മിഅ്‌റാജ് നോമ്പ്: ദുരാരോപണങ്ങൾക്ക് മറുചോദ്യങ്ങൾ:-
മിഅ്‌റാജ് നോമ്പ്: ദുരാരോപണങ്ങൾക്ക് മറുചോദ്യങ്ങൾ:-
*****************************
ആരോപണം 1:-
[عن شهر بن حوشب:] عن أبي هريرةَ رضيَّ اللهُ عنه قال: مَنْ صام يومَ سبعٍ وعشرينَ من رجبٍ كُتبَ له صيامُ ستِّينَ شهرًا وهو اليومُ الذي هبط فيه جبريلُ على محمد صلى الله عليه وسلم
"ഈ ഹദീസ് വാറോലയാണ്."
മറുചോദ്യം:-
ആരു പറഞ്ഞു ഇതു വാറോലയാണെന്ന്? ഒരു ഹദീസ് സാങ്കേതികമായി ള്വഈഫാണെന്ന് വന്നാൽ തന്നെ അത് വാറോലയാണെന്ന് ആരു പറഞ്ഞു?
ആരോപണം 2:-
ഈ ഹദീസ് ശിയാക്കൾ നിർമ്മിച്ചതാണ്.
മറുചോദ്യം:-
ഇതു ശിയാക്കൾ നിർമ്മിച്ചതാണ് എന്ന് ഏതു ഇമാം പറഞ്ഞു?
ഇതു ഇമാം അബൂ മൂസൽ മദീനീ ഫളാഇലു ല്ലയാലീ വൽ അയ്യാം എന്ന കിതാബിൽ റിപ്പോർട്ട് ചെയ്തതാണെന്ന് ഇമാം ഹാഫിളുൽ ഇറാഖീ തഖ്‌രീജിൽ രേഖപ്പെടുത്തിയത് കാണാൻ കഴിഞ്ഞിട്ടില്ലേ?
ആരോപണം3:-
ഇതു ശിയാക്കളുടെ കുലൈനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മറുചോദ്യം:-
കുലൈനി റിപ്പോർട്ട് ചെയ്താൽ ഹദീസ് വാറോലയാണെന്ന് ഏത് ഇമാം പറഞ്ഞു?
ആരോപണം 4:-
ഇതു നബിയിലേക്ക് എത്തിയിട്ടില്ല.
മറുചോദ്യം:-
നബിയിലേക്ക് എത്തുന്ന ഹദീസിൽ നേർക്കു നേരെയുള്ളത്(المرفوع الصريح) , നിയമപരമായത് (المرفوع الحكمي) എന്നീ രണ്ടു ഇനങ്ങളെ കുറിച്ച് അറിയില്ലല്ലേ?
ആരോപണം5:-
ഈ ഹദീസ് ഒന്നിനും കൊള്ളാത്തതെന്ന നിലയിലാണ് ഇമാം അസ്ഖലാനി വിവരിച്ചത്.
മറുചോദ്യം:-
وهذا موقوف ضعيف الإسناد وهو أمثل ما ورد في هذا المعنى
(ഇവ്വിഷയത്തിൽ വന്നതിൽ ഏറ്റവും മുന്തിയ ഹദീസാണിത്) എന്നാണ് ഇതിനെ കുറിച്ച് അസ്ഖലാനി പറഞ്ഞത്. അതെന്തിന് മൂടിവെച്ചു? ഇതിന് മറ്റൊരു സനദു കൂടി അദ്ദേഹം ഉദ്ധരിച്ചത് കണ്ടില്ലേ? അതോടു കൂടി അതിനു ബലം കൂടിയില്ലേ?
ആരോപണം 6:-
അഹ്‌ലുസ്സുന്നയുടെ അധികാരിക ഹദീസ് ഗ്രന്ഥങ്ങളിലൊന്നും ഇതു വന്നിട്ടില്ല.
മറുചോദ്യം:-
ഹാഫിള് അബൂ മൂസൽ മദീനീ അഹ്‌ലുസ്സുന്നയുടെ ഇമാമല്ലയോ? അദ്ദേഹം ആരാണെന്ന് പഠിച്ചിട്ടുണ്ടോ?
