ശൈഖിനെ തേടൽ നിർബന്ധമാണോ? ത്വരീഖത്ത് ഒരു സമഗ്ര പഠനം ഭാഗം 3
ഇമാം ശഅ്റാനി(റ) എഴുതുന്നു: ത്വരീഖത്തിൻ്റെ അഹ്ലുകാർ ഏകോപിച്ചിരിക്കുന്നു. നിസ്കാരത്തിൻ്റെ സ്വീകാര്യതക്ക് വേണ്ടി അല്ലാ ഹുവിന്റെ ഹള്റത്തിലേക്ക് ഹൃദയസാന്നിധ്യംകൊണ്ട് പ്രവേശിക്കുവാൻ തടസ്സമാകുന്ന സ്വഭാവങ്ങൾ നീക്കം ചെയ്യുന്ന ഒരു ശൈഖ് മനുഷ്യനു ണ്ടാവൽ നിർബന്ധമാകുന്നു. ആന്തരിക രോഗങ്ങളായ ഐഹിക സ്നേഹം, കിബ്റ്, അസൂയ, വലിയവനെന്ന ധാരണ, പൊങ്ങച്ചം, കാപട്യം പോലോത്തവയെല്ലാം ചികിത്സിക്കൽ സംശയമന്യേ നിർബ ന്ധമാണ്. ഇതെല്ലാം നിഷിദ്ധമാണെന്നും ശിക്ഷയുണ്ടെന്നും ഹദീസു കളിൽ വന്നിട്ടുണ്ട്.
അതിനാൽ ഈ വിശേഷണങ്ങൾ നീക്കം ചെയ്യാനുതകുന്ന ശൈഖില്ലാതിരിക്കുന്നവനെല്ലാം അല്ലാഹുവിനോടും റസൂൽ(സ) യോടും എതിർ ചെയ്തവനാകുന്നു. അവൻ ഇൽമിൽ ആയിരം ഗ്രന്ഥ ങ്ങൾ മനഃപാഠമാക്കിയവനാണെങ്കിലും ശൈഖില്ലാതെ ചികിത്സിക്കാ നാവില്ല (ലവാഖിഉൽ അൻവാരിൽ ഖുദ്‌സിയ്യ: 10).
ഇമാം ശഅ്റാനി(റ) തന്നെ എഴുതുന്നു: ആത്മാവിൻറെ കേടുപാ ടുകൾ നീങ്ങുവാനും ശർഇയ്യായ കൽപനക്ക് ആത്മാവ് വിധേയമാ വാനും ഒരു ശൈഖ് മുഖാന്തരം ആത്മാവിനെ കടഞ്ഞെടുക്കൽ നിർബ ന്ധമാണെന്ന് ശരീഅത്തിന്റെയും ഹഖീഖത്തിന്റെയും പണ്ഡിതർ ഏകോപിച്ചതാണ്. പ്രായപൂർത്തിയും ബുദ്ധിയുമുള്ളവർക്കെല്ലാം പൈശാചിക വിശേഷണങ്ങളിൽ നിന്നെല്ലാം ആന്തരികത്തെ ശുദ്ധീ കരിക്കൽ നിർബന്ധമാണ് (അൽ അഖ്‌ലാഖുൽ മത്ബൂലിയ്യ: 1/119).
മേൽ ഉദ്ധരണികളിൽ നിന്ന് ശൈഖുണ്ടായിരിക്കൽ വാജിബാ ണെന്ന് വന്നു. എന്നാൽ ഈ വാജിബ് ചെയ്‌തില്ലെങ്കിൽ കുറ്റക്കാരനാ വുമെന്ന ശർഇയ്യായ നിലക്കുള്ള വാജിബല്ലെന്ന് ജവാഹിറുൽ മആനി യിൽ കാണാം.
ആന്തരിക രോഗങ്ങൾ അഥവാ അംറാളുൽ ഖുലൂബ് ഉള്ളവരെല്ലാം അത് നീക്കം ചെയ്യൽ നിർബന്ധമാണ്. അത്തരം രോഗങ്ങളാണെങ്കിൽ
പൊതുവെ സ്വയം നീക്കുവാൻ സാധ്യവുമല്ല. അതിന് ഒരു ശൈഖ് ഉണ്ടായേ തീരൂ.
ഇമാം ശഅ്റാനി(റ) തന്നെ എഴുതുന്നു: ശൈഖ് ഇബ്റാഹീം ദസൂഖി(റ) പറയുമായിരുന്നു: കർമശാസ്ത്ര പണ്ഡിതൻ ശർഇയ്യായ കൽപനകളും ഇബാദത്തുകളും യാതൊരുവിധ ആന്തരിക രോഗങ്ങ ളുമില്ലാതെ ചെയ്യുകയാണെങ്കിൽ അദ്ദേഹത്തിന് ശൈഖിന്റെ ആവ ശ്യമില്ല. ആന്തരിക രോഗങ്ങളുമായി ഇബാദത്തുകൾ നിർവഹിക്കുക യാണെങ്കിൽ ശിഫായാകുന്നതുവരെ ചികിത്സിക്കുന്ന ഒരു വൈദ്യൻ ആവശ്യമായിവരും (അൽ യവാഖീതു വൽ ജവാഹിർ: 2/93).
