വിദ്യാഭ്യാസ ഭൂപടത്തിലേക്ക് സമസ്തയുടെ കൂറ്റൻ കാംപസ് വരുന്നു സെന്റിനറി എജ്യുസിറ്റി എന്നാണ് പേര്.. വീഡിയോ കാണാം
ബംഗളൂരു: വൈജ്ഞാനിക മേഖലയിൽ ദേശീയ തലത്തിൽ പുതിയ പദ്ധതി കളുമായി എസ്.എൻ.ഇ.സി നേതൃത്വത്തിൽ ഓൺ കാംപസ് വരുന്നു.
സമസ്ത നൂറാം വാർഷിക സ്മരണാർഥം ആരംഭിക്കുന്ന സമുച്ചയത്തിന് സെന്റിനറി എജ്യുസിറ്റി എന്നാണ് നാമധേയം. ശരീഅ കാംപസ്, ഷീ കാംപസ്, ലൈഫ്സ്ട്രീം കാംപസ്, നാഷനൽ കാം പസ്, ഇൻ്റർനാഷനൽ റി സർച്ച് സെന്റർ, മൾട്ടി പർപ്പസ് ട്രെയിനിങ് സെന്ററായ വാലീ ഓഫ് എക്സലൻസ്, ഫിനിഷിങ് സ്കൂൾ, ഹെറിറ്റേജ് മ്യൂസിയം, ഓഡിയോ വിഷ്വൽ ആൻഡ് ആംഫി തിയറ്റർ, ഇൻറർനാഷനൽ കൺവൻഷൻ സെന്റർ എന്നീ പത്ത് പദ്ധതികളാണ് ഓൺ കാംപസിൻറെ ഭാഗമായി സെന്ററിനറി എജ്യു സിറ്റിയിൽ ആരംഭിക്കുക. മസ്‌ജിദ്, അഡ്മിനിസ്ട്രേ റ്റീവ് ബ്ലോക്കുകൾ, ഗസറ്റ് ഹൗസ്, കാന്റീൻ ബ്ലോക്ക്, കഫ്തീരിയകൾ, കൾച്ചറൽ സെന്റർ, ലൈബ്രറികൾ, ലാബുകൾ തുടങ്ങിയ സം വിധാനങ്ങൾ എജ്യുസിറ്റിയിൽ തയാറാക്കും.
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
Post a Comment