എസ്.കെ.എസ്.എസ്.എഫ് കർമസാഫല്യത്തിൻ്റെ മൂന്നര പതിറ്റാണ്ട്
സമർപ്പണം എന്ന സങ്കൽപ്പങ്ങൾക്ക് മനുഷ്യജീവിത ത്തിൽ സുപ്രധാന സ്ഥാനമു ണ്ട്. അതിനാൽ, വിശുദ്ധ ഇസ് ലാം അവയെ ഗുണപരവും സ്പ പരവുമായ വിശേഷണങ്ങളായി പരി ഗണിച്ചു. വിചാരം, വിശകലനം, വിഭാവനം, സം വേദനം, സംഘാടനം തുടങ്ങിയ മാനുഷികവ്യവ ഹാരങ്ങൾ കലർപ്പില്ലാത്ത സത്യത്തിനുമേൽ രൂ പപ്പെടേണ്ടതാണ്. പ്രാപഞ്ചിക സ്രഷ്ടാവും നാ ഥനുമായ അല്ലാഹുവാണ് പൗമസത്യം. അവനെ പരിചയപ്പെടുത്തിയ അന്ത്യപ്രവാചകൻ മുഹമ്മ ദ് നബി(സ്വ) ആണ് സത്യത്തിൻ്റെ അവതാരക ൻ. കയ്പുള്ളതാണെങ്കിലും സത്യമേ ചെയ്യാവുവെ ന്നും പറയാവൂ എന്നുമാണ് അടിസ്ഥാന തത്വം. ജീവൻ നഷ്‌ടപ്പെട്ടാലും നഷ്‌ടപ്പെടുത്തരുതാ ത്ത മുസ്‌ലിമിന്റെ അടിസ്ഥാന മൂലധനം സ്വത്വ ബോധമാണ്. മനുഷ്യത്വത്തിന് രണ്ട് ഭാഗങ്ങളു ണ്ട്. മറ്റേത് ജീവിക്കുമുള്ളതുപോലെയുള്ള ശാരി രാകാസ്തിത്വവും പിന്നെ മനുഷ്യൻറെ അടിസ്ഥാന യോഗ്യതയായ ആത്മീയസ്വത്വവുമാണവ. സ്ര ഷടാവിന്റെ ഭൂമിയിലെ പ്രതിനിധിയാണെന്നതി രിച്ചറിവോടെ, തിരിച്ചടികളേറ്റാലും പരലോക ഭയത്തിനും ദൈവികനീതിയിലുള്ള പ്രതീക്ഷ ക്കും മധ്യേയുള്ള വിധാനതയിലാവണം മുസ് ലിംകളുടെ വ്യക്തിഗതവും സാമൂഹികവുമായ സമ്പർക്കങ്ങൾ മതചിഹ്നങ്ങളും പ്രതീകങ്ങളുമാ ണ് അഭിമാനകരമായ അസ്തിത്വത്തിൻറെ ആധാ രങ്ങൾ. നിർവ്യാജമായ കാരുണ്യബോധമാണ് നമ്മുടെ മുഖമുദ്ര. ഭരണാധികാരികളോടും ഭര ണഘടനയോടുമുള്ള സഹവർതിത്യവും സഹ കരണവും ഗുണകാംക്ഷാപൂർണമായ ഉപദേശ ങ്ങളും തിരുത്തുകളുമാണ് രീതിശാസ്ത്രം. വിയോ ജിപ്പുള്ളവരെ പ്രതിപക്ഷത്താക്കുന്ന രാഷ്ട്രീയ ബൈനറിയല്ല വല്ല ആത്മിയദർശനം. സർവരെയും അല്ലാഹുവിലേക്ക് വാക്കുകൊണ്ടും അതിലുപരി ജീവിതംകൊണ്ടും ക്ഷണിക്കുന്ന സൽകർമികൾ സമരാഭാസങ്ങളേക്കാൾ സംവാദങ്ങ ൾക്കും പരിഭവങ്ങളേക്കാൾ പരിരക്ഷകൾക്കും പ്രശ്‌നങ്ങളേക്കാൾ പരിഹാരങ്ങൾക്കും പ്രാമു ഖ്യം നൽകേണ്ടവരാണ്.
