ബിദ്അത്തിലും ബിദ്അത്ത് ഉണ്ടാക്കിയ വഹാബികൾ
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
വേലി തന്നെ വിള തിന്നുക, കള്ളന്റെ കൈയ്യിൽ താക്കോൽ കൊടുക്കുക എന്ന് പറയാറില്ലേ. എന്നതുപോലെയാണ് വഹാബികൾക്ക് ബിദ്അത്ത്. പുണ്യകർമ്മങ്ങളെ ബിദ്അത്താക്കാൻ ബിദ്അത്തിൽ തന്നെ ബിദ്അത്തുണ്ടാക്കി അവർ.
ബിദ്അത്തിന്റെ ഭാഷാർത്ഥം "പുതിയത്, പിൽകാലത്തുണ്ടായത്" എന്നാണ്. ആ അർത്ഥത്തിൽ മദ്റസ, മിഹ്‌റാബ്, മിനാരം ഇതൊക്കെ ബിദ്അത്താണ്. പുതിയ കൃഷിയും കച്ചവടവും വിദ്യാഭ്യാസവും എല്ലാം ബിദ്അത്താണ്. ജൂൺ മാസത്തിൽ സ്കൂൾ തുറക്കുമ്പോൾ പാവപ്പെട്ടവർക്ക് പാഠപുസ്തകവും യൂണിഫോമും സ്വദഖ ചെയ്യുന്നതും ബിദ്അത്താണ്. എന്നുവെച്ചാൽ നബിയുടെ കാലത്തില്ലാത്തതും പുതിയതുമാണ്.
പക്ഷേ ഇതൊക്കെ പുണ്യം ലഭിക്കുന്ന സുന്നത്തുകളാണ്. വഹാബികൾ ജൽപ്പിക്കുന്നപോലെ 'ഭാഷയിൽ നല്ല ബിദ്അത്താണെങ്കിലും ശർഇൽ അനാചാരങ്ങളാണ്' എന്നല്ല.
എന്നാൽ ബിദ്അത്തിന്റെ വേദാർത്ഥം 'മതവിരുദ്ധമായ പുതിയ കാര്യം' എന്നാണ്. അഥവാ അനാചാരം. ആ അർത്ഥപ്രകാരം മേൽകാര്യങ്ങളൊന്നും ബിദ്അത്തല്ല. സുന്നത്തുകളാണ്. കാരണം അവയൊക്കെ പ്രമാണവിരുദ്ധങ്ങളല്ല. അതിനാൽ മതവിരുദ്ധങ്ങളല്ല.
"മദ്റസ ദീൻ അല്ല, കൂലി കിട്ടുന്നതല്ല, അതുകൊണ്ട് ബിദ്അത്തല്ല, കൂലികിട്ടുന്ന ഇബാദത്താണ് ബിദ്അത്താകുക" എന്നൊക്കെയാണ് ഈ മൗലവി ശുദ്ധ മണ്ടത്തരം വിളമ്പുന്നത്! എന്താണ് ഈ മൗലവിയുടെ വിചാരം!!
ദീൻ എന്നാൽ നിസ്കാരവും നോമ്പും ദിക്‌റും സ്വലാത്തും തുടങ്ങിയ ഇബാദത്തുകൾ മാത്രമാണെന്നാണോ! ദീനിൽ ഇബാദത്തുകൾ മാത്രമല്ല. കച്ചവടവും കൃഷിയും വിദ്യാഭ്യാസവും തൊഴിലും രാഷ്ട്രീയവും നീതിന്യായവും ഇങ്ങനെ മാനവരാശിയുടെ സർവ്വ മേഖലകളും സ്പർശിക്കുന്നതാണ് ദീൻ. അതിലൊക്കെ പ്രമാണവിരുദ്ധമായ കാര്യങ്ങൾ കൂട്ടിച്ചേർത്താൽ അതും ദീനിൽ ബിദ്അത്താണ്. അനാചാരമാണ്. കറാഹത്തോ ഹറാമോ ആണ്. ചിലപ്പോൾ കുഫ്ർ വരെ ആകും. എന്നാൽ മത വിരുദ്ധമില്ലെങ്കിലോ ദീനിൽ അത് ബിദ്അത്തല്ല. പിന്നെയോ സുന്നത്താണ്.
കുറെ മണ്ടന്മാരെ വാർത്തുവിട്ടു എന്നതാണ് വഹാബിസത്തിന്റെ ആകെ സംഭാവന.
എം.ടി അബൂ ബക്കർ ദാരിമി പനങ്ങാങ്ങര
Post a Comment