ഡിസംബർ 25 ഈസാ നബി അലൈഹിസ്സലാമിന്റെ ജന്മദിനം എന്ത് കൊണ്ട് ആഘോഷിക്കുന്നില്ല ? മുജാഹിദുകളുടെ ആനത്തലയോളം വലിപ്പമുള്ള ചോദ്യത്തിനുള്ള മറുപടി..
ഒരു വഹാബിയുടെ സംശയം ഇങ്ങനെയാണ് എന്ത് കൊണ്ട് സുന്നികൾ മുഹമ്മദ് നബി ﷺ യുടെ ജന്മദിനം മാത്രം ആഘോഷിക്കുന്നു?
മറ്റുള്ള നബിമാരുടെ ജന്മദിനം എന്തുകൊണ്ട് ആഘോഷിക്കുന്നില്ല ? ചോദ്യം കേൾക്കുന്ന മറ്റ് പാവം മുജാഹിദുകൾക്ക് ചിലപ്പോൾ പെട്ടെന്ന് ചോദ്യം ഒരു വലിയ സംഭവം ആയി തോന്നിയേക്കാം😄ആ ചോദ്യം യഥാർത്ഥത്തിൽ മുജാഹിദിന്റെ ബ്രെയിൻ വർക്ക് ചെയ്യാത്തതിന്റെ ആകെത്തുകയാണ്. 😁
*ആ ചോദ്യത്തിന്റെ ഉൽഭവം നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ*
1⃣,2⃣4⃣,0⃣0⃣0⃣
( *ഒരു ലക്ഷത്തി ഇരുപത്തിനാലായിരം)അല്ലെങ്കിൽ അതിലധികം പ്രവാചകർ ഉണ്ടായതായി ചരിത്രം പറയുന്നു ഒരു വർഷത്തിൽ നമുക്ക് ആകെയുള്ളത് 3⃣6⃣5⃣ ദിവസവും ഇത്രയും ദിവസം കൊണ്ട് മേൽപ്പറഞ്ഞ പ്രവാചകരുടെ ജന്മദിനം എങ്ങനെ ആഘോഷിച്ചു തീരാനാണ് 😄😄*❓
365 ദിവസം കൊണ്ട് ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകരുടെ ജന്മദിനം ആഘോഷിക്കുക നമുക്ക് അത് സാധിക്കില്ലല്ലോ!
കണക്കിൽ മുജാഹിദിന് തീരെ പിടുത്തമില്ല എന്ന് ഇതിൽനിന്ന് മനസ്സിലാക്കാം 😄
പിന്നെ വഹാബിയുടെ അടുത്ത ചോദ്യം ഈസാ നബിയുടെ ജന്മദിനം എന്തുകൊണ്ട് ഡിസംബർ 2⃣5⃣ നു ആഘോഷിക്കുന്നില്ല എന്നാണ് മറുപടി വളരെ ലളിതമാണ്
ക്രിസ്ത്യാനികൾക്ക് യേശു ക്രിസ്തു എന്നയാൾ അവരുടെ വിശ്വസം ദൈവ പുത്രൻ അല്ലെങ്കിൽ ദൈവം ആയാണ് അവർ വിശ്വസിക്കുന്നത്. യേശു ഡിസംബർ2⃣5⃣ന് ജനിച്ചു എന്നാണ് അവർ വിശ്വസിക്കുന്നത്.
അതുപോലെ തന്നെ അവരുടെ യേശു ക്രിസ്തു കുരിശിൽ ✝തറക്കപ്പെട്ടു എന്നും അവർ വിശ്വസിക്കുന്നു. കുരിശിൽ തറക്കപ്പെട്ട അവരുടെ ദൈവ പുത്രനെ മുഹമ്മദ് നബി ﷺ പഠിപ്പിച്ച ഈസാ നബിയിലേക്ക് തുലനം ചെയ്തതാണ് മുജാഹിദുകൾക്ക് പറ്റിയ ഭീമാബദ്ധം😬
മുസ്ലിംകൾ ഒരിക്കലും ഈസാ നബിയെ✝ കുരിശിൽ തറച്ചു എന്ന് വിശ്വസിക്കുന്നില്ല ഈസാ നബി അലൈസലാം ജനിച്ച ദിവസം ഡിസംബർ 25ന് ആണെന്നും മുസ്ലിങ്ങൾക്ക് വാദമില്ല പിന്നെ ഇല്ലാത്ത ഡേറ്റിന് നിങ്ങൾ എന്തു കൊണ്ട് ജന്മദിനം ആഘോഷിക്കുന്നില്ല എന്ന മുജാഹിദിന്റെ വിഡ്ഢി ചോദ്യത്തിന് എന്തു മറുപടി പറയാൻ 😊
അതിലും വലിയ രസം മുഹമ്മദ് നബി ﷺ തങ്ങളുടെ ജന്മം റബീഉൽ അവ്വൽ 12നാണ് എന്ന് മുസ്ലിം ലോകത്ത് കഴിഞ്ഞു പോയ ബഹു ഭൂരിപക്ഷം ഇമാമുകളും സ്ഥിരപ്പെടുത്തിയപ്പോൾ
റബീഉൽ അവ്വൽ 12 ഒരു നിലക്കും ഉറപ്പില്ലാത്ത മുജാഹിദുകൾക്ക് മുഹമ്മദ് നബിയേക്കാൾ അറുനൂറ് വർഷങ്ങൾക്ക് മുമ്പ് ജനിച്ച ഈസാ നബിയുടെ ജന്മം ജന്മദിനം ഡിസംബർ2⃣5⃣ആണെന്നതിൽ മുജാഹിദുകൾക്ക് യാതൊരു സംശയവും അതിലില്ലതാനും അത് 'ഇത്തിഫാക്ക്' ആയിരിക്കുന്നു വലിയ കോമഡി തന്നെ..