ഇമാം ഗസ്സാലി(റ) എഴുതുന്നു: ആത്മീയ സരണിയിലേക്കെത്തി പ്പിടിക്കുവാൻ ശ്രമിക്കുന്നവന് മുർശിദും മുറബ്ബിയുമായ ശൈഖ് അനി വാര്യമാണ്. ചീത്ത സ്വഭാവങ്ങൾ നീക്കം ചെയ്ത് തൽസ്ഥാനത്ത് നല്ല സ്വഭാവം ഉണ്ടാക്കാനാണിത് (അയ്യുഹൽ വലദ്: 129).
ഹൃദയ രോഗങ്ങൾ നീക്കം ചെയ്യുവാൻ ഒരു ശൈഖ് ആവശ്യമാ ണെന്നാണല്ലോ ഇമാം ഗസ്സാലി(റ)യും ഇമാം ശഅ്റാനി(റ)യും പറ ഞ്ഞത്. അതിന് ശൈഖ് എവിടെയാണുള്ളത്? ഈ കാലത്തും മുറ ബ്ബിയും മുർശിദുമായ ശൈഖുമാർ ഉണ്ടാവുമോ? നമുക്ക് ചർച്ച ചെയ്യാം.
മുറബ്ബിയായ ശൈഖുമാർ ലോകവസാനം വരെ ഉണ്ടാകും
അല്ലാഹുവിൻറെ അടിമകളെ തർബിയത്ത് ചെയ്തത് ആത്മീയതയുടെ കഴിയുന്ന മുറബ്ബികളായ ശൈഖുമാർ ലോകവസാനം വരെ ഉണ്ടാവുമെന്നാണ് സൂഫിപണ്ഡി തർ അവരുടെ ഗ്രന്ഥങ്ങളിലെഴുതിവെച്ചത്. ഖുതുബുൽ അഖ്ത്വാബ് ശൈഖ് മുഹ്‌യിദ്ദീൻ അബ്‌ദുൽ ഖാദിർ ജീലാനി(റ) എഴുതുന്നു: ലോക വസാനം വരെ ഭൂമിയിൽ ശൈഖും മുരീദും ഉണ്ടാവും (അൽ ഗുൻയ 2/165).
ശൈഖ് മുസ്തഫൽ മദനി(റ) എഴുതുന്നു: ശാദുലി ത്വരീഖത്തിൽ ലോകാവസാനം വരെ തർബിയത്തിൻ്റെ ശൈഖ് മുറിയുകയില്ല.
ശൈഖ് അബുൽ ഹസൻ ശാദുലി(റ) പറഞ്ഞു: ഞാൻ അല്ലാഹു വിനോടു ചോദിച്ചു: അൽ 'ഖുതുബുൽ ഗൗസ്' എൻ്റെ ത്വരീഖത്തിൽ നിന്ന് ലോകാവസാനം വരെ ഉണ്ടാവണമെന്ന്. അപ്പോൾ ഞാൻ കേട്ടു അലീ നിൻ്റെ ദുആക്ക് ഉത്തരം നൽകിയിരിക്കുന്നു.
ശൈഖ് അബ്ദുസ്സലാമുബ്ൻ മശീശ്(റ)ക്ക് നബി(സ) ജാമ്യം നിന്ന താണ് തർബിയത്തിൻ്റെ ശൈഖ് ലോകാവസാനം വരെ മഹാന്റെ ത്വരീ ഖത്തിലുണ്ടാവുമെന്ന് (അന്നുസ്‌റത്തുന്നബവിയ്യ: 2013).
ഇമാം ശഅ്റാനി(റ) എഴുതുന്നു: ചുരുക്കത്തിൽ ഈ ഗ്രന്ഥത്തിൽ പറയുന്ന മുഴുവൻ സ്വഭാവങ്ങളിലേക്കും എത്തുവാൻ രണ്ടാലൊരു മാർഗ മാണുള്ളത്. ഒന്നുകിൽ ഇലാഹിയ്യായ ജദ്ബ്. അതുമല്ലെങ്കിൽ സത്യ വാനായ ശൈഖിൻ്റെ കരങ്ങളിലൂടെയുള്ള സുലൂകുകൊണ്ട്. ഈ രണ്ടാ ലൊരു വഴിയിലൂടെ പ്രവേശിക്കാത്തവന് ഈ സ്വഭാവങ്ങളിലെത്തി ച്ചേരൽ അസംഭവ്യമാണ് (അൽ മിനനുൽ കുബ്റ: 41).
