കിളിയേ ദിക്റ് പാടി കിളിയേ സുബഹിക്കു മിനാരത്തിൽ വലം വെച്ചു പറക്കുന്ന (മലയാള മദ്ഹ് ഗാനം)

കിളിയേ ദിക് റ് പാടി കിളിയേ
സുബഹിക്കു മിനാരത്തിൽ വലം വെച്ചു പറക്കുന്ന
ദിക് റ് പാടിക്കിളിയേ നില്ല്
നീലമേലാപ്പിട്ടൊരാകാശത്തിന്റപ്പുറത്ത്
സുബർക്കത്തിൻ അതൃപ്പങ്ങൾ കാണുന്നുണ്ടോ ചൊല്ല്
അതൃപ്പങ്ങൾ കാണുന്നുണ്ടോ ചൊല്ല് (കിളിയേ...)

അമ്പിയാ മുർസലീങ്ങൾ താമസിക്കും കൊട്ടാരത്തിൽ
മുത്തു നബീന്റുമ്മത്തിമാർ ഉല്ലസിക്കും പൂന്തോട്ടത്തിൽ (2)

ബാപ്പയെങ്ങാനിരിക്കുന്നുണ്ടോ ഈ കുഞ്ഞു മോളെ
ഉമ്മച്ചിയരികത്തുണ്ടോ
ഉമ്മച്ചിയരികത്തുണ്ടോ (കിളിയേ...)

കണ്ണൻ ചിരട്ടയിൽ ഞാൻ ചോറു വെച്ചു കളിക്കുമ്പം

കൂട്ടുകാരോടൊപ്പം കൂടി കണ്ണു പൊത്തി കളിക്കുമ്പം (2)

ബാപ്പയതു കാണാറുണ്ടൊ മേലേ നിന്നെന്നുമ്മച്ചി ചിരിക്കാറുണ്ടോ
ഉമ്മച്ചി ചിരിക്കാറുണ്ടോ (കിളിയേ...)

സുബർക്കത്തിൽ പോയതാണെന്നിത്താത്ത പറഞ്ഞു
ഓത്തു പള്ളി മൊല്ലാക്കയും അതു തന്നെ പറഞ്ഞ് (2)

എവിടെയാണീ സുബർക്കം
പടച്ചോനെ എനിക്കും നീ കാട്ടിത്താ ആ സുബർക്കം
എനിക്കും നീ കാട്ടിത്താ ആ സുബർക്കം (കിളിയേ...)