മലയാളി പണ്ഡിതന്റെ രചന ഇനി വിദേശ ലൈബ്രറികളിലും
ബദറിൽ പങ്കെടുത്ത സ്വഹാബികളെ കുറിച്ച് മലയാളി പണ്ഡിതൻ അബ്ദുല്ലത്തീഫ് ഫൈസി മൂഡാൽ രചിച്ച ഗ്രന്ഥം ഇനി വിദേശിലെ ലൈബ്രറികളിലും വായനക്കായി ലഭ്യമാകും.
ഓരോ സ്വഹാബിയുടേയും ജീവിതത്തിലെ പ്രധാന സംഭവങ്ങൾ രേഖപ്പെടുത്തിയ ഈ കൃതി പണ്ഡിതന്മാർക്കും പ്രാസംഗികർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്രദമാണ്. ഇതര സ്വഹാബിമാരിൽ നിന്ന് മുസ്ലിം ലോകം വളരെ പ്രാധാന്യം നൽകുന്ന ബദരീങ്ങളുടെ സമ്പൂർണ്ണമായ ഒരു ജീവചരിത്രമാണ് ഈ കൃതി.
അതോടൊപ്പം തന്നെ ബദറിൽ പങ്കെടുത്തോ ഇല്ലയോ എന്ന് അഭിപ്രായവ്യത്യാസമുള്ള സ്വഹാബികളെ കൂടി ഇതിൽ ചേർത്ത് വച്ചിട്ടുണ്ട്. അവരുടെ ജനനം, മരണം, ജീവിതത്തിലെ പ്രധാന സംഭവങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു സ്വഹാബിയെ കുറിച്ച് തന്നെ പേജുകളോളം വിവരണം ഉണ്ട്. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും ഗ്രന്ഥകാരൻ പരിഗണിച്ചിട്ടുണ്ട്. ഒരൊറ്റ വായനയിൽ തന്നെ ഗ്രന്ഥം എന്തുകൊണ്ടും ഉപകാരപ്രദമാണ് എന്ന് ഈ വിനീതന് ബോധ്യമായി. വായനയോട് വിരക്തി വർധിച്ചുവരുന്ന ഈ കാലത്തും ഒരൊറ്റ ഇരിപ്പിൽ രണ്ട് സ്വഹാബിയുടെ ജീവിതം മുഴുവൻ ആവേശത്തോടെ വായിച്ചു തീർക്കാൻ സാധിച്ചു. ലളിതവും സുന്ദരവുമായ അവതരണം, ആകർഷകമായ പ്ന്റിങ്ങ്. കോളിറ്റിയുള്ള പേജുകൾ, എല്ലാം കൊണ്ടും മികച്ചതാണ് ഗ്രന്ഥം.
.ഉസ്താദ് അബ്ദുലത്തീഫ് ഫൈസി മൂടാൽ രചിച്ച അൽ ഖൗലുൽ മുബീൻ ഫീ അസ്മാഇൽ ബദ്‌രിയ്യീൻ എന്ന ഗ്രന്ഥം മൊറോക്കോയിലെ മുഹമ്മദ് സിക്സ്ത് ഇൻസ്റ്റിറ്റ്യൂട്ടി ലെ ലൈബ്രറിയിലേക്ക് കൈമാറുന്നു
ഉസ്താദ് അബ്ദുലത്തീഫ് ഫൈസി മൂടാൽ രചിച്ച 'അൽ കൗലുൽ മുബീൻ ഫീ അസ്മാഇ സ്വഹാബത്തിൽ ബദ്‌രിയ്യീൻ " എന്ന ഗ്രന്ഥം ഇസ്തംബൂളിലെ ദാറുൽ മഖ്ത്വൂത്വാത്ത് ലൈബ്രറിയിലേക്ക് കൈമാറുന്നു
Post a Comment