ഇനി മുജാഹിദുകൾ ശരിക്കും പഠിച്ചോളൂ സുന്നികളുടെ ജന്മദിനാഘോഷം എന്നു പറയുന്നത് കേവലം ചെണ്ടമുട്ടോ അതല്ല ബ്രേക്ക് ഡാൻസോ അല്ലെങ്കിൽ ബാൻഡ് മേളം മുട്ടി മലക്കം മറിയൽ അല്ല
മറിച്ച് ഏതൊരു പരിപാടിയിലും മുഹമ്മദ് നബി ﷺ തങ്ങളുടെയും മുഴുവൻ പ്രവാചകരുടെയും മുഴുവൻ അമ്പിയാക്കൻമാരുടെയും,ഔലിയാക്കൻമാരുടെയും ഇമാമുകളെയുംഉൾപ്പെടുത്തി അവർക്ക് ഖുർആൻ 📖പാരായണം ചെയ്തു അത് ഹദിയ നൽകി അവരുടെ പേരിൽ ദാനങ്ങൾ ചെയ്തു ആദം നബി അലൈഹിസ്സലാം മുതൽ മുഹമ്മദ് നബി ﷺ വരെ വരുന്ന മുഴുവൻ പ്രവാചകരെയും അനുസ്മരിച്ചു കൊണ്ടാണ് സുന്നികൾ ജന്മദിനം ആഘോഷിക്കുന്നത്
പാവം മുജാഹിദുകൾ കരുതിയതു പോലെ നബി ദിനം എന്നു പറഞ്ഞു കഴിഞ്ഞാൽ മുഹമ്മദ് നബി ﷺ അല്ലാത്ത മറ്റു പ്രവാചകരേ വിസ്മരിച്ചു കൊണ്ടുള്ള പരിപാടി അല്ല എന്ന് ചുരുക്കം. ഇനി ജീലാനി ദിനം ആയാൽ പോലും ആ പരിപാടിയിൽ കേവലം മുഹിയിദ്ധീൻ ഷെയ്ക്ക്( റ) മാത്രമല്ല സ്മരിക്കപ്പെടുന്നത്
മറിച്ച് മുഴുവൻ പ്രവാചകരെയും, സ്വാലിഹീങ്ങളെയും ആ പരിപാടിയിലും സ്മരിച്ചു കൊണ്ടിരിക്കുന്നു. അതു കൊണ്ടു തന്നെ ഡേറ്റ് ഏത് ഇട്ടാലും സുന്നി സമൂഹം അവരെയൊക്കെ തന്നെ സ്മരിച്ചു കൊണ്ടാണ് ഓരോ പരിപാടികളും നടത്തുന്നത് ബുദ്ധി കുറഞ്ഞ നിങ്ങൾക്ക് അത് മനസ്സിലാകുന്നില്ല എന്നു മാത്രം 😊
ഏതെങ്കിലും ഒരു നബിദിന പരിപാടിയിൽ അല്ലങ്കിൽ ബദരീങ്ങളുടെ ആണ്ട് പരിപാടിയിൽ ഒരിക്കലെങ്കിലും നിങ്ങൾ പങ്കെടുത്തു കഴിഞ്ഞാൽ നിങ്ങളുടെ ഈ സംശയങ്ങൾ മാറിക്കൊള്ളും. ഇനി അടുത്ത വർഷമെങ്കിലും എന്താണ് മറ്റുള്ള പ്രവാചകരുടെ ജന്മദിനം ആഘോഷിക്കാത്തത് എന്ന വിഡ്ഢി ചോദ്യവുമായി ഇനി വരില്ല എന്ന് പ്രതീക്ഷിക്കുന്നു😎
അബൂ നവവി
Post a Comment