ആരോപണം 7:-
ള്വഈഫായ ഹദീസ് ഉദ്ധരിക്കുന്നതിൽ ചില പണ്ഡിതന്മാർ അയവുള്ള സമീപനം കൈകൊള്ളാറുണ്ട്..... എന്നിങ്ങനെയാണ് അസ്ഖലാനി പറഞ്ഞത്.
മറുചോദ്യം:-
കേവലം ഉദ്ധരിക്കുന്നതിനെ കുറിച്ചാണോ അസ്ഖലാനി പറഞ്ഞത്? അതോ അതു വെച്ച് അമലു ചെയ്യുന്നതിനെകുറിച്ചാണോ? 'ചില പണ്ഡിതന്മാർ' എന്നാണോ പറഞ്ഞത്? أهل العلم എന്നാൽ 'ചില പണ്ഡിതർ' എന്നാണോ അർത്ഥം? ള്വഈഫായ ഹദീസുകൾ ചില പണ്ഡിതന്മാർ മാത്രമാണോ ഉദ്ധരിക്കാറുള്ളത്? ബുഖാരി, മുസ്‌ലിം അടക്കം ള്വഈഫുകൾ ഉദ്ധരിച്ചിട്ടില്ലേ?
ആരോപണം 8:-
ള്വഈഫായ ഹദീസുകൾ കൊണ്ട് അമലു ചെയ്യുമ്പോൾ ആ അമല് സുന്നത്താണെന്ന് വിശ്വസിക്കാതിരിക്കണം എന്ന് അസ്ഖലാനി പറഞ്ഞിട്ടുണ്ട്.
മറുചോദ്യം:-
വിമർശകർക്ക് അതിന്റെ ഉദ്ദേശ്യം മനസ്സിലായിട്ടുണ്ടോ? അതേ അസ്ഖലാനി അതേ കൃതിയിൽ ള്വഈഫായ ഒരു ഹദീസിനെ മുൻനിറുത്തി റജബിനു പ്രത്യേകം പുണ്യമുണ്ടെന്നും അത് സ്വഹാബത്തിന്റെയിടയിൽ അംഗീകൃതവും അറിയപ്പെട്ടതുമായിരുന്നുവെന്നും, മറ്റൊരു ള്വഈഫായ ഹദീസ് മുൻനിറുത്തി റജബിൽ ചില ദിവസങ്ങളിൽ നോമ്പ് നോൽക്കുന്നത് സുന്നത്താണെന്നും രേഖപ്പെടുത്തിയത് എന്തുകൊണ്ട് ഇക്കൂട്ടർ കണ്ടില്ല? അപ്പോൾ ള്വഈഫായ ഹദീസ് കൊണ്ടുള്ള അമല് സുന്നത്താണെന്ന് തന്നെയല്ലേ അസ്ഖലാനി പറഞ്ഞത്?
ആരോപണം 9:-
ഈ നോമ്പ് സുന്നത്താണെന്ന് ശാഫിഈ പണ്ഡിതർ പറഞ്ഞിട്ടില്ല.
മറുചോദ്യം:-
ഇമാം ഗസ്സാലി, ബിർമാവി, ജമൽ, സയ്യിദ് ബക് രി (റ) ഇവരൊന്നും ശാഫിഈ പണ്ഡിതരല്ലേ? അവർ പറഞ്ഞ ഹുക്മ് ഏതു ശാഫിഈ ഉസ്വൂലിനോടാണെതിരായത്?
ആരോപണം 10:-
റജബ് 27 ന് ജിബ്‌രീൽ വഹ്‌യുമായി/ രിസാലത്തുമായി ഇറങ്ങി എന്നത് തെറ്റാണ്.
മറുചോദ്യം:-
വഹ്‌യുമായി / രിസാലത്തുമായി ഇറങ്ങുന്നതെല്ലാം പ്രവാചകത്വ ലബ്ധി തന്നെയാകണമെന്നുണ്ടോ? മിഅ്റാജിന്റെ പ്രസിദ്ധമായ ഹദീസിൽ തത്തുല്യമായ വാക്യമുണ്ടല്ലോ. قيل أرسل إليه قال نعم എന്ന് ബുഖാരി 2968 നമ്പർ ഹദീസിൽ ഉണ്ട്. എങ്കിൽ സ്വഹീഹുൽ ബുഖാരിയെയും വാറോലയാക്കുമോ?
