ചെറുശ്ശേരി ഉസ്താദ് സ്‌മാരക അവാർഡ് ഹമീദ് ഫൈസി അമ്പലക്കടവിന് എസ്.കെ.എസ്.എസ്. എഫ് 35-ാം വാർഷിക സമ്മേളനത്തിൽ ജിഫ്‌രി തങ്ങൾ സമ്മാനിക്കും
മസ്‌കത്ത് റെയ്ഞ്ച് ജംഇയ്യതുൽ മുഅല്ലിമീന്റെ ഈ വർഷത്തെ ചെറുശ്ശേരി സൈനു ദ്ദീൻ മുസ് ലിയാർ സ്മാരക അവാ ർഡിന് ഹമീദ് ഫൈസി അമ്പല ക്കടവ് അർഹനായി. എസ്.കെ .എസ്.എസ്.എഫിന്റെ 35-ാം വാ ർഷിക പൊതുസമ്മേളനത്തിൽ സമസ്തപ്രസിഡന്റ് സയ്യിദ് മുഹമ്മ ദ് ജിഫ് രി മുത്തുക്കോയ തങ്ങൾ അവാർഡ് സമ്മാനിക്കും.
സുന്നത്ത് ജമാഅത്തിൻ്റെ ആശയാദർശങ്ങൾ പ്രചരിപ്പി ക്കുന്നതിലും സമസ്ത കേരള ജം ഇയ്യതുൽ ഉലമയുടെ നിലപാടു കളിൽ ഉറച്ചുനിന്ന് പ്രവർത്തിക്കു ന്നതിലും മികവ്തെളിയിച്ചതിനാ ലാണ് പ്രതിഭാ പുരസ്‌കാരത്തി ന് ഹമീദ് ഫൈസി തിരഞ്ഞെടു ക്കപ്പെട്ടതെന്ന് ഭാരവാഹികൾ അറിയിച്ചു. 50,001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. ഒമാനിന്റെ എല്ലാ ഭാ ഗങ്ങളിൽ നിന്നുമായി 33 അംഗീ കൃത മദ്റസകളുടെ കൂട്ടായ്മയാ ണ് മസ്‌കത്ത് റെയ്ഞ്ച് ജംഇയ്യ തുൽ മുഅല്ലിമീൻ.
1,850ൽപ്പരം കുട്ടികൾ പഠനം നടത്തുന്ന മദ്റസകളിൽ 100 ഉസ്താദുമാർ സേവനം ചെയ്യു ന്നുണ്ട്. പ്രസിഡന്റ് മുഹമ്മദലി ഫൈസി നടമ്മൽ പൊയിലിന്റെ യും സെക്രട്ടറി യു.കെ ഇമ്പിച്ചി അലി മുസ് ലിയാരുടെയും ട്രഷ റർ ശുകൂർ ഹാജിയുടെയും ചെ യർമാൻ യൂസുഫ് മുസ് ലിയാരു ടെയും നേതൃത്വത്തിലാണ് മസ്ക ത്ത് റെയ്ഞ്ച് കമ്മിറ്റി പ്രവർത്തി ക്കുന്നത്.
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Post a Comment