സങ്കര സംസ്കാരം പറ്റില്ല, ആദർശത്തിൽ വിട്ടുവീഴ്ചയില്ലെന്നും സ്വാദിഖലി ശിഹാബ് തങ്ങൾ

1994 സുന്നി അഫ്‌കാർ വാരിക  നവമ്പർ 30 തിൽ വന്ന സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രസ്താവനയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.

കുണ്ടൂർ (സി.എച്ച്. ഹൈദ്രോസ് മു സ്ലിയാർ നഗർ): ആദർശരംഗത്ത് ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും പ്രതിരോധത്തിൻറെ പേരിൽ ചില അവാന്തരവിഭാഗങ്ങളുമായി ലയിച്ചു ചേർന്ന് പുതിയൊരു സങ്കരസം സ്‌കാരം സൃഷ്ട‌ിക്കാനുള്ള ചിലരുടെ നീക്കങ്ങൾ കരുതിയിരിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്‌താവിച്ചു.

എസ്.കെ.എസ്.എസ്.എഫ് ദ്വിദിന ലീഡേഴ്‌സ് മീറ്റ് ഉൽഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസവിപ്ലവം വഴി മാത്രമേ സമുദായത്തിൻ്റെ വിമോചനം സാധ്യമാകൂ- സംഘടനയുടെ ലക്ഷ്യത്തിലേക്ക് തങ്ങൾ വിരൽ ചൂണ്ടി.