മേൽ ഉദ്ധരണികളിൽ നിന്നെല്ലാം മുറബ്ബിയായ ശൈഖ് ലോകാ വസാനം വരെ ഉണ്ടാവുമെന്ന് മനസ്സിലായി.
സയ്യിദുൽ ഖൗം ഖളർ(അ)
ലോകാവസാനം വരെ മുറബ്ബിയായ ശൈഖ് ഉണ്ടാവുമെന്ന തിനുള്ള മറ്റൊരു തെളിവാണ് സയ്യിദുൽ ഖൗം ഖള്ർ(അ).
മഹാനായ ശിഹാബുദ്ദീൻ ശാലിയാത്തി(റ) എഴുതുന്നു: ഖള് വിയ്യ ത്വരീഖത്തിൻ്റെ ശൈഖാണ് ഖള്ർ(അ) (ഫതാവൽ അസ്ഹരിയ്യ: 39).
സയ്യിദുൽ ഖൗം ഖള്ർ(അ) ലോകാവസാനം വരെ ജീവിച്ചിരിക്കു മെന്നു തന്നെയാണ് സൂഫിയാക്കളെല്ലാം പറഞ്ഞത്. ഇമാം നവവി (റ) എഴുതുന്നു: ഭൂരിപക്ഷം പണ്ഡിതരും പറഞ്ഞത് ഖള്ർ(അ) നമുക്കിട യിൽ ജീവിച്ചിരിപ്പുണ്ടെന്നാണ്. സൂഫിയാക്കൾ ഇതിൽ ഏകോപിച്ചി രിക്കുന്നു. അവർ ഖള്ർ(അ)നെ കണ്ടതും ഒരുമിച്ച് കൂടിയതും ത്വരീ ഖത്ത് സ്വീകരിച്ചതും സംശയ നിവാരണം നടത്തിയതും കണക്കാ ക്കാൻ പറ്റുന്നതിനേക്കാളും കൂടുതലാണ്. ഖുർആൻ ഉയർത്തപ്പെടുന്ന അവസാന കാലഘട്ടത്തിലാണ് ഖള്ർ(അ) വഫാതാവുക (ശർഹു മുസ്ലിം : 15/133).
ഇമാം നവവി(റ) തന്നെ എഴുതുന്നു: നിശ്ചയം ഖള്ർ(അ) ജീവി ച്ചിരിക്കുന്നു. ധാരാളം പണ്ഡിതരുടെ അഭിപ്രായം ഇതാണ് (ശർഹുൽ മുഹദബ് : 5/305).
ഇമാം സഖാവി(റ) എഴുതുന്നു: ഇമാം നവവി(റ) ഖള്ർ(അ)മായി കണ്ടുമുട്ടിയിട്ടുണ്ടെന്നത് പ്രസിദ്ധമാണ് (അൽ മൻഹലുൽ അദബുർറ വിയ്യ് ഫീ തർജിമതി ഖുതുബിൽ ഔലിയാഇന്നവവി: 40).
ഇമാം ഇബ്നു ഹജർ ഹൈതമി(റ)യോടൊരു ചോദ്യം ഖളർ(അ) ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? ഉത്തരം: ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് (ഫതാവൽ ഹദീസിയ്യ: 180).
ഖുതുബുൽ അഖ്ത്വാബ് സയ്യിദ് അബ്‌ദുൽ ഖാദിർ ജീലാനി(റ) എഴുതുന്നു: ഖള്ർ(അ), ഇൽയാസ്(അ) എല്ലാ വർഷത്തിലും മക്കയിൽ ഒരുമിച്ചുകൂടും (അൽ ഗുൻയ: 2/39).
ചുരുക്കത്തിൽ സയ്യിദുൽ ഖൗം ഖള്ർ(അ) ഖള്റവിയ്യ ത്വരീഖ ത്തിന്റെ ശൈഖാണ്. മുറബ്ബിയും മുർശിദും കാമിലും സ്വാഹിബുൽ വിലായതിൽ കുബ്‌റയുമാണ്. ലോകാവസാനം വരെ ജീവിച്ചിരിക്കു മെന്നാണ് ഇമാം നവവി(റ), ഇമാം ഇബ്നു ഹജർ ഹൈതമി(റ) പോലോത്തവർ പറഞ്ഞത്. അപ്പോൾ ലോകാവസാനം വരെ തർബി യത്തും ശൈഖും ത്വരീഖത്തും മുരീദും ഉണ്ടാവുക തന്നെ ചെയ്യും.
എന്നാൽ ചില തസ്വവുഫ് ഗ്രന്ഥങ്ങളിൽ ഹിജ്റ 824 മുതൽ ഇസ്ത്വിലാഹു കൊണ്ടുള്ള തർബിയത്ത് മുറിഞ്ഞുവെന്ന് കാണുന്നു ണ്ടല്ലോ? എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്? നമുക്ക് ചർച്ച ചെയ്യാം.
Post a Comment