മതേതര മണ്ഡലങ്ങളോട് സത്യസന്ധമായി സന്ധിക്കുമ്പോഴും മതാത്മകമായ ജീവിതനിഷ്ഠ കൾ നിലനിർത്തുന്നതിൽ ശുഷ്‌കാന്തി കാണി ക്കാനുള്ള ഉള്ളുറപ്പാണ് നാം പ്രഘോഷിക്കു ന്ന സ്വത്വബോധം ഭൂമിതമായ നൈമിഷികതക ൾക്കുവേണ്ടി സാംസ്‌കാരിക സ്വത്വങ്ങൾ കൈ യൊഴിയുന്ന മുസ്‌ലിം പൊതുവ്യക്തിത്വങ്ങൾ ഇസ്‌ലാമിന് അതിൻ്റെ തനിമ നിലനിർത്താനു ള്ള ഇന്ത്യനിടത്തെ സ്വയം നിഷേധിക്കുകയും അപകർഷതയുടെ അടയാളങ്ങളിൽ സമുദാ യത്തെ തളച്ചിടുകയുമാണ് ചെയ്യുന്നത്. മുസ് ലിംകൾ ജീവിതത്തിൽ അണിയാത്ത, അനുഷ്ഠി ക്കാത്ത, അനുവർത്തിക്കാത്ത ഇസ്‌ലാമിനുവേ ണ്ടി കേവലം നിയമനിർമാണ വേദികളിൽ ശബ്ദി ക്കുമ്പോൾ വിജയം കിട്ടില്ല. ഒരു വിഭാഗത്തിൻ്റെ ജീവിതരീതികൾ അന്യായമായി ഹോമിക്കപ്പെ ടുമ്പോൾ അതിനെതിരായ ബോധവത്കരണ ങ്ങൾക്ക് തീർച്ചയായും വിജയം ലഭിക്കും. സ്വ ത്വബോധം കടലാസുകളിൽ നിന്ന് ജീവിതത്തി ലേക്ക് പടരുമ്പോഴാണ് നമ്മുടെ അസ്തിത്വം അംഗീകരിക്കപ്പെടുക. ഇതര സമുദായ ഗാത്രങ്ങളും പൊതുസമൂഹവും മുസ്‌ലിംകളിൽ നിന്ന് പ്രതി ക്ഷിക്കുന്നത് യഥാർഥ ഇസ്‌ലാമിനെയാണ്. അല്ലാതെ, വെള്ളം ചേർത്ത വകഭേദങ്ങളെയ ല്ല. വാൾപ്പയറ്റോ വാക്‌പയറ്റോ ഇല്ലാതെ ജീവി തനന്മകൾ കൊണ്ട് ദശലക്ഷക്കണക്കിന് ഹൃദയ ങ്ങളിൽ ഹിദായത്ത് പകർന്ന ഖാജാ മുഈനുദ്ദീ ൻ ചിഷ്തിയുടെ, അതായത് സൂഫികളുടെ വഴി യാണ് യഥാർഥ വഴി.
അർപ്പണബോധവും സമർപ്പണ സന്നദ്ധത യുമാണ് ചരിത്രത്തിൻ്റെ രജതരേഖകളായ മുസ് ലിം പൊതുജീവിതങ്ങൾ, തൻ്റെ ജീവിതം അല്ലാ ഹുവിന് സമർപ്പിക്കുന്ന ഒരാൾ സ്വാർഥതകളിൽ നിന്ന് വിമോചിതനാവുന്നു. അതോടെ അയാ ൾക്ക് സാമൂഹികമായ അർപ്പണബോധം കണ്ടെ ത്താനാവുന്നു. സഹജീവികളുടെ സന്തോഷങ്ങ ൾക്കും സുരക്ഷിതത്വത്തിനും വേണ്ടി സമയം മാ റ്റിവെക്കുന്നവരുടെ പേരാണ് മനുഷ്യർ. ആധുനി കതയുടെ അടിമത്വങ്ങൾ പുതിയ തലമുറയെ അരാഷ്ട്രീയവത്കരിക്കുകയാണ്. അമാനവിക വത്‌കരിക്കുകയാണ്. തിരിച്ച് ഉപകാരം ചെയ്യാ ആ മനുഷ്യർക്കു വേണ്ടി സ്വന്തം സമയം മാറ്റി വെക്കുന്നത് ആധുനിക വീക്ഷണത്തിൽ മണ്ട ത്തരമാണ്. പ്രയോജനാത്മകവാദമാണ് ആധു നികതയുടെ ധാർമികമാനം. പക്ഷേ, ആത്മീയ ബോധം സേവന സന്നദ്ധത ഉണർത്തുന്നു, ജീ വകാരുണ്യം ത്വരിതപ്പെടുത്തുന്നു.
