്നപ്പോൾ യസീദിനു ഖേദം വന്നു എന്നും അങ്ങനെ ശിരസ്സ് മുബാറക് അഹല് ബൈത്തിലെ സ്ത്രീകളോടൊപ്പം അഹല് ബൈത്തിനെ നന്നായി സ്നേഹിക്കുന്ന മിസ്രിലേക്ക് അയക്കുകയും മിസ്റിൽ മറവു ചെയ്യപ്പെടുകയും ചെയ്തു എന്നാണ് ചരിത്രം
തലയറുക്കപ്പെട്ട പ്രവാചക പൗത്രന്റെ വേദനിപ്പിക്കുന്ന ചരിത്ര പശ്ചാത്തലത്തിൽ പൗത്ര പാരമ്പര്യത്തിലെ പുണ്യ പൂമരം സയ്യിദുൽ ഉലമയുടെ പ്രാർത്ഥനക്കു ഗദ്ഗദകണ്ഠരായി സദസ്സ് ആമീൻ പറഞ്ഞപ്പോൾ സിയാറത് സാർഥ കമാകുകയായിരുന്നു.
ഈജിപ്ത് യാത്ര -3
===================
ജാമിഉൽ അസ്ഹർ
ഹുസൈൻ (റ )വിന്റെ മഖാ മിന്റെ എതിർ വശത്താണ് ജാമിഉൽ അസ്ഹർ. റോഡിനടിയിലൂടെ ഭൂഗർഭ വഴിയുണ്ട്.
പള്ളിയിൽ പല ക്ലാസുകൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. ഏതുപ്രായത്തിലുള്ളവർക്കും പഠിക്കാം രജിസ്ട്രെഷനുണ്ട്. 50ഉം 60ഉം അതിലധികവും പ്രായമുള്ളവർ പള്ളിയിൽ വന്നു പഠിക്കുന്നത് നമ്മുടെ നാട്ടുകാർ കാണേണ്ടതും പകർത്തേണ്ടതുമാണ്.
അൽ അസ്ഹർ യൂണിവേഴ്സിറ്റി പല സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന മെഡിക്കൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സമൂചയങ്ങളാണ്.മേലെ നാം പറഞ്ഞത് അസ്ഹറിന്റെ പള്ളി മാത്രമാണ്.
അസ്ഹറിന്റെ പഴയ മശീ ഖത്തും പുതിയ മശീ ഖത്തും പഴയ ഇദാ റയുമെല്ലാം ചുറ്റുമായി കാണാം.
മശീഖത് =പ്രിൻസിപ്പൽ ഓഫീസ്
ഇദാറ = മാനേജിങ് ഓഫീസ്
ഖസ്ത്വല്ലാനി ഇമാമും ഐനീ ഇമാമും
=====================
ജാമിഉൽ അസ്ഹറിന്റെ തെക്കു ഭാഗത്ത് കുറച്ചു നടന്നാൽ സുപ്രസിദ്ധ ഹദീസ് ഗ്രന്ഥം ബുഖാരിയുടെ രണ്ടു വ്യാഖ്യാതാക്കളായ ഇമാം ഖസ്ത്വല്ലാനിയുടെയും ഇമാം ഐനിയുടെയും ഖബ്രുകളുണ്ട്. രണ്ടും ഒരേ ബിൽഡിങ്ങിലാണ്.
സൈനബ് (റ )
===============
ഹസൻ (റ )വന്റെയും ഹുസൈൻ ( റ )വിന്റെയും സഹോദരി സൈനബ് (റ )വിന്റെ മഖാ മിലേക്കാണ് പിന്നീട് പോയത്.ആക്കാലത് ജനങ്ങൾക്ക് എല്ലാ പ്രശ്നങ്ങൾക്കും ഒരത്താണിയായി നിലകൊണ്ട ആത്മീയ പ്രതിഭയാണ് സൈനബ് (റ ) എന്ന് ചരിത്രം പറയുന്നു.
ഈ ഭാഗത്ത് തന്നെ ശാരി ഉൽ അശ്റാഫിൽ സയ്യിദ സകീന (റ )ഇബ്നു സീരീൻ(റ )തുടങ്ങി പല മഹാന്മാരുടെയും മഹതി കളുടെയും മഖാമുകളുണ്ട്.
അഹ്‌മദ്‌ബ്നുതൂലൂൻ മസ്ജിദ്
=======================
യഷ്കുർ പർവതത്തിനുമുകളിൽ വെള്ളപ്പൊക്കത്തെയും തീപിടുത്തതെയും അതിജീവിക്കുംവിധത്തിൽ നിർമ്മിക്കണമെന്ന് എഞ്ചിനീയർമാർക്ക് ഉത്തരവ് കൊടുത്ത് ഇബ്നു തൂലൂൺ രാജാവ് ഉണ്ടാക്കിയതാണ് ഈ വലിയ പള്ളി.ആയിരക്കണക്കിന് ആളുകൾക്ക് ഒന്നിച്ചു നിസ്കരിക്കാവുന്ന പള്ളിയാണിത്.അവിടെ പ്രദർശിപ്പിച്ച രേഖ പ്രകാരം ഹിജ്‌റ 263ൽ ഖതാഇഉ പട്ടണത്തിലാണിതു നിർമിച്ചത്.
Post a Comment