Nb:- മൗളൂഅല്ലാത്ത, ള്വഈഫായ എല്ലാ ഹദീസുകളെ കുറിച്ചും വാറോല എന്നു വിളിക്കുന്നവരുടെ നാവ് അല്ലാഹു നരകത്തിലിടാതിരിക്കട്ടെ.
١٦٦٩٦- حدثني المثنى قال، حدثنا أبو صالح قال، حدثني معاوية، عن علي، عن ابن عباس قوله: ﴿إن عدة الشهور عند الله اثنا عشر شهرا في كتاب الله يوم خلق السموات والأرض منها أربعة حرم ذلك الدين القيم فلا تظلموا فيهن أنفسكم﴾ ، في كلِّهن. ثم خصَّ من ذلك أربعة أشهر فجعلهن حُرُمًا، وعظّم حُرُماتهن، وجعل الذنبَ فيهن أعظم، والعمل الصالح والأجر أعظم.
റജബുൾപ്പെടെയുള്ള നാലു പവിത്ര മാസങ്ങളിൽ ദോഷങ്ങൾക്ക് കൂടുതൽ ശിക്ഷയും സൽക്കർമ്മങ്ങൾക്ക് കൂടുതൽ പ്രതിഫലവും അല്ലാഹു നൽകുമെന്നാണ്
فلا تظلموا فيهن أنفسكم
എന്ന് ഖുർആൻ പറയുന്നതെന്ന് ഇബ്നു അബ്ബാസ് (റ)ന്റെ തഫ്സീർ ഇമാം ത്വബ്‌രി, ഇബ്നു കസീർ പോലുള്ളവർ ഉദ്ധരിക്കുന്നു. ഇമാം റാസിയെ പോലുള്ള മുഫസ്സിറുകളും അക്കാര്യം രേഖപ്പെടുത്തി. എന്നിട്ടും ആരോപണക്കാർ പറയുന്നു: റജബിൽ ഒരാൾ നിസ്കരിച്ചാൽ മറ്റു മാസങ്ങളുടെ പുണ്യമേയുള്ളൂവെന്ന്!!! ഹദീസ് മാത്രമല്ല പ്രമാണം എന്ന് ഇവർക്കറിയില്ലേ? ഖുർആൻ വേണ്ടാത്തതാണോ? കള്ള ഹദീസുകൾ കൊണ്ട് ആരെങ്കിലും അമല് ചെയ്യുന്നുണ്ടോ? എന്നാൽ ള്വഈഫായ ഹദീസ് അടിസ്ഥാനം സ്ഥിരപ്പെട്ട അമലുകളിൽ പര്യാപ്തമാണെന്ന് ഇക്കൂട്ടർക്കറിയാതെപോയി! റജബു 27 ന് നോമ്പ് പ്രത്യേകതയുള്ളതായി വന്ന ഹദീസ് അമലിനുതകുന്നതാണ്. റജബ് 27 നാണ് മിഅറാജ് ഉണ്ടായതെന്ന് ഇബ്നു അബ്ദിൽ ബർറ്, ഇമാം നവവി, ഹാഫിള് അബ്ദുൽ ഗനിയ്യുൽ മഖ്ദിസീ (റ) പോലുള്ളവർ പറഞ്ഞിട്ടുണ്ട്. റജബിന്റെ അഭിപ്രായം ഉദ്ധരിച്ച അസ്ഖലാനി (റ) അത് തള്ളിയിട്ടില്ല. (ഫത്ഹുൽ ബാരി 7-203) വേറെയും അഭിപ്രായങ്ങളുണ്ട്. എന്നുവെച്ചു ഈ അഭിപ്രായം കൊണ്ട് അമലു ചെയ്യുന്നതിന് തടസ്സമില്ല.
എം.ടി അബൂബക്കർ ദാരിമി
Post a Comment