അത്തരം നന്മകളുടെ മൂല്യബോധത്തിന്റെ വിദ്യാർഥി വിചാരങ്ങളെ 'വിജ്ഞാനം, വിനയം, സേവനം' എന്ന് ചുരുക്കിയെഴുതി മുപ്പത്തിയ ഞ്ച് വർഷങ്ങളായി ഈ സന്ദേശം കേരളീയ വി ദ്യാർഥി സമൂഹത്തിന് പകർന്ന ചാരിതാർഥ്യ ത്തോടെയാണ് എസ്.കെ.എസ്.എസ്.എഫ് 'സത്യം, സ്വത്വം, സമർപ്പണം' എന്ന പ്രമേയ ചി ന്തയിലേക്ക് വീണ്ടും പ്രബുദ്ധ മലയാളത്തെ ക്ഷണിക്കുന്നത്. വിപ്ലവം എന്ന പദത്തെ ദുരുപ യോഗം ചെയ്തുകൊണ്ടല്ല എസ്.കെ.എസ്.എസ്. എഫ് അതിൻ്റെ വൈജ്ഞാനിക ശരീരം പരിപാ ലിക്കുന്നത്. ആത്മീയ ബൗദ്ധിക വിചാരവിപ്ല വമാണ് സംഘടനയുടേത്. അല്ലാഹുവിന്റെ മാ ത്രം അടിമയാണെന്ന്, മാതൃക മുഹമ്മദ്(സ്വ)യാണെന്ന്, വഴി അഹ്ലുസ്സുന്ന വൽ ജമാഅ മാത്രമാ ണെന്ന്, രീതി സൂഫി ഇസ്‌ലാമിൻ്റേതാണെന്ന്. മാർഗം രാഷ്ട്രദേശ_സമൂഹ നന്മയുടേത് മാത്ര മായിരിക്കുമെന്ന്. പ്രസ്ഥാനം സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയാണെന്ന്, ലക്ഷ്യം സർവ വി ജ്ഞാനങ്ങളുടെയും ആധികാരിക വിനിമയമാ ണെന്നും, വിനോദം മാനുഷിക പാരിസ്ഥിതിക സേവനമാണെന്നും തീർച്ചപ്പെടുത്തിയ ഒരുകൂ ട്ടം മഹാ വിദ്യുൽസംഘമാണ് എസ്.കെ.എസ്. എസ്.എഫിൻറേത്.
1989 ഫെബ്രുവരി 10ന് കോഴിക്കോട് പിറവി കൊണ്ട പ്രസ്ഥാനം മൂന്നര പതിറ്റാണ്ട് പിന്നി ടുമ്പോൾ ഇന്ത്യയിലും പുറത്തുമായി അയ്യായി രത്തിലേറെ ശാഖകളിലായി ഇരുനുറോളം മേ ഖലകളും പതിനെട്ട് ഉപഘടകങ്ങളായി മുന്നര ലക്ഷത്തോളം പ്രവർത്തകരുള്ള വിദ്യാർഥി യു വജനപ്രസ്ഥാനമായി വളർന്ന് പന്തലിച്ചിരിക്കു കയണ്. വിദ്യാഭ്യാസ മേഖലയിൽ പ്രീസ്കൂൾ മു തൽ ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങൾ വരെ സംഘടന നടപ്പിലാക്കി വരുന്നു. കേരളത്തിലെ പ്രമുഖ ആതുരാലയങ്ങൾ കേന്ദ്രീകരിച്ച് ആയിര ത്തോളം സഹചാരി സെൻ്ററുകളും സാമ്പത്തിക സഹായവും ബഹുമുഖ പദ്ധതികളും സംഘടന നടപ്പാക്കുന്നുണ്ട്. മുപ്പത്തി അഞ്ചാം വാർഷിക ത്തിൻ്റെ ഭാഗമായി സാമൂഹിക, വിദ്യാഭ്യാസ, ജീ വകാരുണ്യരംഗത്ത് വൈവിധ്യപൂർണമായ പദ്ധ തികളാണ് സംഘം നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ ശാക്തീകരണത്തിനാ
യി എജുക്കെയർ സ്കോളർഷിപ്പ് പദ്ധതിയും
ഓരോ ശാഖയിലും ഒരു വിദ്യാഭ്യാസ പ്രവർത്ത
കൻ എന്ന എജുക്കേറ്റർ പ്രൊജക്റ്റും ട്രൈനിങ്സെൻ്ററും റിലാക്‌സ് വില്ലേജ് പദ്ധതിയും നടപ്പാക്കാനിരിക്കുകയാണ്. കൂടാതെ സന്നദ്ധ സേവന രംഗത്ത് ഇതിനകം നിരവധി അംഗീകാരങ്ങൾ നേടിയ വിഖായയുടെ പുതിയ ബാച്ച് 'വിജിലൻ്റ് വിഖായ' സമാപന സമ്മേളനത്തിന് നാടിന് സമർപ്പിക്കപ്പെടുകയാണ്. കോഴിക്കോട് മുഖദ്ദസ് നഗരി അങ്ങനെ മഹാസംഗമത്തിന് സാക്ഷിയാവുകയാണ്.
(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന
പ്രസിഡൻ്ാണ് ലേഖകൻ)
സുപ്രഭാതം
Post a Comment